പറയുവാനേറെയെളുപ്പം
ഒരു ചെറുവാക്കതിനാൽ
പറയാമെന്നോർത്താലോ
ഓർക്കാൻ വയ്യതു പറയാൻ –
കാഴ്ച്ചയിൽ കൂടുന്നൊരകലം
എന്നല്ലാതെ മറ്റെന്തറിയാമുൾ
കാഴ്ച്ചയിലകൽച്ചയൊരാൾക്ക്
ഏൽപ്പിക്കുന്ന വേദനയും –
കേൾക്കാൻ കൊതിക്കാത്തൊരു
വിരഹഗാനം പോൽ ചിലർ
കേൾക്കേണ്ടി വന്നൊരന്യായ
വിധി പോൽ അനിവാര്യമാം വിട.
