Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, May 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ഓർമ്മകളിൽ ഒരു പെൺകുട്ടി
അനുഭവം ഓർമ്മകൾ ജീവിതം

ഓർമ്മകളിൽ ഒരു പെൺകുട്ടി

By Sudheera SudhirNovember 5, 2025Updated:November 8, 20255 Comments3 Mins Read62 Views
Bookmark Now
Please login to bookmark Close

No account yet? Register

എന്റെ ബാല്യകാലത്തിൽ നിന്നും ഒന്നു വഴിമാറി, ഇന്ന് എന്റെ ഓർമ്മയിൽ തെളിഞ്ഞ ഒരു കഥ. ഒരു പഴയ കാലത്തിന്റെ ഓർമ്മകൾ ബാക്കി വെച്ച്, കാട് മൂടി മേൽക്കൂര പൊളിഞ്ഞു, എന്തോ കാത്തിരിക്കുന്ന ഒരു കെട്ടിടം. 

വേറൊന്നുമല്ല, പതിനാറു വർഷത്തോളം ഞാൻ ജോലിചെയ്ത ചാക്കോർത്തുകുളം ഈ. സ്. ഐ യെ പറ്റിയാണ്. 1986 റുകളുടെ ആദ്യത്തിൽ ഞാൻ അവിടെ ജോയിൻ ചെയ്യുമ്പോൾ ഞാൻ പൂർണ ഗർഭിണി ആണ്. പിന്നെ മേറ്റർണിറ്റി ലീവ്, തുടർന്നുള്ള ലീവ്കൾ ഒക്കെ കഴിഞ്ഞു ജോയിൻ ചെയ്തു. പിന്നെ ഒരു രണ്ടു കൊല്ലം ഏരഞ്ഞിപ്പാലം ഈ. സ്. ഐ. യിലും പതിനാലു കൊല്ലം ചാലപ്പുറം ഈ. സ്. ഐ യിലും ജോലി ചെയ്ത ശേഷം വീണ്ടും ചാക്കോരത്തുകുളതേക്ക് വന്നു. പിന്നെ റിട്ടയർ ചെയ്യും വരെ അവിടെ തന്നെ. (ആർ. ഡി. ഡി ആയെങ്കിലും എഡിഷണൽ ചാർജ് ആയിരുന്നു) ജീവിതത്തിലെ സന്തോഷകരമായ കാലമായിരുന്നു.

പറഞ്ഞു വരുന്നത്, ഈ. സ്. ഐ യെ പറ്റിയാണ്. ഒരു ബംഗ്ലാവ് മോഡലിലുള്ള അസ്സൽ ബിൽഡിങ്. പഴയ വെള്ളയും കറുപ്പും ഇടകലർന്ന സുന്ദരമായ ടൈൽസ് പതിച്ച തറ. ചുവർ പകുതിയോളം പല ചിത്രങ്ങൾ അലങ്കരിച്ച മാർബിൾ. നിരനിരയായി ജനലുകൾ. ധാരാളം വായു കടക്കും വിധത്തിൽ. പിന്നീട് സെൻട്രൽ ഗവേണ്മെന്റ് അതു നന്നാക്കാൻ എന്ന വ്യാജേന തറ കുത്തി പൊളിച്ചു. ടൈൽസിന് പകരം മൊസൈക് ആക്കി (ആ ടൈൽസ് ഒക്കെ എവിടെ പോയി ആവോ)പിന്നെ പലതും, പലതും. അതോടെ ആ പ്രൗഢ ഗംഭീര ബംഗ്ലാവിന്റെ അധോഗതിയായി. ചോർച്ചയും ചിതലും ഒക്കെ. 

രണ്ടു കോണിപ്പടികൾ ഉണ്ടായിരുന്നു മുന്നിലും പിന്നിലും മരത്തിന്റെ. ആ മരം പോലും ബലമില്ലെന്നു പറഞ്ഞു മാറ്റി. അവ ഇളകിത്തുടങ്ങി. പലരും രാത്രി ഒരു സ്ത്രീ പ്രേതത്തെ കണ്ടിട്ടുണ്ടെന്നും, ചിലങ്ക ശബ്ദവും ചിരിയും കേട്ടിട്ടുണ്ടെന്നും അവകാശപെടുന്നു. ഈ ഈ. സ്. ഐ. യുടെ കഥ വല്ലാത്തൊരു വികാരം ഉണർത്തുന്നതാണ്.

കഥകൾ കേൾക്കാൻ എനിക്ക് എന്നും ഇഷ്ടമായിരുന്നു

വർഷങ്ങൾക്ക് മുൻപ് ഒരു ശേട്ടുവും കടുംബവും ആണ് അവിടെ താമസിച്ചിരുന്നത്. അവരുടേതായിരുന്നു അത്. ശേട്ടുവിന്റെ മകൾ തീ കൊളുത്തി സുന്ദരവും വിശാലവുമായ ഒരു മുറിയിൽ മരിച്ചു. അതിനു ശേഷം കുറച്ചു വർഷം പൂട്ടിയിട്ടു അവർ ബോംബെയിലേക്ക്, സ്വന്തം നാട്ടിലേക്ക് പോയി. പിന്നീട് സെൻട്രൽ ഗവണ്മെന്റിന് അക്യുസിഷൻ മുഖേന കൊടുത്തു. (എന്റെ അച്ഛച്ച വീടും പറമ്പുകളും പോലെ). 

അങ്ങിനെയാണ് ഈ. സ്. ഐ. അവിടെ വന്നത്. ശേട്ടുവിന്റെ സുന്ദരിയായ മോളുടെ പ്രേതമാണത്രേ അവിടെ ചുറ്റി തിരിയുന്നത്. പിന്നാമ്പുറത്തെ കോണിയിലൂടെ കേറി മുകളിൽ ഓഫീസിലേക്ക് പോകുമ്പോൾ എനിക്ക് പേടി വരും. പിന്നോട്ടു നോക്കിയാണ് ഞാൻ കേറുക. ലേറ്റ് ആയി ഓഫീസിൽ വർക്ക് ചെയ്തിരുന്ന ക്ലർക്കുമാർ അവരുടെ അനുഭവം പറയുമ്പോൾ, വിശ്വസിച്ചുപോവും. മുൻവശത്തെ കോണി കേറി ഒരു പെണ്കുട്ടി രാത്രി മുകളിലേക്കി പോവുന്നത് കണ്ടിട്ടുണ്ടത്രേ പലരും. രസകരമായ മറ്റൊരു സംഭവം,, മേയ്ൻട്ടെനാൻസ് വർക്ക് നടക്കുമ്പോൾ ആ കോണിക്ക്‌ റിപ്പയർ വേണം എന്ന് പറഞ്ഞു ഒരു ഭാഗം ഇരുമ്പു കൊണ്ടു ബലപ്പെടുത്താൻ തീരുമാനിച്ചു C. P. W. D.. കുറച്ചു ഹിന്ദിക്കാരായിരുന്നു പണിക്കാർ. ആദ്യത്തെ ഇരുമ്പു ഭാഗം ഉറപ്പിക്കാൻ തുടങ്ങുമ്പോഴേക്കും അത്‌

തിരിച്ചു ആ പണിക്കാരന്റെ മുഖത്തു ആഞ്ഞു അടിച്ചു(ഒരു അതിശയോക്തിയും ഇല്ല ഇതിൽ, സത്യം. ഞാൻ കണ്ണു കൊണ്ടു കണ്ട സത്യം)

ഒരു ആർത്തനിലവിളിയും ബഹളവും കേട്ടാണ് ഞങ്ങൾ ഒ. പി യിൽ നിന്നും ഓടി എത്തിയത്. രക്തത്തിൽ കുളിച്ച അയാളെ ഉടൻ കൊണ്ടുപോയി. അതോടെ അവിടത്തെ പണി തന്നെ മാസങ്ങളോളം നിർത്തിവെച്ചു. വല്ലാത്തൊരു അനുഭവമായിരുന്നു എനിക്ക് അത്. ഇരുമ്പ് ആയതു കൊണ്ട് തന്റെ പോക്കുവരവ് നിൽക്കും എന്നു കണ്ട പ്രേതം ചെയ്തതാണെന്ന് എല്ലാരും പറഞ്ഞു പരത്തി. (ആരെയും ഇതുവരെ ഉപദ്രവിച്ചിട്ടില്ലാത്ത ആ മോളോട് എനിക്ക് നാഗവല്ലിയോട് ഗംഗക്കു തോന്നിയപോലെ ദുഃഖം കലർന്ന വാത്സല്യം തോന്നി)നമ്മുടെ മനസ്സുകൾക്ക് എത്തിപ്പെടാൻ ആവാത്ത പലതും ഉണ്ട് എന്ന് എനിക്ക് തോന്നി. (ആവോ. )

ആ കുട്ടി എന്തിനാണ് ആത്മഹത്യ ചെയ്തതെന്ന് എന്നതിനെ പറ്റി പല കഥകളും ഉണ്ട്. ഭംഗിയുള്ള ടൈൽസ് പതിച്ച ഞങ്ങളുടെ ഓഫീസ് പ്രവർത്തിക്കുന്ന മുറിയിൽ വെച്ചാണത്രെ തീ കൊളുത്തി ആ കുട്ടി മരിച്ചത്. 

പിന്നിട് കേട്ടു മുംബൈയിൽ നിന്നും ആ ശേട്ടുവിൻ്റെ കൊച്ചുമോൻ അവിടെ വന്ന് ആ ബംഗ്ലാവ് കണ്ട് ഏറെ നേരം കരഞ്ഞുവെന്നും അത് തിരിച്ചു കിട്ടാൻ വഴിയുണ്ടോ എന്നു അന്വേഷിച്ചെന്നും. 

ഇന്ന് ആ വഴി പോയപ്പോൾ അതു ഒരു ഭാർഗവി നിലയം പോലെ നിൽക്കുന്നത് കണ്ട് എനിക്ക് കരച്ചിൽ വന്നു. (അതിന്റെ സിലിംഗ് അടർന്നു നിലം പതിച്ചത് കൊണ്ട് ഈ. സ്. ഐ. തന്നെ അവിടുന്നു മാറ്റിയത്രെ). ഇതൊക്കെ പറഞ്ഞു കേട്ട കഥകൾ മാത്രം. 

കഥകൾ എനിക്ക് എന്നും ഇഷ്ടമായിരുന്നു. 

എന്നെ ഏറെ വേദനിപ്പിച്ച ശേട്ടുവിന്റെ സുന്ദരിയായ മോൾക്ക്‌, തുടർന്നും ജനിച്ചു വളർന്ന വീട്ടിൽ ഇഷ്ട്ടം പോലെ കേറി ഇറങ്ങാം എന്ന മട്ടിൽ കാട് കേറി ഒരു പഴമ്പാട്ടിന്റെ ശോകമൂകതയിൽ നിൽക്കുന്നു ആ വീട്. (പിന്നീട് അറിഞ്ഞു അത് ഇല്ലാതായെന്ന്. )

ഈ അടുത്ത് അതിലെ പോയപ്പോൾ വളരെ സുന്ദരമായ ഒരു കെട്ടിടം സെൻട്രൽ ഗവൺമെൻറ് അവിടെ പണിതുയർത്തിയത് കണ്ടൂ. അതു നോക്കി ഞാൻ നെടുവീർപ്പിട്ടു.. എന്തിനെന്നറിയാതെ. 

ഗതി കിട്ടാതെ അലയുന്ന ആത്മാക്കൾ ഉണ്ടെന്ന് കേട്ടിട്ടുണ്ട്. മനുഷ്യന് പിടികിട്ടാത്ത പലതും !

സുധി

Post Views: 54
2
Sudheera Sudhir

ഇപ്പൊൾ കോഴിക്കോട് ഡിസ്ട്രിക്റ്റ് കോർപറേറ്റീവ് ഹോസ്പിറ്റലിൽ PMR specialist ആണ്.husband doctor. രണ്ട് ആൺ മക്കൾ.മൂത്തവൻ ഒമാനിൽ dental surgeon. ഒരു മോൻ ഉണ്ട്.രണ്ടാമതവൻ ഇന്ത്യൻ ആർമിയിൽ ഡോക്ടർ ആണ്.ഇപ്പൊൾ ക്യാപ്റ്റൻ സിക്കിമിൽ.എഴുതാൻ ഇഷ്ടമാണ്.

5 Comments

  1. മിനി സുന്ദരേശൻ on November 10, 2025 3:34 PM

    അങ്ങിനെയും ചില അനുഭവങ്ങൾ …… നന്നായെഴുതി👍❤️

    Reply
    • Shreeja R on November 10, 2025 4:43 PM

      👍

      Reply
    • Sudheera on November 27, 2025 7:24 PM

      നന്ദി..മിനി

      Reply
  2. Thara Subhash on November 5, 2025 7:51 PM

    കൊള്ളാം. എനിക്കും അറിയുന്ന കഥയാണല്ലോ.. സന്തോഷിച്ചുവായിച്ചു. ❤️

    Reply
    • Sudheera on November 27, 2025 7:25 PM

      നന്ദി താരാ

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.