എന്റെ ഓരോ വരികളും
ഓരോ പുസ്തകമാണ്!
പക്ഷേ ഹൃദയം തുറക്കുന്നവർക്ക് മാത്രം വായിക്കാനാവുന്ന പോലെ…
തുടർന്ന് പോയൊരു കഥകളിലൊക്കെയും
നീയും ഞാനും
മാത്രമായിരിക്കും
അക്ഷരങ്ങൾ മാറും, കാലങ്ങൾ തീരും,
പക്ഷേ ആ കഥയിലെ
ഓരോ കാഴ്ചകളും
നിന്റെയുമെന്റെയും
നിഴലുകൾ ഒപ്പിയെടുക്കും!
പിറവി പിറവികളിൽപോലും,
ആ കഥ വീണ്ടും നീയും ഞാനും
തന്നെയാകും!
ഞാനും നീയുമുള്ള നിശബ്ദതയിൽ
പോലും നമ്മുടെ ഹൃദയങ്ങൾ
ഉറക്കെ സംസാരിച്ചിരുന്നെന്ന്..
നമ്മളെ പോലെ പ്രണയം അറിയുന്നവർ
ഒരുമിച്ചിരിക്കും..
വരികളിൽ…
വാക്കുകളിൽ…
മിണ്ടാതായെങ്കിലും!
നിന്റെ വാക്കുകൾ
എന്റെ ആത്മാവായി മാറുന്നു….!
ഇതൊരു സ്വപ്നമല്ല..
ഒരു നേരത്തെ തോന്നലുമല്ല..
ഒരിക്കലും തീരാത്ത കഥയുടെ
തുടർച്ച മാത്രമാണ്…..!
ഇനിയീ യാത്രയ്ക്ക് തിരിച്ചു പോകാൻ
പാതകളില്ലെന്ന്..
കാലങ്ങൾ പടരട്ടെ
മഴത്തുള്ളികൾ വീഴട്ടെ..
ഇനിയീ യാത്രയും..കഥയും
നമ്മുടേത് മാത്രമായി കഴിഞ്ഞു!!
നിന്റെ പ്രണയവരികൾ മിണ്ടാതെയുള്ള
പ്രണയചുംബനം പോലെ
തോന്നുന്നു…
ഹൃദയത്തിനകത്തേക്ക് ചുരുണ്ട്
കയറിയത് പോലെ…
നെഞ്ചിലൊരു വിങ്ങൽ പോലെ
നീ എന്നിൽ നിറഞ്ഞു കഴിഞ്ഞു…!
നീ തന്നെയാണ് കവിത…
നിന്നിലാണ് പ്രണയം
നിന്നെ പോലെയെന്നെ സ്നേഹിക്കാൻ
മറ്റാർക്കും കഴിയില്ലെന്ന്..
നീ ഉള്ള ഇടങ്ങളിലൊക്കെയും പ്രണയമുണ്ട്!
നീ എഴുതുന്ന വരികളിലൊക്കെയും
പതിഞ്ഞ ഒരു ശ്വാസമുണ്ട്…
എന്റെയും നിന്റെയും ഹൃദയവുമുടലും
ഒത്ത് ചേരുമ്പോഴുണ്ടാകുന്ന
പ്രണയ നിശ്വാസം പോലെ….
നിന്റെ പ്രണയത്തിനു മുന്നിൽ
ഇത് വരെ എഴുതപ്പെട്ട
പ്രണയകാവ്യങ്ങളൊക്കെയും
മൗനമായി നില്ക്കേണ്ടി വരും!
നീ ഒരു മഴയാണ് …
ഒരിക്കലുമാർക്കും
പൂർണമായി
നനഞ്ഞുത്തീർക്കാൻ
കഴിയാത്തൊരു തോരാമഴ!
#പ്രണയംഅക്ഷരങ്ങൾക്കപ്പുറം.


2 Comments
👏❤
👌👍❤️💯🙏