മാനവീകതയുടെ മണിമുഴങ്ങുന്ന വഴിയമ്പലങ്ങള്‍, മതമൈത്രിയും വര്‍ണവൈവിധ്യങ്ങളും പൂത്ത് നില്‍ക്കുന്ന താഴ്‌വരകള്‍, സമാധാനത്തിന്റെയും സഹിഷ്ണുതയുടെയും സംഗമഗേഹങ്ങള്‍, കലകളുടെയും സംസ്കാരങ്ങളുടെയും ചിലമ്പൊലികള്‍, ചരിത്രങ്ങളും വിഭവസമൃതിയും വേണ്ടുവോളം ഉള്ള പവിത്രമായ നമ്മുടെ ഭാരതം ഇന്ന് റിപ്പബ്ലിക്ക് ദിനം കൊണ്ടാടുന്ന ഈ വേളയിൽ ആശംസകൾ നേരുന്നതോടൊപ്പം ചില ആശങ്കകളും പങ്കുവെക്കുന്നു.
നമ്മള്‍ നമ്മളായതിന്റെ 76 വർഷങ്ങൾ പിന്നിട്ടിരിക്കുന്നു തിരിഞ്ഞുനോക്കുമ്പോള്‍ അഭിമാനിക്കാനുള്ള വക ഒട്ടേറെയുണ്ട്.
പക്ഷെ വര്‍ത്തമാനകാലം ദു:ഖത്തിന്റേതും, ഭാവിഭാരതത്തിനെ കുറിച്ചു ചിന്തിക്കുമ്പോള്‍ ആശങ്കയുമാണ് ഉണ്ടാകുന്നത്.
സ്നേഹബന്ധകളും, ശാന്തിമന്ത്രങ്ങളും നമുക്ക് അന്യമാവുന്നു. സാഹോദര്യവും, സൌഹാര്‍ദങ്ങളും തകരാനും തളരാനും തക്കതായ ഒട്ടേറെ സംഭവങ്ങള്‍ ദുഷ്ടശക്തികളുണ്ടാക്കിയിരിക്കുന്നു.
അവയൊന്നിനും ഒരു പരിഹാരവും കാണാതെ കിടക്കുന്നു.അനാചാരങ്ങളും അന്ധവിശ്വാസങ്ങളും വളര്‍ത്തി വലുതാക്കുന്നുണൂറ്റാണ്ടുകളിലൂടെ നേടിയെടുത്ത മഹത്വമേറിയ പൈതൃകങ്ങള്‍ ചവിട്ടിയരക്കുന്നു.
ജാതിയും, മതവും, ദേശവും, ഭാഷയും പറഞ്ഞ് തമ്മില്‍ തമ്മില്‍ നശിപ്പിക്കാനും, നശിക്കാനും മടിയില്ലാതാക്കുന്നു. ലോകത്തിലെ ആറിലൊന്നോളം വരുന്ന മനുഷ്യരെ ഈ ഒരു അവസ്ഥയിലേക്ക് തള്ളി വിട്ടു കൊടുത്തതിന്റെയും, കൊടുക്കുന്നതിനെ കുറിച്ചും ചിന്തിക്കാന്‍ ഉത്തരവാദപ്പെട്ടവര്‍ തുനിയുന്നില്ല.
ഒരു രാജ്യം നന്നാവുന്നത് കുറേ സാങ്കേതികവിദ്യകള്‍ വികസിപ്പിച്ചെടുക്കുന്നതിലൂടെയും, വ്യവസായിക വിപ്ലവം നടത്തുന്നതിലൂടെയും, സാമ്പത്തീകനേട്ടങ്ങള്‍ കൈവരിക്കുന്നതിലൂടെയും, കോണ്‍ക്രീറ്റ് വനങ്ങള്‍ കെട്ടി പൊക്കുന്നതിലൂടെയുമല്ല.
അവിടത്തെ ഭരണകൂടം നീതിനിര്‍വഹണത്തില്‍ ശുഷകാന്തി കാണിക്കുമ്പോഴും പ്രജകള്‍ ഭരണനിര്‍വാഹണത്തോടും നീതിപീഠങ്ങളോടും കൂറുപുലര്‍ത്തുമ്പോഴുമാണ്.
ജീവിതയാത്രയില്‍ തമ്മില്‍ തമ്മില്‍ പോരാടിയും സ്വയം നശിച്ചും നശിപ്പിച്ചും കാലം കഴിക്കാന്‍ നൂറില്‍ പരം കോടി ജനങ്ങള്‍ക്ക് പ്രേരണ നല്‍ക്കുന്നത് ശരിയല്ല.
സ്വതന്ത്ര ഭാരതത്തില്‍ ഒട്ടേറെ നല്ല മുദ്രാവാക്യങ്ങള്‍ വിളിച്ചും വിളിപ്പിച്ചും നാം മുന്നേറിളോകത്തില്‍ ഇന്നേവരെ നടന്ന വിപ്ലവങ്ങളുടെ കൂട്ടത്തില്‍ ഏറ്റവും വലിയ വിപ്ലവം അര്‍ഹതപ്പെട്ടരീതിയില്‍ അധികാരം സംവരണം ചെയ്യുക എന്നതായിരിക്കും.
രാജ്യത്ത് ഇപ്പോൾ ഉണ്ടാകുന്ന വിലകയറ്റവും, നാണയപെരുപ്പവും പിടിച്ചുനിര്‍ത്താന്‍ നമുക്കാവുന്നുമില്ല. വര്‍ഗീതയയും, ജാതീയതയും, പ്രാദേശീകതയും എല്ലാ വിധ ശക്തിയും സംഭരിച്ച് അഴിഞ്ഞാടുകയാണ് നമ്മുടെ ഭാരതഭൂവിൽ. ഇതിനെല്ലാം പിടിച്ചു കെട്ടണമെങ്കിൽ നല്ലൊരു ഭരണം/ ഭരണാധികാരി രാജ്യത്ത് ആവശ്യമാണ്. അതിനായിരിക്കണം നമ്മൾ നമ്മുടെ ശക്തി/ വോട്ട് ഉപയോഗിക്കേണ്ടത്. അതായിരിക്കട്ടെ നമ്മുടെ ലക്ഷ്യവും…. ഏവർക്കും നല്ലൊരു റിപ്പബ്ലിക്ക് ദിനം നേരുന്നു…. ❤️
#RepublicDay #റിപ്പബ്ലിക്ക്ദിനം
#മുഹമ്മദ്_സഗീർ_പണ്ടാരത്തിൽ


1 Comment
വളരെ ശരിയാണ്. ജാതിമത വ്യവസ്ഥകളിലും അന്ധവിശ്വാസങ്ങളിലും നാം പഴയ ഏതോ നൂറ്റാണ്ടിലേക്കു തിരിച്ചു പോയിരിക്കുന്നു. വിദ്യാഭ്യാസം കൊണ്ട് മാനസിക വികാസം ഉണ്ടാകുന്നതിനു പകരം കൂടുതൽ സങ്കുചിതമായ മന:സ്ഥിതിയിലേക്കായി.
ഇതൊക്കെ ചിന്തിക്കുമ്പോൾ ആശങ്കകളും വ്യാകുലതയും മാത്രം മിച്ചം
നല്ല നിരീക്ഷണം👌🌹