Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQA+
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കാൽപ്പാദങ്ങൾ പിന്തുടരുമ്പോൾ
  • ജാലകം
  • മൃഗം
  • ആകാശത്തിന്റെ ആകൃതി.
  • ഭൂപടം
  • പ്രണയം
  • കഥ
  • ഹൗസ് വൈഫ്‌ ബുക്ക്‌ റിവ്യൂ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Saturday, October 24
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQA+
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » കാൽപ്പാദങ്ങൾ പിന്തുടരുമ്പോൾ
കഥ ജീവിതം

കാൽപ്പാദങ്ങൾ പിന്തുടരുമ്പോൾ

By Kavalloore MuraleedharanOctober 24, 2026No Comments3 Mins Read2 Views
Bookmark Now
Please login to bookmark Close

No account yet? Register

കൊളംബോയിൽ ഇറങ്ങുമ്പോൾ റിയാൽ എന്നെ കാത്തു നിന്നിരുന്നു. റിയാൽ സൗദിയിൽ ജോലിയെടുക്കുമ്പോൾ എന്റെയൊപ്പം ഐ ടി എഞ്ചിനീയർ ആയി ഉണ്ടായിരുന്നു. വളരെ ദൃഢമായ സുഹൃദ്ബന്ധം.

റിയാൽ കുറച്ചു നാൾ കഴിഞ്ഞപ്പോൾ ശ്രീലങ്കയിലേയ്ക്ക് മടങ്ങിപ്പോയി, അമ്മായിയപ്പൻ തുടങ്ങിയ ആശുപത്രിയുടെ എംഡിയായി. നാട്ടിലെ ജീവിതം സുഖമായി ആഘോഷിക്കുന്നു.

പത്തുവർഷം കഴിഞ്ഞിട്ടും ആ ബന്ധം അതിന്റെ എല്ലാ മനോഹാരിതകളോടെയും നിലനിൽക്കുന്നു. കൊച്ചിയിലേയ്ക്ക് പലപ്പോഴും കൊളംബോ വഴിയാണ് യാത്ര ചെയ്യാറ്‌. ഒന്ന് ബ്രേക്ക് എടുത്ത് ഇറങ്ങിക്കൂടെ, കൊളംബോയൊക്കെ കറങ്ങി രണ്ടു ദിവസം കഴിഞ്ഞു പോകാം. അല്ലെങ്കിൽ കുടുംബവുമായി വരൂ. വിസയുടെ പ്രശ്നമില്ലല്ലോ. എന്ന് റിയാൽ പലപ്പോഴും ഓർമ്മിപ്പിക്കാറുണ്ട്.

വരാം എന്ന് പല തവണ പറഞ്ഞു. എന്നാൽ പോയില്ല എന്ന് മാത്രം. ചെറിയ അവധികളിൽ മാത്രം വരുന്നതിനാൽ മറ്റു യാത്രകൾ ഒന്നും ചെയ്യാൻ അവസരം കിട്ടാറില്ല.

അടുത്തിടെ കണ്ടെത്തിയ അച്ഛന്റെ ഒരു ചിത്രമാണ് റിയാലിനെ വീണ്ടും തിരഞ്ഞുപോകാൻ ഇടയാക്കിയത്. അച്ഛൻ കൊളംബോയിൽ ജോലി ചെയ്തിരുന്നപ്പോൾ എടുത്തിരുന്ന തിരിച്ചറിയൽ കാർഡാണത്. അന്നത്തെ കാലത്ത് ലാമിനേഷൻ ഒന്നുമില്ലല്ലോ, എന്നിട്ടും ഇത്രനാൾ ആ ചിത്രം എങ്ങനെ കേടുകൂടാതെയിരുന്നു എന്നത്ഭുതപ്പെടുന്നു. ചിത്രം ഫോണിൽ വലുതാക്കിയപ്പോൾ അതിലെ വിലാസം തെളിഞ്ഞു വന്നു :

277, ഡാർലി റോഡ്, കൊളംബോ – 10.

പെട്ടെന്ന് ഓർമ്മ വന്നത് അച്ഛന്റെ ഭിലായിലെ വിലാസമാണ്, 12-ബി, ഈസ്റ്റ് മിഡിൽ റോഡ്, സെക്ടർ 4, ഭിലായ് – 1. ഇതിനെക്കുറിച്ചും ഭിലായ് കേരളസമാജം വഴി ഒരിക്കൽ അന്വേഷിച്ചിരുന്നു, ജെയിംസ് നെച്ചിക്കാട് എന്ന കോർപറേറ്ററെ കണ്ടുപിടിച്ചു ബന്ധപ്പെട്ടപ്പോൾ അദ്ദേഹം പറഞ്ഞു, ഞാൻ ഇവിടെ ജനിച്ചു വളർന്നവൻ, ഒരിക്കൽ ഭിലായിലേയ്ക്ക് വരൂ, നമുക്ക് കണ്ടെത്താം. ഇതുവരെ പോയില്ല എന്ന് മാത്രം.

രാധാകൃഷ്ണൻ വെട്ടത്ത് തന്റെ കഥകൾ വായിച്ചു സൂക്ഷ്മനിരീക്ഷണങ്ങൾ നടത്തുന്ന സാഹിത്യകാരനാണ്. മുരളിയുടെ യാത്രകൾ എല്ലാം അച്ഛന്റെ യാത്രകളെ പിന്തുടരുന്നതാണ്. രാമേശ്വരം യാത്രകളെക്കുറിച്ചു വായിച്ചായിരിക്കാം രാധാകൃഷ്ണൻ അങ്ങനെ അഭിപ്രായപ്പെട്ടത്. നല്ല തെളിച്ചമുള്ള ദിവസം ധനുഷ്കോടിയിൽ നിന്ന് നോക്കിയാൽ തലൈമന്നാർ കാണാമത്രെ. അന്ന് രാമേശ്വരം വഴി ധനുഷ്കോടിയിൽ എത്തി നോക്കിയപ്പോൾ കൊളംബോ ശരിയായി കാണാൻ കഴിയില്ല, എന്നാൽ ധനുഷ്കോടിയിൽനിന്നു പുറപ്പെട്ടിരുന്ന ബോട്ടിൽ ആണ് അന്ന് കാലത്ത് എല്ലാവരും ശ്രീലങ്കയിലേയ്ക്ക് പോയിക്കൊണ്ടിരുന്നത്.

1964-ലെ കൊടുങ്കാറ്റിൽ തകർന്നുപോയ ധനുഷ്‌കോടിയിൽ പിന്നെ ബോട്ട് ജെട്ടി വന്നില്ല.

അവിടത്തെ വലിയ സ്തൂപത്തിന് മുന്നിൽ നിന്ന് തെക്കോട്ട് നോക്കി കണ്ണടച്ചപ്പോൾ ഒരു ബോട്ട് അകന്നുപോകുന്നതും, കരയിലേയ്ക്ക് നോക്കി കൈവീശുന്ന മുഖം വ്യക്തമല്ലാത്ത ഒരുപാട് മനുഷ്യരെയും കണ്ടു. അതിലൊരാൾ അച്ഛനായിരുന്നിരിക്കണം.

വീട്ടിൽ പോയി വിശ്രമിച്ചിട്ട് നമുക്ക് ഡാർലി റോഡിലേയ്ക്ക് പുറപ്പെടാം. റിയാൽ പറഞ്ഞു. താൻ തലയാട്ടി.

കുളികഴിഞ്ഞു വന്നപ്പോൾ റിയാലിന്റെ അമ്മായിയപ്പൻ എന്നെ കാത്തിരുന്നിരുന്നു. അദ്ദേഹം പഴയ കൊളംബോ കഥകൾ പുറത്തെടുത്തു. മലയാളികൾ നിറയെ കൊളംബോയിലേക്ക് വന്നതും ചില മേഖലകളിൽ ജോലികളിൽ നമ്മുടെ അധീശത്വം ഉണ്ടാക്കിയെടുത്തതും അദ്ദേഹം വിശദീകരിച്ചു. ചിലരെല്ലാം അവിടെ വലിയ പണക്കാരായി മാറുകയും, അവിടെത്തന്നെ വിവാഹം ചെയ്തു കുടുംബവുമായി തുടരുന്നതും, ശ്രീലങ്കക്കാരായി മാറിയതും പറഞ്ഞു.

അവിടെ അന്ന് മരുന്നുകൾ ഇറക്കുമതി ചെയ്തിരുന്നത് ഇംഗ്ലണ്ടിൽ നിന്നായിരുന്നു. അച്ഛൻ ഇങ്ങനെ ഏതോ കമ്പനിയിൽ ആയിരുന്നു ജോലി ചെയ്തിരുന്നത്. ഒരിക്കൽ ധർമ്മപാപ്പനെ കണ്ടപ്പോൾ ആ കമ്പനിയുടെ പേര് പറഞ്ഞിരുന്നു. കാരെൻസ് എന്നോ മറ്റോ ആണ് പറഞ്ഞത്. ശരിയായി ഓർമ്മപോരാ. എവിടെയോ താനത് രേഖപ്പെടുത്തി വെച്ചിട്ടുണ്ട്. ഫോണിൽ ഫോട്ടോ എടുത്തു വെച്ചിരിക്കും, പെട്ടെന്ന് തിരഞ്ഞപ്പോൾ കണ്ടെത്തിയില്ല.

ഡാർലി റോഡിൽ റിയാൽ കാർ നിർത്തി. വളരെ വലിയ കെട്ടിടങ്ങൾ മാത്രം. പത്തെഴുപത് കൊല്ലം കഴിഞ്ഞിരിക്കുന്നു. ഇവിടെ താൻ എന്ത് ചരിത്രം തിരയാനാണ്, ആർക്കറിയാനാണ്. എല്ലാ നഗരങ്ങളും മാറിമറിഞ്ഞിരിക്കുന്നു, അതിനിടയിൽ നമ്മുടെ പൂർവ്വികരുടെ കാൽപ്പാടുകൾ തേടി നടക്കുന്നത് ഞാൻ മാത്രമായിരിക്കും.

റിയാൽ വളരെ പ്രായം ചെന്ന ഒരു മനുഷ്യനോട് അവരുടെ ഭാഷയിൽ സംസാരിച്ചു. അദ്ദേഹത്തിന് ഒന്നുമറിയില്ലെന്ന് പറഞ്ഞു.

സാരമില്ല, ഞാൻ പറഞ്ഞു. പെട്ടെന്ന് ഷൂ അഴിച്ചുമാറ്റി, സോക്‌സും. ചിലയിടങ്ങളിൽ മണ്ണുണ്ട്, ചിലയിടങ്ങളിൽ കോൺക്രീറ്റും ടൈൽസുമാണ്. പാദങ്ങൾ പതിച്ചുവെച്ചു ഞാൻ നടന്നു. എന്നിൽ നിന്നും ഇറങ്ങി മണ്ണിനടിയിലേയ്ക്ക് തേടിപ്പോകുന്ന ഹൃദയതന്തുക്കൾ എനിക്കറിയാമായിരുന്നു.

ഞാൻ ഇനിയും ഇനിയും എന്താണ് തേടി നടക്കുന്നത്.

രണ്ടു ദിവസം മുഴുവൻ റിയാൽ എന്നെ ശ്രീലങ്ക മുഴുവൻ ചുറ്റിക്കാണിച്ചു. സത്യത്തിൽ ഞാൻ ശ്രീലങ്ക കാണാനാണോ വന്നത്? അതോ അച്ഛന്റെ കാലടികൾ തേടി നടക്കുകയാണോ.

എന്റെ കുട്ടിക്കാലത്ത് അച്ഛൻ ഭിലായിൽ ആയിരുന്നു. ഞങ്ങൾ ഒരുമിച്ചുള്ള സമയം വളരെ കുറവായിരുന്നു. അച്ഛൻ ജോലിയിൽ നിന്ന് വിരമിച്ചു നാട്ടിൽ എത്തിയപ്പോഴേയ്ക്ക് ഞാൻ ഗൾഫിലേയ്ക്ക് തിരിച്ചിരുന്നു. രണ്ടു തലമുറകൾ തമ്മിൽ വളരെ കുറച്ചു സമയം മാത്രമേ ചെലവഴിച്ചിട്ടുള്ളൂ.

തിരിച്ചു പോരുന്നതിനു മുമ്പ് റിയാലിനോട് പറഞ്ഞു ഞാൻ കരിങ്കല്ലിൽ തീർത്ത ഒരു ടൈൽ കണ്ടെത്തിയിരുന്നു, അതിൽ ആർ കെ വി എന്ന് കൊത്തിവെച്ചിരുന്നു. ഡാർലി റോഡിന്റെ ഏറ്റവും അറ്റത്തു ഒരു ചെറിയ ഉദ്യാനമുണ്ട്, അതിന്റെ അധികൃതരെ കണ്ടു സംസാരിച്ചു. അവർ നല്ല സഹൃദയരായിരുന്നു. ഒരു തലമുറയെ ഓർക്കാൻ ആ ചെറിയ ടൈൽ ഒരു വശത്തു സ്ഥാപിക്കാൻ അവർ സമ്മതിച്ചു. അത് പാകി ഉറപ്പിക്കുമ്പോൾ ഞാൻ അച്ഛനോട് സംസാരിക്കുകയായിരുന്നു, ഒരടയാളം ഞാൻ ഇവിടെ ചേർത്ത് വെയ്ക്കുന്നു. ഒരുപക്ഷെ ഇനിയും തേടിവരാൻ ഇത് കാരണമായേക്കാം.

 

തലമുറകളിലേയ്ക്കുള്ള ദൂരം ഒരു ജീവിതംകൊണ്ട് നമുക്ക് നടന്നുതീർക്കാനാകില്ല.

@കാവല്ലൂർ മുരളീധരൻ

0
Kavalloore Muraleedharan

Working and living in Riyadh, Saudi Arabia. Actively writing, published ten books as of now. Dedicated to write.

Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.