ഒരു പുരുഷനെയോ സ്ത്രീയെയോ ജീവിതത്തോട് ഏറ്റവും ചേർത്ത് പിടിക്കുന്നത് മാതാപിതാക്കളോ, കൂടെപ്പിറപ്പുകളോ, മക്കളോ അല്ല പിന്നെയോ.. അത് അവരുടെ പങ്കാളിയാണ്❤️
നിങ്ങളുടെ ശ്വാസത്തിന്റെ ചെറിയ മാറ്റം പോലും ശ്രദ്ധിക്കാൻ കഴിയുന്ന ഒരാൾ 🍃
നിങ്ങളുടെ ഇഷ്ടാനിഷ്ടങ്ങളും, അടുത്ത നിമിഷം നിങ്ങൾ എന്ത് ചെയ്യും എന്നതും, നിങ്ങളുടെ മനസ്സിന്റെ നിലയും മനസ്സിലാക്കുന്ന ഒരാൾ 🌿 അത് നിങ്ങളുടെ പങ്കാളിയാണ്!
മറ്റൊരാളോടും പൂർണ്ണമായി തുറന്ന് പറയാത്ത നിങ്ങളുടെ സ്വഭാവത്തിന്റെ ആഴങ്ങൾ പോലും അറിയുന്ന ഒരേയൊരു വ്യക്തി 💚അത് നിങ്ങളുടെ ജീവിത പങ്കാളി തന്നെയാണ്!
നിങ്ങളുടെ സകല മാനസിക പിരിമുറുക്കങ്ങളും തകർച്ചകളും അതെ വ്യാപ്തിയോടെ നിങ്ങൾ നിക്ഷേപിക്കുന്ന ഇടം🌸അതും നിങ്ങളുടെ പങ്കാളിയാണ്!
അതുപോലെ തന്നെ സന്തോഷത്തിന്റെ ഓരോ നിമിഷവും, നിങ്ങളുടെ നൊമ്പരങ്ങളും ആദ്യം തിരിച്ചറിയുകയും, നിങ്ങളോടൊപ്പം അതെല്ലാം അനുഭവിക്കുകയും ചെയ്യുന്ന ഒരേയൊരു മനുഷ്യനും അവരാണ്! 💏
നിങ്ങൾ തളർന്നുപോയാൽ താങ്ങാവുന്ന ഒരു തോളും, നിങ്ങൾ സന്തോഷിച്ചാൽ പങ്കിടാൻ ഒരു ഹൃദയവുവുമായി നിൽക്കുന്നത് നിങ്ങളുടെ പങ്കാളിയാണ്!🍀
നിങ്ങളെ മുഴുവനായി അറിയുന്ന, ജീവിതകാലം നിങ്ങളോടൊപ്പം പങ്കിടാൻ നിങ്ങളെ തിരഞ്ഞെടുത്ത ഒരാൾ നിങ്ങളുടെ പങ്കാളിയാണ്!🍁
ഒരു കാലം കഴിയുമ്പോൾ മറ്റെല്ലാവരും അവരുടെ ജീവിതം തേടി പോകും. അന്നും കൂട്ടിനുണ്ടാവുക പങ്കാളി മാത്രമാവും!🌱
മാതാപിതാക്കളും കൂടെപ്പിറപ്പുകളും മക്കളും നിങ്ങളുടെ രക്തബന്ധം ആയിരിക്കെ, നിങ്ങളുടെ രക്തബന്ധം അല്ലാത്തൊരാൾ ആയിട്ടും, നിങ്ങൾക്കൊപ്പം എന്തിനും അവർ പങ്കു ചേരുന്നുവെങ്കിൽ അത് സ്വർഗമായി തീർക്കേണ്ടത് നിങ്ങളാണ്💖
ഈ ഭൂമിയിൽ ഒരു കുടുംബം രൂപം കൊള്ളുമ്പോൾ, സ്വർഗത്തിൽ അതിന്റെ പ്രതിധ്വനി പോലെ മറ്റൊരു കുടുംബവും ജനിക്കുന്നു!!! 🫂
_ട്വിങ്കിൾ സുഗതൻ_

