Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, May 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ഉല – മറയ്ക്കപ്പെട്ട ചരിത്രത്തിലേയ്ക്കൊരു യാത്ര
ജീവിതം പുസ്‌തകം

ഉല – മറയ്ക്കപ്പെട്ട ചരിത്രത്തിലേയ്ക്കൊരു യാത്ര

By BaahusOctober 15, 20252 Comments2 Mins Read54 Views
Bookmark Now
Please login to bookmark Close

No account yet? Register

കെ വി മോഹൻ കുമാറിന്റെ ” ഉല” പറയാതെപോയ അല്ലെങ്കിൽ മനപൂർവം മറയ്ക്കപ്പെട്ട കേരളത്തിന്റെ ചരിത്രകാലങ്ങളിലേയ്ക്കുള്ള സഞ്ചാരമാണ്. വായന തുടങ്ങിയപ്പോൾ ആദ്യം രസംകൊല്ലിയായി എനിക്ക് തോന്നിയത് ഇതിലെ ഭാഷയാണെങ്കിൽ താളുകൾ മറിഞ്ഞപ്പോൾ അതിലേയ്ക്ക് മനസ്സിനെ കൊരുത്തിട്ടതും അതെ ഭാഷയായിരുന്നു. ഓരോ താളിലും രക്തച്ചൊരിച്ചിലിന്റെ നിലവിളിയുടെ അകംനിറഞ്ഞ വാക്കുകൾ.

കേരളമെന്നത് പരശുരാമൻ മഴുവെറിഞ്ഞു സൃഷ്ടിച്ച കഥ പുകമറയാണെന്നും, ബ്രാഹ്മണഅധിനിവേശത്തിന്റെ ഇരുണ്ട നാളിനെ ഭക്തിയുടെ വെളിച്ചത്തിൽ കുളിപ്പിച്ച മിത്താണെന്നും വ്യക്തമാക്കുന്ന എഴുത്തുകൾ. തെക്കും വടക്കുമായി വ്യാപിച്ചിരുന്ന ബുദ്ധ ജൈന മത ചിന്തകളെ മനുഷ്യരെ ആലയങ്ങളെ തുടച്ചു നീക്കി ചരിത്രവും കൃതികളും മൂർത്തീകളെയും വരെ പൂണൂലിൽ കോർത്ത കഥകൾ. ചാതുർവർണ്യമോ തീണ്ടലോ ഒന്നും ബുദ്ധ മതത്തിന്റെ അന്തസത്തയിൽ ഇല്ലായിരുന്നു തുല്യരായി കണ്ടു സമാധാനത്തിന്റെ പാതയിൽ ചലിച്ചവർ. നിലനില്പിനായി പൊരുതിയിട്ടും തോറ്റു പോയവർ. ബുദ്ധന്റെ സബോതിയുടെ ഭിക്ഷുക്കളുടെ പല പല തായ് വഴികളുടെ വേരും ആഴവും കണ്മുന്നിൽ തുറക്കുന്ന എഴുത്ത്.

സന്യാസവും പ്രണയവും പ്രതികാരവും ആത്മീയവും ഉടലിന്റെ ആഴങ്ങളിലെ വേവുകളും കൂടിച്ചേരലുകളും ഓരോ രീതിയിൽ നിർവാണത്തിന്റെ അർദ്ധതലങ്ങളെ മാറ്റി മറിയ്ക്കുന്നുവെന്നും ഒന്നും ഒന്നിന്റെ വഴിയിൽ തടസമല്ല പകരം ഓരോ മണൽ തരിയ്ക്കും ഓരോ നിയോഗമുണ്ടെന്നും പറയാതെ നമ്മിൽ ബോധ്യമാക്കുന്നു. ഓരോ അധിനിവേശവും നിലനിൽക്കുന്ന സംസ്കാരത്തെ എങ്ങിനെ തെളിവുകളില്ലാതെ തുടച്ചു മാറ്റുന്നുവെന്നു നമ്മെ കൃത്യമായി ബോധ്യപ്പെടുത്തുന്ന കൃതി. പത്തിനിയും കൊറ്റവ്വയും കണ്ണകിയും ഭഗവതിയുമായതും ആചാരങ്ങൾ മാറിയതും പ്രതികാര കഥകൾ എഴുത്തുകളാകുമ്പോൾ രാജ ചരിതവും വാഴ്ത്തുക്കളുമാകുന്നതും എങ്ങനെയെന്നു ഓരോ വാക്കിലും കണ്മുന്നിൽ തെളിയുന്നു. പകയുടെ വേദനയുടെ കണ്ണകീചരിതം രാജവാഴ്ചയുടെ നന്മയും വാഴ്ത്തലും ദാസിപ്പുരയുടേയും പെണ്ണുടലിന്റെ അഴക് പാടലുമായതു ചിലപ്പതികാരം എന്ന കൃതി വായിച്ചിട്ടുള്ളവർക്ക് നന്നായി മനസിലാക്കാം ഇന്നും ചിലയിടങ്ങളിൽ തോറ്റം പാട്ടിൽ പത്തിനി ദേവിയുടെ യഥാർത്ഥ ചരിതം നമുക്ക് കേൾക്കാം. അതുപോലെ ഒരുപാടു കാലത്തെ അന്വേഷണങ്ങളാണ് ഈ നോവലിന്റെ അടിത്തറ.

ആരും ഇന്നുവരെ വിശദമാക്കാത്ത ചരിത്രം. ഓരോ പേജും ഓരോ കഥകൾ ചിലതെല്ലാം തുടർച്ചകൾ. ഈശോയും ബൈബിളും പഴയ നിയമവും നബി ചരിതവും ഖുർആനും ഒക്കെ ഇതിൽ പരാമർശിക്കപ്പെടുന്നു. “പുറം ചട്ടയിൽ കുറിയ്ക്കും പോലെ നിയോഗിയുടെയും മസൂദിയുടെയും സഞ്ചാരങ്ങൾ മാത്രമല്ല ഇരുണ്ട ചതുപ്പിലെ മണ്ണിലാണ്ട അനേകം മനുഷ്യരുടെ പറയാതെ പോയ ബൗദ്ധകാല ചരിത്രമാണിത്.”

ചരിത്രം ഇഷ്ടമുള്ളവർക്കും പൗരാണിക കഥകൾ ഇഷ്ടമുള്ളവർക്കും കൂടുതൽ ഇഷ്ടപ്പെടും ഒന്നു രണ്ടു പേജുകൾ വായിച്ചു നിർത്താതെ കുറച്ചു താളുകൾ കൂടി മനുസ്സുറപ്പിച്ചു വായിച്ചാൽ എല്ലാവർക്കും ഇഷ്ടമാകുന്ന കൃതി.

Post Views: 55
3
Baahus
  • Website

Baahus mother നോവിനാശ്വാസമായി മനസ്സിന് ആത്മാവിൽ നിന്നുതിരുന്ന സാന്ത്വനത്തിന്റെ അക്ഷരങ്ങൾ....

2 Comments

  1. മിനി സുന്ദരേശൻ on October 19, 2025 1:38 AM

    നന്നായെഴുതി👍❤️

    Reply
  2. Thara Subhash on October 18, 2025 1:07 PM

    നല്ല നിരൂപണം. ആദ്യത്തെ കുറച്ചു പേജുകൾ മറിയാൻ ഞാനും ഒത്തിരി സമയമെടുത്തു. പക്ഷേ പിന്നീട് നല്ല വായനാനുഭവമായി.

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.