Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • അതിരുകളില്ലാത്ത സ്നേഹം
  • ചിലത് മറക്കാതിരിക്കുക
  • ഒരു ഇര കൂടി…
  • നിഴൽ
  • ഹൃദ്യം, സുന്ദരം.
  • ലൈറ്റർ
  • Happy Journey
  • ആത്മാവ്
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, July 9
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ഒരു ഇര കൂടി…
കുട്ടികൾ ജീവിതം സമത്വം സാമൂഹ്യപ്രശ്നങ്ങൾ സ്ത്രീ

ഒരു ഇര കൂടി…

By Aswathy Joy ArakkalJuly 9, 2026Updated:July 9, 2026No Comments2 Mins Read22 Views
Bookmark Now
Please login to bookmark Close

No account yet? Register

രാജസ്ഥാനിലെ ശ്രീ ഗംഗാനഗറിൽ നിന്നുമുള്ള, പതിമൂന്നുവയസ്സ് മാത്രം പ്രായമുള്ള പെൺകുട്ടിയെ മുപ്പത്തിരണ്ട് നരാധമന്മാർ ചേർന്ന് ഹോട്ടൽമുറിയിൽ പൂട്ടിയിട്ട് ക്രൂരമായി പീഡിപ്പിച്ചത് അഞ്ചുദിവസങ്ങളോളമാണ്. കൂട്ടുകാരിയുടെ വീട്ടിൽ പോയിട്ട് തിരികെ സ്വന്തം വീട്ടിലേയ്ക്ക് മടങ്ങുകയായിരുന്ന പെൺകുട്ടിയെ പ്രദേശത്തുള്ള ഓട്ടോഡ്രൈവർ തട്ടിക്കൊണ്ടുപോയി ഒരു ഹോട്ടലുടമയ്ക്ക് കൈമാറി. തുടർന്നുള്ള അഞ്ചുദിവസങ്ങളിൽ മേൽപ്പറഞ്ഞ ഹോട്ടലുടമ ഉൾപ്പെടെ മുപ്പത്തിരണ്ടുപേർ കുട്ടിയെ തുടർച്ചയായി ഹോട്ടൽമുറിയിൽ വച്ച് പീഡിപ്പിച്ചു.

 

കുട്ടിയുടെ അമ്മയുടെ പരാതിയെ തുടർന്നുണ്ടായ പോലീസ് അന്വേഷണത്തിൽ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഹോട്ടൽ റെയ്ഡ് ചെയ്ത് ജൂൺ 24-ന് കുട്ടിയെ കണ്ടെത്തിയപ്പോൾ മൃതപ്രായമായ അവസ്ഥയിലായിരുന്നു. പിന്നീട് ആശുപത്രിയിലെത്തിച്ചെങ്കിലും, കഴിഞ്ഞ അഞ്ചുദിവസങ്ങളായി ICU-വിൽ കഴിഞ്ഞിരുന്ന, കടുത്ത പീഡനങ്ങൾ സഹിച്ച കുട്ടി ഇന്നലെ രാവിലെ മരണപ്പെട്ടു.

 

അനുഭവിച്ച ദുരിതങ്ങളോർത്ത് ICU-വിൽ കിടന്നു പേടിച്ചുനിലവിളിക്കുന്ന പെൺകുട്ടിയുടെ വീഡിയോകൾ പലരും സോഷ്യൽമീഡിയയിൽ പങ്കുവച്ചിരുന്നു. ആ കുഞ്ഞിന്റെ ഭയം നിറഞ്ഞ മുഖവും, പേടിച്ചരണ്ട ശബ്ദവും മനസ്സിൽ നിന്നും മായുന്നില്ല. ആ കുട്ടി അനുഭവിച്ച ദുരിതങ്ങളെക്കുറിച്ച് ആലോചിക്കാൻ പോലും വയ്യ…

 

പറയുന്നതുകൊണ്ട് ഒന്നും തോന്നരുത്, ഏതെങ്കിലും പുരുഷന്മാരെ സ്ത്രീകൾ ഉപദ്രവിച്ചു എന്ന വാർത്ത വരുന്ന സെക്കൻഡിൽ “സ്ത്രീകൾ മൊത്തത്തിൽ വിശ്വസിക്കാൻ കൊള്ളാത്തവരാണ്” എന്ന ക്യാമ്പയിൻ സോഷ്യൽമീഡിയയിൽ ശക്തമാകാറുണ്ട്. തെറ്റ് ആര് ചെയ്താലും തെറ്റാണ്, അതിൽ ജൻഡർ വ്യത്യാസം നോക്കേണ്ട കാര്യമില്ല. എന്നാൽ നാഷണൽ ക്രൈം ബ്യൂറോ റിപ്പോർട്ട് അനുസരിച്ച് പതിനാറ് മിനിറ്റിൽ ഒരു റേ*പ്പ് കേസ് റിപ്പോർട്ട് ചെയ്യുന്ന ഈ രാജ്യത്ത് സ്ത്രീകൾ ആരെയാണ് വിശ്വസിക്കേണ്ടത്?.

 

ആ കുട്ടിയെ ഉപദ്രവിച്ച 32 പേരിൽ ഒരാൾക്ക് പോലും തോന്നിയില്ലല്ലോ – “എനിക്ക് ജന്മം തന്ന ഒരമ്മയുണ്ട്, എനിക്ക് ഭാര്യയും മകളുമുണ്ട്. അവരെപ്പോലെ ഒരു പെൺകുട്ടിയാണ് ഈ കുട്ടിയും. ഇവളെ ഉപദ്രവിക്കാതെ രക്ഷപ്പെടുത്തണം” എന്ന്. ആ പിഞ്ചുശരീരത്തിൽ ഇവന്മാരൊക്കെ എന്ത് സുഖമാണ് കണ്ടെത്തിയത്?

 

അനുഭവിക്കാവുന്നതിന്റെ പരമാവധി ദുരിതം അനുഭവിച്ചിട്ടാണ് ആ പെൺകുട്ടി ലോകത്തോട് വിടപറഞ്ഞിരിക്കുന്നത്. ഇനി ആ കുഞ്ഞിന് നീതി നേടിക്കൊടുക്കുക എന്ന് പറയുന്നതിൽ അർത്ഥമില്ല. പക്ഷേ, ഇന്നലെ ബംഗാളിൽ പന്ത്രണ്ടുവയസ്സുകാരിയെ പീഡിപ്പിച്ച് കൊ*ന്ന ക്രൂരനെ പോലീസ് വെടിവച്ചു കൊ*ന്നു എന്ന വാർത്ത കേട്ടിരുന്നു… ഈ കേസിലെ പ്രതികളെയും ജനങ്ങളുടെ നികുതിപ്പണം കൊണ്ട് ജയിലിൽ ഇട്ട് തീറ്റിപ്പോറ്റാതെ അങ്ങ് തീർത്തുകൂടേ? അങ്ങനെയെങ്കിൽ ഇവന്മാരുടെ വീട്ടിലുള്ള സ്ത്രീകൾക്ക് എങ്കിലും സമാധാനത്തോടെ ജീവിക്കാൻ സാധിക്കും… എന്തിനാണ് ഭൂമിക്ക് ഭാരമായി ഇതുപോലെ കുറേപ്പേർ?. വൈകാരികമായി പ്രതികരിക്കുന്നതല്ല. പീഡനത്തിന് ഇരയാകുന്ന കുഞ്ഞുങ്ങളെപ്പറ്റിയുള്ള വാർത്തകൾ കേട്ട് മനസ്സു മരവിച്ചു. ഇനിയും ഇങ്ങനെയൊരു വാർത്ത കേൾക്കാൻ ധൈര്യമോ, ശക്തിയോ ഇല്ല…

പക്ഷേ, ഇതുപോലുള്ള ക്രൂരന്മാർക്കെതിരെ ശക്തമായ നിയമനടപടികൾ ഉണ്ടായില്ലെങ്കിൽ ദുരന്തങ്ങൾ ഇനിയും ആവർത്തിക്കും. ഇവർക്കൊക്കെ കിട്ടുന്ന ശിക്ഷ കണ്ട് പേടിച്ചിട്ടെങ്കിലും ഇനിയൊരാളും ഇതുപോലുള്ള തെറ്റുകൾ ചെയ്യാൻ മുതിരരുത്.

 

(പലരും എന്നോട് ചോദിക്കാറുണ്ട്, എന്തിനാണ് ഇങ്ങനെ മാനസികമായി ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യങ്ങളെപ്പറ്റി എഴുതുന്നത് എന്ന്. കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ ഇന്ത്യയുടെ പല ഭാഗങ്ങളിലായി റിപ്പോർട്ട്‌ ചെയ്തിരിക്കുന്ന ചൈൽഡ് സെ*ക്ഷ്വൽ അബ്യൂസ് കേസുകളുടെ എണ്ണം ഞെട്ടിപ്പിക്കുന്നതാണ്. അതിൽ പത്തിൽ കുറയാത്ത കുട്ടികളെ അബ്യൂസിന് ശേഷം കൊ*ലപ്പെടുത്തിയിട്ടുമുണ്ട്. അങ്ങനെ മരണപ്പെട്ടവരിൽ നാലുവയസ്സുള്ള കുഞ്ഞ് വരെയുണ്ട്. കുറച്ചു ലോക്കൽ ചാനലുകളും, യൂട്യൂബേർസും റിപ്പോർട്ട്‌ ചെയ്യുന്നു എന്നല്ലാതെ ഈ വിഷയങ്ങൾക്കൊന്നും യാതൊരു പൊതുശ്രദ്ധയും ലഭിക്കുന്നില്ല. ഇങ്ങനെയൊക്കെ നമുക്ക് ചുറ്റിലും നടക്കുമ്പോൾ, ഒന്നും സംഭവിക്കാത്തതുപോലെ നമ്മൾ പുറംതിരിഞ്ഞു നടന്നിട്ടെന്ത് കാര്യം?. കണ്ണുതുറന്നു പ്രശ്നങ്ങളിലേക്ക് നോക്കിയാൽ കുറഞ്ഞത് നമ്മുടെ ചുറ്റുപാടുമുള്ള കുഞ്ഞുങ്ങളുടെ സേഫ്റ്റി ഏങ്കിലും നമുക്ക് ഉറപ്പ് വരുത്താമല്ലോ… വിഷമിപ്പിക്കാനല്ല, വിഷമിക്കാനുള്ള ഇട വരാതിരിക്കാനാണ് ഇതുപോലുള്ള വിഷയങ്ങളൊക്കെ എഴുതുന്നത്… 🙏)

 

#JusticeForRapeVictims

#ProtectOurGirls

#HangTheRapist

 

Aswathy Joy Arakkal

1
Aswathy Joy Arakkal

ഞാനൊരു തൃശ്ശൂർക്കാരി, പാലക്കാടിന്റെ മരുമകൾ… പഠിച്ചത് ശാസ്ത്രം, ജനറ്റിക്‌സ് ആണ് പ്രൊഫെഷൻ, പുതിയ കാര്യങ്ങൾ പഠിക്കാൻ ഏറെ ഇഷ്ട്ടമായത് കൊണ്ടും, എന്നും മനഃശാസ്ത്രത്തോടു താല്പര്യം ഉള്ളത് കൊണ്ടും സൈക്കോളജിയും പഠിച്ചു… യാത്രയും, വായനയും, പാചകവും പ്രിയം… പാചകത്തെ പോലെ തന്നെ ഭക്ഷണം കഴിക്കുന്നതും ഇഷ്ട്ടം… ചെറുതായി എഴുതും, കുറച്ചൊക്കെ വരയ്ക്കും… അങ്ങനെ ഒഴുക്കിനനുസരിച്ചും, ചിലപ്പോഴൊക്കെ മത്സരിച്ച് ഒഴുക്കിനെതിരെയും നീന്തി ജീവിക്കുന്നൊരു പെണ്ണ്…

Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.