Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQA+
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • സ്വന്തം എന്ന വാക്കിന്റെ മറുവശം
  • വയ്യായ്ക
  • തലമുറമാറ്റം
  • പഴയവർ വീണ്ടും തിരിച്ചു വരുമോ?
  • മണ്ണെണ്ണ വിളക്ക്…
  • മോഹൻലാലോ മമ്മൂട്ടിയോ?
  • പൂമ്പാറ്റകൾ
  • ഒരു കുഞ്ഞ് സംഭവം
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Monday, September 28
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQA+
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » പഴയവർ വീണ്ടും തിരിച്ചു വരുമോ?
ചരിത്രം / പൗരാണികശാസ്ത്രം സാമൂഹ്യപ്രശ്നങ്ങൾ

പഴയവർ വീണ്ടും തിരിച്ചു വരുമോ?

By Ramachandran TVSeptember 28, 2026No Comments3 Mins Read6 Views
Bookmark Now
Please login to bookmark Close

No account yet? Register

ആരാണ് പഴയവരെന്നോ? അവർ തന്നെ. ഒരു പത്ത് നാല്പത് വർഷം മുമ്പ് ഇവിടെ ജീവിച്ചവർ. എന്നിട്ടും മനസ്സിലായില്ല അല്ലേ. 

ഒടിയൻ, യക്ഷി, മറുത, പ്രേതം, പിശാച്, കുട്ടിച്ചാത്തൻ, കാളി കൂളി ഭൂതം… ഇതിൽ ഒടിയൻ മനുഷ്യൻ വേഷം കെട്ടി വരുന്നതാണ് എന്ന് സകലർക്കും അറിയാം. 

എന്നിട്ടും അവയെ കണ്ട് പേടിച്ച് മരിച്ചു പോയി എന്ന് പറയുന്നുണ്ട്. 

അല്ല കൊന്നതാണ് എന്നും പറയുന്നുണ്ട്. ഒടിച്ച് കൊല്ലുക എന്നല്ലേ പറയുക! അത് കേൾക്കുമ്പോൾ ചില സിനിമകളിൽ വില്ലൻമാരെ നായകർ കാലും കൈയ്യും ഒക്കെ ഒടിച്ചു കൊല്ലുന്നതാണ് ഓർമ്മവരുന്നത്!

 

അതല്ലത്രെ ഒടിച്ചു കൊല്ലൽ!നാം ഒരിക്കലും പ്രതീക്ഷിക്കാത്ത സ്ഥലത്ത് പ്രതീക്ഷിക്കാത്ത ഒരു ക്രൂരമൃഗം പ്രത്യക്ഷപ്പെടുന്നു. 

അത് കണ്ട് ഭയപ്പെട്ട് ഹൃദയാഘാതം മൂലം അവർ മരിയ്ക്കുന്നു എന്നാണ് പറയുന്നത്. 

ബോധം കെടുന്നതോടെ ഒടിയൻ വേഷം കെട്ടി വന്നവൻ ചെയ്യുന്ന കൊലപാതകം ആണ് എന്നും പറയപ്പെടുന്നു. 

അല്ലെങ്കിൽ മറ്റാരെങ്കിലും. 

അതായിരിക്കാനാണ് സാധ്യത. കുറ്റം ചാർത്താതിരിയ്ക്കാൻ ഒരു ഒഴികഴിവും. ഒടിയൻ ഒടിച്ചു കൊന്നതാണ്!

 

അവർ ആനയായും പോത്തായും കടുവയായും സിംഹമായും ചെന്നായയായും വേഷം മാറുന്നു. അതൊരു ഇന്ദ്രജാലം മാത്രമാണ്. പക്ഷെ ആ കഥ ഭീതിജനകമാക്കാൻ മറ്റൊരു ഉപകഥ കൂടി ചേർക്കുന്നു. ഗർഭിണികളുടെ വയറ് തുരന്ന് ഭ്രൂണമെടുത്ത് അത് കൊണ്ട് ഉണ്ടാക്കുന്ന മരുന്ന് ചെവിയിൽ വച്ചാൽ ആ മനുഷ്യൻ ഇഷ്ടമുള്ള ഹിംസ്രമൃഗത്തിന്റെ രൂപത്തിലേക്ക് മാറുമത്രെ!

 

ഒടിയന്റെ കഥ അങ്ങനെ നില്ക്കട്ടെ!

ബാക്കിയുള്ള ഭീകരസത്വങ്ങളോ യക്ഷിയും മാടനും മറുതയും പ്രേതവും ഭൂതവും ചെകുത്താനും കുട്ടിച്ചാത്തനും അവർക്കും ഇത് പോലെ

മനുഷ്യരെ കൊന്നു ചോര കുടിയ്ക്കേണ്ടേ!

 

അവരൊക്കെ എവിടെപ്പോയി മറഞ്ഞു എന്നാണ് നമ്മുടെ ചോദ്യം! എവിടെ പോകാൻ!

ഇവരൊക്കെ ഇരുട്ടിൻ്റെ സന്തതികൾ ആണല്ലോ. 

പണ്ട് കാലത്ത് സന്ധ്യയായാൽ പിന്നെ യാതൊരു വിധ വെട്ടവും വെളിച്ചവും ഇല്ല. ഇരുട്ടിൽ എന്തെങ്കിലും അനങ്ങിയാൽ അത് കണ്ടാലും കണ്ടില്ലെങ്കിലും നാം ഓരോ രൂപങ്ങൾ സൃഷ്ടിക്കുന്നു. 

ഭയം മനസ്സിൽ നിറയുമ്പോൾ പല്ലിയെ കണ്ടാൽ പാമ്പാണെന്ന് പറയും. കറുത്ത പൂച്ച ചാടിയാൽ അത് പ്രേതമോ ഭൂതമോ ആകാം. നിഴൽ കണ്ട് യക്ഷിയാണെന്ന് പറയുന്നത് ഭയം കൊണ്ടാണ്. മനസ്സിൽ പ്രണയം അങ്കുരിച്ചവർ യക്ഷികളേയും ഗന്ധർവ്വൻമാരേയും കാണും. 

കൊല്ലും കൊലയും നടത്താൻ ഉള്ള ഒരു മറയായി മാറുന്നു ഈ അന്ധവിശ്വാസങ്ങൾ. 

രാത്രിയായാൽ ഭൂതപ്രേതാദികൾ സഞ്ചരിക്കുന്ന സ്ഥലമാണ് എന്ന് പറഞ്ഞാൽ പിന്നീട് ആ വഴിയേ ആരും നടക്കില്ല. 

കുബുദ്ധികൾ ആ ഭയം മുതലെടുത്ത് അവർക്ക് ഒഴിവാക്കേണ്ടവരെ ഒഴിവാക്കുന്നു. 

 

യക്ഷി പിടിച്ചു. മറുത തലയ്ക്കടിച്ച് കൊന്നു എന്നൊക്കെ പറയുന്നത് കൊലപാതകം ആസൂത്രണം ചെയ്തവരുടെ മറ്റൊരു തന്ത്രമാണ്. 

 

ഇരുട്ടിൽ ആണല്ലോ എല്ലാവർക്കും ശക്തി ലഭിയ്ക്കുന്നത്. അതിനാൽ ഇരുട്ട് ഉള്ളിടത്തോളം കാലം അവരുടെ ശക്തി അഭംഗുരം തുടർന്നു പോന്നു. 

 

പത്ത് അമ്പത് വർഷങ്ങൾക്ക് മുമ്പ് ഇവിടെ ഇരുട്ടായാൽ കൊണ്ട് നടക്കാൻ ചൂട്ടുകറ്റയോ കൂടി വന്നാൽ പാനീസ് വിളക്കോ മാത്രമേ ഉണ്ടായിരുന്നുള്ളൂ. 

 

വീടുകളിൽ നിലവിളക്ക്

അമ്പലങ്ങളിൽ കുത്തുവിളക്കും കോലുവിളക്കും ദീപസ്തംഭവും. 

പള്ളികളിൽ മെഴുകുതിരി. 

പിന്നീട് മണ്ണെണ്ണ വിളക്കുകളും റാന്തൽ വിളക്കുകളും പെട്രോമാക്സുകളും വന്നു. 

1960 കാലഘട്ടത്തിൽ ആണ് കേരളത്തിൽ അവിടെയും ഇവിടെയും ഒക്കെ വൈദ്യുതി വരുന്നത്. 

ചിലയിടങ്ങളിൽ രണ്ടായിരാമാണ്ട് കഴിഞ്ഞിട്ടും വൈദ്യുതി ഇല്ലാത്തവർ ഉണ്ടായിരുന്നു.. സമ്പൂർണ്ണവൈദ്യുതി, സമ്പൂർണ്ണ സാക്ഷരത, സമ്പൂർണ്ണ ആരോഗ്യം, തുടങ്ങിയ പ്രയോഗങ്ങൾ സർക്കാർ തലങ്ങളിൽ വരാറുണ്ട്. 

 

എന്തായാലും വൈദ്യുതി വിളക്കുകൾ നാട്ടിലെങ്ങും നിറഞ്ഞതോടെ നമ്മുടെ കൂട്ടുകാരെ കാണാനില്ലാതായി എന്നതാണ് ഏറ്റവും രസകരമായ വസ്തുത. 

 

യഥാർത്ഥത്തിൽ ഉള്ളവയാണെങ്കിൽ ഈ പ്രേതവും ഭൂതവും ചെകുത്താനും കുട്ടിച്ചാത്തനും യക്ഷിയും ഗന്ധർവ്വനും ഒക്കെ പിന്നേയും കാണണ്ടേ എന്നാണ് ചിലർ ചോദിക്കുന്നത്. 

 

കാടും നാടും നഗരമായി മാറി. ഇരുപത്തിനാല് മണിക്കൂറും ജനവാസമായി. വെളിച്ചമായി. ഇപ്പോൾ മനസ്സിൽ മാത്രമായി ഒളിച്ചു വച്ചിരിയ്ക്കുകയാണ് ഈ കൂട്ടുകാരെ!

എന്നാൽ കാലം പുരോഗമിക്കുമ്പോൾ നന്നാകുന്നതിന് പകരം ഇരുട്ടിലേക്ക് സഞ്ചരിയ്ക്കാനാണ് പലർക്കും ത്വര. 

അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും എതിരെ ഒരു കാലത്ത് പുരോഗമന ചിന്താഗതി ഉള്ളവരും സാംസ്കാരിക നായകരും സമരം ചെയ്ത് നേടിയതൊക്കെ കളഞ്ഞു കുളിച്ചു ഇന്നുള്ളവർ. എങ്ങനെയൊക്കെ ജനങ്ങളെ അന്ധവിശ്വാസങ്ങളിലും അനാചാരങ്ങളിലും തളച്ചിടാൻ ശ്രമിക്കുന്ന ഭരണകർത്താക്കളും രാഷ്ട്രീയ പാർട്ടികളും. 

 

ഒരു കാലത്ത് വെളിച്ചം നിറഞ്ഞ നാടൊക്കെ ഇന്ന് ഇരുട്ടിൽ മുക്കിക്കളയുമ്പോൾ ശരിയ്ക്കും അല്ലെങ്കിലും മനസ്സുകൾക്കുള്ളിലേയ്ക്ക് ആ പഴയവർ തിരിച്ചു വരുന്നു. 

പവർകട്ടും ലോഡ് ഷെഡിംഗുമൊക്കെ അതിന് വഴിമരുന്നിടുന്നു. 

അഴിമതിക്കെതിരെ നടപടി എടുക്കാൻ വന്നവർ അതിൽ തന്നെ മുങ്ങി താഴാൻ തുടങ്ങുന്നു. 

 

മനുഷ്യരോ ഉഷ്ണവും കൊതുകുകടിയും അനുഭവിച്ച് ഉറക്കവും ഞെട്ടി ഉണർന്നു കിടക്കുന്നു. അസുഖബാധിതരും പിഞ്ചു കുഞ്ഞുങ്ങളും സഹിക്കാൻ പറ്റാത്ത അവസ്ഥകളിലേയ്ക്ക് വീണ് പോകുന്നു. 

തോന്നുമ്പോൾ തോന്നിയ പോലെ വൈദ്യുതി വിച്ഛേദിച്ചു മനുഷ്യനെ ദ്രോഹിക്കുന്ന വർക്ക് യാതൊരു വിധ വിവരവുമില്ല എന്നതാണ് സത്യം. 

ഇനി ഈ പറഞ്ഞ പഴയവർ വീണ്ടും തിരിച്ചു വന്നാലോ!

ഇനിയും വരണോ?അവർ ഇതാ വന്നുകഴിഞ്ഞു!

 

ഇനി ജനങ്ങളെല്ലാം പേടിച്ച് വിറച്ച് ജീവിയ്ക്കട്ടെ! അല്ലെങ്കിൽ പേടിച്ച് മരിച്ചു പോകട്ടെ!

ഇനി രാത്രിയിൽ നാം നടക്കുമ്പോൾ എതിരെ വരുന്നത് ചിലപ്പോൾ യക്ഷിയോ ഗന്ധർവ്വനോ പ്രേതമോ ഭൂതമോ മറ്റോ ആണെങ്കിൽ അത്ഭുതപ്പെടേണ്ട കാര്യമില്ല. 

ഇനിയിവിടെ വെളിച്ചം എപ്പോഴൊക്കെയാണ് ഉണ്ടാകുക? എപ്പോഴാണ്

ഇല്ലാതിരിക്കുക എന്ന് ആർക്കറിയാം!

#കൂട്ടക്ഷരങ്ങൾ

#എന്റെരചനാമത്സരം

#ബ്ളോഗ്

#വിഷയം_ഒരുപവർകട്ടുരാത്രിയിൽ

#കഥ_പഴയവർവീണ്ടുംതിരിച്ചു വരുമോ?

രചന_രാമചന്ദ്രൻടിവി

Disclaimer: The viewpoints and opinions expressed in this post are those of the author. They do not necessarily reflect the views of Koottaksharangal.com. Any omissions or errors are the author’s and Koottaksharangal does not assume any liability or responsibility for them.

1
Ramachandran TV

Ramachandran TV Writter Poet Literary Works Retaired from Department of Posts

Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.