തനിച്ചായിപ്പോയവളുടെ
വേവലാതിയിൽ
മുങ്ങിയാണ്
നീയടുത്തുള്ളപ്പോൾ
ഞാൻ നിന്നെ
അള്ളിപ്പിടിക്കുന്നത്…
ഓരോ വാക്കിലും
നീ നട്ടുപോയ
അലിവിന്റെ വേരിൽ
തൊട്ടാണ് ഞാനെന്റെ
വരണ്ട ദിനങ്ങളെ
നനച്ചൊരുക്കുന്നത്..
നീ തന്നുപോയ
ഉമ്മകളുടെ
ഉപ്പലിഞ്ഞാണ്
നമുക്കിടയിലെ
സ്ഥലരാശികൾ
മായുന്നത്…
