പ്രതി നായകത്വം ഇണങ്ങുന്നർ ഭൂമിയിൽ സഞ്ചരിക്കുമ്പോൾ,
ഇരുട്ട് ഒരു പ്രശ്നം അല്ലാത്തവർ ഉണ്ട്, ചെറിയ ഇടവഴികൾ പോലും കുത്തി നിറച്ച നടപ്പിൽ വീട്ടിലേക്കു ചെരിയുന്ന ഭാഗം ആരോ നിൽക്കും പോലെ തോന്നി, പതുക്കെ ബാഗിലെ മൊബൈൽ ടോർച് തെളിയിക്കാൻ ശ്രമിക്കുമ്പോൾ സിഗരറ്റ് വെട്ടം പെട്ടന്ന് മിന്നി മാഞ്ഞു
ആരാണ്? കണ്ണുകൾ പതുക്കെ അടുത്തോട്ടു വരുന്നു, നായകൾ ഓരിയിട്ട് തിളയ്ക്കുന്ന സമയം, ആരാണ്? വീണ്ടും ചോദിക്കാൻ ശ്രമിക്കുമ്പോൾ ഭയം ഗതി തെറ്റി ചെടികളുടെ അനക്കത്തിലേക്ക് പായുന്നു,
എല്ലാ വീടും ഉറക്കത്തിൽ ആണ്, അത്ര പേടിപ്പെടുത്തുന്ന ഒരു കാര്യവും ഇല്ലാത്ത ചുറ്റുപാടിൽ ഏതു ഇരുട്ടത്തും വന്നു കയറാവുന്ന വാടക വീട്, പക്ഷേ ഇന്ന് ആരോ എതിരെ നിൽപ്പുണ്ട്, അതു വളരെ ബുദ്ധിമാനായ ഒരാൾ തന്നെയാണ്…
ഇടത്തെ ഭാഗത്തു കൂടി അതി ശക്തമായ ഇടിയോ, എന്തോ കിട്ടിയപ്പോൾ വീഴും മുമ്പ് ആ കണ്ണുകൾ കണ്ടു, ചോര തിളയ്ക്കുന്ന കണ്ണുകൾ, രൂക്ഷമായ എന്തോ ഗന്ധം വമിക്കുന്ന ഒരാൾ, കൊളുത്തിയ സിഗരറ്റ് മതിലിൽ കുത്തി അയാൾ നിന്നു
ഭയങ്കര വേദന കാരണം പതുക്കെ എണീറ്റ് ആ രൂപം നിമിഷം കൊണ്ട് അപ്രതീക്ഷിതമാകുന്നത് നോക്കി നിന്നു,എന്തായിരുന്നു അയാളുടെ ഉദ്ദേശം, വഴിയിൽ തടസ്സം ആയതുകൊണ്ട് മാത്രം മുറിച്ചു മാറ്റിയ ഒരു ഇട പെടലൊ അതോ തീരുമാനിച്ചു ഉറപ്പിച്ചു വെച്ച ഒരു രീതിയോ,
ആളെ പൂർണ്ണമായും കണ്ടില്ല, പിറ്റേ ദിവസം ഒരാളോട് കാര്യമായി പറഞ്ഞപ്പോൾ തോന്നിയതാവും എന്ന് ഉത്തരം കിട്ടിയത് മാത്രമോ….. എല്ലാ രാത്രിയിലും ചിലതൊക്കെ നടത്താൻ ചിലർ ഒരുങ്ങുന്നു….


1 Comment
അയാൾക്കു തോന്നിയതാണോ? ആവോ? ചില തോന്നലുകൾ ശരിയാവാം അല്ലേ?
👌🌹