അനിഷ് ഫ്രാൻസിസ് എന്ന എഴുത്തുകാരനെ പരിചയപെടുന്നത് ഫേസ്ബുക്കിലൂടെ തന്നെയാണ്.
വാക്കുകളിൽ ഒത്തിരി നിഗൂഢതകൾ ഒളിപ്പിക്കുന്ന എഴുത്തുകാരൻ.
ഭ്രമാത്മാകതയുടെ ഒരു ചിലന്തി വലകൾ കൊണ്ട് വായനകാരന്റെ മനസിനെ കുടുക്കി കിടത്തുന്ന ഭാഷ ശൈലി.
പാപ്പിലോ ഹെക്ടർ മൂന്നു നോവല്ലകളാണ്.
മരണാസന്നനായ വൃദ്ധ വൈദികൻ തന്റെ മരണശേഷം തന്റെ കൊച്ചച്ചനെ ഒരു നീഗൂഢ യാത്രയ്ക്കു അയക്കുന്ന ഏഴായിത്തി ഒന്ന്.
അറബ് ലത്തിൻ മന്ത്രവാദത്തിന്റെ ചരടുകളിലൂടെ മരണത്തിനും ആഭിചാരത്തിനും ഇടയ്ക്കുള്ള ഒരു യാത്ര….
രണ്ടാമത്തെ കഥയിൽ അസാധാരണയായ ഗ്ലോറി എന്ന പെൺകുട്ടിയുടെ സൗഹ്യദ കഥയാണത്. തെറ്റിധാരണകളും ഭീതി ധാരണകളും മാറി മറയുന്ന ഒരു കഥ.
മൂന്നാമത്തെ കഥയായ പാപ്പിലോ ഹെക്ടർ ഒരു മിത്താണ്. അപൂർവമായ ചിത്രശലഭങ്ങളെ അന്വേഷിച്ചു പോകുന്ന കഥാനായകൻ…
അയാളുടെ സാഹാസികതയുടെ വില അത് അയാളുടെ ജീവൻ തന്നെയാകുന്നു.
ഈ കഥകൾ ഒരു നവ അനുഭവം തന്നെയാണ്.
മനസ് എന്ന മാന്ത്രിക പെട്ടിയെ ഒന്നു പിടിച്ചു കുലുക്കും…..
ഇങ്ങനെയും സംഭവിക്കാമോ എന്ന ഒറ്റ ചോദ്യം കൊണ്ട്.
പതിവു ശൈലി വായാനാ രീതികളിൽ നിന്ന് മാറി നടക്കുന്ന ഒന്നാണ് പാപ്പിലോ ഹെക്ടർ.
പക്ഷെ …..
ഏഴുത്തുകാരൻ പലയിടത്തും കൂടുതൽ വിവരണം തരാതെ ചില കാര്യങ്ങൾ, ചില കഥാപാത്രങ്ങൾ നിഗൂഢമാക്കി നിറുത്തി കൊണ്ട് കഥ അവസാനിപ്പിക്കുന്നു എന്നതാണ്.
പുസ്തകം ആമസോണിൽ ലഭ്യമാണ്.


2 Comments
👏🙏
Thanks a lot Anitha 😍😍😍