Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, May 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ലാത്ത്മാർ ഹോളി മുതൽ നിറങ്ങളുടെ ഹോളി വരെ
അറിവുകൾ ആഘോഷങ്ങൾ ചരിത്രം / പൗരാണികശാസ്ത്രം പ്രചോദനം

ലാത്ത്മാർ ഹോളി മുതൽ നിറങ്ങളുടെ ഹോളി വരെ

By Rathi RameshMarch 14, 2025Updated:March 14, 2025No Comments4 Mins Read37 Views
Bookmark Now
Please login to bookmark Close

No account yet? Register

“ഹോളി ആഘോഷിക്കാൻ എന്ന പേരിൽ കയ്യിൽ കരുതിയിരുന്ന രണ്ടു കിലോ കഞ്ചാവ് കോളേജ് ഹോസ്റ്റലിൽ നിന്ന്  പിടിച്ചു” എന്ന വാർത്തയായിരുന്നു ഇവിടുത്തെ അത്രയും പവിത്രമായ ആഘോഷമായ ‘ഹോളി’യുടെ അന്ന് രാവിലെ ഒരൂ ന്യൂസ്‌ ചാനലിൽ കണ്ടത്.  എല്ലാ ഇന്ത്യക്കാർക്കും എല്ലാ ഉത്സവങ്ങളും ആഘോഷിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടെന്ന തിരിച്ചറിവോടെ തന്നെ പറയട്ടെ, നമ്മൾ പുതുതായി എന്തെങ്കിലും സ്വന്തമാക്കാൻ ശ്രമിക്കുമ്പോൾ അതിന്റെ നന്മ വശം സ്വയത്തമാക്കാൻ ശ്രമിച്ചാൽ എത്ര നന്നായിരുന്നു. ലഹരി ഉപയോഗിക്കാനായി അത്രയും പവിത്രമായൊരു ദിവസം കൂട്ടുപിടിക്കണോ?

എന്തിനും ഏതിനും വടക്കിനെ പരിഹസിക്കുമ്പോഴും ട്രോളുമ്പോഴും വടക്കൻ രീതികളെയും, ആചാരങ്ങളെയും ആഘോഷങ്ങളെയും അപ്പാടെ പിന്തുടരുകയാണ് നമ്മൾ എന്ന് ഇപ്പോഴത്തെ വിവാഹ വീഡിയോയും മറ്റും കാണുമ്പോൾ മനസ്സിലാകും. നോർത്തിൽ വർഷങ്ങളായി ജീവിക്കുന്ന, ജീവിച്ചിരുന്ന ഏതൊരാൾക്കും അറിയാവുന്ന കാര്യമാണ്,  ഹൽദി, മെഹന്തി, ലേഡിസ് സംഗീത് ഇങ്ങനെ അഞ്ചോ ആറോ ദിവസങ്ങൾ നീണ്ടു നിൽക്കുന്ന പലവിധ ആചാരങ്ങൾ (ഇവരുടെ ഭാഷയിൽ – രീതി റിവാസ്) അടങ്ങിയതാണ് ഇവർക്ക് വിവാഹം. അതിനെ അനുകരിച്ച് നമ്മൾ നാട്ടിൽ നടത്തുന്ന എല്ലാ അനുകരണങ്ങളും വെറുമൊരു അധിക ചിലവാണെന്നു ചുരുക്കം. കാരണം, നമ്മൾ പെൺമക്കൾക്ക് കൊടുക്കുന്നത് പോലെ നൂറും അഞ്ഞൂറും പവൻ സ്വർണം ഇവിടെയില്ല.

ഇനി ആഘോഷങ്ങളുടെ കാര്യം നോക്കാം, വെറും ദീപങ്ങൾ അലങ്കരിക്കുന്നത് മാത്രമാണ് ദീപാവലിയെന്നും നിറങ്ങൾ വാരിത്തേച്ചാൽ ഹോളിയെന്നും കരുതിയെങ്കിൽ തെറ്റി. ഓരോന്നും അതിന്റെതായ പൂജാവിധികളോടെയാണ് ആചരിക്കപ്പെടുന്നത്, അല്ലെങ്കിൽ ആഘോഷിക്കപ്പെടുന്നത്. ഒന്ന് ചിന്തിച്ചാൽ അല്പം ധാർമ്മികചിന്ത നല്ലതു തന്നെയാണ്, ഭക്തിയുടെ പേരിൽ ഇവിടെ ചിലരെങ്കിലും വെറും ഭ്രാന്തന്മാരാണെങ്കിലും  അല്പസ്വല്പം ദൈവഭക്തി നല്ലത് തന്നെയാണെന്ന് തോന്നിയിട്ടുണ്ട്.  കൃഷ്ണ ജന്മഭൂമിയിൽ വർഷങ്ങളായി താമസിക്കുന്നത് കൊണ്ട് എനിക്ക് തോന്നിയ കാര്യങ്ങളാണ്, അടുത്തിടെ നാട്ടിൽ നിന്ന് കേൾക്കുന്ന വാർത്തകൾ എന്നെ അങ്ങനെ ചിന്തിപ്പിച്ചു എന്നു പറയുന്നതാവും ശരി.  ഇനി ഹോളി എന്ന ഏറ്റവും പ്രാധാന്യമുള്ള ആഘോഷത്തെ കുറിച്ച് എനിക്കറിയുന്ന, ഇവിടെ നിന്നും അനുഭവിച്ചറിഞ്ഞ ചില കാര്യങ്ങൾ പങ്കു വെക്കട്ടെ.

ഇവിടെ മഥുര, വൃന്ദാവൻ, ബർസാന, നന്ദഗാവ് എന്നിവിടങ്ങളിലെ ഹോളി ആഘോഷം തികച്ചും അവിസ്മരണീയ അനുഭവമാണ്.  ഹോളി എന്നാൽ ഇവിടെ ഉത്സവമാണ്,  ഇവിടുത്തെ സാംസ്കാരിക പൈതൃകത്തിലും ആഖ്യാനങ്ങളിലും അത്രമേൽ മൂല്യം കൊടുത്തുകൊണ്ട് ആഘോഷിക്കപ്പെടുന്ന ഒരു ഉത്സവം.
ഹോളി എന്നാൽ നിറങ്ങളുടെയും ആനന്ദത്തിന്റെയും ഭക്തിയുടെയും സമന്വയമാണ്. രാധാ – കൃഷ്ണന്റെ പ്രണയലീലകൾ, നാടൻ പാരമ്പര്യ വിശ്വാസങ്ങൾ, മനം നിറയും അനുഭവങ്ങൾ എന്നിവ ഈ ആഘോഷത്തെ ലോകത്ത് വേറെയൊരിടത്തും കാണാൻ കഴിയാത്ത അതിശയിപ്പിക്കുന്ന ഒരു ഉത്സവമാക്കുന്നു!

ഹോളി ആഘോഷത്തിന്റെ പൊരുൾ അന്വേഷിച്ചു പോയാൽ പലവിധത്തിലുള്ള ഐതിഹ്യങ്ങളുമുണ്ട്. അവയിൽ പ്രധാനപ്പെട്ട ചിലത് ഇങ്ങനെയാണ്:

ഹോളി എന്നാൽ നമുക്ക് ആദ്യം ഓർമ്മ വരുന്ന കഥ ഭഗവാൻ വിഷ്ണുവിന്റെ ഭക്തനായ പ്രഹ്ലാദന്റെ വിജയത്തിന്റെയും, അസുരരാജാവായ ഹിരണ്യകശിപുവിന്റെ പരാജയത്തിന്റെയും ഓർമ്മപ്പെടുത്തലാണ്: അതായത്
തിന്മയ്ക്കുമേൽ നന്മയുടെ വിജയം.

ഹിരണ്യകശ്യപു വിഷ്ണു ആരാധന നിരോധിച്ചിരുന്നെങ്കിലും, പ്രഹ്ലാദന്റെ ഭക്തി അദ്വിതീയമായി നിലനിന്നു.

ആ ഭക്തിയുടെ ഓർമ്മപ്പെടുത്തലായി ഇവിടെ ഛോട്ടി ഹോളിയുടെ അന്ന്  ‘ഹോളികാദഹൻ’ – ഹോളികയുടെ ദഹനം പ്രതീകാത്മകമായി ആചരിക്കപ്പെടുന്നു. പുരാണപ്രകാരം ഹിരണ്യകശ്യപുവിന്റെ സഹോദരിയായ ഹോളികയ്ക്ക് തീയിൽ ദഹിക്കാത്ത ഒരു മായാകമ്പളം ഉണ്ടായിരുന്നുവെന്നും.  ഇതിന്റെ സഹായത്തോടെ

ഹോളികയുടെ മടിയിൽ പ്രഹ്ലാദനെ ഇരുത്തി അഗ്നിയിൽ പ്രവേശിക്കുകയായിരുന്നു എന്നുമാണ് വിശ്വാസം. പക്ഷെ, മായാ കമ്പളം ഹോളികയിൽ നിന്നും ഊർന്നു പോയതോടെ  അവൾ അഗ്നിയിൽ ദഹിച്ചു പോവുകയായിരുന്നത്രെ, വിഷ്ണു ഭക്തനായ പ്രഹ്ലാദൻ ഒരു പോറലും ഏൽക്കാതെ അഗ്നിയിൽ നിന്നും പുറത്തു വരികയും ചെയ്തു.

Screenshot_2025_0314_161759

‘ഹോളി’ വസന്തകാലത്തിന്റെ ആരംഭം കൂടിയാണ്, പുതിയ തുടക്കത്തിന്റെയും ഓർമ്മ പുതുക്കലിന്റെയും പ്രതീകമാണ്. വസന്തത്തിന്റെ തിളക്കമുള്ള നിറങ്ങൾ കൊടും ശൈത്യകാലത്തിന്റെ മങ്ങലിനെ മറക്കുന്നു.  ശീതകാലം അവസാനിക്കുന്നത്തോടെ, കർഷകർ പുതിയ വിളവെടുപ്പിന്റെ ആരംഭം കുറിക്കുന്നു.

സാമൂഹിക ഐക്യത്തിന്റെയും സഹവാസത്തിന്റെയും ഉത്സവം കൂടിയാണ് ‘ഹോളി’.   മതം, ജാതി, വർഗം എന്നിവയെ അതിജീവിച്ച്, ഐക്യത്തിന്റെ പ്രതീകമായി വിവിധ നിറങ്ങൾ വാരിവിതറി, ആനന്ദ നൃത്തമാടി

ഒരു കൂട്ടായ്മയായി ആഘോഷിക്കുന്നു.

അഹങ്കാരം, സ്വാർത്ഥത, വെറുപ്പ് തുടങ്ങിയ നിഷേധാത്മക ചിന്തകളെ പ്രാതീകാത്മകമായ അഗ്നിയിൽ ജ്വലിപ്പിച്ചുകളഞ്ഞ്,  സ്നേഹം, ക്ഷമ, വിശ്വാസം, പരസ്പര ബഹുമാനം എന്നിങ്ങനെയുള്ള സന്മാർഗ്ഗ ചിന്തകളിലേക്ക് സ്വയം അലിഞ്ഞു ചേരാനുള്ള ഒരു ഓർമ്മപ്പെടുത്തൽ  കൂടിയാണ് ഹോളി. നമ്മുടെ ശരീരത്തിൽ വന്നു ചേരുന്ന നിറങ്ങളുടെ ആനന്ദത്തിൽ  സ്വയം അലിഞ്ഞു ചേരാനുള്ള അവസരമാണ് ഹോളി!

ഇനി കൃഷ്ണ ജന്മഭൂമിയിലെ ഹോളി ഉത്സവത്തെ കുറിച്ച് അല്പം:-

അതുല്യവും മനോഹരവുമായ   ബർസാനയിലെ ഹോളി- ഉത്തർപ്രദേശിലെ മഥുര ജില്ലയിലുള്ള ഒരു ചെറിയ പട്ടണമായ ബർസാന. ഇവിടുത്തെ ‘ലാത്ത്മാർ ഹോളി‘ എന്ന  ആചാരത്തിന്റെ പേരിലാണ് ബർസാന പ്രസിദ്ധമായത്.

വിമൻ എമ്പവർമെന്റ് എന്ന വാക്ക് ഈയിടെയായി നാം കൂടുതൽ ഉപയോഗിക്കുന്നുണ്ടെങ്കിലും പുരണങ്ങളിൽ പോലും ഇവിടുത്തെ സ്ത്രീകളുടെ ആധിപത്യം എത്ര മാത്രമായിരുന്നു എന്ന് ലാത്ത്മാർ ഹോളിയെ കുറിച്ച് വിശദമായി അറിഞ്ഞാൽ നിങ്ങൾക്ക് മനസിലാകും. ലാത്ത്മാർ ഹോളി ആഘോഷിക്കുന്നത്

ഹോളിയുടെ ഒരാഴ്ച്ച മുൻപേയാണ്. ബർസാനയിലെ സ്ത്രീകൾ (അതായത് ഗോപികമാർ) പുരുഷന്മാരെ (ശ്രീകൃഷ്ണന്റെ കൂട്ടുകാർ)  ലാത്തികൾ കൊണ്ട് പ്രേമാനനന്ദത്തോടെയും ഉന്മേഷത്തോടെയും അടിക്കുന്നു.

ഈ ആചാരം രാധാ-കൃഷ്ണന്റെ കാലം മുതൽ നിലനിൽക്കുന്ന അനുഷ്ഠാനമാണെന്ന് പറയപ്പെടുന്നു.

പുരാണപ്രകാരം, നന്ദഗ്രാമത്തിൽ നിന്നും ബർസാനയിലേക്ക് എത്തുന്ന കൃഷ്ണനും സുഹൃത്തുക്കളും രാധയെയും അവളുടെ കൂട്ടുകാരെയും (ഗോപികമാർ) കളിയാക്കിയപ്പോൾ,

ഗോപികമാർ ലാത്തി (വടിക്കമ്പ്) എടുത്ത് കൃഷ്ണനെയും സംഘത്തെയും പിന്തുടരുകയും അടിക്കുകയും ചെയ്തുവെന്നും  ഈ സംഭവത്തിന്റെ പ്രതീകമായി ലാത്ത്മാർ ഹോളി ആഘോഷിക്കപ്പെടുന്നു എന്നുമാണ് വിശ്വാസം. ഇതിന്റെ പിറ്റേന്നാൾ ബർസാനയിലെ സ്ത്രീകൾ നന്ദഗാവിൽ എത്തി ബർസാനയിലെ പോലെ നന്ദഗാവിലും, ലാത്ത്മാർ ഹോളി വിപുലമായി ആഘോഷിക്കുന്നു.

മഥുരയും വൃന്ദാവനും ഭഗവാൻ കൃഷ്ണന്റെ ജന്മസ്ഥലവും, ബാല്യകാല കളിസ്ഥലവും ആയതിനാൽ, ഹോളി ഇവിടെ അത്യന്തം പ്രാധാന്യമേറിയതും വിശിഷ്ടവുമായ ഉത്സവമാണ്.

വൃന്ദാവനിലെ ബാങ്കേ ബിഹാരി ക്ഷേത്രത്തിൽ,  നിറങ്ങൾക്ക് പകരം, പൂക്കളും ഇലകളും ഇഷ്ടദേവനു സമർപ്പിച്ച് ഹോളി ആഘോഷിക്കുന്നു.  വ്യത്യസ്തമായ ആചാരങ്ങൾക്കൊപ്പം പരമ്പരാഗത ഹോളി നിറങ്ങൾ, വെള്ളം, പാട്ട്, നൃത്തം തുടങ്ങി അത്യന്തം

ഉത്സാഹവും ആവേശവും നിറഞ്ഞ അനുഭവമാണ് ഹോളി. ദിവസങ്ങൾക്ക് മുൻപ് തന്നെ വീടും പരിസരവും വൃത്തി യാക്കി, വിവിധ തരത്തിലുള്ള മധുര പലഹാരങ്ങളും, ചിപ്സും മറ്റും  ഉണ്ടാക്കാൻ തുടങ്ങുന്നു. ഗുജിയ, ലഡ്ഡു എന്നിവ must prepared items ആണ്.

മഥുരയിലും വൃന്ദാവനത്തിലും ഹോളി നിറങ്ങളുടെ ഉത്സവം മാത്രമല്ല,  ഒരു ആത്മീയ അനുഭവവുമാണ്, ഭക്തർ ഭഗവാൻ കൃഷ്ണന്റെ അനുഗ്രഹം തേടുകയും സന്തോഷത്തോടെ ഈ ഉത്സവത്തിൽ പങ്കുചേരുകയും ചെയ്യുന്നു.  വിദേശികളും സ്വദേശികളുമായ ലക്ഷക്കണക്കിന് ഭക്തജനങ്ങൾ മഥുര-വൃന്ദാവനിൽ എത്തിച്ചേരുന്ന നാളുകൾ കൂടിയാണ് ഇത്.

©✍️രതി രമേഷ്

Post Views: 31
3
Rathi Ramesh

Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.