Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQA+
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കുടുംബ ജീവിതത്തിലെ ഒരു കൊച്ചു ഭൂമികുലുക്കം
  • നൊമ്പരം
  • 🌚അപരിചിതമായ വഴികൾ🌚
  • മട്ടൺ ബിരിയാണി
  • കറന്റും ഒടിയനും പിന്നെ, ഉണ്ണിക്കണ്ണനും
  • 💜എൻ പൊന്നുണ്ണിക്കണ്ണാ  💜
  • ഒരു ചെറിയ വയറുവേദന
  • ഓർമ്മ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, September 24
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQA+
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » കുടുംബ ജീവിതത്തിലെ ഒരു കൊച്ചു ഭൂമികുലുക്കം
അനുഭവം ജീവിതം പ്രചോദനം ബന്ധങ്ങൾ മാനസികാരോഗ്യം വിവാഹം

കുടുംബ ജീവിതത്തിലെ ഒരു കൊച്ചു ഭൂമികുലുക്കം

By Binu VargheseSeptember 24, 2026No Comments3 Mins Read4 Views
Bookmark Now
Please login to bookmark Close

No account yet? Register

ഏകദേശം 40-45 വയസ്സ് പിന്നിടുമ്പോൾ, പല സുഹൃത്തുക്കളും ആൺപെൺ ഭേദമന്യേ കുടുംബജീവിതത്തിൽ വല്ലാത്തൊരു മടുപ്പനുഭവിക്കാറുണ്ട്. നമ്മുടെ കുടുംബജീവിതം അമ്പേ പരാജയത്തിന്റെ വക്കിലേക്കെത്തുന്ന ആ നിമിഷങ്ങളിൽ നമ്മിൽ പലരും തളർന്നു പോകാറില്ലേ? ഇത്തരം പ്രശ്നങ്ങളിൽ നട്ടം തിരിയുന്ന നിങ്ങളുടെ സുഹൃത്തുക്കളോ അടുത്ത വേണ്ടപ്പെട്ടവരോ അവരുടെ ഗതികേട് കൊണ്ട് നിങ്ങളോട് ഒരുപദേശം ചോദിച്ചാൽ, അതു നിങ്ങളുടെ എളിയ ശ്രദ്ധയിൽ പെട്ടാൽ എന്താവും നിങ്ങളുടെ പ്രതികരണം?

ഇത്തരം പ്രശ്നങ്ങൾ കണ്ടാൽ എനിക്കു വെറുതെ കൈകെട്ടി നോക്കിനിൽക്കാറില്ല. ഔദ്യോഗികമായി ഫാമിലി കൗൺസിലിംഗ് സർട്ടിഫിക്കറ്റ്ഒന്നും കിട്ടിയിട്ടില്ലെങ്കിലും, എന്റെ വല്യമ്മച്ചി വഴി പകർന്നു കിട്ടിയ ചില നാടൻ ടിപ്സുകൾ അവർക്ക് നൽകി, ആ പ്രിയപ്പെട്ടവരെ കൂട്ടായ്മയുടെയും ഐക്യത്തിന്റെയും സന്തോഷത്തിന്റെയും പാതയിലേക്ക് തിരികെ നടത്താൻ ഞാൻ പരമാവധി ശ്രമിക്കാറുണ്ട്..
കൂടുമ്പോൾ ഇമ്പമുള്ള അവരുടെ കുടുംബ ജീവിതത്തിന്റെ മഹത്വം ഞാനവർക്ക് എളിയ ഭാഷയിൽ പറഞ്ഞു കൊടുക്കാൻ ശ്രമിക്കും… അങ്ങനെ എന്റെ ഉപദേശങ്ങൾ കേട്ട് ജീവിതം തിരിച്ചുപിടിച്ചവർ ഇന്ന് സന്തോഷത്തോടെ ജീവിക്കുന്നത് കാണുമ്പോൾ, ആ സ്നേഹത്തിന്റെയും ദാമ്പത്യത്തിന്റെയും പൊടിക്കൈകൾ നിങ്ങളോടും പകരാതിരിക്കാൻ എന്റെ മനസ്സ് അനുവദിക്കുന്നില്ല. 🙏🏻

​കുടുംബജീവിതത്തിലെ കല്ലുകടികൾ അകറ്റാൻ വല്യമ്മച്ചിയുടെ നാടൻ പൊടിക്കൈകൾ: സ്നേഹത്തോട് ചേർത്തുപിടിക്കാൻ ചില പൊടിക്കൈകൾ ❤️

​1. നിങ്ങളുടെ പങ്കാളിക്ക് ചെറിയ സമ്മാനങ്ങളും സർപ്രൈസുകളും നൽകുക: എന്നും നീണ്ട വര പോലെ മാത്രം പോകുന്ന ജീവിതത്തിന് ചെറിയൊരു മാറ്റം നല്ലതാണ്. വൈകുന്നേരം ജോലി കഴിഞ്ഞ് വരുമ്പോൾ പങ്കാളിക്ക് ഏറ്റവും ഇഷ്ടമുള്ള പലഹാരമോ ചെറിയ ചെറിയ സമ്മാനങ്ങളോ വാങ്ങി നൽകി അവരോടൊപ്പം വീടിന്റെ ഉമ്മറത്തിരുന്ന് നീണ്ട വർത്തമാനം പറഞ്ഞോ ഒക്കെ ആ ബന്ധത്തിന് പുതുമ നിലനിർത്താം.

​2. ഒരുമിച്ച് പുതിയ പുതിയ കാര്യങ്ങൾ പരീക്ഷിക്കുക: രണ്ടുപേർക്കും താൽപ്പര്യമുള്ള കാര്യങ്ങളിൽ ഒന്നിച്ച് സമയം കണ്ടെത്തുക. ഒരുമിച്ച് അടുക്കളയിൽ കയറി ഇഷ്ടമുള്ള വിഭവങ്ങൾ ഉണ്ടാക്കുകയോ, വൈകുന്നേരങ്ങളിൽ പാർക്കുകളിലോ പൊതു നിരത്തുകളിലോ പടവരമ്പത്തോ നടക്കാൻ പോവുകയും , എന്നും ഓർമകൾക്ക് ശിശിരം പകരാൻ പഴയകാല ഫോട്ടോ ആൽബങ്ങൾ ഒന്നിച്ച് മറിച്ചു പഴയ അനുഭവങ്ങൾ അയവിറക്കുകയോ ചെയ്യാം.

​3. പരസ്പരം താങ്ങും തണലുമാവുക: പങ്കാളിയുടെ വിഷമങ്ങളിലും സന്തോഷങ്ങളിലും കൂടെയുണ്ടാകാൻ സമയം കണ്ടെത്തുക . ജോലിസ്ഥലത്തെ തിരക്കുകൾ കാരണമോ മറ്റ് കുടുംബ കാര്യങ്ങൾ കാരണമോ പങ്കാളിക്ക് വിഷമം തോന്നുമ്പോൾ ഒരു ആശ്വാസവാക്ക് പറയുകയോ ഒപ്പം നിൽക്കുകയോ ചെയ്യുന്നത് എന്നും അവൾക്കു വലിയ ആശ്വാസമാകും. ആശ്വസിപ്പിക്കാനോ സന്തോഷം പങ്കുവെക്കാനോ പരമാവധി ഇടനിലക്കാരെ ഒഴിവാക്കുക.

​4. നല്ല കാര്യങ്ങളെ പ്രശംസിക്കാൻ മടികാണിക്കാതിരിക്കുക: പങ്കാളി ചെയ്യുന്ന ചെറിയ കാര്യങ്ങളെപ്പോലും അഭിനന്ദിക്കുക. അവർ ഒരുക്കുന്ന നല്ലൊരു ചായയ്ക്കോ വീട് വൃത്തിയായി സൂക്ഷിക്കുന്നതിനോ ചിട്ടക്കോ അവരുടെ വസ്ത്രധാരണത്തിനോ, സൌന്ദര്യ സംരക്ഷണത്തിനോ നല്ല സ്വഭാവത്തിനോ ഒക്കെ ചെറിയൊരു പുഞ്ചിരിയോടെ അഭിനന്ദനം നൽകിയാൽ അവർക്ക് അതൊരു വലിയ ഊർജ്ജം നൽകും.

​5. നന്ദി പ്രകടിപ്പിക്കാൻ മറക്കാതിരിക്കുക: നമ്മൾക്ക് വേണ്ടി അവർ ചെയ്യുന്ന എല്ലാ കാര്യങ്ങളെയും വിലമതിക്കുക. ‘നന്ദി’ എന്ന വാക്ക് വെറുമൊരു ഔപചാരികതയല്ല, മറിച്ച് അത് നമ്മുടെ ജീവിതത്തിലെ അവരുടെ സാന്നിധ്യത്തെ ബഹുമാനിക്കുന്ന ഒന്നാണ് എന്നു അവരെ ഹൃദയം കൊണ്ട് ബോധ്യപ്പെടുത്തുക.

​6. ഒന്നിച്ച് മനസ്സ് തുറന്ന് ചിരിക്കുക: ജീവിതത്തിലെ തിരക്കുകൾക്കിടയിലും പരസ്പരം തമാശകൾ പറഞ്ഞ് ചിരിക്കാൻ സമയം കണ്ടെത്തുക. ഒരു sms, ഇടയ്ക്കിടെയുള്ള വാട്സ്ആപ്പ്ഒ മെസ്സേജ്രു,, ഇടവേളയിൽ ചെറിയ ഫോൺ കാളുകൾ അങ്ങനെ ചെറിയ ചിരിക്ക് ഏതൊരാളുടെയും മനസ്സിനെ ലഘൂകരിക്കാനും പരസ്പരം സ്നേഹം കൂട്ടാനും വലിയ കഴിവുണ്ട്.

​7. പരസ്പര ബഹുമാനവും മര്യാദയും നിലനിർത്തുക: എത്രയൊക്കെ അടുപ്പമുള്ളവരായാലും പരസ്പരം സംസാരിക്കുമ്പോൾ മാന്യത പുലർത്തുക. വീട്ടിലെ വിശേഷങ്ങൾ പങ്കുവെക്കുമ്പോഴും കാര്യങ്ങൾ ചോദിച്ചു വാങ്ങുമ്പോഴും സ്നേഹത്തോടെയുള്ള പരസ്പര ബഹുമാനത്തോടെയുള്ള സംഭാഷണങ്ങൾ ബന്ധങ്ങളെ കൂടുതൽ കേട്ടുറപ്പുള്ളതക്കുന്നു..

​8. പങ്കാളിയെ പൂർണ്ണമായി വിശ്വസിക്കുക: മറ്റുള്ളവരുടെ മുന്നിൽ പങ്കാളിയുടെ കുറവുകൾ എടുത്തു പറയാതെ, അവരുടെ നല്ല വശങ്ങളെ മാത്രം കാണുക. യാഥാർത്ഥ്യബോധമില്ലാത്ത അനാവശ്യ പ്രതീക്ഷകൾ വെച്ചുപുലർത്താതെ പങ്കാളിയെ ഉള്ളതുപോലെ സ്നേഹിക്കുക.

​9. കൂട്ടുകാരുടെയോ കുടുംബത്തിന്റെയും മുന്നിൽ പങ്കാളിയെക്കുറിച്ച് നല്ലത് പറയാൻ മടിക്കാതിരിക്കുക: മറ്റുള്ളവരുടെ മുന്നിൽ വെച്ച് പങ്കാളിയെ കുറ്റപ്പെടുത്തുന്നതിന് പകരം, അവരുടെ നല്ല ഗുണങ്ങളെയും അവർ ചെയ്ത നല്ല കാര്യങ്ങളെയും കുറിച്ച് അഭിനന്ദിച്ച് സംസാരിക്കുക. ഇത് പരസ്പരമുള്ള സ്നേഹം വർദ്ധിപ്പിക്കും.

ഇത്തരം കാര്യങ്ങൾ വെറുമൊരു വായനയിലോ കേൾവിയിലോ ഒതുങ്ങിപ്പോകേണ്ട ഒന്നല്ല, മറിച്ച് നമ്മുടെ ഓരോരുത്തരുടെയും ജീവിതത്തിൽ പതുക്കെ പകർത്തിനോക്കേണ്ട മനോഹരമായ ചില വഴികളാണ്. ജീവിതത്തിന്റെ തിരക്കുകൾക്കിടയിൽ പലപ്പോഴും നമ്മൾ മറന്നുപോകുന്ന ആ ചെറിയ സ്നേഹപ്രകടനങ്ങളും കരുതലുകളുമാണ് ഒരു ബന്ധത്തിന്റെ ആയുസ്സ് നീട്ടുന്നത്.

പങ്കാളിയോടൊപ്പം സന്തോഷത്തോടെയും പരസ്പര ഐക്യത്തോടെയും മുന്നോട്ട് നടക്കാൻ വല്യമ്മച്ചി പറഞ്ഞുവെച്ച ഈ നാടൻ പൊടിക്കൈകൾ നമുക്കും ഈ ജീവിതത്തിൽ കൂടെക്കൂട്ടാം. വലിയ കൗൺസിലിംഗ് സർട്ടിഫിക്കറ്റു കോഴ്സുകളോ സങ്കീർണ്ണമായ വഴികളോ അതിനായി ആവശ്യമില്ല; പകരം ഒരു ചെറുചിരി, സമയമെടുത്ത് ഒന്നിച്ച് ഇരുന്ന് സംസാരിക്കുന്നത്, ചെറിയൊരു കരുതൽ, സത്യ സന്തത, പങ്കാളിയെ മനസ്സറിഞ്ഞ് ഒന്ന് അഭിനന്ദിക്കുന്നതു സ്നേഹിക്കുന്നത്മ തി നമ്മുടെ ബന്ധങ്ങളിൽ വീണ്ടും സ്നേഹത്തിന്റെ വസന്തം തീർക്കാൻ.
​

ഈ എളിയ ഉപദേശങ്ങൾ നിങ്ങളുടെ ജീവിതത്തിലും പരീക്ഷിച്ച് ആ മാറ്റത്തിന്റെ സന്തോഷം അനുഭവിച്ചു ശിഷ്ട കുടുംബജീവിതം സ്നേഹനിർഭരവും സന്തോഷം നിറഞ്ഞതുമായിമാറട്ടെ എന്നുമാത്രം ആശംസികുന്നു..

സ്വന്തം ബിനു ജി വർഗീസ്

 

0
Binu Varghese

ബാല്യകാലത്തോടും നാടിനോടും ഒടുക്കത്തെപ്രേമം വിട്ടുമാറിയിട്ടില്ലാത്ത ഒരു പാവം. 10 വർഷത്തിൽ ഏറെ വിവിധ രാജ്യങ്ങളിൽ ജോലി ചയ്തു ലോക പരിചയവും അനവധി സുഹൃത്തുക്കളെയും സമ്പാദിച്ച, മറ്റുള്ളവരുടെ ദുഃഖം കാണാൻ ഇഷ്ടപ്പെടാത്ത, ജീവിക്കാൻ മാ‍ത്രമറിയാവുന്ന ഒരു ജന്മം കൈരളിപബ്ലിക്കേഷനും മഷികൂട്ടായ്മയും, ഒത്തുചേർന്ന ലാൽബാഗ്എക്സ്പ്രസ്സ്‌, കഥ പറയുന്ന ഗ്രാമങ്ങൾ എന്നീ പുസ്തകങ്ങളുടെ 26 എഴുത്തുകാരിൽ ഒരുവൻ…ഒരു വിദേശ കമ്പനിയിൽ ജോലി, അല്ലലില്ലാത്ത കുടുംബ ജീവിതം. ജാതി, മതം, വര്‍ഗ്ഗീയത, രാഷ്ട്രീയം എന്നിവയോടെതിര്‍പ്പ്‌, ഗ്രാമീണ നിഷ്കളങ്കതയില്‍ വിശ്വസിക്കുന്നവന്‍, പ്രവാസി,കയ്കുന്നതും മധുരിക്കുന്നതുമായ ഒരുപാടൊരുപാടു അനുഭവങ്ങളുടെ മൂശയിലിട്ടുരുക്കിയെടുത്ത ആത്മവിശ്വാസം മാത്രം കൂട്ട്‌. ഈ വാതിലുകള്‍ എപ്പോഴും തുറന്നിരിക്കുന്നു. സുഹൃത്തായി അഭിനയിച്ചു ആര്‍ക്കും എപ്പോഴും എന്തും എടുത്തുകൊണ്ടുപോകാം, സ്വന്തമാക്കി അഭിമാനിക്കാം. എന്തഭിപ്രായവും സ്വീകാര്യം. 9711662297 വാട്സ്ആപ്പ് നമ്പർ

Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.