സിനിമ എന്നാൽ അഭിനേതേക്കൾ, കഥ എന്ന പരിമിതിയിൽ നിന്നു നമ്മൾ കാണികൾ ഒരുപാട് സഞ്ചരിച്ചു തുടങ്ങിയ ഈ കാലഘട്ടത്തിൽ ഈ സിനിമയെക്കുറിച്ച് അഭിപ്രായം ചോദിച്ചാൽ ആദ്യം ഞാൻ പറയുക ഇതിന്റെ ഛായാഗ്രഹണമാണ്. കഥയുടെ ആദ്യ വരി പോലെയാണ് സിനിമയുടെ ആദ്യ സീൻ. പ്രകൃതിയെ ഇത്ര ഭംഗിയായി ഒപ്പിയെടുത്തതിന് അനീഷ് ലാൽ ഹാറ്റ്സ് ഓഫ് ടു യു. ലോക്കേഷൻ ഏതൊരു മലയാളിയും ഒരിക്കലെങ്കിലും പോകണമെന്ന് ആഗ്രഹിക്കുന്ന ഇടുക്കിയായതുകൊണ്ട് ക്യാമറ കണ്ണുകൾക്ക് കാര്യം കൂടുതൽ എളുപ്പമായി.
ഒരു കുഞ്ഞു കഥ, മനോഹരമായ സ്ക്രിപ്റ്റിലൂടെ ഭംഗിയായി പറഞ്ഞു എന്ന് ഒറ്റ വാചകത്തിൽ വേണമെങ്കിൽ പറഞ്ഞു നിർത്താം. വിരസമായി തോന്നുന്ന ഒരു രംഗം പോലും ഇതിൽ എനിക്ക് കാണാൻ കഴിഞ്ഞില്ല, അത്രക്ക് കാച്ചി കൂറുക്കിയ സ്ക്രിപ്റ്റ്.
എന്നാലോ, അവസാന നിമിഷം വരെ ഒരു ആകാംഷ കാണികളിൽ നിലനിർത്തി എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത.
Prasad Gopinath (Writer) നമ്മൾക്കിടയിലെ ഒരാൾ(fb friend )എന്ന് പറയുന്നതിൽ ഏറെ അഭിമാനം. നല്ലൊരു കഥ ഞങ്ങൾക്ക് സമ്മാനിച്ചതിന് സ്നേഹം, സന്തോഷം സുഹൃത്തേ.
Thomas സെബാസ്റ്റ്യൻ ന്റെ നേതൃത്വത്തിൽ (director )ദിലീഷ് പോത്തനും ദേവദർശിനിയും പക്കാ റിയലിസ്റ്റിക്കായിട്ടുള്ള അഭിനയം കാഴ്ച്ച വച്ചിരിക്കുന്നു. മാതൃത്വത്തിന് അളവുകോലുണ്ടോ എന്ന ചോദ്യം ബാക്കി വച്ചുകൊണ്ട് കുഞ്ഞു മോൾ നിഹാര കാണികളുടെ കണ്ണ് നനയിപ്പിക്കും. ചിത്രത്തിൽ ഉടനീളം ഇല്ലെങ്കിലും ചില കഥാപാത്രങ്ങൾ മനസ്സിൽ നിറഞ്ഞു നിൽക്കും (spoiler alert ന്റെ ഭാഗമായി കൂടുതൽ വിശദീകരിക്കുന്നില്ല)
Gopi sundarinte മ്യൂസിക്കിൽ നമ്മളങ്ങനെ ലയിച്ചിരിക്കെ, ബാക്ക് ഗ്രൗണ്ട് മ്യൂസിക് ദൃശ്യങ്ങളുടെ മാറ്റ് കൂട്ടിയോ, ദൃശ്യങ്ങൾ പിന്നണി സംഗീതത്തിന്റെ മാറ്റ് കൂട്ടിയോ എന്ന് വേർതിരിക്കാൻ അറിയാത്ത നിമിഷങ്ങൾ.
രണ്ടു മണിക്കൂർ നല്ല രീതിയിൽ ചിലവഴിച്ചു എന്ന് തൃപ്തിയോടെ മടങ്ങുമ്പോൾ ചില കഥാപാത്രങ്ങൾ ഉള്ളിലിരുന്ന് തേങ്ങും.
അതേ ഇതൊരു സാധാരണക്കാരന്റെ കഥയാണ്, ഒരുപാട് ആഡംബരങ്ങൾ ഒന്നുമില്ലാത്ത ഒരു സാധാരണ കഥ എന്നാൽ ആ കഥക്ക് ജീവന്റെ തുടിപ്പുണ്ട്.
കൂടുതൽ ദീർഘിപ്പിക്കുന്നില്ല
അം അഃ 👌👍
Congratulations Jayasree John Kaapi productions ന്റെ ചെറിയൊരു ഭാഗമായതിൽ ഹാപ്പി ഫോർ യു ❤️


1 Comment
നല്ല review. കൂടുതൽ പേർ സിനിമ കണ്ട് ആസ്വദിച്ച്, ഇതൊരു വിജയ സിനിമയാകട്ടെ !
❤🙏