Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQA+
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • പുനർജന്മം
  • “ഒരു  നിമിഷം  വൈകിയില്ലല്ലോ“
  • കാടിന്റെ കാവൽ
  • ഇനി ഞാനങ്ങനെ ചെയ്യുമോ?
  • ‘രക്ഷ’ യില്ലാതലയുന്ന മനുഷ്യർ…
  • ഒരിക്കൽ
  • അവൾ
  • ചില നിമിഷങ്ങളിൽ ചില മനുഷ്യർ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Monday, September 21
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQA+
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » കാടിന്റെ കാവൽ
ത്രില്ലർ സാമൂഹ്യപ്രശ്നങ്ങൾ

കാടിന്റെ കാവൽ

By Sabitha MohyadeenSeptember 21, 2026No Comments8 Mins Read15 Views
Bookmark Now
Please login to bookmark Close

No account yet? Register

ജീപ്പിൽ മെയിൻ റോഡിൽ വിട്ടിട്ടു പോയതാണ് അവളെയും വേലനെയും. അവിടെ നിന്നു ഉള്ളിലേക്കുള്ള വഴിയിൽ നടക്കാൻ തുടങ്ങിയിട്ട് കുറച്ചു നേരമായി. മല മുകളിലേക്കു കയറാൻ പ്രയാസപ്പെടുകയായിരുന്നു അവൾ. കല്ലും കട്ടയും നിറഞ്ഞ വഴികൾ അവൾക്ക്‌ സുപരിചിതമാണ്. എങ്കിലും പരിചയമില്ലാത്ത വഴികളല്ലേ, ചെറുതായി ഒന്നണച്ചു.

“മാഡം, ഈ വടി ഉപയോഗിച്ചോളൂ കേട്ടോ. കുറച്ചു കുത്തനെയുള്ള വഴികളാണ്. ഈ വഴികൾ ഒന്നും വെട്ടിത്തെളിച്ചിട്ടില്ല. നിറയെ ഇലകൾ കൂമ്പാരമായി കിടക്കുന്നു. വല്ല ഇഴജന്തുക്കളും അതിൽ ഉണ്ടെങ്കിൽ പണി കിട്ടിയത് തന്നെ. ഈ വഴിയിലൂടെ നടക്കാൻ ബുദ്ധിമുട്ടാണല്ലേ മാഡം.”

അവൾ ഒന്നും മിണ്ടിയില്ല.. കുറച്ചു കഴിഞ്ഞപ്പോൾ വഴി ഇടുങ്ങി തുടങ്ങി.. ഒരു സൈഡിൽ കുത്തനെയുള്ള ഇറക്കം. നട്ടുച്ചക്കും ഇരുട്ട് പിടിച്ചു കിടക്കുന്ന സ്ഥലം.. വലിയ മരങ്ങൾ പടർന്നു പന്തലിച്ചു നിൽക്കുന്നു. മറ്റേ സൈഡിൽ പൊക്കത്തിൽ ഒരു മല.. അതിൽ മരങ്ങളുടെ വേരുകൾ ആഴത്തിൽ ഇറങ്ങിയിരിക്കുന്നു. ചരിഞ്ഞിരിക്കുകയാണ് ആ മല. ശക്തമായ മഴയിൽ മലയിടച്ചിൽ ഉണ്ടാകുമായിരിക്കും. അതിൽ. വയലറ്റ് നിറത്തിലുള്ള പൂക്കൾ നിറയെ പറ്റി പിടിച്ചിരിക്കുന്നു. നിറയെ തേനീച്ചകൾ ഉള്ള സ്ഥലം. അവ കൂട്ടത്തോടെ പറന്നു വരുന്നത് കണ്ടപ്പോൾ തന്നെ ശ്വാസം നിന്നു. ചീവിടിന്റെ ശബ്‍ദവും കിളികളുടെ സൗണ്ടും മാത്രം കേൾക്കാം. പേടിയാകുന്നു വിജനമായ ഈ വഴി കാണുമ്പോൾ. താഴെ ചെറുതായി വെള്ളത്തിന്റെ തിരയിളക്കം കേൾക്കുന്നുണ്ട്. പക്ഷെ ഒന്നും കാണാൻ കഴിയുന്നില്ലല്ലോ. അവൾ ഒന്ന് നിന്നു. കുറച്ചു പാറക്കെട്ടുകൾ അങ്ങിങ്ങ് കാണുന്നുണ്ട്. ചെറിയ വെള്ളചാട്ടമോ അല്ലെങ്കിൽ ചോലയോ ഉണ്ടാകും അതായിരിക്കും ഈ ശബ്ദം കേൾക്കുന്നത്. മരങ്ങൾ എല്ലാം ചരിഞ്ഞു ഇടതൂർന്നു നിൽക്കുന്നു. അവയിൽ നിന്നു വള്ളികൾ പാമ്പുകൾ പോലെ താഴേക്കു ഊർന്നു കിടക്കുന്നു. ആകെപാടെ ചരിഞ്ഞു നിൽക്കുന്ന സ്ഥലം. ഇവിടേക്കു ആരെങ്കിലും തള്ളിയിട്ടാൽ ഒരുത്തരും അറിയില്ല. ചിലപ്പോൾ നേരെ ചോലയിലേക്ക് ആയിരിക്കും ആ വീഴ്ച. അവൾക്കു കുറേശ്ശേ പേടിയായി തുടങ്ങി…

താഴെ കൃഷി പ്രദേശം ഉണ്ടെന്നു തോന്നുന്നു.. പോകുന്ന വഴിയിലെവിടെയോ തുണി അലക്കുന്ന ഒച്ച കേൾക്കുന്നുണ്ടായിരുന്നു. പക്ഷെ ആളെയൊന്നും കാണുന്നില്ലായിരുന്നു.. എവിടെയോ നായ ഓരിയിടുന്ന ശബ്ദം. കാടിന്റെ വന്യതയിലൂടെ ഉള്ള ഈ യാത്ര എന്തോ അവൾക്കു ആസ്വദിക്കാൻ കഴിഞ്ഞില്ല. കുറച്ചു നടന്നപ്പോൾ ഇല്ലികാടുകൾ തെളിഞ്ഞു വന്നു.. ദൂരെ ഒരു അനക്കവും ആനയുടെ അലറലും കേൾക്കുന്നു., അയ്യോ മാഡം കൊമ്പൻ ആണെന്ന് തോന്നുന്നു. സാരമില്ല, പേടിക്കേണ്ട അത് മനുഷ്യനേക്കാൾ ഭേദമാണ് മാഡം. ആനകൾ നിൽക്കുന്നത് ചോലയുടെ അങ്ങേ സൈഡ് ആണ്. ഇങ്ങോട്ടിറങ്ങി കയറി വരാൻ സമയം എടുക്കും. ഇങ്ങോട്ട് അത് കയറി വരുമോ വേലാ, അവൾ അയാളെ അത്ഭുതത്തോടെ നോക്കി. ആഹാ, മാഡത്തിന് കാട് വലിയ പരിചയം ഇല്ലെന്നു തോന്നുന്നു. മനുഷ്യനല്ലേ മാഡം കാട് ഇറങ്ങാനും കയറാനും മടി, ആന ഏതു സ്ഥലത്തേക്കും കയറി പോകും. കുത്തനെയുള്ള ഈ സ്ഥലത്തേക്ക് ആനകൾ കയറുമെന്നോ, അവൾ അതിശയിച്ചു പോയി. മനുഷ്യന് നടക്കാൻ കഴിയാത്ത ഈ സ്ഥലങ്ങളിൽ വന്യ ജീവികൾ എങ്ങിനെയാണോ ആവോ കാടും മലയും കയറുന്നത്‌ അവൾ പിറു പിറുത്തു..

അയാൾ അതൊന്നും ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല. അയാൾ നടത്തതിന്റെ വേഗത കൂട്ടി, എന്നിട്ട് പറഞ്ഞു, “നമുക്ക് കുറച്ചു കൂടി നടക്കാനുണ്ട്. ഡോക്ടറെ”. ” ഒന്ന്
വേഗം നടക്കണേ” എന്ന് വീണ്ടും വീണ്ടും അയാൾ ഓർമിപ്പിച്ചു. “അവിടെ എന്റെ മോളുടെ അവസ്ഥ എന്താണോ ആവോ”, എന്ന് ഒരാത്മഗതവും.

“ദൈവമേ ഈ സ്ഥലത്തുള്ള ആളുകൾ എങ്ങിനെ ഒരു ആശുപത്രിയിൽ എത്തും.”

കുറച്ചെത്തിയപ്പോൾ അയാൾ ഒരു സൈഡിലേക്ക് നടന്നു, വടിയില്ലാതെ നടക്കാൻ കഴിയില്ലെന്നായി. നിറയെ കശുമാവിൻ തോട്ടമുള്ള ഒരു ഭാഗം.. ഈ സ്ഥലത്തു കശുവിൻ മാവോ. എന്തായാലും ചോദിക്കാനും കാണാനും നേരമില്ല. അവൾ അയാൾക്കൊപ്പം എത്താൻ പാടുപെട്ടു. വഴിയിൽ അവക്കാഡോ മരം പോലെ എന്തോ കായിച്ചു കിടക്കുന്നു. കുത്തനെയുള്ള ഒരു മലയിലേക്ക് അയാൾ കയറി. ആ കുന്നിൻ മുകളിലെ ഒരു കൊച്ചു കുടിലിലേക്കാണ് അയാൾക്ക്‌ പോകേണ്ടത്. വഴി കാട്ടി ഒരു അഭ്യാസിയെപ്പോലെ മേലേക്ക് കയറിപ്പോകുന്നത് കണ്ടു അവൾ ശ്വാസം പിടിച്ചു നിന്നു.. പിന്നെ അവൾ അണച്ചു അണച്ചു മേലോട്ട് വലിഞ്ഞു കയറി.

നിറയെ കാടും മലയും ഉള്ള വയനാട്ടിൽ ആണ് അവർ ജോലി ചെയ്യുന്നത്.
വേലൻ അവളുടെ കൂടെ ഡിസ്‌പെൻസറിയിൽ പണിയെടുക്കുന്ന ആളാണ്. ഡിസ്‌പെൻസറിയിൽ ഒരു മൊബൈൽ യൂണിറ്റ് ഉണ്ട്. ആദിവാസി സമുദായത്തിൽ പെട്ട ആളാണ് വേലൻ. അയാൾക്ക്‌ അവിടെയുള്ള സ്ഥലങ്ങൾ എല്ലാം അറിയാം. താമസിക്കുന്നത് വനത്തിനകത്താണ്. അത്യാവശ്യം വിദ്യാഭ്യാസം ഉള്ള ആളാണ്. അത് കൊണ്ടാണ് അയാൾക്ക്‌ ഡിസ്‌പെൻസറിയിൽ അറ്റൻഡർ ആയി ജോലി കിട്ടിയത്. പാവം ഒരു മനുഷ്യൻ ആണ് വേലൻ. ഇടക്ക് ഡിസ്‌പെൻസറിയിലുള്ളവർക്ക് വേണ്ടി അയാൾ അവരുടെ തനതു പലഹാരങ്ങൾ കൊണ്ട് വരും. അയാൾ വീട്ടിലെ കാര്യങ്ങൾ പറയാറുണ്ട്.. ആദിവാസി സമുദായത്തിലെ പെൺകുട്ടിയെ അല്ല അയാൾ കല്യാണം കഴിച്ചിരിക്കുന്നത്. ആ കാരണത്താൽ അവർ അയാളെ സമുദായത്തിൽ നിന്നു പുറത്താക്കി. കുഞ്ഞിനേയും ഭാര്യയെയും ഒരിക്കൽ കൊണ്ട് വരാം എന്ന് പറഞ്ഞിരുന്നു.

രണ്ട് ദിവസമായി വേലൻ പണിക്കു വന്നിരുന്നില്ല. ഇന്നലെ വൈകിട്ടാണ് അയാൾ ഡിസ്‌പെൻസറിയിൽ എത്തിയത്.
കുഞ്ഞിന് ജ്വരമാണ്, ആരെങ്കിലും വന്നു കുഞ്ഞിനെ നോക്കണം എന്ന് പറഞ്ഞാണ് ഇന്നലെ വൈകിട്ട് ഡിസ്‌പെൻസറിയിൽ അയാൾ വന്നത്. അപ്പോൾ ഡ്യൂട്ടിയിലുണ്ടായിരുന്നത് ഡോക്ടർ രവിയായിരുന്നു. ഡോക്ടർ ഗീത അന്ന് നേരത്തെ ഡ്യൂട്ടി കഴിഞ്ഞു വീട്ടിലേക്കു പോയിട്ടുണ്ടായിരുന്നു. മകളെ നോക്കാൻ ഗീത ഡോക്ടറെ അയക്കാനാണ് വേലൻ ആവശ്യപ്പെട്ടത്. സമയം വൈകിയതിനാൽ മല കയറാൻ കഴിയില്ല എന്ന രവി ഡോക്ടർ തീർത്തു പറഞ്ഞതോടെ അയാൾ സങ്കടത്തോടെ തിരിച്ചു പോയി. ഡോക്ടർ പനിക്കുള്ള എന്തോ മരുന്ന് അയാളുടെ കയ്യിൽ കൊടുത്തു വിട്ടിരുന്നു. പിറ്റേന്ന് രാവിലെ എട്ടു മണിക്ക് തന്നെ അയാൾ വീണ്ടും വന്നു കരച്ചിൽ തുടങ്ങി. തലേ ദിവസം തന്നെ ഡോക്ടർ രവി ഗീതയോടു വിവരങ്ങൾ പറഞ്ഞിരുന്നു. അയാൾ പിന്നെയും വരികയാണെങ്കിൽ കൂടെ പോകാനും പറഞ്ഞിരുന്നു. അതാണ് ഗീത അയാൾക്കൊപ്പം പുറപ്പെട്ടത്‌. ആദ്യം മോൾക്ക്‌ ജ്വരമാണ് എന്നാണ് പറഞ്ഞു, ഇന്ന് നടക്കുന്നതിനിടയിൽ എപ്പോഴോ ഒരു വിഷ ജീവി കുട്ടിയെ കടിച്ചെന്നും പറഞ്ഞു. എന്താണാവോ കുട്ടിയുടെ അവസ്ഥ. പെട്ടെന്ന് ആരോ പിടിച്ചു വലിച്ച പോലെ തോന്നി അവൾക്ക്. ഞെട്ടി തെറിച്ചു പിന്തിരിഞ്ഞപ്പോൾ മനസ്സിലായി വസ്ത്രം ഏതോ മുള്ളിൽ ഉടക്കിയിരിക്കുകയാണെന്ന്. അത് പിടിച്ചു പറിച്ചു വിടീച്ചപ്പോഴേക്കും ഡോക്ടറെ വീടെത്തി എന്നുള്ള അയാളുടെ ശബ്ദം കേട്ടു.

അത് പറഞ്ഞപ്പോളാണ് അവർ പരിസരം വീക്ഷിച്ചത്. മെഴുകി മിനുക്കിയ ഒരു കൊച്ചു കൂര. അങ്ങകലെയുള്ള കുന്നിൻ മുകളിലും ഇത്തരം വീടുകൾ കാണന്നുണ്ട്. പക്ഷെ അത്ര വ്യക്തമായി കാണുന്നില്ല. വീടിന് ചുറ്റും നിറയെ മരങ്ങളും ചെടികളും തിങ്ങി നിറഞ്ഞു നിൽക്കുന്നുണ്ട്. ദൈവമേ ഇനി വീടിനകത്തു എന്താണാവോ ഇനി കാണേണ്ടി വരിക. കയ്യിലുള്ള മെഡിക്കൽ കിറ്റ് മതിയാകുമോ എന്തോ. പൂഹേ എന്ന് വിളിച്ചാണ് അയാൾ അകത്തു കയറിയത്. നെഞ്ചിടിപ്പോടെ അവളും അകത്തേക്കു കയറി. വേലന്റെ ഒച്ച കേട്ടപ്പോൾ അയാളുടെ ഭാര്യ ആണെന്ന് തോന്നുന്നു ഉച്ചത്തിൽ കരഞ്ഞു കൊണ്ട് പുറത്തേക്കൊടി വന്നു. നമ്മുടെ മോൾ മിണ്ടുന്നില്ല, എന്താ നിങ്ങളിത്രക്കും വൈകിയത് എന്ന് ചോദിച്ചു അവർ ബഹളം കൂട്ടി.. അകത്തു നിന്നു ഒരു ചെറിയ ഞെരുക്കം കേൾക്കുന്നുണ്ട്.

അകത്തു ചെന്നപ്പോൾ ഒരു പെൺകുട്ടി പുതച്ചു മൂടി കിടക്കുന്നു. അതിന്റെ കണ്ണ് അടഞ്ഞു കിടക്കുന്നുണ്ട്. എന്താണ് കുട്ടിക്ക് പറ്റിയത് എന്ന് ചോദിച്ചപ്പോൾ അവർ തല താഴ്ത്തി നിന്നു. കഷ്ട്ടി പതിമൂന്ന് വയസ്സ് മാത്രമേ പ്രായം ഉണ്ടാകുകയുള്ളു ആ പെൺകുട്ടിക്ക്. തൊട്ടു നോക്കിയപ്പോൾ നല്ല പനി. വേഗം അവൾ ഒരു ഡ്രിപ് ഇടാനുള്ള ഒരുക്കങ്ങൾ തുടങ്ങി. വനമേഖലയിൽ ഉള്ള ആദിവാസി ഊരുകളിൽ ചെക്ക് അപ്പിനായി പലപ്പോഴും പോകാറുണ്ട്. പക്ഷെ ഈ ഭാഗത്തേക്ക്‌ വന്നിട്ടില്ല.

കുറച്ചു പഴയ തുണിയും വെള്ളവും തരാൻ പറഞ്ഞു വേലന്റെ ഭാര്യയോട്.. ആ സ്ത്രീ അതെല്ലാം പെട്ടന്ന് കൊണ്ട് വന്നു. കുട്ടിയുടെ അനക്കം ഒന്നുമില്ലലോ. കൈപിടിച്ച് നോക്കിയപ്പോൾ നാഡിമിടിപ്പ് വളരെ ദുർബലമായതുപോലെ തോന്നി.. കുട്ടിക്ക് എന്ത് പറ്റി എന്ന് ചോദിച്ചപ്പോൾ ഇതു വരെ അവൾ പിച്ചും പേയും പറഞ്ഞു കരഞ്ഞു കൊണ്ടിരിക്കുകയായിരുന്നു. പെട്ടന്നാണ് അവൾ വിറക്കാൻ തുടങ്ങിയത്.. ഡോക്ടർ പരിശോധിക്കുന്നതിനിടയിൽ കുട്ടിക്ക് പെട്ടെന്ന് ബോധം നഷ്ടപ്പെട്ടു. അവളുടെ മനസ്സ് ഒന്നാളി, ദൈവമേ പണിയാകുമോ. ഡോക്ടർ ഉടൻ തന്നെ കുട്ടിയെ പരിശോധിച്ചു. ശ്വാസവും ഹൃദയമിടിപ്പും വളരെ ദുർബലമായതിനെ തുടർന്ന് അടിയന്തരമായി CPR നൽകേണ്ടിവന്നു.

കുറച്ച് സമയത്തിനുശേഷം കുട്ടിക്ക് ശ്വാസം തിരിച്ചുവന്നു. ബോധവും പതുക്കെ തിരിച്ചുവരാൻ തുടങ്ങി. അര മണിക്കൂർ നിരന്തരമായി CPR കൊടുത്തപ്പോഴേക്കും ഡോക്ടർ ആകെ വിയർത്തു കുളിച്ചു. CPR നൽകിയ ശേഷം ഡോക്ടർ IV ഡ്രിപ്പ് തുടങ്ങി. കുട്ടിക്ക് ഉയർന്ന പനിയും അണുബാധയുടെ സംശയവും ഉണ്ടായിരുന്നതിനാൽ antibiotic injection കൂടി നൽകി. ഇതു കണ്ടതോടെ വേലന്റെ ഭാര്യ ഉച്ചത്തിൽ കരയാൻ തുടങ്ങി, ഡോക്ടർ വേലനോട് ഭാര്യയെ പുറത്തു കൊണ്ട് പോകാൻ പറഞ്ഞു. 

അവൾ വേലനോട് കുറച്ചു ദേഷ്യത്തിൽ ചോദിച്ചു ഈ കുട്ടിയെ നേരത്തെ എന്തെ കാണിക്കാതിരുന്നതെന്ന്. ഒരു നിമിഷം വൈകിയിരുന്നെങ്കിൽ ഇവളെ നിങ്ങൾക്ക് നഷ്ടമായേനെ. നീ ഡിസ്‌പെൻസറിയിൽ പണിയെടുക്കുന്ന ആളല്ലേ വേലാ. ഇത്ര നിസ്സാരമായി കാര്യങ്ങൾ എടുക്കാമോ എന്ന് ചോദിച്ചപ്പോൾ അയാൾ തല കുനിച്ചിരുന്നു. അമ്മ അപ്പോഴേക്കും അകത്തേക്ക് കയറി വന്നിട്ടുണ്ടായിരുന്നു. അവരുടെ കരച്ചിൽ ഒന്നടങ്ങിയിരുന്നു. രണ്ട് പേരും നന്നായി പേടിച്ചിട്ടുണ്ട്. അവരുടെ മകളുടെ പേര് വള്ളി എന്നാണ്..

അപ്പോഴാണ് അമ്മ തലേദിവസം നടന്ന സംഭവമെല്ലാം ഡോക്ടറോട് പറയുന്നത്. അവളുടെ സ്കൂൾ ഒരു മല മുകളിലാണ്. ഇന്നലെ സ്കൂൾ നേരത്തെ വിട്ടു. എന്ത് കൊണ്ടാണ് സ്കൂൾ നേരത്തെ വിട്ടതെന്നറിയില്ല. സ്കൂൾ നേരത്തെ വിട്ടത് കാരണം അവൾ വീട്ടിലേക്കു സന്തോഷത്തോടെ മടങ്ങിയതാണ്. എന്നും സ്കൂളിലേക്ക് പോകുന്ന വഴിയാണ്. സാധാരണ സ്കൂളിലേക്ക് പോകുമ്പോഴും തിരിച്ചു വരുമ്പോഴും ഈ പ്രദേശത്തുള്ള രണ്ട് കുട്ടികൾ അവളുടെ കൂടെ ഉണ്ടാകാറുണ്ട്, കാലക്കേട് കാരണം അന്നാ കുട്ടികൾ സ്കൂളിൽ വന്നില്ല. സ്കൂളിൽ നിന്ന് വരുമ്പോഴാണ് ഒരാൾ പിന്നിൽ നിന്ന് അവളെ പിടിച്ച് ആക്രമിക്കാൻ ശ്രമിച്ചത്‌. അവളെ വലിച്ചിഴച്ചു അയാൾ കുറെ ദൂരം പോയി. ആ ചെറിയ പെൺകുട്ടിയെ നശിപ്പിക്കാൻ ഉദ്ദേശിച്ചു തന്നെയാണ് അയാൾ അവളെ ആക്രമിച്ചത്.. വള്ളിക്ക് ആ പ്രദേശം മുഴുവൻ അറിയാം. ഒരിക്കലും ഈ ആക്രമണം അവൾ പ്രതീക്ഷിച്ചതല്ല. അവൾ നിലവിളിച്ചു ആർത്തു കരഞ്ഞു. ആ കൊടും കട്ടിൽ ആര് കേൾക്കാൻ. പക്ഷെ ഒരാനയുടെ രൂപത്തിൽ അവളുടെ രക്ഷകനെത്തി.. ആനക്കൂട്ടത്തെ കണ്ടതോടെ അയാൾ പേടിച്ചു പോയി. അവളെ താഴേക്കു ഉന്തിയിട്ടു അയാൾ ഓടി പോയി.. അവൾ ചെന്ന് വീണത് തണുത്തു മരവിച്ചു കിടക്കുന്ന ചോലയിലും. ഭാഗ്യത്തിന് കാട്ടാനകൾ അങ്ങോട്ട്‌ ഇറങ്ങി വന്നില്ല. വീഴ്ചയിൽ അവിടവിടെ തട്ടി തടഞ്ഞത് കൊണ്ട് പാറയിൽ തലയിടിച്ചു വീണില്ല. അതിനുശേഷം ഒരു മരത്തിന്റെ വള്ളിയിൽ പിടിച്ചു തൂങ്ങി അവൾ മേലേക്ക് കയറി വന്നു. അയാൾ അവിടെയെങ്ങാനും ഉണ്ടാകുമോ എന്നുള്ള ആധിയായിരുന്നു അവളുടെ മനസ്സിൽ. ആന വരാൻ ഒരു നിമിഷം വൈകിയിരുന്നെങ്കിൽ അവളെ അയാൾ വലിച്ചു കീറിയേനെ. ഒരു വിധത്തിൽ വേച്ചു വേച്ചവൾ പേടിച്ചു വിറച്ചു വീട്ടിലെത്തി. കുറച്ചു കഴിഞ്ഞപ്പോളേക്കും അവൾക്കു പനി വന്നു.. ഭാഗ്യത്തിന് അന്ന് വേലൻ പണിക്കു പോയിട്ടില്ലായിരുന്നു. അങ്ങിനെയാണ് അയാൾ തലേ ദിവസം ഡിസ്‌പെൻസറിയിൽ ഡോക്ടറെ കാണാൻ എത്തിയത്.

ഇതെല്ലാം കേട്ടു ഡോക്ടർ ആകെ തരിച്ചിരുന്നു. അവരെ അവൾ സമാധാനിപ്പിച്ചു.


ഡോക്ടർ അവരെ നോക്കി പറഞ്ഞു:
“പേടിക്കേണ്ട. നമുക്ക് ഇവളെ എങ്ങിനെയെങ്കിലും ആശുപത്രിയിൽ എത്തിക്കണം. അവളുടെ നില കുറച്ച് സമയം കൂടി നിരീക്ഷിച്ചിട്ട് കൊണ്ട് പോകാം..”

“ഡോക്ടറെ എന്റെ കുഞ്ഞിന് എന്തെങ്കിലും സംഭവിക്കുമോ. അവൾ പഴയ നിലായിലാകുമോ. പഠിക്കാൻ നല്ല മിടുക്കിയാണ്. ഇത്രയും ദൂരം നടന്നാണ് എന്റെ കുഞ്ഞു എന്നും സ്കൂളിൽ പോയിരുന്നത്. ഈ കൊടും കാട്ടിൽ സമാധാനത്തോടെ കഴിഞ്ഞിരുന്ന ആളുകളാണ് ഞങ്ങൾ. കാട് ഞങ്ങടെ വീടാണ്. വല്ലപ്പോഴും മാത്രമേ ആനക്കൂട്ടങ്ങൾ ശല്യം ചെയ്യാറുള്ളു. നാട്ടിലെ പീഡനങ്ങൾ കാണുമ്പോൾ ഞാൻ ചിന്തിക്കാറുണ്ട് ഞങ്ങടെ കാട്ടിൽ ഒരു പ്രശ്നോം ഇല്ലാലോ എന്ന്. ഇവൾ എപ്പോഴും പറയും ഇവിടെ നിന്നു മാറി താമസിക്കണം, മോളെ ടൗൺലെ സ്കൂളിൽ ചേർക്കണം എന്നൊക്കെ. എന്റെ അപ്പയും അമ്മയും താമസിക്കുന്നത് അടുത്തുള്ള മലയയിലാണ്. അങ്ങോട്ട്‌ പോകാൻ കഴിഞ്ഞില്ലെങ്കിലും അവർ ഇടക്ക് ഇങ്ങോട്ടു വരാറുണ്ട്. എന്റെ ഊരിൽ മോളെ ആക്രമിച്ച കാര്യം പറയാൻ പറ്റില്ല. അവര് പറയും സ്വാമി എന്നോട് കോപിച്ചത് കൊണ്ടാണ് ഇതെല്ലാം നടന്നത് എന്ന്.”

അയാൾ പിന്നെയും എന്തൊക്കെയോ പതം പറഞ്ഞു കരഞ്ഞു കൊണ്ടിരുന്നു. ഇനി കുറച്ചു നേരം നീ വിശ്രമിക്കു. ഞാൻ ഇവളെയൊന്നു നോക്കക്കട്ടെ എന്ന് പറഞ്ഞയാളെ അവൾ പുറത്തേക്കയച്ചു.
ഈ കുട്ടിയെ അയാൾ ശരിക്കും വല്ലതും ചെയ്തിട്ടുണ്ടോ എന്ന് അവൾക്കു നല്ല ഓർമ വന്നാലേ അറിയാൻ കഴിയൂ. പാവം കുഞ്ഞു. ഈ ദ്രോഹി എങ്ങിനെ ഈ കൊടും കാട്ടിൽ എത്തിയത്. 

തുണി വള്ളിയുടെ നെറ്റത്ത് നനച്ചിട്ടു.. കുഞ്ഞിന് നല്ല കുറവുണ്ട്. ഉണക്കമുണർന്നാൽ അവൾ ഉഷാറാകും എന്ന് ഗീതക്കുറപ്പുണ്ടായിരുന്നു. എങ്കിലും മനസ്സിനേറ്റ ആഘാതം മറക്കാൻ എന്തെങ്കിലും ചെയ്തേ പറ്റുകയുള്ളു. പോലീസിൽ വിവരം അറിയിക്കാൻ പറയണം. നിയമം നിയമത്തിന്റെ വഴിക്കു പോകട്ടെ.
അവൾ പതുക്കെ പുറത്തേക്കിറങ്ങി. അപ്പോഴേക്കും വേലൻ കുടിക്കാൻ വെള്ളവുമായി എത്തി. നാരങ്ങ വെള്ളമാണ്..

പതുക്കെ അയാളുടെ കൂടെ കുറച്ചു മുന്നോട്ടു നടന്നു. ഒരു സ്ഥലത്തെത്തിയപ്പോൾ വല്ലാത്തൊരു ഭംഗിയായിരുന്നു. ചുറ്റും ഒരു നൂറു മലകൾ. ദൂരെ തേയില തോട്ടങ്ങൾക്കിടയിൽ കുന്നിൻ മുകളിലുള്ള അവളുടെ സ്കൂൾ കാണിച്ചു തന്നു. ആ ഭാഗത്തു മാത്രമേ തേയിലയുള്ളു. പിന്നെ മുഴുവൻ കാടാണ്. ഈ കാട്ടിലെ ജീവിതം മനോഹരമാണെന്ന് നമുക്ക് തോന്നും. പക്ഷെ കടകൾ, പാർക്കുകൾ വാഹനങ്ങൾ, അത്യാവശ്യ സാധനങ്ങൾ, അയൽവാസികൾ, ആശുപത്രി ഇതൊന്നും ഇല്ലാത്ത ഈ കൊടും കാട്ടിലെ ജീവിതം ആസ്വദിക്കണമെങ്കിൽ പ്രകൃതിയെ സ്നേഹിക്കാനും പ്രകൃതിയോട് പൊരുതാനും അറിയണം. മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ, കാട്ടാനകളുടെ അക്രമണം ഇതെല്ലാം സഹിച്ചും ഇവർ ഇവിടെ കഴിയുന്നത് കാടിനോടുള്ള അടങ്ങാത്ത സ്നേഹം കൊണ്ടാണെന്നു അവൾക്കറിയാം.

വേലൻ ഇനി എന്നെ തിരിച്ചു കൊണ്ടാക്കണം. പതുക്കെ മൊബൈൽ ഫോൺ എടുത്തു അവൾ ഡിസ്‌പെൻസറിയുടെ നമ്പർ
കറക്കിയപ്പോൾ ലൈൻ കിട്ടി. വരുന്ന വഴിയിലും വീടിനകത്തും ഒന്നും റേഞ്ചു കിട്ടിയിരുന്നില്ല.. ഡിസ്‌പെൻസറിയിൽ വിളിച്ചു ജീപ്പ് വൈകിട്ട് നാല് മണിയ്ക്കുള്ളിൽ അയക്കാൻ പറഞ്ഞു. പ്രധാന വഴിയിൽ നിന്നു ഒന്നര മണിക്കൂറോളം നടന്നിട്ടാണ് ഇങ്ങോട്ടു എത്തിയത്. തിരിച്ചു നടക്കേണ്ട
കാര്യം ആലോചിച്ചപ്പോഴേക്കും അവളുടെ ഹൃദയമിടിപ്പ് കൂടി.. സമയം പതിനൊന്നര ആയിട്ടുള്ളു. സമയം ഉണ്ട്. മോളുണർന്നാൽ അവളോട്‌ കുറച്ചു സംസാരിച്ചു ഉഷാറാക്കണം. ഡോക്ടർ രവിയോട് കൂടി ആലോചിച്ചിട്ട് ബാക്കി കാര്യങ്ങൾ ആലോചിക്കാം. പെട്ടന്ന് എത്താൻ കഴിയാത്ത ഈ സ്ഥലത്തു ഒരു നിമിഷം വരാൻ വൈകിയിരുന്നെങ്കിൽ കാര്യങ്ങൾ കൈവിട്ടു പോയിരുന്നേനെ.

കുഞ്ഞിനെ ജീവനോടെ തിരിച്ചു കിട്ടിയതിനു അവർ ഒരു പാട് നന്ദി പറഞ്ഞു. അവർക്കാകും വിധം മോളെ രക്ഷിച്ച ഡോക്ടറെ അവരുടെ വീട്ടിൽ സൽക്കരിച്ചു. ഭക്ഷണവും വെള്ളവും കിട്ടിയപ്പോൾ തന്നെ ഡോക്ടറും ഉഷാറായി. ഒരു മണിക്കൂറിനുള്ളിൽ വള്ളി ഉറക്കം കഴിഞ്ഞു എണീറ്റു. കുറെ നേരം കുട്ടി ആകെ കരച്ചിലായിരുന്നു. അവിടെയുള്ളത് വേലന്റെ കൂടെ ജോലി ചെയ്യുന്ന ഡോക്ടർ ആണെന്ന് മനസിലായപ്പോൾ അവൾക്കും സമാധാനമായി. നല്ല പക്വതയും വിവരവും ഉള്ള കുട്ടിയാണെന്ന് കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ ഗീതക്ക് മനസ്സിലായി. ഈ കുട്ടിയുടെ വിദ്യാഭ്യാസ കാര്യങ്ങൾ താൻ ഏറ്റെടുക്കണം എന്നവൾ മനസ്സിലുറപ്പിച്ചു.

കുറെ കഴിഞ്ഞപ്പോൾ വേലൻ അവളെ കാട്ടിലൂടെ തന്നെ തിരിച്ചു കൊണ്ടാക്കി. ജീപ്പിൽ കയറി അവൾ യാത്ര പറഞ്ഞു പോയപ്പോൾ അയാൾക്ക്‌ എന്തോ നഷ്ടപ്പെട്ട പോലെയായി. ധൈര്യം പോയത് പോലെ. വേഗം അയാൾ വീട്ടിലേക്കു തിരിച്ചു നടന്നു. ഈ കാടും വഴികളും എല്ലാം അയാൾക്ക്‌ കാണാപാഠമാണ്.
ആ കാട്ടിലെ ചെറിയ വീട്ടിൽ, അച്ഛനും അമ്മയും മകളുടെ അരികിൽ തന്നെ കാവൽ ഇരുന്നു. അവൾക്കു അവരുടെ സാമിപ്യം വളരെ ആശ്വാസകരമായിരുന്നു. അവൾ സമാധാനത്തോടെ പിന്നെയും ഉറങ്ങി. 

 

1
Sabitha Mohyadeen

Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.