ജീവനായ് നീ നിറയുന്നു
തോഴാ നീയെൻ
പ്രാണനിൽ ….. പ്രണയമായ് – ‘
ഇങ്ങുദൂരെ ഞാനും, അങ്ങു ദൂരെ
നീയും പ്രാണനിൽ വേവുന്നൊ
രഗ്നിയും പേറി കാലമാം
കുത്തൊഴുക്കിൽ വിരഹാർദ്ര
നിമിഷങ്ങളെണ്ണി കണ്ണീർകണം
പൊഴിച്ച് ജീവിതം ഹോമിച്ചിടുമ്പോൾ
വരുമോ നാളെയൊരു കണ്ടുമുട്ടൽ..
ഈ ധരിത്രി തൻ മടിത്തട്ടിൽ …..
