Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQA+
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കനിവിന്റെ ലോകം
  • തോൽക്കാൻ വിധിക്കപ്പെട്ടവൻ
  • ഉടൽചിരാതും സിംഹമുദ്രയും
  • കനിവ്
  • മനുഷ്യഹൃദയത്തിൽ ഒരിക്കലും വറ്റിപ്പോകരുതാത്ത സ്നേഹത്തിന്റെ ഉറവ…
  • പ്രയാണം
  • ഗന്ധരാജൻ പൂത്തുവിടർന്നപ്പോൾ
  • കനിവിന്റെ കൂടാരം തേടുന്നവർ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Friday, November 20
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQA+
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » കനിവിന്റെ ലോകം
കഥ പ്രണയം വിവാഹം

കനിവിന്റെ ലോകം

By ജിനാസ് വേലാണ്ടിNovember 19, 20263 Comments6 Mins Read42 Views
Bookmark Now
Please login to bookmark Close

No account yet? Register

മഴചാറിത്തുടങ്ങിയ ആ സന്ധ്യയിൽ, റോഡരികിലെ പഴയൊരു കടത്തിണ്ണയിൽ നനഞ്ഞൊട്ടി ഇരിക്കുകയായിരുന്നു ആ പൂച്ച. അധികം വലുതും അല്ല, തീരെ ചെറുതുമല്ലാത്ത പൂച്ച. വിശപ്പും തണുപ്പും കാരണം അതിന്റെ ശരീരം ചെറുതായി വിറയ്ക്കുന്നുണ്ടായിരുന്നു. 

ജോലി കഴിഞ്ഞു മടങ്ങുകയായിരുന്ന അനൂപ്, തന്റെ കുടമടക്കി കടത്തിണ്ണയിലേക്ക് കയറുമ്പോളാണ് ആ പൂച്ചയെ കണ്ടത്. തെരുവിൽ വളർന്നതല്ല, വീടിനുള്ളിൽ വളർന്ന പൂച്ചയാണ് എന്ന് അനൂപിന് കണ്ടപ്പോൾ തന്നെ മനസ്സിലായി. വീട്ടുകാർ കളഞ്ഞിട്ട് പോയതാകാം. ആൾക്കാർ വരുമ്പോൾ അത് പേടിച്ചു ഒളിക്കാൻ ശ്രമിക്കുന്നുണ്ട്. 

അനൂപിന് അടുത്തേക്ക് പോയി അതിനെ എടുക്കണമെന്നുണ്ട്. പക്ഷേ പൂച്ച പേടിച്ചു റോഡിലേക്ക് ഓടിയാൽ വണ്ടി കയറി ചാകും. 

അതിനെ അവിടെ ഉപേക്ഷിച്ചു പോകാൻ അനൂപിന്റെ മനസ്സനുവദിച്ചില്ല. 

അവൻ മെല്ലെ പൂച്ചയെ അനുനയിപ്പിക്കാൻ തുടങ്ങി. മെല്ലെ അടുത്തെത്തി അതിന്റെ ദേഹത്ത് തലോടാൻ തുടങ്ങി. 

വന്നയാൾ തന്നെ ഉപദ്രവിക്കാൻ വന്നതല്ല എന്ന് തോന്നിയപ്പോൾ, ഒരാശ്രയം കിട്ടിയ പോലെ ആ പൂച്ച അനൂപിന്റെ കാലിൽ മുഖമിട്ടുരച്ചു, മേലോട്ട് തലയുയർത്തി അനൂപിന്റെ മുഖത്ത് നോക്കി കരഞ്ഞു കൊണ്ടിരുന്നു. അവൻ മെല്ലെ അതിനെ എടുത്ത് വീട്ടിലേക്ക് നടന്നു. 

എവിടുന്നാടാ പൂച്ചയെയും കൊണ്ട് വരുന്നത്. ഇവിടെ മുറ്റത്തൊക്കെ അപ്പി ഇടുന്നത് കൊണ്ട് ഞാൻ ഇവിടെ വരുന്ന പൂച്ചകളെയൊക്കെ കല്ലെറിഞ്ഞു ഓടിക്കുകയാ. അപ്പോഴാണ് അവൻ പുറത്ത് നിന്ന് പൂച്ചയെയും കൊണ്ട് വരുന്നത്. 

പൂച്ചയെയും കൊണ്ട് അനൂപ് വരുന്നത് കണ്ടപ്പോൾ തന്നെ അമ്മ ശാന്ത ശകാരിക്കാൻ തുടങ്ങി. 

അമ്മേ കണ്ടപ്പോൾ പാവം തോന്നി. ആരോ കളഞ്ഞിട്ട് പോയതാമ്മേ.. നമുക്കിതിനെ വളർത്താം. 

അനൂപ് പറഞ്ഞപ്പോൾ അമ്മ പിന്നെ ഒന്നും പറഞ്ഞില്ല. നല്ല കനിവുള്ള മനസ്സാണ് അവന്റേത് എന്ന്, അവന്റെ കുട്ടിക്കാലം മുതലേ അമ്മക്കറിയാം. 

അതുങ്ങളെ കല്ലെറിയല്ലേ അമ്മേ. വിശന്നിട്ടു വരുന്നതല്ലേ. വിശക്കുന്നു എന്ന് പറയാൻ അതിന് കഴിയില്ലല്ലോ. 

വീട്ടിൽ വരുന്ന പൂച്ചകളെയും പട്ടികളെയും താൻ കല്ലെറിഞ്ഞു ഓടിക്കുമ്പോൾ അവൻ പറയുന്ന വാക്കുകളാണ് അത്. അവന്റെ അച്ഛനും സഹജീവികളോട് കനിവും കരുണയുമൊക്കെ ഉള്ള ആളായിരുന്നു. നല്ലവരെ ദൈവം നേരത്തേ അങ്ങോട്ട് വിളിക്കുമെന്നല്ലേ പറയാറുള്ളത്. അനൂപിന് ആറ് വയസ്സുള്ളപ്പോളാണ് അവന്റെ അച്ഛന്റെ മരണം. അച്ഛനെ കണ്ടതൊക്കെ അനൂപിന്റെ മനസ്സിൽ നേരിയ ഓർമ്മകളെ ഉള്ളൂ. 

ദിവസങ്ങളും മാസങ്ങളും കടന്നുപോയി. അനൂപിന്റെ പ്രിയപ്പെട്ട പൂച്ച ആ വീടിനുള്ളിൽ ഓടിക്കളിച്ചു വളർന്നു. 

ആ ഒരു പൂച്ച കൂടാതെ, ഉപേക്ഷിച്ചു കിട്ടിയതും തെരുവിൽ വിശന്നു കരയുന്നതുമായ പൂച്ചകളെ വീട്ടിൽ കൊണ്ട് വന്ന് ഭക്ഷണം നൽകിത്തുടങ്ങിയ അനൂപിന്റെ വീട്ടിൽ ഇന്ന് നിറയെ പൂച്ചകളാണ്. 

തന്റെ പ്രിയപ്പെട്ട പൂച്ചകളുടെയും പൂച്ചക്കുട്ടികളുടെയും കുസൃതികളും അവയെ പരിപാലിക്കുന്ന രീതികളും അനൂപ് ഒരു യൂട്യൂബ് ചാനലിലൂടെ ലോകത്തിനു മുമ്പിൽ പങ്ക് വെക്കാൻ തുടങ്ങി. ആ മിണ്ടാപ്രാണികളോടുള്ള അനൂപിന്റെ സ്നേഹവും കരുതലും കനിവും ലക്ഷക്കണക്കിന് ആളുകളുടെ ഹൃദയം കീഴടക്കി. ചാനൽ വൻവിജയമായതോടെ അതിൽ നിന്ന് മികച്ച വരുമാനവും ലഭിച്ചു തുടങ്ങി. 

എങ്കിലും ശാന്തമ്മയുടെ ഏറ്റവും വലിയ സങ്കടമായിരുന്നു അനൂപ് ഒരു വിവാഹം കഴിക്കാത്തത്. വയസ്സ് മുപ്പത് കഴിഞ്ഞു. കല്യാണക്കാര്യം പറയുമ്പോൾ അവൻ ഒഴിഞ്ഞു മാറും. ‘എനിക്ക് സ്നേഹിക്കാൻ അമ്മയും പിന്നെ എന്റെ ഈ പൂച്ചകളും ഇല്ലേ അമ്മേ’ എന്ന് പറഞ്ഞു അവൻ അമ്മയെ ആശ്വസിപ്പിക്കും. 

കല്യാണക്കാര്യം പറയുമ്പോൾ അവനെന്താ ഒഴിഞ്ഞു മാറുന്നത് എന്ന് ശാന്തമ്മക്ക് അറിയാം. അവന്റെ ഉള്ളിൽ ഇപ്പോഴും അവളാണ്. അവൾ വേറെ വിവാഹം കഴിഞ്ഞു പോയി. പക്ഷേ എന്റെ മോൻ ഇതുവരെ അവളെ മറന്നിട്ടില്ല. അവൻ അങ്ങനെയാണ്. സ്നേഹിച്ചവരെ മറക്കാൻ അവനാകില്ല. 

പെയിന്റിംഗ് തൊഴിലാളിയായിരുന്ന അനൂപ്, പെയിന്റ് അടിക്കാൻ പോയ വീട്ടിൽ നിന്നാണ് ആതിരയെ പ്രണയിച്ചത്. 

ഒരു പാട് കാലം നീണ്ടുനിന്ന പ്രണയം. 

പക്ഷെ അവളുടെ അച്ഛൻ സമ്മതിച്ചില്ല. സർക്കാർ ഉദ്യോഗസ്ഥനോ, അല്ലെങ്കിൽ ഗൾഫുകാരനോ വേണമായിരുന്നു അയാൾക്ക്. 

ആതിര കല്യാണം കഴിഞ്ഞു ഭർത്താവിന്റെ വീട്ടിലേക്ക് പോയി. ഇപ്പോഴും ആ വീടിന്റെ മുമ്പിലെ റോഡിലൂടെ നടക്കുമ്പോൾ അനൂപിന്റെ മനസ്സിൽ പഴയ ഓർമ്മകൾ ഇരമ്പിമറിയും. 

അതിന്ശേഷം അനൂപ് അവളെ കണ്ടത്, ആതിരയുടെ അച്ഛൻ മരിച്ചപ്പോളാണ്. അവളുടെ അച്ഛൻ മരിച്ചപ്പോൾ നാട്ടുകാരൻ എന്ന നിലയിൽ അനൂപ് ആ വീട്ടിൽ പോയിരുന്നു. അന്ന് ഗൾഫിൽ നിന്നും ആതിരയും ഭർത്താവും വന്നിരുന്നു. അച്ഛന്റെ മൃതദേഹത്തിന് മുമ്പിൽ പൊട്ടിക്കരയുന്ന ആതിരയെയാണ് അനൂപ് അവസാനമായി കണ്ടത്. 

ഒരുദിവസം ഉച്ചസമയം, തന്റെ പൂച്ചകളോടൊപ്പം ഉള്ള വീഡിയോകളും അതിന് വന്ന കമെന്റുകളും നോക്കി അതിനൊക്കെ റിപ്ലൈ കൊടുത്ത്, മറ്റ് വാർത്തകളും കണ്ട് കൊണ്ടിരിക്കുകയാണ് അനൂപ്. 

എന്റെ ഭർത്താവിന്റെ ജീവൻ രക്ഷിക്കാൻ കനിവുള്ളവർ സഹായിക്കണം. സമൂഹ മാധ്യമങ്ങളിൽ അതിവേഗം പ്രചരിക്കുന്ന ആ വീഡിയോയിലെ സ്ത്രീയുടെ കരഞ്ഞു കൊണ്ടുള്ള വാക്കുകൾ കേൾക്കുന്നവരുടെയെല്ലാം കണ്ണ് നനയിക്കുന്നതായിരുന്നു. അപകടത്തിൽപെട്ട് ആശുപത്രിയിലെ തീവ്രപരിചരണവിഭാഗത്തിൽ കഴിയുന്ന ഭർത്താവ് അശോകന്റെ അടിയന്തര ശസ്ത്രക്രിയക്ക് വേണ്ടി വരുന്ന ലക്ഷങ്ങൾക്കായി കനിവുള്ളവരുടെ മുമ്പിൽ യാചിക്കുകയാണ് ആ സ്ത്രീ. 

ആ വീഡിയോ കണ്ട നിമിഷം അനൂപിന്റെ ഹൃദയം ഒന്ന് പിടഞ്ഞു. കണ്ണീരോടെ കൈകൂപ്പി നിൽക്കുന്ന ആ മുഖം, ഒരു കാലത്ത് അവന്റെ പ്രാണനായിരുന്ന, ആതിരയുടേതായിരുന്നു. 

കാലങ്ങൾക്കിപ്പുറം പ്രിയപ്പെട്ടവളുടെ കണ്ണീർ കണ്ടപ്പോൾ അനൂപിന് മറ്റൊന്നും ആലോചിക്കാനുണ്ടായിരുന്നില്ല. അവളുടെ ഭർത്താവിന്റെ ജീവൻ തിരിച്ചു പിടിക്കുക എന്നത് മാത്രമായിരുന്നു അവന്റെ ലക്ഷ്യം. 

തന്റെ യൂട്യൂബ് വരുമാനത്തിൽ നിന്നും സ്വരൂപിച്ച വലിയൊരു തുക അനൂപ് ആദ്യം ആതിരയുടെ അകൗണ്ടിലേക്ക് അയച്ചു. ബാക്കി തുക കണ്ടെത്താൻ ആതിരയുടെ സഹായഭ്യർത്ഥന തന്റെ യുട്യൂബ് ചാനലിലൂടെയും സമൂഹ മാധ്യമങ്ങളിലൂടെയും പങ്ക് വെച്ചു. മൂന്നാം ദിവസം ശസ്ത്രക്രിയക്ക് ആവശ്യമായ മുഴുവൻ തുകയും ആതിരയുടെ അക്കൗണ്ടിൽ എത്തി. ഇതിനെല്ലാം പിന്നിൽ പ്രവർത്തിച്ചത് ഒരു കാലത്ത് താൻ സ്നേഹിച്ച അനൂപ് ആണെന്ന് അറിഞ്ഞപ്പോൾ ആതിര കരഞ്ഞുപോയി. 

ശസ്ത്രക്രിയ വിജയകരമായി പൂർത്തിയായി. പൂർണമായും എഴുനേറ്റ് നടക്കുന്ന അവസ്ഥയിൽ എത്തിയില്ലെങ്കിലും ഹോസ്പിറ്റലിൽ നിന്ന് ഡിസ്ചാർജായി ആതിരയും ഭർത്താവും വീട്ടിലേക്ക് പോയി. 

ആ സംഭവം അനൂപിന്റെ ജീവിതത്തിൽ വലിയൊരു മാറ്റത്തിന് തുടക്കമിട്ടു. അതൊരു തുടക്കം മാത്രമായിരുന്നു. പലരുടെയും ചികിത്സക്ക് വേണ്ടിയും, വീടില്ലാത്തവർക്ക് വീട് പണിയാനും, അങ്ങനെ സമൂഹത്തിൽ പലവിധം കഷ്ട്ടപെടുന്നവർക്ക് വേണ്ടി, അനൂപ് ചാരിറ്റി പ്രവർത്തനത്തിലേക്ക് തിരിഞ്ഞു. അതിനായി “കനിവ്”എന്ന പേരിൽ ഒരു ജീവകാരുണ്യ സംഘടനക്ക് രൂപം നൽകി. 

യുട്യൂബ് വരുമാനത്തിന് പുറമേ, അനൂപിന്റെ വീഡിയോകൾ കാണുന്ന പ്രേക്ഷകരും കനിവിലേക്ക് സഹായങ്ങൾ അയച്ചു തുടങ്ങി. ഒരിക്കൽ തന്റെ പൂച്ചക്കളുടെ ലോകത്ത് മാത്രം ഒതുങ്ങി ജീവിച്ചിരുന്ന അനൂപ്, ഇന്ന് മിണ്ടാപ്രാണികളെയും മനുഷ്യരെയും ഒരു പോലെ ചേർത്ത് പിടിക്കുന്ന കനിവിന്റെ നായകനായി മാറി. 

ഒരിക്കൽ ടൗണിൽ നിന്നും അനൂപ് ആതിരയെ കണ്ടുമുട്ടി. അവർ പരസ്പരം ഒരു പാട് നേരം സംസാരിച്ചു. 

ഭർത്താവ് പതുക്കെ എഴുനേറ്റ് നടക്കാൻ തുടങ്ങി എന്ന് ആതിര സന്തോഷത്തോടെ അനൂപിനോട് പറഞ്ഞു. ഗൾഫിൽ ജോലിയായിരുന്ന ഭർത്താവ് ചെക്ക് കേസിൽ കുടുങ്ങി നാട്ടിലേക്ക് വന്നതും, നാട്ടിൽ പല ബിസിനസും ചെയ്തു ഒന്നും ശരിയായില്ല. അതിനിടയിൽ വീടിന്റെ ഒന്നാം നിലയിലെ ടെറസിൽ നിന്ന് കാല് തെറ്റി താഴേക്ക് വീണതാണ്, അന്നത്തെ ആ അപകടം. അനൂപിന്റെ സഹായം കൊണ്ട് മാത്രമാണ് അത്ര പെട്ടെന്ന് ചികിത്സക്കുള്ള പണം കിട്ടിയത്. അതിൽ അനൂപിനോട് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. അവൾ നന്ദിയോടെ പറഞ്ഞു. 

പിരിയാൻ നേരം ആതിര അനൂപിനോട് അവസാനമായി പറഞ്ഞു. 

‘എന്താ അനൂപേട്ടാ നിങ്ങൾ കല്യാണം കഴിക്കാത്തത്. ഞാൻ കാരണമാണ് അനൂപ് ഏകനായി ജീവിക്കുന്നത് എങ്കിൽ എനിക്കത് സഹിക്കാൻ പറ്റില്ല. എന്നോട് ഇത്തിരിയെങ്കിലും സ്നേഹമുണ്ടെങ്കിൽ അനൂപ് ഒരു വിവാഹം കഴിക്കണം. അനൂപിന്റെ ജീവിതത്തിൽ വരുന്ന പെണ്ണ് ഭാഗ്യവതിയായിരിക്കും. അനൂപിന് സ്നേഹിക്കാനേ അറിയൂ. ആരെയും വെറുക്കാൻ അറിയില്ല. അതുകൊണ്ടല്ലേ അനു എന്നെ സഹായിക്കാൻ ഓടിയെത്തിയത്. 

എന്റെ ഭർത്താവിന്റെ സഹോദരിക്ക് വരനെ അന്വേഷിക്കുന്നുണ്ട്. അനൂപിന് സമ്മതമാണെങ്കിൽ ഞാൻ വീട്ടിൽ പറയാം. 

അത്രയും പറഞ്ഞു, ആതിര അവനോട് യാത്ര ചോദിച്ചു പിരിഞ്ഞു. 

അന്ന് രാത്രി അനൂപ് ഏറെ നേരം ആതിര പറഞ്ഞ വാക്കുകൾ ചിന്തിച്ചു കിടന്നു. അമ്മയോട് കാര്യങ്ങൾ പറഞ്ഞു. അങ്ങനെ അനൂപും അമ്മയും ആതിരയുടെ നാത്തൂനെ പെണ്ണ് കാണാൻ ചെന്നു. 

ചായയുമായി മുന്നിൽ വന്ന പെണ്ണിനെ അനൂപ് നോക്കി. നല്ല സൗന്ദര്യമുള്ള പെണ്ണ്. അനൂപിന്റെ അമ്മയ്ക്കും ആ കുട്ടിയെ വല്ലാതെ ഇഷ്ട്ടപ്പെട്ടു. 

അപ്പോഴാണ് അനൂപിന്റെ ശ്രദ്ധയിൽ അത് പെട്ടത്. അകത്ത് നിന്ന് ഒരു സ്ത്രീ വാതിലിന്റെ മറവിലൂടെ നോക്കുന്നു. അതാരാ അത് അനൂപ് അന്വേഷിച്ചു. 

ഞാൻ അവളുടെ ചേച്ചിയാ. അതും പറഞ്ഞു ആ സ്ത്രീ ചിരിയോടെ ഹാളിലേക്ക് വന്നു. കാലിന് ചെറുതായി മുടന്തുണ്ട് എന്ന് അനൂപിന് മനസ്സിലായി. താൻ പെണ്ണ് കാണാൻ വന്ന കുട്ടിയുടെ ചേച്ചിയാണെന്നു പറയില്ല. നല്ല കറുത്ത നിറം. 

ആഹാ ചേച്ചി അവിടെ ഒളിച്ചു നിക്കുകയാണോ. ചേച്ചിയുടെ ഭർത്താവ് എവിടെ. ഇവിടെയുണ്ടോ?

ആ ചോദ്യം കേട്ട് ആ സ്ത്രീയുടെ മുഖത്തെ ചിരി മാഞ്ഞു. 

ചേച്ചി കല്യാണം കഴിച്ചിട്ടില്ല. അനിയത്തിയാണ് മറുപടി പറഞ്ഞത്. 

അനൂപ് കാര്യങ്ങൾ ഏറെ കുറേ ഊഹിച്ചു. 

കാലിന് സുഖമില്ലാത്തത് കൊണ്ട് ചേച്ചിയുടെ കല്യാണം കഴിഞ്ഞിട്ടില്ല. അത്കൊണ്ട് അനിയത്തിയുടെ കല്യാണമാണ് ആദ്യം നടത്തുന്നത്. 

പെണ്ണ് കാണൽ കഴിഞ്ഞു അമ്മയോടൊപ്പം അനൂപ് വീട്ടിലേക്ക് തിരിച്ചു പോയി. 

അമ്മേ എനിക്ക് ആ ചേച്ചിയെ ആണ് ഇഷ്ടപ്പെട്ടത്. എനിക്ക് ആ കാലിനു സുഖമില്ലാത്ത കുട്ടി മതി അമ്മേ. 

നീയെന്താടാ ഈ പറയുന്നത്. നീ അത്ര വലിയ ത്യാഗം ഒന്നും സഹിക്കണ്ടടാ. ഈ അമ്മ അതിന് സമ്മതിക്കൂല്ല. 

ത്യാഗം ഒന്നുമല്ലമ്മേ. എനിക്ക് ശരിക്കും ആ മൂത്ത ആളെയാ ഇഷ്ടമായത്. ഇതെന്റെ കനിവും കരുണയും ഒന്നും അല്ല. ഞാൻ അത്ര വെളുത്തിട്ട് ഒന്നും അല്ലല്ലോ. എനിക്ക് ആ മൂത്ത കുട്ടി തന്നെയാ ചേർച്ച. 

അനൂപ് ഉറപ്പിച്ചു പറഞ്ഞപ്പോൾ അമ്മ അവസാനം സമ്മതിച്ചു. 

പിന്നെ കാര്യങ്ങൾ പെട്ടെന്നായിരുന്നു. 

വലിയ ആഘോഷം ഒന്നുമില്ലാതെ നിർമലയുടെ കഴുത്തിൽ അനൂപ് താലികെട്ടി. 

തന്റെ മകൻ താലി കെട്ടുന്നത് കണ്ട് ശാന്തമ്മയുടെ കണ്ണുകൾ സന്തോഷം കൊണ്ട് നിറഞ്ഞു. താൻ കാരണം കല്യാണം കഴിക്കാതെ ജീവിക്കുന്ന അനൂപ് താലി കെട്ടുന്നത് കണ്ടപ്പോൾ, ആതിരയും അങ്ങേ അറ്റം സന്തോഷിച്ചു. അവളുടെ ഭർത്താവ് അശോകൻ, ചെറുതായി എഴുനേറ്റ് നടക്കാൻ തുടങ്ങിയിരുന്നു. പെങ്ങളുടെ താലികെട്ട് ചടങ്ങ് കാണാൻ അയാൾ വോക്കിങ് സ്റ്റിക്കിന്റെ സഹായത്തോടെ നടന്നു വന്ന് താലികെട്ട് ചടങ്ങിന് സാക്ഷിയായി. 

ആദ്യരാത്രിയിൽ നിർമല അനൂപിന്റെ നെഞ്ചിൽ കിടന്നു ഒരു പാട് കരഞ്ഞു. 

എത്രയോ പുരുഷന്മാർ പെണ്ണ് കണ്ട് ഇഷ്ടപ്പെടാതെ പോയതാണ്. ഒടുവിൽ ആരോ ചോദിച്ചു, അനിയത്തിയെ കെട്ടിച്ചു തരാമോ എന്ന്. 

അവരെ എന്റെ ഏട്ടൻ ആട്ടി വിട്ടു. അതിന് ശേഷം ഏട്ടൻ അപകടം പറ്റി കിടപ്പിലായി പോവുകയും ചെയ്തു. 

‘ഞാൻ കാരണം അനിയത്തിയുടെ കല്യാണം കൂടി നടക്കാതെ പോകരുത് എന്ന് ഞാൻ പറഞ്ഞപ്പോൾ ആണ് വീട്ടുകാർ അനിയത്തിക്ക് വേണ്ടി ആലോചനകൾ നോക്കിയത്. ‘

അവൾ കണ്ണീരോടെ പറഞ്ഞു. 

അനൂപ് അവളെ ആശ്വസിപ്പിച്ചു. 

എടോ എനിക്ക് നിന്നെ ശരിക്കും, ഇഷ്ടമായെടോ. ഇനി കരച്ചിലൊന്നും വേണ്ടാ. നമുക്ക് സന്തോഷത്തിൽ ജീവിക്കാം. അനൂപ് മുറിയിലെ ലൈറ്റ് ഓഫ്‌ ചെയ്തു. 

അനൂപും നിർമലയും തമ്മിൽ ഏറെ സ്നേഹത്തോടെ ജീവിച്ചു. അവർക്ക് ഒരു കുഞ്ഞുണ്ടായി. മകന് ഒരു കുടുംബം ഉണ്ടായികണ്ടതിൽ അമ്മയും സന്തോഷിച്ചു. 

ഒരു ദിവസം ആതിരയും ഭർത്താവ് അശോകനും അനൂപിന്റെ വീട്ടിൽ വന്നു. അശോകൻ പൂർണമായും ആരോഗ്യവാനായി നടക്കാനും ഓടാനും ജോലിക്ക് പോകാനും തുടങ്ങിയിരുന്നു. 

തന്നെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ട് വന്ന, തന്റെ പെങ്ങൾക്ക് ഒരു ജീവിതം കൊടുത്ത, അനൂപിനെ അശോകൻ കെട്ടിപിടിച്ചു. ചായ സൽക്കാരം കഴിഞ്ഞു പിരിയാൻ നേരം അശോകൻ പറഞ്ഞു. 

ഇനി മുതൽ അനൂപിന്റെ കനിവ് സംഘടനയിൽ ഞാനും ഒരു അംഗമായി ഉണ്ടാകും.. ആർക്കൊക്കെ എപ്പോഴാ ബുദ്ധിമുട്ടുകൾ ഉണ്ടാകുക എന്നറിയില്ലല്ലോ. 

രാജ്യങ്ങൾ തമ്മിൽ യുദ്ധം ചെയ്ത് പിഞ്ചു കുഞ്ഞുങ്ങൾ പോലും കൊല്ലപ്പെടുന്ന ഈ കാലത്ത്, മതത്തിന്റെ പേരിലും രാഷ്ട്രീയത്തിന്റെ പേരിലും മനുഷ്യർ തമ്മിൽ തല്ലിചാവുന്ന ഈ കാലത്ത് പാവപ്പെട്ടവന്റെ കണ്ണീരൊപ്പാൻ നമുക്ക് ഒന്നിച്ചു കനിവിന്റെ ഒരു ലോകം തീർക്കാം. ഞാനുമുണ്ട് ഇനി നിങ്ങളുടെ കൂടെ. 

#കൂട്ടക്ഷരങ്ങൾ

#എന്റെരചന

വിഷയം – കനിവ്. 

 

3
ജിനാസ് വേലാണ്ടി
  • Website

ഖത്തറിൽ ജോലി ചെയ്യുന്നു.. നാട്ടിൽ കണ്ണൂർ ജില്ല.. മോന്താൽ.

3 Comments

  1. Haripulloor on November 20, 2026 9:07 PM

    നല്ല കഥ ❤️

    Reply
  2. ജിനാസ് വേലാണ്ടി on November 20, 2026 6:36 AM

    ജോയ്സ് ❤️❤️❤️

    Reply
  3. Joyce Varghese on November 19, 2026 11:46 PM

    നല്ല രചന. കനിവുള്ള കുറെപ്പേരുള്ള ലോകമാണിത്. അനൂപിനെ പോലെയുള്ളവർ, പലർക്കും പ്രതീക്ഷയാണ്.👍👏

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.