Amaran : Spoiler alert
ഇന്ദു റെബേക്കാ വർഗീസെന്ന മലയാളിയെ അവതരിപ്പിച്ചുകൊണ്ട് സായിപല്ലവി വീണ്ടും മലയാളികൾക്കിടയിൽ തരംഗം സൃഷ്ടിക്കുകയാണ്. അമരന് ശേഷം മലയാളികളുടെ റിംഗ്ടോണുകൾ പാടുന്നത് ചക്കരേ എന്നാണ്.
അമരൻ കണ്ടു മടങ്ങിയ മലയാളികൾ മുകുന്ദിനേക്കാൾ സ്‌ക്രീനിൽ കാണാൻ കൊതിച്ചത് സായി പല്ലവിയെയാണ്. സ്ക്രീനിലെ അവൾക്കൊപ്പം കാണികൾ ചിരിച്ചു, കരഞ്ഞു, പേടിച്ചു, പ്രാർത്ഥിച്ചു. സായി പല്ലവിയിലൂടെ നമ്മൾ അറിയുന്നയൊരു ഇന്ദുവുണ്ട്. നാണക്കാരിയായ, കോലം വരയ്ക്കുന്ന, ടാറ്റൂ ചെയ്യുന്ന, ഒരു പാവം നിഷ്കളങ്കയായ പെൺകുട്ടി. ജാതിയും മതവും നാടും ഭാഷയുമെല്ലാം വ്യത്യസ്തമായിട്ടും അവളും മുകുന്ദും തമ്മിലുള്ള ആഴത്തിലും പരപ്പിലുമുള്ള സ്നേഹം ഇന്നത്തെ തലമുറക്കൊരു കടങ്കഥ പോലെയേ തോന്നാൻ സാധ്യതയുള്ളൂ.
ഇരുവരുടെയും ഇരുപത്തിയൊന്നാം വയസ്സിൽ തുടങ്ങുന്ന പ്രണയം രണ്ട് വർഷത്തിനുള്ളിൽ long distance relationship ആവുന്നു. അപ്പോഴും അവർ തമ്മിലുള്ള സ്നേഹവും വിശ്വാസവും വളരെ ആഴത്തിലുള്ളത് തന്നെയാണ്. ഇതൊരു real life story അല്ലായിരുന്നെങ്കിൽ കാണികളത് വിശ്വസിക്കാനും വഴിയില്ല. പാസം overloaded എന്നൊക്കെ പറഞ്ഞു ട്രോളിയേനെ.
മുകുന്ദിന്റെ കൂടെയുള്ള ഇന്ദുവും മുകുന്ദിനെ പിരിഞ്ഞിരിക്കുന്ന ഇന്ദുവും രണ്ട് ബോഡി ലാംഗ്വേജിൽ അവതരിപ്പിക്കുന്നതിൽ സായി പല്ലവി വിജയിച്ചിട്ടുണ്ട്. രണ്ട് സന്ദർഭങ്ങളിലും അവർ തമ്മിലുള്ള സ്നേഹത്തിൽ നിന്ന് ഉരുത്തിരിയുന്ന അവളുടെ മനോധൈര്യം നമ്മെ അത്ഭുതപ്പെടുത്തും. ബാത്‌റൂമിന്റെ കതകിൽ മുട്ടുന്ന മാതാപിതാക്കളുടെ മുന്നിലേക്ക് അവന്റെ സർവീസ് നമ്പർ കൈയിൽ ടാറ്റൂ ചെയ്തിറങ്ങിവരുന്ന അവളെ മറക്കാനാവുമോ?
സംശയങ്ങൾ ഏതുമില്ലാത്ത, ഭയം ഏതുമില്ലാത്ത പ്രണയം, doubtless fearless love അത് നമുക്ക് തരുന്ന ഒരു ആത്മവിശ്വാസമുണ്ട്. അത് അനുഭവിച്ച തന്നെ അറിയണം. ഈ സിനിമയിൽ അമരന്റെ പ്രണയിനിയായും ഭാര്യയായും പാർട്ണർ ആയും മാത്രം ജീവിക്കുന്ന ഇന്ദുവിനെയാണ് നമ്മൾ കാണുന്നത്. ഇന്ദുവിന് മറ്റൊരു ഐഡന്റിറ്റി കൂടെയുണ്ട്. അതെവിടെയും വരുന്നില്ല. അർഷിയയും ഇന്ദുവും മുകുന്ദും കൂടുമ്പോൾ ഇമ്പമുള്ള കുടുംബം തന്നെയാണ് അവരുടേത്.
അയാൾ RR44 ൽ ചേരുന്ന കാലം മുതലുള്ള എല്ലാ മേജർ അറ്റാക്ക്കളും സിനിമയിൽ കാണിക്കുന്നുണ്ട്. പള്ളിയിലെ burial ന് പോയി മടങ്ങുമ്പോൾ അയാളുടെ വാനിന് നേരെയുണ്ടാവുന്ന ആക്രമണം, അവളുടെ കണ്ണുകളിലൂടെ കാണുമ്പോൾ വളരെ ഭീതിജനകമായി തോന്നി.
അയാൾ മരിച്ചു കഴിഞ്ഞ് അവൾ എടുത്തണിയുന്ന നിർവികാരതയുടെ മുഖംമൂടി അയാൾക്ക് ജീവിച്ചിരിക്കുമ്പോൾ കൊടുത്ത വാക്കാണ്. പ്രസിഡന്റിൽ നിന്നും അയാളുടെ പേരിൽ വാങ്ങുന്ന അശോകചക്ര, ഇന്ദു, അത് നിങ്ങൾക്ക് അവകാശപ്പെട്ടതാണ്. കൃത്യമായ ലക്ഷ്യബോധത്തോടെ ജീവിച്ച ഒരു ചെറുപ്പക്കാരനെ ലക്‌ഷ്യത്തിലേക്കെത്താൻ പ്രേരിപ്പിച്ചതിന്, നിങ്ങളൊരുമിച്ചുള്ള കുടുംബജീവിതത്തിനേക്കാൾ വലുത് ഈ നാടിന് വേണ്ടിയുള്ള അയാളുടെ ജീവിതമാണെന്ന് തിരിച്ചറിഞ്ഞതിന്, അർഷിയയുടെ അച്ഛൻ ഇനി എന്ന് വരും എന്ന ചോദ്യങ്ങൾക്ക് മുന്നിൽ പിടിച്ചു നിൽക്കുന്നതിന്, ഈ ധൈര്യത്തിന്, സ്നേഹത്തിന്.
നന്ദി ഇന്ദു.
ഷിജു
#Amaran


6 Comments
നല്ല റിവ്യു
@Joyce thank you 🙏🏽
നന്നായി എഴുതി 👌
@Sreeja Ajith thank you 🙏🏽🙏🏽
നന്നായി എഴുതി ഷിജൂ 👌👌
@Silvy Michael thank you chechi 🙏🏽