Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, May 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » പുടവ
പ്രണയം സ്ത്രീ

പുടവ

By Nisha PillaiFebruary 10, 2026Updated:March 7, 20264 Comments4 Mins Read608 Views
Bookmark Now
Please login to bookmark Close

No account yet? Register

 

“നീ എന്താ പെണ്ണേ ഇന്ന് വൈകിയത്. നിനക്ക് മാനേജരുടെ വായിൽ നിന്നും തെറി കേൾക്കേണ്ടി വരും. “

 

“എന്റെ സുധേച്ചി, വീട്ടിലെ സ്ഥിതി അറിയാല്ലോ. അമ്മ രാവിലെ വലിയ സെന്റിമെന്റ്സ്. അടുത്ത വീട്ടിലെ സന്തോഷേട്ടൻ ഭാര്യയ്ക്കും മക്കൾക്കും ഇന്നലെ ഓണക്കോടി വാങ്ങി. അത് കണ്ടപ്പോൾ അമ്മയുടെ കണ്ണ് നിറഞ്ഞു. ഇന്നലെ മുഴുവൻ കരഞ്ഞു കിടന്നു, ഒന്നും കഴിച്ചതുമില്ല. ഞാൻ പറഞ്ഞിട്ടില്ലേ അച്ഛന്റെയും അമ്മയുടേം ബന്ധത്തിന്റെ ആഴം. ഒരു പോള കണ്ണടച്ചിട്ടില്ല. ഉണർന്നപ്പോൾ വൈകി പോയി. അമ്മ ഇപ്പോഴും എണീറ്റിട്ടില്ല. ഞാനിങ്ങു പോന്നു. കരഞ്ഞും കൊണ്ട് കിടന്നാൽ വയറ്റിലേക്ക് ഒന്നും പോകില്ല. “

 

“ഒന്നോർത്താൽ… അമ്മ ഭാഗ്യവതിയല്ലേ, മരിക്കുന്നത് വരെ അച്ഛൻ പൊന്ന് പോലെ നോക്കിയില്ലേ, ഇപ്പോൾ നീയും അവരെ സംരക്ഷിക്കുന്നു, നിൻ്റെ കഷ്ടപ്പാടുണ്ടോ അവരറിയുന്നു. “

 

മേഘ്നയുടെ കണ്ണ് നിറഞ്ഞത് കണ്ട് സുധ നിർത്തി. 

 

“എന്തൊരു അമ്മയാണവർ, സ്വന്തം കാര്യം മാത്രമേ അവർക്കുള്ളൂ. “

 

സുധ മനസ്സിൽ കരുതി. ഇരുപത്തിയൊന്ന് വയസ്സേയുള്ളൂ. ആ മാനേജരാകട്ടെ അവളെ കഷ്ടപ്പെടുത്തുന്നത് കണ്ട് സങ്കടം തോന്നാറുണ്ട്. ഗതികേട് കൊണ്ടാണ് അല്ലേൽ ഈ ജോലി ഇട്ടെറിഞ്ഞവൾ പോയേനെ. 

 

തിരക്കുള്ള ബസിൽ നിന്നിറങ്ങുമ്പോൾ ഓടുകയായിരുന്നു രണ്ടാളും. ഒന്നിച്ഛ് വൈകി എത്തിയാലും മാനേജർ വക വഴക്ക് മേഘ്നയ്ക്ക് മാത്രം. 

 

മാനേജറുടെ കണ്ണ് വെട്ടിച്ച് പെട്ടെന്ന് ഹാജർ ഒപ്പിട്ട് ഇറങ്ങിയപ്പോൾ ക്യാബിൻ ഡോറിൽ തട്ടി അവളുടെ വെളുത്ത കുർത്ത നീളത്തിൽ കീറി. 

 

“ഇനിയിപ്പോൾ എന്തോ ചെയ്യും ചേച്ചി, ആ മാനേജർ ഇനി നൂറ് വിളി വിളിക്കും. ഈ കീറിയ കുപ്പായമിട്ട് അയാളുടെ മുന്നിൽ നിൽക്കാൻ വയ്യ. “

 

“നീ ഇവിടെ കംപ്യൂട്ടറിൻ്റെ മുന്നിലിരിക്കൂ. ഇന്നത്തെ കാര്യം ഞാൻ മാനേജ് ചെയ്യാം. ഉച്ചയ്ക്ക് അയാളൊരു മീറ്റിംഗിന് പോകും, പിന്നെ കുഴപ്പമില്ല. “

 

അക്കൗണ്ടൻ്റായ കിഷോറിൻ്റെ അടുത്തേക്ക് സുധ ചെന്നു. 

 

“നിനക്ക് തിരക്കില്ലേൽ ഒരു മീഡിയം സൈസ് കുർത്ത മേടിച്ചു കൊണ്ട് വരുമോ, ഇതാ പൈസ. “

 

“അയ്യോ ചേച്ചി, എനിക്ക് വാങ്ങി പരിചയം ഒന്നുമില്ല. “

 

കിഷോറിന് മേഘ്നയോടുള്ള സോഫ്റ്റ് കോർണർ സുധയ്ക്ക് നന്നായി അറിയാം. 

 

“എടാ മേഘ്നയുടെ ഡ്രസ്സ് കീറി. നിനക്കറിയാമല്ലോ, ആ മാനേജരുടെ കാര്യം. നീ വാങ്ങിയതാണ് എന്ന് അവളിപ്പോൾ അറിയണ്ട. “

 

കിഷോർ ബൈക്കിൻ്റെ താക്കോലുമായി ചാടി എഴുന്നേറ്റു. 

 

“ഞാനിപ്പോൾ വരാം. പൈസ പിന്നെ വാങ്ങാം. “

 

വാതിൽക്കൽ ചെന്നവർ തിരികെ നോക്കി. 

 

“എന്നെ മാനേജർ തിരക്കിയാൽ… ചേച്ചി മാനേജ് ചെയ്യണേ. “

 

കിഷോർ കൊണ്ട് വന്ന ചുവപ്പിൽ ഗോൾഡൻ ത്രെഡ് വർക്ക് ചെയ്ത കുർത്ത സുധ മേഘ്നയെ ഏൽപ്പിച്ചു. 

 

“നീ പോയി വേഷം മാറൂ. “

 

“അയ്യോ ഇതെവിടുന്നാ, നല്ല ഭംഗീണ്ട്. നല്ല വിലയായി കാണുമല്ലോ ചേച്ചീ. “

 

പണവുമായി മാനേജരുടെ അടുത്ത് ചെന്നപ്പോഴാണ് അയാൾ മേഘ്നയെ അടിമുടി നോക്കിയത്. 

 

“ഇവിടെയെന്താ ഫാൻസി ഡ്രസ്സ് മൽസരം നടക്കുവാണോ, രാവിലെ ഒരു വേഷം, ഉച്ചയ്ക്ക് മറ്റൊരു വേഷം. “

 

അയാളുടെ മുന്നിലെ കംപ്യൂട്ടറിൽ മേഘ്ന ഒന്ന് പാളി നോക്കി. സി സി ടി വി ക്യാമറയിൽ സൂം ചെയ്ത് അയാളോരോ സ്റ്റാഫിനേയും വീക്ഷിക്കുകയാണ്. കല്യാണം കഴിഞ്ഞ് രണ്ട് പിള്ളേര് ആയെങ്കിലും മഹാ കോഴിയാണയാൾ. 

 

മേഘ്ന മടങ്ങി വന്ന് സുധയോട് കുർത്തയുടെ ആഗമനവഴി ചോദിച്ചെങ്കിലും അവരൊന്നും പറയാതെ തിരക്ക് അഭിനയിച്ചു. 

 

ഉച്ചയ്ക്ക് മാനേജർ പുറത്ത് പോയപ്പോൾ മേഘ്ന അയാളുടെ മുറിയിൽ കയറി, ആ മുറിയിൽ മാത്രം ക്യാമറ ഇല്ല. സിസിടിവി ക്യാമറാ ദൃശ്യങ്ങൾ അവൾ പരിശോധിച്ചു. 

 

ബൈക്കിൽ ഒരു കവറുമായി ഓടി കിതച്ചെത്തുന്ന കിഷോർ, അത് ആരും കാണാതെ സുധയുടെ മേശമേൽ വയ്ക്കുന്നു. സുധ വിദഗ്ധമായി മറ്റൊരു കവറിലാക്കി മേഘ്നയെ ഏൽപ്പിക്കുന്നു. 

 

അവൾ കിഷോറിൻ്റെ സീറ്റിലേക്ക് സൂം ചെയ്തു. പാവം ജോലിയിൽ മുഴുകി ഇരിക്കുകയാണ്, എന്നാലും തൻ്റെ ഇഷ്ട നിറം ചുവപ്പാണ് എന്നൊക്കെ അറിയാമായിരുന്നു അല്ലേ. ഉച്ച ഭക്ഷണത്തിന് അടുത്തിരുന്നപ്പോൾ പോലും കണ്ട ഭാവം നടിച്ചില്ല. 

 

“സുധ ചേച്ചീ ഡ്രസ്സിന് എന്ത് വിലയായി. ശമ്പളം കിട്ടുമ്പോഴെ മടക്കി തരൂ. 

 

വൈകിട്ട് ബസിലിരുന്നപ്പോൾ മേഘ്ന കുർത്തയുടെ കാര്യം എടുത്തിട്ടു. 

 

“നീ എപ്പോഴെങ്കിലും താ കൊച്ചേ, നാനൂറ് രൂപയല്ലേ. “

 

“അതേത് കടയാണ്. ഇത്രയും നല്ല കുർത്ത നാനൂറ് രൂപയ്ക്ക് കിട്ടുന്നത്. ഞാൻ കരുതി ആയിരത്തിൽ കൂടുതലാണെന്ന്. ചേച്ചിയുടെ സെലക്ഷൻ കൊള്ളാം. “

 

മേഘ്നയ്ക്ക് ഇപ്പോൾ കിഷോറിനോട് ഒരു ഇഷ്ടമുണ്ട്. പക്ഷെ അവൻ ഇങ്ങോട്ട് മിണ്ടാത്തത് കൊണ്ട് അവളും ഒന്നും അങ്ങോട്ട് പ്രകടിപ്പിക്കാൻ പോയില്ല. 

 

ശമ്പളം കിട്ടിയ ദിവസം ഒരു ആയിരം രൂപ സുധയെ ഏൽപ്പിച്ചു. 

 

“ചേച്ചി ഇത് കിഷോറിന് കൊടുത്തേക്കണേ, ഇത് മതിയാകുമോ എന്നറിയില്ല. “

 

“നിനക്ക് എങ്ങനെ മനസ്സിലായി കിഷോറാണ് കുർത്ത വാങ്ങിയതെന്ന്. “

 

മേഘ്ന ക്യാമറയുടെ നേരെ വിരൽ ചൂണ്ടി. 

 

“ഇവിടെ മൊത്തം ഈ സാധനങ്ങൾ പിടിപ്പിച്ചിരിക്കുന്നത് വെറുതെയല്ല. ആ മാനേജർ ക്യാബിനിൽ ഇരുന്ന് പെണ്ണുങ്ങളെ സൂം ചെയ്യുന്ന പരിപാടിയാണ്. “

 

വൈകിട്ട് പോകുന്ന വഴി സുധ ഒരു ചോദ്യം ചോദിച്ചു. 

 

“എടീ കിഷോറിനെക്കുറിച്ച് നിൻ്റെ അഭിപ്രായം എന്താണ്. “

 

“നല്ല അഭിപ്രായമാണ്, പക്ഷേ എനിക്ക് അതിനൊന്നും ഭാഗ്യമില്ല ചേച്ചി. വീട്ടിലെ അവസ്ഥ അതാണ്. “

 

“എന്ത് അവസ്ഥ, സത്യം പറയാലോ, നിൻ്റെ അമ്മ വളരെ സ്വാർത്ഥയാണ്. നിൻ്റെ സ്വന്തം അമ്മ തന്നെയാണോ അത്. “

 

മേഘ്ന പൊട്ടിക്കരഞ്ഞു. അവളാദ്യമായി മനസ്സ് തുറന്നു. 

 

“അല്ല ചേച്ചീ രണ്ടാനമ്മയാണ്. കുഞ്ഞമ്മ, അമ്മയുടെ അനിയത്തി. ഞാൻ ജനിച്ചപ്പോൾ അമ്മ മരിച്ചു. എന്നെ നോക്കാനായി അച്ഛൻ വീണ്ടും. “

 

“ഉം.. “

 

ഒരു ദിവസം മേഘ്ന വളരെ വൈകിയാണ് ഓഫീസിൽ എത്തിയത്. സ്റ്റാഫെല്ലാം ഒത്ത് കൂടി നിൽക്കുന്നു. 

 

“മേഘ്ന ഏബി പോസിറ്റീവ് അല്ലേ. “

 

“അതേ ചേച്ചീ. “

 

പെട്ടെന്ന് മാനേജർ ഇടപ്പെട്ടു. 

 

“അതൊന്നും വേണ്ട. നമുക്ക് ബ്ലഡ് ബാങ്കിൽ അന്വേഷിക്കാം. “

 

“എന്താ ചേച്ചി. “

 

“നമ്മുടെ കിഷോറിനൊരു ആക്സിഡൻ്റ്, എബി പോസിറ്റീവ് ബ്ലഡ് വേണം. “

 

മാനേജരുടെ എതിർപ്പ് വക വയ്ക്കാതെ മേഘ്ന മുന്നോട്ട് നടന്നു. 

 

“വാ ചേച്ചീ ഞാൻ കൊടുക്കാം. എനിക്ക് ആദ്യമായി പുടവ മേടിച്ച് തന്ന പുരുഷനല്ലേ. “

 

“എടീ മാനേജർ കലിപ്പിലാണ്. “

 

“ചേച്ചി വാ, അയാളുടെ സിസിടിവി വായിനോട്ടം ഞാൻ മാനേജ്മെൻ്റിനെ തെളിവ് സഹിതം അറിയിച്ചിട്ടുണ്ട്. വേണമെങ്കിൽ അങ്ങേരുടെ ഭാര്യയേയും അറിയിക്കും.. “

 

“ഈ പെണ്ണിന് ഇത്രേം ധൈര്യമുണ്ടായിരുന്നോ. “

 

“എനിക്ക് കിഷോറിനെ ഇഷ്ടമാണ് ചേച്ചി, അയാളുടെ കാര്യമായോണ്ടാണ്. അയാൾക്ക് കുഴപ്പമൊന്നുമില്ലല്ലോ ചേച്ചി. ‘

 

“ഏയ് കുറച്ച് ബ്ലഡ് ലോസ് ഉണ്ടായി. ഒടിവൊന്നുമില്ല. “

 

“എല്ലാം ഭേദമാകുമ്പോൾ ഒരു ചുവന്ന പുടവ വാങ്ങി തരാൻ പറയണേ ചേച്ചി. എനിക്ക് ആ വീട്ടിൽ നിന്നും ഒരു മോചനം വേണം. “

 

“അത് ഞാനേറ്റു. അവനത് സന്തോഷത്തോടെ ചെയ്യും. “

 

സുധ മേഘ്നയെ കെട്ടിപ്പിടിച്ചു. 

 

നിഷ പിള്ള

Post Views: 975
4
Nisha Pillai

4 Comments

  1. VIJAYALEKSHMI.S on February 25, 2026 6:39 PM

    🥰🥰🥰നല്ല കഥ.

    Reply
  2. Sunandha on February 15, 2026 8:50 PM

    Nice 👍

    Reply
  3. മിനി സുന്ദരേശൻ on February 12, 2026 11:40 PM

    ഒരു ചുവന്ന പുടവയിൽ കൂടി കിഷോർ മേഘ്നയെ മോചിപ്പിക്കട്ടെ …..നല്ല കഥ👍❤️

    Reply
  4. Joyce Varghese on February 11, 2026 11:40 PM

    നല്ല രചന.👍

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.