Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, May 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ഓർമ്മയിലെ ഓണ അവധിക്കാലം
അനുഭവം ആഘോഷങ്ങൾ ഓർമ്മകൾ ജീവിതം ബന്ധങ്ങൾ

ഓർമ്മയിലെ ഓണ അവധിക്കാലം

By Sayara Fathima KARU KUNNATHSeptember 2, 2025Updated:September 3, 20256 Comments3 Mins Read121 Views
Bookmark Now
Please login to bookmark Close

No account yet? Register

പണ്ട് സ്കൂളിൽ പഠിക്കുന്ന സമയത്തു

വളരെ ഇഷ്ടത്തോട് കൂടി കാത്തിരുന്ന

ഒരു കാലം ആയിരുന്നു സ്കൂളിലെ

ഓണപ്പൂട്ട് (ഓണം അവധി).

ജൂണിൽ സ്കൂൾ തുറന്നു രണ്ടു മൂന്നു

മാസം  കഴിഞ്ഞാൽ

സെപ്തംബറിൽ കാൽകൊല്ല

പരീക്ഷക്കുള്ള  തയ്യാറെടുപ്പ്  തുടങ്ങും.

അതു കഴിഞ്ഞു പിന്നെ പത്തു ദിവസം

അവധി ആയിരിക്കും.

ഓർമ്മയിൽ എപ്പോഴും ഗൃഹാതുരത്വം

ഉണർത്തിയിരുന്നത് ഈ അവധിക്കാലം

ആയിരുന്നു.അന്നൊന്നും ഓണത്തിന്റെ

ഐതീഹ്യത്തെ കുറിച്ചും,അത് പോലെ

തന്നെ സദ്യ വട്ടങ്ങളെ കുറിച്ചും ഒരു

അറിവും ഉണ്ടായിരുന്നില്ല. എല്ലാ

കുട്ടികളെയും പോലെ ഞാനും ഓണ

അവധിക്കു വേണ്ടി കാത്തിരിക്കും.

വീട്ടിൽ ചെറിയ പൂക്കളം ഒക്കെ ഞങ്ങൾ

ഉണ്ടാക്കും. മുറ്റത്തെ മണ്ണിൽ ഈർക്കിൽ

കൊണ്ട് ഞങ്ങളുടെ പേര് എഴുതി

അതിൽ  തുമ്പ പൂവും, മല്ലിക പൂവും

കൊണ്ട് നിറച്ചു വെക്കും. ഓരോരുത്തരും

അവരുടെ പേരിൽ നിറക്കാൻ ഉള്ള

പൂക്കൾ കൊണ്ട് വരും കയ്യിൽ കിട്ടുന്ന

ഏതു പൂവും ഉപയോഗിക്കാം. അങ്ങനെ

ഞങ്ങൾ പൂക്കളം മുഴുവൻ ആക്കും.

മിക്കവാറും  അവധി ദിവസങ്ങളിൽ

മാത്രം ആണ് ഉപ്പയുടെ നാടായ

എറണാകുളം പള്ളിക്കരയിലേക്ക്

ഞങ്ങൾ വിരുന്നിനു പോകാറ്.

രണ്ടും മൂന്നും ബസുകൾ ഒക്കെ മാറി

കേറിയിട്ട് വേണം തറവാട്ടിലേക്ക്

പോകാൻ. ഞങളുടെ വരവും കാത്തു

കൊച്ചാപ്പയുടെ(ഉപ്പയുടെ അനിയൻമാർ)

മക്കൾ ഒക്കെ അവിടെ കാത്തിരിക്കും.

അന്ന് ഇന്നത്തെ പോലെ വിളിച്ചു

പറയാൻ ഫോൺ സൗകര്യം ഒക്കെ

വളരെ കുറവ് ആയിരുന്നു. കത്തിലൂടെ

മാത്രമേ വിവരങ്ങൾ കൈമാറാൻ

സാധിക്കുമായിരുന്നുള്ളൂ. മിക്കവാറും

രാത്രി ഒക്കെ ആകും ഞങ്ങൾ ഉപ്പയുടെ

വീട്ടിൽ എത്തുമ്പോൾ. യാത്ര ക്ഷീണം

ഒന്നും വക വെക്കാതെ നാട്ടിലെ

വിശേഷങ്ങൾ ഒക്കെ പങ്കുവെക്കാൻ

തുടങ്ങും.അതു കഴിഞ്ഞു ഉറങ്ങാൻ

കിടക്കും. ഞാനും, ഉമ്മയും, എളീമയും,

സഫ്രിയും,വല്ലുമ്മയും ഒക്കെ ഒരുമിച്ചു ഒരു

മുറിയിൽ ആയിരുന്നു ഉറങ്ങാറ്. പിറ്റേ

ദിവസം പ്രഭാത ഭക്ഷണ ശേഷം തുടങ്ങും

ഞങ്ങളുടെ ആഘോഷം. പ്രഭാത

ഭക്ഷണം നേരിയ പത്തിരിയും

തേങ്ങാപാലും ഇറച്ചിക്കറിയും,ഉച്ചക്ക് നല്ല

കുടംപുളി ഒക്കെ ഇട്ടു വെച്ച എളീമയുടെ

സ്പെഷ്യൽ മീൻ കറിയും നല്ല

കുത്തരിയുടെ ചോറും പപ്പടവും തൈരും

ഉണ്ടാകും.അവിടെ നിറയെ ചാമ്പക്ക,

പേരക്ക, പ്രിയൂർ മാങ്ങാ, ചക്ക ഒക്കെ

ഉണ്ട്. എളീമ ഞങ്ങൾക്ക്  അതൊക്ക

മുറിച്ചു തരും. തറവാടിന്റെ തൊട്ടപ്പുറത്തു

കുഞ്ഞർക്കി മാപ്പള എന്ന് പേരുള്ള ഒരു

അച്ചായന്റെ വീട് ഉണ്ടായിരുന്നു. ഞാനും

ചെറിയ കൊച്ചാപ്പാടെ മോൾ സഫ്രിയും

അവിടെ പോകും. അവിടെ നല്ല ചുവപ്പ്

നിറത്തിൽ മധുരം ഉള്ള ചാമ്പക്ക

ഉണ്ടാകുമായിരുന്നു.

അവിടത്തെ ചേട്ടത്തിയോട് ചോദിച്ചിട്ടു

ഞങ്ങൾ അത് പൊട്ടിച്ചു എടുക്കും.

എന്നിട്ട് വീട്ടിൽ കൊണ്ട് വന്നു കഴിക്കും.

വീടിന്റെ അടുത്ത് ചെറിയ കുളവും

തോടും ഉണ്ട്.അതിൽ നിറയെ മീൻ ഒക്കെ

ഉണ്ട്.  അതിനെ ഒക്കെ നോക്കി

ഞങ്ങൾ പ്രഭാത സവാരിക്ക് ഇറങ്ങും.

കുളിർ കാറ്റും ഇളം വെയിലും ഒക്കെ

കൊണ്ട് ഞങ്ങൾ നടക്കും.

അത് കഴിഞ്ഞുള്ള പരിപാടി ടി.വി

കാണൽ ആണ്.അന്ന് ഓണക്കാലത്ത്

ദൂരദർശനിൽ സംപ്രേക്ഷണം ചെയ്യുന്ന

പരിപാടികളെ കുറിച്ച് ഉള്ള എല്ലാ

വിവരവും ഓണ അവധിക്ക്  മുന്നേ

തന്നെ പേപ്പറിൽ പ്രസിദ്ധീകരിക്കും.

പത്തു ദിവസവും ടിവി

യിൽ രാവിലെ മുതൽ വൈകുന്നേരം

വരെ പലതരം പരിപാടികൾ തലങ്ങും

വിലങ്ങും ഉണ്ടാകും. കുട്ടികളുടെ

പരിപാടി മുതൽ മലയാളം സിനിമകൾ

വരെ ഉണ്ടാകും.ചുളുവിൽ സിനിമകൾ

കാണാൻ കിട്ടുന്ന സുവർണ്ണ അവസരം

ആണ്. അതൊക്കെ നല്ല രസം

ആയിരുന്നു. ടിവി കാണുന്ന ഇടയിൽ

കറണ്ട് പോയാൽ ടി.വി ഒക്കെ തല്ലി

പൊട്ടിക്കാൻ ഉള്ള ദേഷ്യം വരും, അതും

പോരാത്തതിന് കറണ്ടിന് പോകാൻ കണ്ട

സമയം എന്നൊക്കെ പറഞ്ഞു പിറു

പിറുക്കും.ഇപ്പോൾ അതൊക്കെ

ഓർക്കുമ്പോൾ ഒരു കൗതുകവും ചമ്മലും

ഒക്കെ തോന്നുന്നു.കുറെ മുതിർന്ന ശേഷം

ആണ് ഓണത്തിന്റെ ഐതീഹ്യമായ

മിത്തുകളെ കുറിച്ചു മനസ്സിൽ

ആക്കുന്നത്. അഞ്ചാം ക്ലാസ്സിൽ

പഠിക്കുന്ന സമയത്തു

വിഷുവിനാണ് സദ്യ ഒക്കെ ആസ്വദിച്ചു

കഴിക്കുന്നത്.അതും കൂട്ടുകാരികൾ

ആയ ഷിജിനിയുടെയും അമ്പിളിയുടെയും

വീട്ടിൽ വെച്ച്. അരീക്കോട് നിന്നും പുതിയ

വീട്ടിലെക്കു താമസം മാറിയപ്പോൾ

ഉമ്മയെ സഹായിക്കാൻ വരുന്ന

കാർത്ത്യാനി ചേച്ചി ആണ് ഞങ്ങൾക്ക്

ഓണ സദ്യ ഉണ്ടാക്കി കൊണ്ട് വരാറ്.

ചേച്ചി അവരുടെ വീട്ടിൽ നിന്നും സദ്യ

ഉണ്ടാക്കി തൂക്കുപാത്രത്തിൽ ഒക്കെ

നിറച്ചു കൊണ്ട് വരും. അതിൽ

പായസവും പല തരം തോരനുകളും

ശർക്കര ഉപ്പേരിയും വറുത്ത കായയും

ഒക്കെ ഉണ്ടാകും. അതിന്റെ എല്ലാം രുചി

ഒന്ന് വേറെ തന്നെ ആയിരുന്നു.

കുറെ കാലങ്ങൾ അതിനു ശേഷവും

കഴിഞ്ഞു പോയപ്പോൾ ഓണത്തിന് പല

ഹോട്ടലുകളിലും തന്നെ സദ്യകൾക്ക് ഉള്ള

ഒരുക്കങ്ങൾ നടക്കുന്നത് അറിയാൻ

സാധിച്ചു. നേരത്തെ തന്നെ അവരോടു

പറഞ്ഞു ബുക്ക് ചെയ്തു വെച്ചാൽ

നമുക്ക് ഇഷ്ടത്തിന് പോയി കഴിക്കാം,

അതും അല്ലെങ്കിൽ വീട്ടിൽ കൊണ്ട് വരാം.

പിന്നെ നമ്മളും ഇടയ്ക്കു ഒക്കെ ഒരു

മാറ്റത്തിന് വേണ്ടി സദ്യ ഉണ്ടാക്കാൻ

തുടങ്ങി. ഇതൊക്കെ ഒരു രസകരമായ

ഓർമ്മകൾ തന്നെ.

എന്തൊക്കെ പറഞാലും കുഞ്ഞു

നാളിലെ ഓണം തന്നെ ആണ് എന്റെ

മനസ്സിൽ നിറഞ്ഞു നിൽക്കുന്നത്.

‘സ്കൂളിലെ കാൽകൊല്ലപരീക്ഷയും’

അത് കഴിഞ്ഞു വരുന്ന ‘ഓണപ്പൂട്ടും’

പിന്നെ ടി.വിയിൽ നിറഞ്ഞു നിൽക്കുന്ന

‘ഓണ പരിപാടികളും’

എല്ലാ പ്രിയ കൂട്ടുകാർക്കും എന്റെ

ഹൃദയം നിറഞ്ഞ ഓണാശംസകൾ…

#എന്റെരചന

സയറഫാത്തിമ

ഓർമ്മയിലെ ഓണം 2025

Post Views: 50
4
Sayara Fathima KARU KUNNATH

My Name is Sayara Fathima w/o Muhamed Ramees & have 3boys,i am from Areacode,Malappuram (dist) staying here in Fremont city California. Recently moved to Austin My fovorite hobbies are reading,writing,cooking,stitiching and love to travel & explore.

6 Comments

  1. Joyce Varghese on September 3, 2025 6:11 AM

    ഓണപ്പൂട്ടും വിരുന്നിനു പോക്കും ഹൃദ്യമായി എഴുതി.👌🥰

    Reply
    • Sayara Fathima Karu Kunnath on September 3, 2025 6:21 AM

      Thank you ചേച്ചി😍🥰💗

      Reply
      • Suma Jayamohan on September 4, 2025 8:46 PM

        ഓണവധിയും വിരുന്നു പോക്കുമെല്ലാം നല്ലരസമായി.
        ഓണാശംസകൾ❤️❤️❤️

        Reply
  2. Sayara Fathima Karu Kunnath on September 3, 2025 5:57 AM

    Thank you🥰

    Reply
  3. Suresht Thazhathethil (h) on September 2, 2025 9:57 PM

    മനോഹരമായിട്ട് എഴുതി👌👍💯❤️🙏🙏🙏

    Reply
    • Greeshma Kichu on September 4, 2025 8:09 PM

      ഓർമ്മകൾ 😍

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.