Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, May 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ശിവന്റെ സമയം
കഥ ജീവിതം പാരന്റിങ് പുസ്‌തകം വിവാഹം വീട്

ശിവന്റെ സമയം

By remya bharathyJune 18, 20252 Comments3 Mins Read47 Views
Bookmark Now
Please login to bookmark Close

No account yet? Register


ചില വിഷയങ്ങൾ ചില സമയങ്ങളിൽ അടുക്കിപ്പെറുക്കി പറയാനാവില്ല. പ്രത്യേകിച്ച് ഞാൻ എന്തിലെങ്കിലും ഒന്നിൽ മുഴുകി ഇരിക്കുമ്പോൾ. ഈ പുസ്തകം വായിച്ചു തീർന്നിട്ടും ഞാനെവിടെയോ മുഴുകി ഇരിപ്പാണ്.

ഈ പുസ്തകം അടച്ചു വെച്ചപ്പോൾ ബാക്കി നിൽക്കുന്നത് ഒരു തരം വിങ്ങലാണ്. എന്നേ സംബന്ധിച്ചിടത്തോളം ഒരു സൃഷ്ടി എന്ന നിലയിൽ അതീ പുസ്തകത്തിന്റെ വിജയമായി ഞാൻ കരുതുന്നു.

ചിലർ ഈ പുസ്തകത്തിന്റെ അവസാന ഭാഗത്തു തന്നേ നിൽപ്പാവും. അതിനെ അപ്രതീക്ഷിതമെന്നോ മനോഹരമെന്നോ ഒക്കെ പറയാനാവും തോന്നുക. ഞാനതിനെ തണുപ്പൻ മട്ടിൽ വ്യത്യസ്തമെന്നോ thrilling എന്നോ brilliant എന്നോ creativity എന്നോ ഒക്കെ പറഞ്ഞിട്ട്, ഇറങ്ങി നടക്കും.

നായകനായ ശിവന്റെ ഉള്ളിലെ, കരയാൻ പോലുമറിയാത്ത കുഞ്ഞു ശിവന്റെ കയ്യും പിടിച്ച്, ഇനിയും ഇറങ്ങി പോകാതെ എന്റെ തലയിൽ ചുറ്റിക്കറങ്ങി കൊണ്ടിരിക്കുന്ന ചിന്തകളിലേക്ക് തിരികെ നടക്കും. അവന് അവന്റെ വേദനകൾ പറയാൻ അറിയില്ലെന്നറിഞ്ഞിട്ടും അവനെ മുന്നിലിരുത്തി ഞാൻ വീണ്ടും വീണ്ടും അവനെ കേട്ടുകൊണ്ടിരിക്കും.

പറഞ്ഞു തുടങ്ങിയാൽ തീരാത്തത്ര പറയാനുള്ള വിഷയങ്ങളുണ്ട് വളരെ crisp ആയും gripping ആയും പറഞ്ഞു പോയ ഈ കഥയിൽ. ഒരു സിനിമ കാണും പോലെ വായിച്ചു പോകാൻ പറ്റുന്ന, മനസ്സിൽ തറഞ്ഞു കയറുന്ന ചുരുളിയിൽ പെട്ടു കിടക്കുന്ന സംഭാഷണങ്ങളുള്ള ഒരു കഥ.

എഴുത്തുകാരൻ എഴുതി വെച്ചത് ആകെ 132 പേജുകളെ ഉള്ളു, പക്ഷെ ആ വരികൾക്കിടയിൽ നമ്മൾ നമ്മുടെ അനുഭവങ്ങളിൽ നിന്നും, പരിചയങ്ങളിൽ നിന്നും, കേട്ടു കേൾവികളിൽ നിന്നും കയറ്റി വെച്ച താളുകൾ എത്രയെന്ന് വായനക്കാർക്കനുസരിച്ചു മാറിക്കൊണ്ടിരിക്കും. സാധാരണ self help books വായിക്കുമ്പോൾ ആണ് ഇത്തരത്തിൽ ഒരു അവലോകനപരമായ വായന എനിക്ക് സംഭവിക്കാറ്.

ഒരു പക്ഷെ പുസ്തകത്തിന്റെ ഉള്ളടക്കം എനിക്കേറ്റവും ഇഷ്ടപ്പെട്ട വിഷയങ്ങൾ ആയത് കൊണ്ടാവാം. ഇതിലെ ശിവനെപ്പോലെ ഉള്ളവരെ ഞാൻ ഒത്തിരി കണ്ടിട്ടുണ്ട്. ആമിയെപ്പോലെ ഉള്ളവരെയും. അതിൽ ആൺ പെൺ ഭേദമില്ലെന്നതാണ് സത്യം.

ചില സമയങ്ങളിൽ ഒരു പ്രശ്നത്തിൽ രണ്ടു വശങ്ങളിലും ശരികളും രണ്ടു വശങ്ങളിലും തെറ്റുകളും ഉണ്ടാവും. ആപേക്ഷികമായ ശരിതെറ്റുകൾക്ക് ഒരു വിലയും കൊടുക്കാൻ നമുക്ക് തോന്നാത്ത ചില സാഹചര്യങ്ങൾ. നായകൻ ശിവനാണെങ്കിലും, മകനായ കുഞ്ഞുശിവനും ആമിക്കുമെല്ലാമിടയിൽ അത്തരമൊരു ചാഞ്ചാട്ടം ഈ കഥയുടെ അവസാനം വരെ നിലനിർത്താൻ എഴുത്തുകാരന് സാധിച്ചിട്ടുണ്ട്.

ശിവനെപോലെ മടുക്കുവോളം സ്നേഹമനുഭവിക്കാൻ മാത്രം ആഗ്രഹിക്കുന്ന മനുഷ്യരുണ്ട്. സ്ത്രീകളിലും പുരുഷന്മാരിലും. ആമിയെപ്പോലെ എല്ലാം കൃത്യമായി അളന്നു തൂക്കി പങ്കിടണമെന്ന് ഉറച്ചു വിശ്വസിക്കുന്ന മനുഷ്യരും ഉണ്ട്‌ ആണിലും പെണ്ണിലും.

ഭാര്യയിൽ അമ്മയെ കൂടെ കാണാൻ ആഗ്രഹിക്കുന്ന, സ്നേഹിക്കപ്പെടാനും താലോലിക്കപ്പെടാനും ആഗ്രഹിക്കുന്ന ആണുങ്ങളുണ്ട്‌. ഭർത്താവിൽ അച്ഛനെ കൂടെ കാണാൻ ആഗ്രഹിക്കുന്ന, അച്ഛൻ വിശ്വസിക്കും പോലെ, അച്ഛൻ അംഗീകാരിക്കും പോലെ, അച്ഛനോളം ത്യാഗവും ഉത്തരവാദിത്തവും ഉള്ള ഒരു തണൽ ആഗ്രഹിക്കുന്ന പെണ്ണുങ്ങളും ഉണ്ട്‌.

സ്വന്തം വ്യക്തിത്വബോധവും അവകാശബോധവും, സാമൂഹ്യബോധവും, മൂല്യങ്ങളും ആത്മാഭിമാനവും നിലപാടുകളും ഉള്ള മനുഷ്യരും, ഇതിനൊക്കെ ഇടയിലേക്ക്, planned ആയോ അല്ലാതെയോ പിറന്നു വീഴുന്ന കുഞ്ഞുങ്ങളും, അവരുടെ ജീവിതവും ലോകവും. ഇതിനേക്കാൾ സങ്കീർണ്ണമായ മറ്റൊരു അവസ്ഥ ആധുനിക കുടുംബ വ്യവസ്ഥയിൽ ഇല്ലെന്ന് തോന്നുന്നു.

ഒരാൾ അനാഥനാവുന്നത് അയാളുടെ രക്ഷിതാവിന്റെ ജീവനില്ലാതെ ആവുമ്പോഴല്ല. അയാളുടെ ജീവിതത്തിൽ, അയാളുടെ ലോകത്തിൽ അവരുടെ സാന്നിധ്യം ഇല്ലാതെ ആകുമ്പോഴാണ്. രക്ഷിതാക്കൾ ജീവനോടെ ഇരുന്നും, ഒരു കൂരയ്ക്ക് താഴെ താമസിച്ചും അനാഥത്വം അറിയുന്ന കുഞ്ഞുങ്ങൾ ഉണ്ട്‌. എല്ലാ ഐശ്വര്യങ്ങളുടെയും നടുക്കും അനാഥരാക്കപ്പെടുന്നവർ.

എഴുത്തുകാരനെ എനിക്ക് വ്യക്തിപരമായി നേരിട്ടറിയില്ല. അതുകൊണ്ട് തന്നേ ഇതിൽ എത്ര ഭാഗം ആത്മകഥാശം എന്ന മുൻവിധിയോടെ കാണാവുന്ന അത്രെയും ബാലിശമല്ല എന്റെ മനസ്സ്. എന്നിരുന്നാലും, ഇത് സ്വന്തമോ സ്വന്തമെന്നപോലെ അറിയുന്നിടങ്ങളിൽ നിന്നോ നുള്ളിപ്പെറുക്കി പിച്ചി പറിച്ച് എടുത്തതാണെന്ന് ചിന്തിക്കാനാണ് എനിക്കിപ്പോൾ തോന്നുന്നത്. അതിൽ എത്ര ശതമാനം ഭാവന കലർത്തിയിട്ടുണ്ട് എന്നറിയില്ല. പക്ഷെ, വെറും ഭാവനയ്ക്ക് മാത്രം എന്റെ മനസ്സിനെ ഇത്രയും ആഴത്തിൽ തൊടാനാവില്ല എന്ന് മാത്രം അറിയാം.

ആധുനിക സമൂഹത്തിന്റെ ഏറ്റവും ശക്തമായതും ദുർബലമായതുമായ കണ്ടുപിടിത്തമാണ് കുടുംബമെന്നു മാത്രം പറഞ്ഞ് ഇതവസാനിപ്പിക്കാനാണ് എന്തുകൊണ്ടോ ഇപ്പോൾ എനിക്ക് തോന്നുന്നത്.

ചില കാര്യങ്ങൾക്ക് ഒരു ഒറ്റ പരിഹാരമില്ല. നിരവധി options ആണ് ഉണ്ടായിരിക്കുക. ഓരോന്നിലും വേവ്വേറെ ആളുകൾ ത്യാഗം സഹിക്കേണ്ടതായി വരും. ഒന്ന് മറ്റൊന്നിനെക്കാൾ നല്ലത് എന്നത് സ്വാർത്ഥമായ വ്യക്ത്യാധിഷ്ഠിത നിലപാട് മാത്രമായി അവശേഷിക്കും.

മനസ്സിൽ തട്ടുന്ന, ഉലയ്ക്കുന്ന സന്ദർഭങ്ങളും സംഭാഷണങ്ങളും നിറഞ്ഞ ഒരു പുസ്തകം. വായിക്കൂ…

രമ്യ ഭാരതി

Post Views: 50
2
remya bharathy

ഇടയ്ക്കിടെ മഷി നിന്ന് പോകുന്ന പഴയ പേനയില്ലേ. കോറി വരച്ചു വരച്ചു തെളിയിക്കുന്ന പേന. അതാണ്‌ ഞാന്‍. ഉള്ളില്‍ മഷിയുണ്ട്. ഇടക്കൊന്നു ചൂടാക്കിയാല്‍ തെളിയും.

2 Comments

  1. Suma Jayamohan on June 20, 2025 5:49 PM

    👌🌹❤️

    Reply
  2. Syamala Haridas on June 20, 2025 2:59 PM

    👍👍

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.