Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, May 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » കയ്യോടെ പിടികൂടിയ അവിഹിതം.
ബന്ധങ്ങൾ

കയ്യോടെ പിടികൂടിയ അവിഹിതം.

By Nisha PillaiMarch 18, 2026Updated:April 8, 202650 Comments7 Mins Read3,651 Views
Bookmark Now
Please login to bookmark Close

No account yet? Register

 രാവിലെ, ജോബി ഉണർന്നു വന്നപ്പോൾ ലീനയും മാധവേട്ടനും പൂന്തോട്ടത്തിലായിരുന്നു. ജോബിയുടെ അപ്പൻ്റെ പ്രതാപകാലം മുതലുള്ള ഡ്രൈവറാണ് മാധവേട്ടൻ. അപ്പൻ്റെ കോണ്ടെസ്സാ കാർ മാധവേട്ടനല്ലാതെ വേറെയാരും തൊടുന്നത് പോലും അപ്പനിഷ്ടമല്ലായിരുന്നു. 

 ജോബി ചാരുകസേരയിൽ കിടന്ന് ലീനയെ ശ്രദ്ധിച്ചു. മണവാട്ടിയായി തൻ്റെ കൈ പിടിച്ചു വന്നവൾ, സൗന്ദര്യം മാത്രമല്ല നല്ല കഠിനാദ്ധ്വാനി കൂടിയാണവൾ. അവളും മാധവേട്ടനും കൂടി വലിയ ചെടിച്ചട്ടികൾ മതിലരികിൽ നിന്നും മാറ്റി മാവിന് ചുറ്റും ഭംഗിയായി നിരത്തി വച്ചു. 

 “അച്ചായാ നമ്മുടെ പൂന്തോട്ടത്തിൽ ഒരു കിളിക്കൂട് കൂടി വേണം. “

 ലീന ജോബിയോട് വിളിച്ചു പറഞ്ഞു. 

 ശോശാമ്മ ചേട്ടത്തി കൊണ്ട് കൊടുത്ത ഫിൽറ്റർ കോഫി ജോബി ആസ്വദിച്ചു കുടിച്ചു. അമ്മച്ചിയുടെ ചെറുപ്പത്തിൽ നാട്ടിൽ നിന്നും കൂടെ കൊണ്ട് വന്നതാണ് ശോശാമ്മ ചേട്ടത്തിയെ. നല്ല കൈപ്പുണ്യമുള്ളവളാണ് ശോശാമ്മ ചേട്ടത്തി. കൈ തുടച്ച് കൊണ്ട് ചേട്ടത്തി ലീനയെ സഹായിക്കാൻ മുറ്റത്തേക്കിറങ്ങി. 

 “ഇവള് വന്ന് കയറിയതിൽ പിന്നെ ഒരു സ്വൈര്യം കിട്ടുന്നില്ല അല്ലേ മാധവേട്ടാ. ഷോപ്പിംഗ്, ഗാർഡനിംഗ്, അങ്ങനെ ഓരോ ദിവസം ഓരോ പ്രോഗ്രാമാണല്ലോ ലീനയ്ക്ക്. “

 “അങ്ങനെയൊന്നുമില്ല ജോബി മോനേ, ലീന മോൾക്ക് എല്ലാത്തിനെക്കുറിച്ചും നല്ല ഐഡിയ ഉണ്ട്. പുതുതായി എന്തെങ്കിലും ഒക്കെ ചെയ്യാൻ എനിക്കും ഇഷ്ടമാണ്. “

 “രണ്ടാഴ്ചയല്ലേ ആയുള്ളൂ, കാത്തിരുന്നു കാണാം ഐഡിയകൾ. പുത്തനച്ചി പുരപ്പുറം തൂക്കുമെന്ന് പറഞ്ഞ പോലെ. “

 “അല്ല മോനേ, ദേ ആ മാവ് കണ്ടോ, അമ്മച്ചി മരിച്ചതിൽ പിന്നെ അത് കായ്ച്ചിട്ടില്ല. ഇപ്പോൾ മൊത്തം തളിർത്തു നിൽക്കുന്നു. എല്ലാം ഈ വീട്ടിൽ കയറി വന്ന ലീന മോളുടെ ഐശ്വര്യമാണ്. “

 “അങ്ങനെ പറഞ്ഞ് കൊടുക്ക് മാധവേട്ടാ. “

 ലീന ജോബിനെ നോക്കി കൊഞ്ഞനം കുത്തി. 

 കടയിൽ പോകാൻ വേഷം മാറി വന്ന ജോബിനെ നോക്കി ലീന മുഖം വീർപ്പിച്ചു. അവനവളെ ചേർത്ത് നിർത്തി തഴുകി. അവൾ കുതറി മാറി. 

 “എന്നെ തൊടണ്ട. നിങ്ങൾ ആ ജോലിക്കാരുടെ മുന്നിൽ വച്ച് എന്നെ കളിയാക്കിയില്ലേ.”

 “ആഹാ, അതാണോ കാര്യം. മാധവേട്ടനും ശോശാമ്മ ചേട്ടത്തിയും എനിക്ക് അന്യരല്ല. എന്നെ വളർത്തിയത് അവരാണ്, അപ്പനേയും അമ്മയേയും പോലെ തന്നെയാണ്. വെറുതെ ചെറിയ കാര്യത്തിന് പിണങ്ങാതെ എനിക്ക് കഴിക്കാൻ ദോശയെടുത്ത് വയ്ക്കൂ. “

 ലീന അനിഷ്ടത്തോടെ അടുക്കളയിലേക്ക് നടന്നു. വന്ന് കയറിയില്ല അതിന് മുമ്പ് കൊച്ചമ്മയാകാനാണ് ലീനയുടെ തിരക്ക്. 

 ജോബിയുടെ അപ്പൻ കുര്യാക്കോസ് ചേട്ടന് ടൗണിൽ നാലഞ്ചു ടെക്സ്റ്റൈൽ ഷോപ്പുകളുണ്ടായിരുന്നു. ബിസിനസിൽ തിളങ്ങി നിൽക്കുന്ന സമയം ഏറ്റവും മൂത്ത മകൻ എംഡിക്കും രണ്ടാമത്തവൻ എംബിബിഎസിനും ഏറ്റവും ഇളയവനായ ജോബി പ്രീഡിഗ്രിക്കും പഠിക്കുന്നു. ഷുഗറുകാരിയായ അമ്മച്ചിയെ പതിവ് ചെക്കപ്പിന് ആശുപത്രിയിൽ കൊണ്ടു പോയതാണ്. ഒരു ടാങ്കർ ലോറിയുമായി കൂട്ടിയിടിച്ച് അമ്മച്ചി തത്ക്ഷണം മരിച്ചു. അപ്പച്ചൻ നട്ടെല്ലിന് പരിക്കേറ്റു അരയ്ക്ക് താഴേക്ക് തളർന്ന് കിടപ്പാണ്. 

 മൂത്ത രണ്ട് ആൺ മക്കളും പഠിച്ച് ഡോക്ടർമാരായി വിദേശത്ത് ജോലി ചെയ്യുന്നു. അവർ അവരുടെ നാട്ടിലെ ഷെയർ വിറ്റു കൊണ്ട് പോയി. ജോബി പഠിക്കാൻ മടിയനായിരുന്നു, അമ്മച്ചിയുടെ മരണത്തോടെ പഠനം നിർത്തി, കച്ചവടം ഏറ്റെടുത്തു. അവശേഷിച്ച ഒരേയൊരു കട ജോബി നോക്കി നടത്തുന്നു. 

 ജോബിയുടെ കല്യാണം നടത്താനൊന്നും ആർക്കും സമയമുണ്ടായിരുന്നില്ല, താൽപ്പര്യമുണ്ടായിരുന്നില്ല. കല്യാണത്തിന് കൂടാൻ ചേട്ടന്മാർ വന്നതുമില്ല. കല്യാണത്തിന് മുൻകൈ എടുത്തത് മാധവേട്ടനാണ്. കുര്യാക്കോസ് ചേട്ടൻ്റെ അനിയനായ ഇട്ടിമാണിയേയും കൂട്ടി വയനാടുള്ള ലീനയുടെ അപ്പൻ ചെറിയാനെ കണ്ട് കല്യാണം ഉറപ്പിച്ചു. പ്രായം ലീനയേക്കാൾ ജോബിക്ക് ഇത്തിരി കൂടുതലാണെങ്കിലും, ചെറുക്കൻ്റെ വീടും പറമ്പും കടയുമൊക്കെ ചേർത്തുള്ള ആസ്തി കണക്ക് കൂട്ടിയപ്പോൾ ചെറിയാൻ പിന്നൊന്നും ആലോചിച്ചില്ല. രണ്ടാഴ്ചയ്ക്കുള്ളിൽ മനസ്സമ്മതവും കെട്ടും നടത്തി. 

 ആദ്യത്തെ രണ്ടാഴ്ച കഴിഞ്ഞപ്പോൾ ലീനയുടെ യഥാർത്ഥ സ്വഭാവം പുറത്ത് വരാൻ തുടങ്ങി. 

 ആദ്യ ആഴ്ചയിൽ തന്നെ ശോശാമ്മ ചേട്ടത്തിയുടെ മെനുവിൽ കൈ കടത്താൻ ലീനയുടെ ശ്രമമുണ്ടായി. 

 “ചേട്ടത്തിയേ, ഇന്നെന്താ എന്നെ മറന്നോ. എൻ്റെ പൊരിച്ച മീനെന്തിയേ. “

 ഊണ് കഴിക്കാൻ വന്ന ജോബി കഴിക്കാതെ എഴുന്നേറ്റു. ചേട്ടത്തി ഒന്നും മിണ്ടാതെ മൗനം പാലിച്ചു. ലീനയാണ് മറുപടി പറഞ്ഞത്. 

 “ഞാനാണ് പറഞ്ഞത് ഇന്ന് മീൻ പൊരിക്കേണ്ട എന്ന്. മീൻ കറിയും ചിക്കൻ കറിയുമുണ്ട് പിന്നെന്തിനാ പൊരിച്ച മീൻ കൂടി. കൊളസ്ട്രോൾ കൂടില്ലേ അച്ചായാ. “

 “അപ്പോൾ അപ്പച്ചൻ ഇന്ന് ചോറ് കഴിച്ചില്ലേ. ഇവിടെ പുതിയ പരിഷ്കാരങ്ങൾ ഒന്നും വേണ്ട. ചേട്ടത്തീ, നാളെ മുതൽ നമ്മുടെ പഴയ മെനു തന്നെ തുടർന്നോളൂ. മാറ്റണമെങ്കിൽ ഞാൻ പറയും. “

 ജോബി ഗൗരവത്തോടെ പറഞ്ഞു. ലീന പിണങ്ങി മുറിയിൽ പോയി. ചേട്ടത്തി തലയാട്ടി കൊണ്ട് അടുക്കളയിലേക്ക് പോയി. 

 മറ്റൊരു ദിവസം ലീന പറഞ്ഞു.   

“അച്ചായാ ഇവിടിപ്പോൾ രണ്ട് ജോലിക്കാരുണ്ട്, മാധവേട്ടനും ശോശാമ്മ ചേട്ടത്തിയും, പിന്നെയെന്തിനാണ് അപ്പനെ നോക്കാൻ ഒരു ഹോം നഴ്സ്? ഞാൻ കണക്ക് നോക്കി, മാസം ഇരുപതിനായിരം രൂപ ആ വകയിൽ നഷ്ടമാണ്. “

 ജോബി ചിരിച്ച് കൊണ്ട് പറഞ്ഞു. 

 “അയാളെ പറഞ്ഞ് വിട്ടാൽ അപ്പൻ്റെ കാര്യം ആര് നോക്കും. “

 “ഇവിടെ അച്ചായനും ഞാനും മാധവേട്ടനുമൊക്കെയില്ലേ, അത് പോരേ. “

 “അത് പറ്റില്ലല്ലോ, ആറടി രണ്ടിഞ്ച് പൊക്കവും അതിനൊത്ത വണ്ണവുമുള്ളയാളാണ് അപ്പൻ. ഒന്ന് തിരിച്ചും മറിച്ചും കിടത്താനും ഫിസിയോ തെറാപ്പി ചെയ്യാനും ആരോഗ്യവും പരിചയവും ഉള്ള ആൾക്കാർ വേണം. നമ്മളെ കൊണ്ട് അത് നടക്കില്ല. പിന്നെ നീ കണക്ക് പറഞ്ഞ ആ ഇരുപതിനായിരം രൂപ ചേട്ടന്മാർ ആണ് മാസാമാസം എൻ്റെ അക്കൗണ്ടിൽ ഇട്ട് തരുന്നത്. അത് കൊണ്ട് നിൻ്റെ കെട്ടിയോന് ധനനഷ്ടമില്ല. “

 ലേശം ചമ്മിയ മുഖത്തോടെ ജോബി പറഞ്ഞത് ലീന കേട്ട് കൊണ്ടിരുന്നു. 

 മറ്റൊരിക്കൽ മാധവേട്ടൻ്റെ ഫോൺ റീച്ചാർജ് ചെയ്തു കൊടുക്കുകയായിരുന്നു ജോബി, ലീന അവൻ്റെ അടുത്ത് വന്നു ഇരുന്നു. 

 “അച്ചായാ ഇതാരുടെ നമ്പർ ആണ്. “

 “മാധവേട്ടൻ്റെ..  എല്ലാ മാസവും ഞാനാണ് റീച്ചാർജ് ചെയ്തു കൊടുക്കുന്നത്. “

 “അതെന്തിനാ, ചെയ്യുന്ന ജോലിക്ക് കറക്റ്റ് ആയി ശമ്പളം കൊടുക്കുന്നില്ലേ. “

 “അതിനെന്താ, വെറും മുന്നൂറ് രൂപയുടെ കാര്യമല്ലേ, ഞാൻ ഏൽപ്പിക്കുന്ന ജോലി മാത്രമല്ല ആ പാവം മനുഷ്യൻ ചെയ്യുന്നത്. എല്ലാം അറിഞ്ഞും കണ്ടും ചെയ്തോളും. “

 “അച്ചായൻ വെറുമൊരു പാവമാണ്. “

 ജോബി ചിരിച്ചു. 

 മറ്റൊരു ദിവസം ലീന പറഞ്ഞു. 

 ” അച്ചായാ, ഇവിടെ നമ്മൾ രണ്ട് പേരല്ലേയുള്ളൂ, ഈ മൂന്ന് കാർ എന്തിനാണ്. “

 “അപ്പൻ്റെ കോണ്ടെസ്സാ എന്തായാലും ഞാൻ വിൽക്കാൻ പോകുന്നില്ല. ചേട്ടൻമാർ പ്രത്യേകം പറഞ്ഞിട്ടുണ്ട് അത് സംരക്ഷിക്കാൻ. പിന്നെയുള്ളതിൽ ഒന്ന് എനിക്കും ഒന്ന് നിനക്കും. “

 “എനിക്ക് ഡ്രൈവിംഗ് അറിയാമല്ലോ. അച്ചായനും അറിയാം. പിന്നെ മാധവേട്ടൻ എന്തിനാണ്. മാധവേട്ടന് പ്രായം കൂടി വരികയല്ലേ. നമുക്ക് ഒരു ഡ്രൈവറുടെ ആവശ്യമുണ്ടോ. “

 “മാധവേട്ടന് എങ്ങോട്ടും പോകാനില്ല. എന്നും രാവിലെ മാധവേട്ടൻ പത്രത്തിലെ വാർത്തകൾ വായിച്ചു കൊടുത്താലെ അപ്പന് സന്തോഷമാകൂ, അതേ പോലെ ചേട്ടത്തി പാചകം ചെയ്യുന്ന ആഹാരവും, അവരെ രണ്ടു പേരെയും ഒഴിവാക്കാൻ സാധിക്കില്ല. “

 

ഓരോ ദിവസവും പുതിയ പുതിയ പ്രശ്നങ്ങളും പരാതികളുമായി ലീന വരും. 

 

ഒരു ദിവസം ഊണ് കഴിക്കാൻ വന്ന ജോബിയെ കാത്തിരുന്നത് മറ്റൊരു പരാതിയാണ്. 

 

“അച്ചായാ, ഞാൻ വിചാരിച്ചത് പോലെയൊരു സ്ത്രീയല്ല ശോശാമ്മ ചേട്ടത്തി. മഹാ മോശമാണ്. “

 

“എന്ത് പറ്റി. “

 ചോറുരുളകൾ മീൻ ചാറിൽ മുക്കി കഴിക്കുന്നതിനിടയിൽ ജോബി ചോദിച്ചു. 

 “ഞാൻ ഒരാഴ്ചയായി ശ്രദ്ധിക്കുന്നു. ഊണ് കഴിഞ്ഞ് നമ്മൾ മുറിയിൽ കയറുമ്പോൾ, ആ ഹോം നഴ്സ് ടിവിയുടെ മുന്നിൽ ഉണ്ടാകും. അയാൾ പതിവായി ഉച്ചയ്ക്ക് ഓരോ സിനിമ കാണും. മാധവേട്ടൻ അങ്ങേരുടെ മുറിയിൽ മയങ്ങാൻ പോകും. “

 “അതിനെന്താ?”

 “ആ സമയത്ത് ചേട്ടത്തി എവിടെയാണെന്ന് അറിയാമോ, അപ്പൻ്റെ മുറിയിൽ. ഇപ്പോൾ ചേട്ടത്തി അങ്ങോട്ട് കയറി പോകുന്നത് ഞാൻ കണ്ടേയുള്ളൂ. ഇനി ചായ സമയത്തേ പുറത്തിറങ്ങൂ. ജോബിച്ചായൻ്റെ അപ്പനാണ്, എന്നാലും ഒരു അന്യ സ്ത്രീയുമായി. “

 “അന്യ സ്ത്രീയുമായി എന്താണ്? നീ എന്താ പറഞ്ഞ് വരുന്നത്, അവിഹിതമെന്നാണോ. ഇനി ആണെങ്കിൽ തന്നെ നല്ലതല്ലേ. പ്രായം ചെന്നിരിക്കുന്ന അവർക്ക് രണ്ടു പേർക്കും അത് കൊണ്ട് സന്തോഷം നൽകുന്നുവെങ്കിൽ…    “

 “അച്ചായന് ലേശമെങ്കിലും നാണമുണ്ടെങ്കിൽ ഇങ്ങനെ പറയുമോ. ഏത് നേരത്താണോ എനിക്ക് ഈ കുടുംബത്ത് കയറി വരാൻ തോന്നിയത്. “

 “എടീ എല്ലാ സ്ത്രീ പുരുഷ ബന്ധങ്ങളും അവിഹിതമല്ല. അവരുടെ ഇടയിൽ നല്ല സൗഹൃദമായിക്കൂടെ. “

 “ഞാൻ കുറെ കഥകൾ വായിച്ചിട്ടുണ്ട്. വേലക്കാരികളെ ഉപയോഗിക്കുന്ന വല്യ മുതലാളിമാരെ പറ്റി. “

 ജോബി ഊണ് കഴിഞ്ഞ് കൈ കഴുകി. 

 “എന്നാൽ നീ വാ, നമുക്ക് ആ അവിഹിതം കൈയോടെ പിടി കൂടാം. “

 ജോബിയും ലീനയും അപ്പച്ചൻ്റെ മുറിയുടെ വാതിൽ തള്ളി തുറന്നു. അപ്പൻ്റെ കിടക്ക വാതിലിന് നേരെയാണ്. കട്ടിലിൽ അപ്പനെതിരെ ഇരിക്കുകയാണ് ചേട്ടത്തി. ചേട്ടത്തി അപ്പനോട് എന്തൊക്കെയോ പറയുകയും ചിരിക്കുകയും ചെയ്യുന്നുണ്ട്. വാതിൽ തുറന്ന ശബ്ദം കേട്ട് ചേട്ടത്തി തിരിഞ്ഞ് നോക്കി. 

 

“ആ ജോബിയോ. കയറി വാടാ, ഒരു കൈ നോക്കുന്നോ. “

 

അപ്പൻ ജോബിയെ വെല്ലുവിളിച്ചു. 

 

“എന്നെ കൊണ്ടൊന്നും പറ്റില്ല ചേട്ടത്തിയെ തോൽപ്പിക്കാൻ, പെൺപുലിയല്ലിയോ. “

 

“ജോബി മോൻ കിടക്കാൻ പോയില്ലേ. ഉച്ചമയക്കം പതിവുള്ളതാണല്ലോ. “

 

ജോബി കസേരയിൽ ഇരുന്നു. 

 

“പോയതാണ്. അപ്പോൾ എൻ്റെ ഭാര്യ പറഞ്ഞു. ചേട്ടത്തി അപ്പനുമായി എന്തോ അവിഹിതത്തിൽ ഏർപ്പെടുന്നുവെന്ന്. കയ്യോടെ പിടിക്കാൻ എന്നെ കൂട്ടി കൊണ്ട് വന്നതാണ്. “

 

“പ്ഫ തന്തയില്ലാത്തരം പറയുന്നോ കുരുത്തംകെട്ടവനെ. “

 

അപ്പനും ജോബിയും പൊട്ടിച്ചിരിച്ചു. ലീനയുടെ മുഖം വിളറി വെളുത്തു. 

 

അപ്പൻ്റെ കട്ടിലിൽ, നെഞ്ചിന് കുറുകെയായി വച്ചിരുന്ന ചെറിയ സ്റ്റാൻഡിൽ നിരത്തി വച്ചിരിക്കുന്ന ചതുരംഗ കരുക്കൾ ലീന ശ്രദ്ധിച്ചു. അപ്പൻ്റെ കുതിരയെ വെട്ടാനായി ചേട്ടത്തി കരുക്കൾ നീക്കുന്നു. 

 

“ഉച്ചയ്ക്ക് ചെസ്സ് കളിയോ. ” ലീന ചോദിച്ചു. 

 

“അതെന്താ ഉച്ചയ്ക്ക് ചെസ്സ് കളിച്ചൂടെ. ചേട്ടത്തി ഫ്രീ ആകുന്ന സമയം അതാണ്. “

 

ജോബിയോടൊപ്പം ചമ്മിയ മുഖവുമായി ലീന മുറിയിലേക്ക് നടന്നു. 

 

“നിനക്ക് ഈ അവിഹിതത്തിലൊക്കെ നല്ല താൽപര്യമാണല്ലേ. രാത്രിയിൽ ഞാൻ നിനക്കൊരു അവിഹിതം കാട്ടി തരാം. “

 

ലീന മുഖം വീർപ്പിച്ച് കെട്ടി. 

 

“നല്ല ബുദ്ധിമതിയായ എൻ്റെ അമ്മച്ചി നല്ലൊരു ചെസ്സ് പ്ലേയറായിരുന്നു. കല്യാണ സമയത്ത് അമ്മ അപ്പനോട് രണ്ട് കാര്യങ്ങൾ കൂടെ കൊണ്ട് പോരാൻ അനുവാദം ചോദിച്ചു. ഒന്ന് ചതുരംഗപലകയും മറ്റൊന്ന് കൂട്ടുകാരി ശോശാമ്മയും. അമ്മച്ചിയും ശോശാമ്മയും കളിക്കുന്നത് കണ്ട് ഈ വീട്ടിൽ എല്ലാവരും ചെസ്സ് കളിച്ചു പഠിച്ചു. അമ്മച്ചി മരിച്ചപ്പോൾ തളർന്ന് പോയ അപ്പനെ ജീവിതത്തിലേക്ക് തിരികെ കൊണ്ട് വന്നത് ഈ ചെസ്സ് കളിയാണ്. ആരും വിശ്വസിക്കില്ല, രാത്രിയിൽ അപ്പൻ ഒറ്റയ്ക്കിരുന്ന് കളിക്കാറുണ്ട്. കൂടെ കളിക്കുന്നത് അമ്മച്ചിയാണെന്നാണ് അപ്പൻ്റെ വിശ്വാസം. അമ്മച്ചിയെ പൂട്ടാനുള്ള നീക്കങ്ങൾ പഠിപ്പിക്കുന്നത് ചേട്ടത്തിയാണ്. അതാണവരുടെ ലോകം, അവിടെ ഹിതമായതേ നടക്കുന്നുള്ളൂ. “

 

രാത്രി കുളി കഴിഞ്ഞ് ഉറങ്ങാൻ കിടന്ന ലീനയെ ജോബി എഴുന്നേൽപ്പിച്ചു. 

 

“വാ, മിണ്ടാതെ വന്നാൽ ഒരു അവിഹിതം കാട്ടി തരാം. “

 

അടുക്കള വരാന്തയിൽ കുളി കഴിഞ്ഞ് മുടി കോതി നിൽക്കുന്ന ശോശാമ്മ ചേട്ടത്തി, മുറ്റത്തെ മരത്തിൽ ചാരി നിന്ന് പുക വലിക്കുന്ന മാധവേട്ടൻ. 

 

“എത്ര പറഞ്ഞാലും നിങ്ങൾ കേൾക്കില്ലേ, മാധവേട്ടാ. പുകവലി അരുതെന്നല്ലേ ഡോക്ടർ പറഞ്ഞത്. “

 

കുത്തി കുത്തി ചുമയ്ക്കുന്ന മാധവേട്ടൻ്റെ നെഞ്ച് തടവി കൊടുക്കുകയാണ് ചേട്ടത്തി. 

 

“ഉറങ്ങുന്നതിന് മുമ്പ് ഒരെണ്ണം, ശീലമായി പോയെടി പൊന്നേ. നിൻ്റെ കാച്ചെണ്ണയുടെ മണം. ആഹാ. “

 

ചേട്ടത്തിയുടെ ചുരുണ്ട മുടിയിഴകൾ മാധവേട്ടൻ വാസനിച്ചു. രണ്ട് പേരും മാധവേട്ടൻ്റെ മുറിയിൽ കയറി വാതിലടച്ചു. 

 

ലീന ജോബിനെ നോക്കി. മിണ്ടരുതെന്നവൻ ആംഗ്യം കാട്ടി. 

 

“നമ്മുടെ ആളുകൾക്കൊരു വിചാരമുണ്ട്. സ്വന്തം കാഴ്ചപ്പാട് മാത്രമാണ് ശരിയെന്ന്. ശരിക്കും ചേട്ടത്തി മാധവേട്ടൻ്റെ ഭാര്യയാണ്. ഞാനാണ് ആ വിവാഹം രജിസ്റ്റർ ചെയ്യാൻ സഹായിച്ചത്. അമ്മച്ചിയുടെ ആഗ്രഹമായിരുന്നു അവർ ഒന്നിക്കണമെന്ന്. ഇപ്പോഴാണ് എനിക്കത് സാധിച്ചു കൊടുക്കാൻ പറ്റിയത്. “

 

ജോബി ജനലിലൂടെ പുറത്തേക്ക് ചൂണ്ടി. 

 

“ആ വീടും അഞ്ച് സെൻ്റ് സ്ഥലവും അവർക്ക് രണ്ടാൾക്കും അപ്പൻ എഴുതി കൊടുത്തു. അവര് സന്തോഷമായി കഴിയട്ടേയെന്ന്. മറ്റുള്ളവരുടെ സന്തോഷം ഇല്ലാതാക്കാൻ നമുക്ക് എന്ത് അവകാശം. നമുക്ക് നമ്മുടെ സന്തോഷം. “

 

“ക്ഷമിക്കണം അച്ചായാ. “

 

ലീന ജോബിയുടെ കയ്യിൽ പിടിച്ച് മാപ്പ് ചോദിച്ചു. 

 

“ലീനാ, എനിക്ക് ഡ്രാമ ഇഷ്ടമല്ല. നേരെ വാ നേരെ പോ അതാണെനിക്കിഷ്ടം. “

 

ജോബി ലീനയെ എടുത്ത് കട്ടിലിലിരുത്തി. അവൾ അഭിമാനത്തോടെ, ആരാധനയോടെ ജോബിയെ നോക്കി. 

 

✍️നിഷ പിള്ള

Post Views: 3,622
11
Nisha Pillai

50 Comments

  1. ശില്പ on March 25, 2026 6:48 PM

    നല്ല കഥ 👌👌ഇനിയും എഴുതുക ❤️

    Reply
    • Shreeja R on March 28, 2026 6:01 PM

      നല്ല കഥ 👌

      Reply
  2. Joyce Varghese on March 22, 2026 1:47 AM

    നല്ല കഥ. അവിഹിതമല്ല ഹിതമായിരുന്നു, ആ ബന്ധങ്ങൾ.👍

    Reply
    • Maya on March 23, 2026 10:18 PM

      Nice story
      Novel treatment of the theme

      Reply
  3. Babitha on March 21, 2026 9:37 AM

    Nice❤️❤️

    Reply
  4. Electa Joeboy on March 20, 2026 8:03 PM

    കഥയും കഥാപാത്രങ്ങളും ഇഷ്ടമായി. പ്രത്യേകിച്ച് ലീനയുടെ. ഈ വിഷയത്തെ വ്യത്യസ്തമായി എഴുതി.. ❣️❣️❣️

    Reply
    • Rani Varghese on March 23, 2026 10:26 PM

      മനോഹരം

      Reply
  5. Anjuranjima on March 20, 2026 4:08 PM

    ഇങ്ങനെ കുറെ മനുഷ്യര് ചുറ്റിനും ഉണ്ടായിരുന്നെങ്കിൽ എന്ത് സുന്ദരമയേനെ നമ്മുടെ നാട്…!

    Reply
    • Sreerekha on March 21, 2026 12:28 PM

      ജീവിതമെന്ന ചതുരംഗ പലകയിൽ കരുക്കളെ പക്വതയോടെ നീക്കുന്ന ജോ
      ബി എന്ന കഥാപാത്രം
      വായനക്കാരൻ്റെ ഉൾക്കാഴ്ച തെ
      ളിയച്ചു തരുന്നു

      Reply
      • Janet Jenson on March 25, 2026 12:12 PM

        വളരെ നന്നായി എഴുതി🌹

        Reply
    • Sreerekha on March 21, 2026 12:29 PM

      ജീവിതമെന്ന ചതുരംഗ പലകയിൽ കരുക്കളെ പക്വതയോടെ നീക്കുന്ന ജോ
      ബി എന്ന കഥാപാത്രം
      വായനക്കാരൻ്റെ ഉൾക്കാഴ്ച തെ
      ളിയച്ചു തരുന്നു

      Reply
  6. ജിനാസ് വേലാണ്ടി on March 20, 2026 3:23 PM

    വായനക്കിടയിൽ ഇതിലെ ലീനയെ പോലെ, അപ്പച്ചനെയും, വേലക്കാരിയെയും എല്ലാം ഞാനും സംശയിച്ചു.. അവസാനം മാധവേട്ടന്റെ അവിഹിതം കാണാൻ ആകാംക്ഷയോടെ നോക്കിയപ്പോൾ അവർ ഭാര്യയും ഭർത്താവും ആണ്.. അവിഹിതം ഇല്ലാത്ത അവിഹിതകഥ.
    👍👍

    Reply
  7. Harikumar on March 20, 2026 3:19 PM

    ഇതില് അവിഹിതമൊന്നുമില്ലല്ലോ. 🤣മൊത്തം ഹിതമാണ്. എന്തായാലും കുറച്ച് ചിരിച്ചു.

    Reply
  8. Sunandha on March 20, 2026 2:25 PM

    നല്ല അവതരണം 👌

    Reply
  9. മിനി സുന്ദരേശൻ on March 20, 2026 1:16 AM

    അവിഹിതം കണ്ടു പിടിക്കാൻ പോയ ലീന ആകെ ചമ്മിയല്ലോ…… സുന്ദരമായ അവതരണം👍🌹

    Reply
    • Nisha U on March 20, 2026 12:35 PM

      സ്നേഹം ❤️

      Reply
  10. Seji Rajeev on March 20, 2026 12:28 AM

    നല്ല കഥ 💕💕💕

    Reply
    • Nisha U on March 20, 2026 12:35 PM

      സ്നേഹം ❤️

      Reply
    • Nisha U on March 20, 2026 12:36 PM

      ❤️❤️

      Reply
  11. നീതു കൃഷ്ണൻ on March 19, 2026 9:11 PM

    കൊള്ളാല്ലോ.. നേരിൽ കാണുന്നപോലെയുണ്ട് 🥰

    Reply
    • Nisha U on March 20, 2026 12:36 PM

      സ്നേഹം ❤️

      Reply
  12. Manju sreekumar on March 19, 2026 7:52 PM

    നിഷ എഴുതിയ അവിഹിതം വായിക്കാൻ വന്ന ഞാൻ ചമ്മിപ്പോയി 😁😁😁
    നല്ലൊരു അവിഹിതം 😁
    I like this 😁

    Reply
    • Sinoey on March 20, 2026 8:13 AM

      ലീന ഒന്നും നിർത്താൻ
      പേകുന്നില്ല , പരിശ്രമങ്ങൾ തുടരും .
      അതങ്ങനെയാണ്.
      ചിലരങ്ങനെയാണ്.

      നല്ല കഥ.
      നന്നായി അവതരിപ്പിച്ചിട്ടുണ്ട്…..
      🎉👍👍

      Reply
      • Nisha U on March 20, 2026 12:37 PM

        ❤️❤️

        Reply
    • Nisha U on March 20, 2026 12:36 PM

      സ്നേഹം ❤️

      Reply
  13. Veenapriya k s on March 19, 2026 1:08 PM

    വളരെ അധികം നന്നായിട്ടുണ്ട്. കഥയുടെ പേര് കണ്ടപ്പോൾ അ വിഹിതം ആയിരിക്കും എന്ന്കരുതി. എന്നാൽ കഥ അതിമനോഹരമായിട്ടുണ്ട്.ആനുകാലികപ്രസക്തിയുള്ള രീതിയിലാണ് അവതരിപ്പിച്ചിരിക്കുന്നത് . എഴുത്തുകാർ ഈ രീതിയിൽ മുന്നോട്ട് വരുന്നതിനെ സ്വാഗതം ചെയ്യുന്നു ❤️‍🩹

    Reply
    • Nisha U on March 20, 2026 12:37 PM

      സ്നേഹം ❤️

      Reply
  14. Keerthi on March 19, 2026 10:47 AM

    ❤️❤️

    Reply
    • സെബി ജോസഫ് on March 19, 2026 6:27 PM

      നന്നായിരിക്കുന്നു…❤️

      Reply
    • Nisha U on March 20, 2026 12:37 PM

      സ്നേഹം ❤️

      Reply
  15. Aswathy S on March 19, 2026 10:17 AM

    നല്ല കഥ ❤️ ലീന,ജോബി, മാധവേട്ടൻ,ചേട്ടത്തി എല്ലാരെയും ഒരു സിനിമയിൽ എന്ന പോൽ നേരിൽ കണ്ട ഫീൽ👏👏👏

    Reply
    • Nisha U on March 20, 2026 12:38 PM

      സ്നേഹം ❤️

      Reply
    • Nisha U on March 20, 2026 12:39 PM

      ❤️❤️

      Reply
  16. പ്രഭിത on March 19, 2026 10:12 AM

    വളരെ നന്നായിട്ടുണ്ട്
    നമ്മുടെ ചുറ്റുപാടും നടക്കുന്നതെല്ലാം നമ്മൾ അറിയുന്നില്ല പലപ്പോഴും

    Reply
    • Nisha U on March 20, 2026 12:39 PM

      ❤️❤️

      Reply
  17. Romey Joshy on March 19, 2026 8:55 AM

    Beautiful piece of writing….
    Leads to an introspection…
    Happiness is the only thing that we can give others

    Continue writing dear

    Reply
  18. Ajay PR on March 19, 2026 7:47 AM

    ഹിതം.

    എഴുത്ത് നന്നായിട്ടുണ്ട്.

    Reply
  19. Pushpan pg on March 18, 2026 11:54 PM

    നല്ല എഴുത്ത്
    നമ്മുടെ ചുറ്റുപാടും പല അവിഹിതവും നടക്കുന്നുണ്ടാവും എല്ലാവരും എപ്പോഴും അറിയണമെന്നില്ല

    Reply
  20. Pushpan pg on March 18, 2026 11:53 PM

    കൊള്ളാം
    നമ്മുടെ ചുറ്റുപാടും പല അവിഹിതവും നടക്കുന്നുണ്ടാവും എല്ലാവരും എപ്പോഴും അറിയണമെന്നില്ല

    Reply
  21. Beena on March 18, 2026 11:10 PM

    Super katha

    Reply
  22. Sony Mathew on March 18, 2026 10:49 PM

    കൊള്ളാം….നല്ല കഥ…. ♥️♥️♥️ഇങ്ങനെയൊക്കെ real ലൈഫ് ൽ നടന്നാൽ… എത്ര മനോഹരമായിരുന്നു.. ❤️
    No Drama… നേരെ വാ….നേരെ പോ… ♥️♥️♥️

    Reply
    • RICHUVS on March 19, 2026 3:08 PM

      Super👍

      Reply
  23. Maya on March 18, 2026 10:34 PM

    സൂപ്പർ ❤️

    Reply
  24. Neena on March 18, 2026 9:33 PM

    Super 👍🏻

    Reply
    • thara Subhash on March 19, 2026 8:40 PM

      ഈ കഥയുടെ ട്വിസ്റ്റുകൾ വളരെ രസകരവും പോസിറ്റീവുമാണ്. കഥകളിൽ നന്മ കൊണ്ടു വരുമ്പോൾ കാണപ്പെടുന്ന അസ്വാഭാവികത ഒട്ടും തോന്നിയില്ല. ഈ വിഷയത്തെ വളരെ ബ്രില്യൻ്റ് ആയി സമീപിച്ചു. അഭിനന്ദനങ്ങൾ👌👏👏❤️❤️

      Reply
    • Prabhitha on March 22, 2026 12:21 PM

      നന്നായിട്ടുണ്ട്. നമ്മൾ മനസ്സിലാക്കുന്നതിനുമപ്പുറം പല കാര്യങ്ങളും നമ്മുടെ ചുറ്റുപാടും സംഭവിക്കുന്നുണ്ട്.

      Reply
  25. Shiji on March 18, 2026 9:19 PM

    Super

    Reply
    • Glinzy on March 18, 2026 9:32 PM

      സൂപ്പർ ❤️

      Reply
      • Maya on March 23, 2026 10:18 PM

        Nice story
        Novel treatment of the theme

        Reply
    • Suma Jayamohan on March 25, 2026 2:13 PM

      നല്ല കഥ ❤️👌
      ഇഷ്ടമായി ട്ടോ❤️❤️

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.