പ്രതീക്ഷകളുടെയും പ്രത്യാശയുടെയും ഒരു പുതുവർഷം കൂടി വരുന്നു. പലപ്പോഴായി മുടങ്ങിപോയതും, പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വന്നിട്ടുള്ളതുമായ ന്യൂ ഇയർ resolutions ആവേശത്തോടെ തലപൊക്കി തുടങ്ങി.
പുസ്തക മേളകളിലും, പുസ്തക ശാലകളിലും നിന്ന് പലപ്പോഴായി വാങ്ങിച്ചുകൂട്ടിയ പുസ്തകങ്ങൾ വീട്ടിലെ ബുക്ക് ഷെൽഫിൽ പുതുമണം പോലും പോകാതെ ഭദ്രമായി ഇരിക്കുന്നു. അവ മുഴുവൻ വായിച്ചില്ലെങ്കിലും ചിലതെങ്കിലും വായിച്ചു തീർക്കണം. പിന്നെ ലുലുവിൽ പോകുമ്പോൾ വാങ്ങിക്കുന്ന വനിത, ഗൃഹലക്ഷ്മി, മഹിളാരാത്നം, ആരോഗ്യം, ആരോഗ്യമാസിക എന്നിവയിലെല്ലാം ഒന്ന് കണ്ണോടിക്കണം.
പലരുടെയും മുൻപന്തിയിൽ നിൽക്കുന്ന ട്രെൻഡിംങ്ങ് ആയിട്ടുള്ള ഒരു ദൃഢ പ്രതിജ്ഞയാണല്ലോ തടികുറക്കുക എന്നത്. പെടാപാട് പെട്ടു, Intermittent fasting ഒക്കെ ചെയ്തു കൂടിപ്പോയാൽ ഒരു 3 കിലോ കുറയും എന്നല്ലാതെ അതിൽ യാതൊരു മുന്നേറ്റവും ഇതുവരെ കണ്ടിട്ടില്ല. അത് കൊണ്ട് തടി കുറക്കണം എന്ന തീരുമാനത്തിൽ നിന്ന് നൈസായി ഊരി പോന്നു. എന്നിരുന്നാലും ഗുലാബ് ജാമ്, ലഡു, ഐസ് ക്രീം, ഫലൂദ, ജ്യൂസ് ഇവയെല്ലാം ഒന്നിൽ കൂടുതൽ തിന്നില്ല. അത്രതന്നെ!
പ്രാർത്ഥന ജീവിതം കുറച്ചുകൂടി കളറാക്കാൻ ആഗ്രഹിക്കുന്നു. കുടുംബപ്രാർത്ഥന ഒരുകാരണവശാലും മുടക്കില്ല എന്നു ദൃഢമായി പ്രതിജ്ഞ ചെയ്യുന്നു. പേഴ്‌സണൽ പ്രയറിനും, ബൈബിൾ വായനക്കും, കുറച്ചുകൂടി പ്രാധാന്യം കൊടുത്തു മുന്നോട്ടു പോകണമെന്ന് വിചാരിക്കുന്നു
മാളുകളിലും, ഷോപ്പിംങിനും ഒക്കെ പോകുമ്പോൾ കുറച്ചുകൂടി ആത്മസംയമനം പാലിച്ചു ആവശ്യമുള്ള സാധനങ്ങൾ മാത്രം വാങ്ങണമെന്നു ആഗ്രഹമുണ്ടെങ്കിലും അത് നടക്കില്ലെന്നു നന്നായറിയാം. വികാരങ്ങളും വിചാരങ്ങളും ഉള്ള സാധാരണ മനുഷ്യരല്ലേ! ഭംഗിയുള്ള, extra ഓർഡിനറിയായിട്ടുള്ള, കണ്ണഞ്ചിപ്പിക്കുന്ന സാധനങ്ങൾ കാണുമ്പോൾ അറിയാതെ കണ്ണുടക്കും.
മക്കളുടെ പഠനകാര്യങ്ങളും, ജീവിതപങ്കാളിയുടെ കാര്യങ്ങളും കുറച്ചുകൂടി ശ്രദ്ധിക്കണമെന്ന് കരുതുന്നു. പിന്നെ ഫോൺ അഡിക്ഷൻ കുറച്ചു കൂടി കുറക്കണം.എന്തെങ്കിലും ഗൗരവമായ എഴുത്ത് പണികൾ ഫോണിൽ കുത്തികുറിക്കില്ല എന്നു തീരുമാനിച്ചു. അറിയാതെ കൈ തട്ടി ഇൻസ്റ്റയിലും, എഫ് ബിയിലും ഒക്കെ പോയി കോൺസെൻട്രേഷൻ പോയാൽ മോശമല്ലേ.
ഇതെല്ലാമാണ് എന്റെ ഓർമയിലെ പുത്തൻ resolutions. ഇനിയും ഒരുപാട് എഴുത്തണമെന്നുണ്ട്. മടിയും, ഉറക്കവും അതിനനുവദിക്കുന്നില്ല.
തല്ക്കാലം ശുഭം!!!
#2025 ലെ ഞാൻ
#എന്റെരചന


2 Comments
മനസ്സു വെച്ചാൽ എന്തും നടക്കും. എല്ലാം നന്നായി പോകട്ടെ.❤️🌹
നന്നായി എഴുതി.
ഇനി ഇതൊക്കെ വിചാരിച്ച പോലെ നടക്കട്ടെ.
Fabulous 2025 wishes!