Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ജൂൺ 24
  • വിസ്മയയുടെ അച്ഛൻ
  • എൻ്റെ അച്ഛൻ
  • യാത്രാമൊഴി
  • തിരശീലക്കു പിന്നിൽ
  • മനുഷ്യരും മുറിവും
  • എൻ്റെ അച്ഛന്മാർ
  • അബ്ബാസിന്റെയും ആമിനയുടെയും പത്താം വിവാഹ വാർഷികം
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, June 25
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ജൂൺ 24
അനുഭവം ഓർമ്മകൾ കുട്ടികൾ ഗർഭം പ്രസവം

ജൂൺ 24

By Jaya ShajiJune 25, 2026No Comments2 Mins Read16 Views
Bookmark Now
Please login to bookmark Close

No account yet? Register

ജൂൺ 24 – എന്റെ അമ്മയും ഞാനും ആദ്യമായി അമ്മ ആയ ദിവസം. എന്താലെ!

അമ്മ എന്നെ വയറിനുള്ളിൽ കൊണ്ട് നടന്നപ്പോൾ കണ്ട ഡോക്ടർ എന്റെ ജനനം ജൂൺ 15 ന് ആയിരിക്കുമെന്നാണ് പറഞ്ഞത്. പക്ഷെ ജൂൺ 22 ആയിട്ടും ഞാൻ അമ്മയുടെ ഉള്ളിൽ സുഖം പിടിച്ചങ്ങിരുന്നു. പുറത്തിറങ്ങാൻ വേണ്ടി ഒരു ചെറിയ ശ്രമം പോലും നടത്തിയില്ല. അന്നത്തെ കാലമല്ലേ. അമ്മയ്‌ക്കൊന്നും അറിയാനും പാടില്ല. ഡോക്ടർ ഒന്നും പറഞ്ഞുമില്ല. അവസാനം ജൂൺ 23ന് അമ്മ ഹോസ്പിറ്റലിൽ ചെന്നു അഡ്മിറ്റായി.

വൈകുന്നേരം എന്റെ അപ്പൻ ചെന്നു നമുക്കൊരു കാപ്പി കുടിക്കാൻ ക്യാന്റീനിൽ പോകാമെന്ന് പറഞ്ഞ് വിളിച്ചു കൊണ്ട് പോയി. കാപ്പി കുടിച്ചു അമ്മ എണീറ്റതും അമ്മയുടെ സാരീ മൊത്തം നനഞ്ഞു. അവിടെ മൊത്തം വെള്ളം. എന്താ പറ്റുന്നതെന്ന് അമ്മയ്ക്ക് മനസ്സിലായില്ല. അപ്പനെ ആ പരിസരത്തെങ്ങും കണ്ടില്ല. വളരെ വിഷമിച്ച് അമ്മ സ്റ്റെപ്പുകൾ കയറി ലേബർ റൂമിലേക്ക്‌ നടന്നു ചെന്നു. പിറ്റേന്ന് ഡോക്ടർ വരുന്നത് വരെ വേദനയെടുത്തു അമ്മ കിടന്നു. വെള്ളം പോയത് കൊണ്ട് എനിക്കൊഴുകി വരാൻ ഒരു മാർഗ്ഗവുമില്ലായിരുന്നു. അവസാനം ഡോക്ടർ ഫോർസെപ്സ് കൊണ്ട് എന്നെ പുറത്തേക്ക് വലിച്ചെടുത്തപ്പോൾ ജൂൺ 24 സമയം 8:50 am. അത് 1977 ഇൽ. എന്റെ അമ്മ ആദ്യമായി അമ്മയായി.

ഇനി എന്റെ കാര്യം. എനിക്ക് 4 കുഞ്ഞുങ്ങൾ നഷ്ടമായി അഞ്ചാമത് ഗർഭിണിയായപ്പോൾ എനിക്ക് പ്രായം 32 ആവുന്നു. അപ്പോൾ ഡോക്ടർ പറഞ്ഞു ജൂൺ 24 ന് അപ്പുറം വേദന വരാൻ കാത്തിരിക്കില്ല, അത് വരെ വേദന വന്നില്ലെങ്കിൽ സിസേറിയൻ ചെയ്യും. കാരണം പ്രായം മുപ്പതിൽ കൂടുതലായല്ലോ പിന്നെ 4 കുഞ്ഞുങ്ങൾ പോയതുമല്ലേ. അങ്ങനെ ജൂൺ 24 എത്തി. രാവിലെ 7 മണിക്ക് ഹോസ്പിറ്റലിൽ അഡ്മിറ്റായി.

നട്ടെല്ലിന് കുത്തിവെച്ചപ്പോഴും ചിരിച്ചു കൊണ്ടിരുന്ന എന്നെ നോക്കി അവരെല്ലാവരും പറഞ്ഞു: ആഹാ, ഭയങ്കര ധൈര്യമാണല്ലോ എന്ന്. ഞാൻ പറഞ്ഞു ധൈര്യമല്ല, കുഞ്ഞിനെ ഇപ്പോൾ കാണാമല്ലോ എന്ന സന്തോഷമാണെന്ന്. അങ്ങനെ എന്നെ മുറിച്ചു. ഡോക്ടർമാർ തമ്മിൽ സംസാരിക്കുന്നതു എനിക്ക് കേൾക്കാം. കുഞ്ഞിന്റെ കാര്യം ഒന്നും പറയുന്നില്ല.

ഈശോയെ, ഇനി വയറ് തുറന്നപ്പോൾ കുഞ്ഞില്ലാന്നു വന്നോ, കുഞ്ഞെവിടെ പോയി കാണും, എന്നൊക്കെ ഓർത്ത് ഞാൻ കിടക്കുമ്പോൾ 3 ഡോക്ടർമാരിൽ ഒരാൾ വന്നു ചോദിച്ചു ഓക്കേ അല്ലെ എന്ന്. ഞാൻ ചോദിച്ചു കുഞ്ഞില്ലേ, കുഞ്ഞിനെ കണ്ടില്ല എന്ന്. അപ്പോൾ ഡോക്ടർ പറഞ്ഞു ഒന്നും കൊണ്ടും പേടിക്കേണ്ട. ഒരു കുഴപ്പവുമില്ല. ഇപ്പോൾ കാണിക്കാമെന്ന്. അത് പറഞ്ഞതും കുഞ്ഞിന്റെ കരച്ചിൽ കേട്ടു. ആ കരച്ചിൽ കേട്ടതും ഞാനറിയാതെ എന്റെ കണ്ണിൽ നിന്നു ധാര ധാരയായി കണ്ണീരൊഴുകുവായിരുന്നു. നിർത്താൻ പറ്റുന്നില്ല. ഒരു സുന്ദരി നേഴ്സ് കുഞ്ഞിനെ കൊണ്ട് വന്ന് കാണിച്ചു. ഞാൻ ഉമ്മ കൊടുത്തു. അങ്ങനെ 24 ജൂൺ 11:35 am ന് ഞാനും ആദ്യമായി അമ്മയായി. ഇത് 2009 ഇൽ.

എന്താലെ!

Post Views: 15
1
Jaya Shaji

Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.