സുധാമൂർത്തിയുടെയൊരു പുസ്തകമുണ്ട്, ‘ത്രീ തൗസൻ്റ് സ്റ്റിച്ചസ്’. ജീവിതത്തിലെ മുറിവുകളും തുന്നിക്കൂട്ടലും പൊറ്റമൂടിയ തെളിവുകളും കഴിഞ്ഞ് അതിജീവനത്തിലേയ്ക്ക് നീന്തിക്കയറിയ ദേവദാസികളുടെ ജീവിതത്തെപ്പറ്റിയുള്ളത്.
പഴയ സമ്പ്രദായങ്ങളിലും അനുഷ്ഠാനങ്ങളിലും ആചാരങ്ങളിലും ഹോമിക്കപ്പെട്ട്, ക്ഷേത്രങ്ങളിൽ തളയ്ക്കപ്പെട്ട, ചൂഷണം ചെയ്യപ്പെട്ട, മുവ്വായിരത്തോളം ദേവദാസി സ്ത്രീകളെ ജീവിതത്തിലേയ്ക്കു തിരികെ കൊണ്ടുവന്ന സാമൂഹ്യ പരിഷ്കരണത്തിൻ്റെ എഴുത്തു പതിപ്പ്.
കെ. ആർ. മീരയുയെ ‘മീരാ സാധു’ എന്ന പുസ്തകവും ഇതിനോടൊപ്പം ചേർത്തുവയ്ക്കാം. പ്രണയവും തിരസ്കാരവും ലൈംഗിക ചൂഷണവും കഴിഞ്ഞ് ഉപേക്ഷിച്ച ഭാര്യയെ തേടി അവൾ അഭയം കണ്ടെത്തിയ മീരയുടെ നാമത്തിലുള്ള ദേവദാസിയാലയത്തിൽ കുമ്പസാരവുമായി അവളെ തിരഞ്ഞെത്തുന്ന ഭർത്താവിനോട് സർവ്വംസഹയായി ക്ഷമിക്കാതെ ആത്മാവിനേറ്റ മുറിവുമായി പ്രതികാരം ചെയ്യുന്ന ആധുനിക സ്ത്രീയുടെ മുഖം കൂടി നോക്കി കൂട്ടിവച്ച് ചേർത്തു വായിക്കാവുന്ന പുസ്തകം.
മുറിവുകളെപ്പറ്റി ഇതിനേക്കാൾ ഭംഗിയായി പറയുവതെങ്ങനെ…
നന്ദി.

