സർവ്വ ചരാചര സങ്കട മോചന
സിദ്ധിവിനായകാ വരമരുളൂ
വിഘ്‌ന വിനാശന പാർവതി നന്ദന
നിത്യവും നീയെന്നിൽ തുണയരുളൂ
വലിയ പരാജയമായ് മാറിയോരെൻ്റെ
ജീവിതപാതയിൽ കരുണയേകൂ
ഗജമുഖനല്ലേ നീ തുമ്പിക്കരമതിൽ
എന്നിലെ ദുഃഖങ്ങൾ സ്വീകരിക്കൂ
ഏക ദന്താ നിൻ ദിവ്യമാം കൊമ്പിനാൽ
മാറ്റുമോ മുന്നിലെ വിഘ്നമെല്ലാം
അജ്ഞത നീക്കിയെന്നിൽ നിറവായിടൂ
അക്ഷയഖനിയാക്കൂ അക്ഷരങ്ങൾ
ദ്രൂമകേതൂ എന്നും കൃപ ചൊരിഞ്ഞീടുമോ
എൻ തെറ്റുകളെല്ലാം പൊറുത്തീടണം
വക്രതുണ്ഡാ നിൻ നടയിൽ ഞാൻ കുമ്പിടാം
നിൻ മനം നിറയുവാൻ ഏത്തമിടാം
ബാല ഗണേശാ നൽകിടാം മോദകം
പഴവും ശർക്കരയും
അവലുമേകാം.
