Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, May 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ഒറ്റയാൻ
കഥ ജീവിതം വിവാഹം സ്ത്രീ

ഒറ്റയാൻ

By JISHA RAJESHAugust 15, 2023Updated:August 18, 202328 Comments10 Mins Read479 Views
Bookmark Now
Please login to bookmark Close

No account yet? Register

“ഇന്നാടീ കൊച്ചേ..  ഇത്  അപ്പന് കൊണ്ടുപോയി കൊട്.”

വരിയും നിരയുമൊപ്പിച്ച്  ഈന്തപ്പഴവും ബദാമും അണ്ടിപ്പരിപ്പും ഇരിപ്പുറപ്പിച്ചിരിക്കുന്ന സ്ഫടിക പിഞ്ഞാണം എടുത്ത് നീട്ടിക്കൊണ്ട് മകളോടായി ഡെൽഫീനാമ്മ പറഞ്ഞു.

ഒന്ന് ശങ്കിച്ച്, പാത്രത്തിലേയ്ക്കും അമ്മയുടെ മുഖത്തേയ്ക്കും നോക്കിക്കൊണ്ട് റീജ പിറുപിറുത്തു.

“ഇതെല്ലാം കൂടി ഒന്നിച്ച് വേണോന്ന്  എനിക്കൊരു  സംശയം. മേശേല് വേറേം കുറേ ഏതാണ്ടൊക്കെ ഇരിപ്പുണ്ടല്ലോ. അമ്മയെന്നാ ഇവിടെ ബേക്കറി നടത്തുന്നുണ്ടോ?”

“വേണം, വേണം.ഇത് കണ്ട് കഴിയുമ്പോ  വളർത്തുകൊണാന്നും ധാരാളിയാന്നും അവടപ്പൻ കണ്ടതല്ലാന്നുവൊക്കെ ഞാൻ കേക്കും. അതിൻ്റെ മറുപടി ഇവിടെ തയ്യാറാ. നീയത് കൊണ്ട്ക്കൊട് ”

“ഒന്നുമിണ്ടാതിരിയെൻറമ്മച്ചീ, ഒന്നു വില്ലേലും ഇത്രേം പ്രായം ചെന്ന മനുഷ്യനല്ലേ?” തർക്കുത്തരം പറഞ്ഞോണ്ട് അങ്ങോട്ട് വരണ്ട കേട്ടോ ” എന്ന് പറഞ്ഞ്, അമ്മച്ചീടെ താടിക്കൊരു നുള്ളും കൊടുത്ത്, മനസ്സിലുള്ള ഏതോ ഈണത്തിനൊപ്പിച്ച് താളം ചവിട്ടി റീജാ ഊണുമുറിയിലേയ്ക്ക് നടന്നു.

അടുക്കളയിൽ, നാലു മണി ചായയ്ക്കുള്ള വട്ടം കൂട്ടുകാരുന്നെങ്കിലും ഡെൽഫീനാമ്മ തൻ്റെ പഞ്ചേന്ദ്രിയങ്ങളിൽ തൊലിയൊഴിച്ച് ബാക്കിയെല്ലാത്തിനെയും പൂർണ്ണമനസ്സോടെയും ആത്മാവോടെയും ആനച്ചാലിൽ തറവാട്ടിലെ വിശാലമായ ഊണുമുറിയിലേയ്ക്ക് പ്രതിഷ്ഠിച്ചു.

“ചാച്ചു.. ദേ, ഇത് ഞാൻ ചാച്ചൂനായി കൊണ്ടന്നതാ.  കഴിച്ചു നോക്ക്, എന്നിട്ട് പറഞ്ഞേ എങ്ങനൊണ്ടെന്ന്.”

റീജേടെ കലപില കേൾക്കാം. മറുപടി യൊന്നും കേൾക്കാത്തതു കൊണ്ട്, ഡെൽഫീന  കാത് ഒന്നുകൂടി കൂർപ്പിച്ചു.

“കഴിക്ക് ചാച്ചൂ.. അല്ലെങ്കി എനിക്ക് വിഷമാകും കേട്ടോ. ” റീജ പിന്നെയും നിർബന്ധിക്കുന്നുണ്ട്.

”ദേ, അത് കൂടി കഴിക്ക്, ഇന്നാ വാ തൊറക്ക്, ഞാൻ തരാം. എന്തിനാൻ്റെ ചാച്ചൂ.. ഇങ്ങനെ മസില് പിടിക്കുന്നേ?”

“നെൻ്റെ  വാദ്ധ്യാരാമ്മ അല്യോടി ഈ സാധനങ്ങളുമായി നെന്നെ ഇങ്ങോട്ട് വിട്ടത്. ഞാനിതൊന്നും കണ്ടിട്ടും തിന്നിട്ടു വില്ലെന്നാരിക്കും അവടെ വിചാരം. അവളും അവടെ കുടുംബക്കാരും കാണാത്തതും അനുഭവിക്കാത്തതും ഞാൻ കണ്ടിട്ടൊണ്ട്.  ”

നവതിയിലെത്തിയിട്ടും പ്രായം തളർത്താത്ത, കുരുവിളയുടെ ഉറച്ച ശബ്ദം ഡെൽഫീനാമ്മയുടെ സുന്ദരവദനത്തിലേയ്ക്കുള്ള രക്തയോട്ടത്തെ ത്വരിതപ്പെടുത്തി.

“ഒന്ന്, പോ ചാച്ചൂ… ഇത് ഞാൻ കൊണ്ടോന്നതല്ലേ.” എന്ന് പറഞ്ഞ് റീജ അറബിനാടിനെക്കുറിച്ചും ഈന്തപ്പനയെക്കുറിച്ചുമുള്ള പ്രഭാഷണത്തിലേയ്ക്ക് കടന്നു.

സ്റ്റൗവിലെ പാലിനൊപ്പം, ഡെൽഫീനാമ്മയുടെ ഉള്ളിലെ ദേഷ്യവും നുരച്ചുപൊന്തി. ചുവന്ന മൂക്കിൻ തുമ്പിൽ  വിയർപ്പ് തുള്ളികൾ വജ്ര ശോഭയോടെ വെട്ടിതിളങ്ങി.

“ഓ, അവടെ പറച്ചില് കേട്ടാ തോന്നും, ഈന്തപ്പന കണ്ട് പിടിച്ച് നട്ടതും നനച്ചതും മൂത്തുപഴുത്ത കായ്കൾ മരത്തേക്കേറി പറിച്ച് അപ്പന് കൊണ്ടോന്ന് കൊടുത്തതും അവളാന്ന്.”

അപ്പനോടുള്ള മകളുടെ പുന്നാരം പറച്ചിൽ തീരെ പിടിക്കാതെ തെല്ലൊരു ഈർഷ്യയോടെ അവർ മനസ്സിലോർത്തു.

അടുത്ത നിമിഷം അവരോർത്തു.’ ഒരു കണക്കിന് നോക്കിയാൽ, പെണ്ണിന് വാചകമടിച്ച് ആളെ മയക്കി നിർത്താനറിയാം. അവളുദ്ദേശിച്ച കാര്യോം നടക്കും, അവളൊട്ട് പിടികൊടുക്കുകേമില്ല. പേരക്കുട്ടീടെ മുന്നിലെങ്കിലും കാർന്നോര് മുട്ടൊന്ന് മടക്കട്ടെ.’

പാകത്തിന് പൊടിയും മധുരവുമിട്ട്, തെല്ലും ചൂടാറാത്ത, പതയില്ലാത്ത കാപ്പി വലിയ കോപ്പയിൽ നിറച്ച്, ഡെൽഫീന ഊണുമുറിയിലെത്തി. മകളെ കണ്ണ് കാണിക്കും മുൻപ് തന്നെ അവൾ അതെടുത്ത് ചാച്ചൻ്റെ മുൻപിലേയ്ക്ക് വച്ചു.

അപ്പോഴേയ്ക്കും ജോബും എത്തി ഊണുമുറിയിലേയ്ക്ക്. ജോബിനുള്ള കാപ്പി അയാൾ തനിയെ ട്രേയിൽ നിന്നെടുത്തു.

വേറാരെയും ശ്രദ്ധിക്കാതെ, വിഷാദഛവിയുള്ള മുഖത്തോടെ അയാൾ കാപ്പി കുടിക്കുന്നത് ഡെൽ ഫീന നോക്കി നിന്നു.

കാപ്പിയാണോ, ചായയാണോ, ചൂടാണോ, തണുപ്പാണോ ഇതൊന്നും അയാളെ  ബാധിക്കുന്ന പ്രശ്നമേയല്ല. ഏത് തരം ഭക്ഷണമാണ് അയാൾക്കിഷ്ടം എന്ന് ഇടയ്ക്കെങ്കിലും ഡെൽഫീന ചിന്തിക്കാറുണ്ട്. പക്ഷേ ഒരിക്കൽ പോലും ചോദിച്ചിട്ടില്ല.  ഈ മനുഷ്യനോടിപ്പോൾ സഹതാപം മാത്രമാണ് ബാക്കി.

“കഴിക്ക് പപ്പാ ” എന്ന് പറഞ്ഞ് മകൾ പലഹാരപാത്രം അയാളുടെ മുന്നിലേയ്ക്ക് നീക്കിവച്ചപ്പോൾ ഡെൽ ഫീന തിരിഞ്ഞു നടന്നു.

ശേഷം മകൾക്കായി, കാപ്പി അടിച്ചു പതപ്പിച്ച്, പതയുടെ മുകളിൽ കുറച്ച് കാപ്പിപ്പൊടി വിതറുമ്പോഴേയ്ക്കും അവളെത്തി അടുക്കളയിൽ.

” ഹോ! സമാധാനായി, കലിപ്പ് മൂത്ത് കാപ്പിപ്പൊടി വിതറാതെ  എനിക്ക് കാപ്പി തരാനുള്ള ഒരു സാധ്യത മുൻകൂട്ടിക്കണ്ട് ഓടി വന്നതാ.  അമ്മ അത്രയ്ക്ക് ദുഷ്ടയല്ലാല്ലേ.”

ഒരു കുസൃതിച്ചിരിയോടെ പറഞ്ഞ്, കാപ്പി ക്കപ്പുമായി അവൾ തിരിച്ചു നടന്നു.ആ പോക്ക് നോക്കി നിൽക്കെ, ഡെൽ ഫീനയുടെ മിഴികളിൽ ഒരു കുഞ്ഞുറവ തുള്ളി തുളുമ്പി.

അടുത്തയാഴ്ച പെണ്ണങ്ങ് പോകും.അവളുടെ നേരെ മൂത്തവൻ്റെ കല്യാണം കൂടാൻ വന്നതാ.  അവള് പോയാ പിന്നെ എല്ലാം പഴയപടി. താനും ജോബും ചാച്ചനും .

കെട്ട് കഴിഞ്ഞവനേം പെണ്ണിനേം, കല്യാണത്തിൻ്റന്നും കൂടി ചേർത്ത് ആകെ രണ്ട് ദിവസാ കാണാൻ കിട്ടിയത്. അവര് യാത്രയിലാണ്.  എന്നുമുള്ള വീഡിയോ കോള് താനായിട്ട് തന്നെ നിർത്തിച്ചു. എന്നാത്തിനാന്നേ  അതൊക്കെ. ഒരു മെസ്സേജിട്ടാലും മതി.

മൂത്തവൻ്റെ പെണ്ണിന് വിശേഷമുണ്ട്. കല്യാണം കഴിഞ്ഞിട്ട് വർഷം അഞ്ച് കഴിഞ്ഞു.  അടുത്ത മാസം പ്രസവം ഉണ്ടാകും. പെങ്കൊച്ചിൻ്റെ വീട്ടിലാ അവര് രണ്ടും. അവനും ലീവെടുത്ത്  അവൾക്കൊപ്പം എത്തി. ഇനി ഒന്നിച്ചേ മടക്കമുള്ളൂ.

അതിനും ചാച്ചൻ്റെ വക  പഴി തനിക്ക് തന്നെ. പഴി കേട്ടാലും  ഉള്ളിൽ ചിരിച്ചു കൊണ്ട്  താൻ സന്തോഷിച്ചു. പിള്ളേര് ജീവിക്കട്ടെ അവരാശിക്കുന്ന പോലെ! തൻ്റെ ആൺമക്കൾ മറ്റൊരു ജോബാവരുത്.

നാൽപത്തഞ്ച് കൊല്ലം മുന്നേ, ഇങ്ങോട്ട് കെട്ടിക്കേറി വന്ന അന്ന് തൊടങ്ങിയതാണ് ജോബിൻ്റപ്പൻ കുരുവിളയുമായുള്ള സമരം.

വീട് നെറച്ചും ആള്  നിൽക്കുമ്പളാ, ഘനഗംഭീരമായ ആ ശബ്ദം താൻ കേട്ടത്.

” ഇതിലും മൊതലൊള്ള, നല്ല വർക്കത്തൊള്ള പെങ്കൊച്ചുങ്ങള് ഇവിടെങ്ങും ഇല്ലാഞ്ഞിട്ടല്ല,  ജോബിനെക്കൊണ്ട് മലനാട്ടീന്ന് പെണ്ണ് കെട്ടിച്ചത്. അവനിവളെത്തന്നെ മതീന്നും പറഞ്ഞ് ഒറ്റക്കാലേ നിൽപ്പല്ലാരുന്നോ?

” നമ്മടെ പനമൂട്ടിലെ സണ്ണീടെ മോൻ്റെ മനസമ്മതത്തിന്, എനിക്ക് പകരം ജോബിനെ ഞാനൊന്ന് വിട്ടതാ. അവിടെ വച്ചല്ലേ, അവൻ്റെ മനസ്സിളക്കിച്ചത്. ”

“ഒരു പെണ്ണിൻ്റെ മൊഖത്ത് നോക്കാത്തോനാരുന്നു. എൻ്റെ മുന്നീ വന്ന് ‘കമാ’ എന്നക്ഷരം മിണ്ടുകേ ലാരുന്നു. ആ അവൻ അവസാനം ഇന്നലെക്കണ്ട ഒരുത്തിക്ക് വേണ്ടി ചാകാൻ പോയില്ലേ? വയറു കഴുകി പിള്ള യാന്നും പറഞ്ഞ് തള്ളയവനെ പുന്നാരിക്കുകേം ചെയ്തു. സാമം, ദാനം, ഭേദം, ദണ്ഡം ഒക്കെ നോക്കി. ഞാൻ പിന്നെ എന്നാ ചെയ്യും? നീങ്ങള് പറ. ഹോ!അസാധ്യ കഴിവ് തന്നെ.”

ഈയം ഉരുക്കി ഒഴിക്കുന്നതു പോലെ, ഓരോ വാക്കും വന്നൊഴുകി വീണ്, മനസ്സാകെ പൊള്ളിയടർന്ന് അനങ്ങാനാവാതെ താനിരുന്നു. മഹാസഭയിൽ വിവസ്ത്രയാക്കപ്പെട്ടവളുടെ നോവ് എന്തായിരുന്നെന്ന്  തലയുയർത്താനാവാത്ത, താനെന്ന ജഡത്തിന് അന്ന് മനസ്സിലായി.

“അതൊക്കെ പോട്ടേന്ന് വയ്ക്കാം. ഞാൻ ക്ഷമിച്ചതാ എല്ലാം. ഇതൊന്നും ഞാനിവിടെ പറയുകേമില്ലാരുന്നു.”

നിർത്താതെ മുഴങ്ങുകയാണ് ആ വാക്കുകൾ ഇന്നും കാതുകളിൽ.

“തരാമെന്ന് പറഞ്ഞ കാശിന് പകരം, മലനാട്ടിൽ ഇരുപത്തഞ്ചേക്കറ് സ്ഥലം എഴുതി വച്ചേക്കുന്നു അവടപ്പൻ. അതും പെണ്ണിൻ്റെ പേരിൽ. ബാക്കിയുള്ളത് സ്വർണ്ണം  ആണത്രേ. കാശില്ലാതെ, പെണ്ണിനെ ഇറക്കി വിട്ടേക്കുന്നു നാണമില്ലാത്ത കൂട്ടങ്ങള്. ഇനി അവള് വാദ്ധ്യാര് പണിക്ക് പോയിട്ട് കൊണ്ടത്തരുവായിരിക്കും. നക്കാപ്പിച്ച കിട്ടുന്ന ജോലിക്കാന്നും പറഞ്ഞ് ഇവിടുന്നിറങ്ങിപ്പോകാൻ ഞാൻ സമ്മതിക്കുകേല.”

ഉരുകിയൊലിച്ച്, ഇല്ലാതായിത്തീർന്ന ശിലയുടെയരികിൽ നിന്നും ആൾക്കൂട്ടം മെല്ലെ അടർന്നടന്നു പോയി.

എൻ്റപ്പനും വീട്ടുകാരും പോണേനു മുൻപ് ഇതു പറഞ്ഞിരുന്നെങ്കിൽ എനിക്കുറപ്പായിരുന്നു, എൻ്റപ്പൻ എന്നെ തിരിച്ചു കൊണ്ടേയേനേ.

ദൂരേയ്ക്ക് പോവില്ലാന്ന് പറഞ്ഞ് കരഞ്ഞ തന്നെ, “നല്ല കുടുംബക്കാരാ, മോളുടെ ഭാഗ്യമാ” എന്നൊക്കെ പറഞ്ഞാണ് അപ്പൻ അനുനയിപ്പിച്ചത്.

അന്നും അതിനടുത്ത ദിവസങ്ങളിലുമൊക്കെ ദിനരാത്രങ്ങൾ തിരിച്ചറിയാതെ,താനിരുന്നു കരഞ്ഞു കൊണ്ടേയിരുന്നു. കരഞ്ഞ് കരഞ്ഞ് വീർത്ത കൺപോളകൾ കാഴ്ചയെ മറച്ചു തുടങ്ങി.  ഒപ്പം തലവേദനയും കൂടി സഹിക്കാനാവാതെ താൻ എഴുന്നേറ്റ് മുറിക്ക് പുറത്തിറങ്ങി.

എങ്ങോട്ട് എന്നറിയാതെ വിശാലമായ ഒരു തളത്തിൽ പകച്ചു നിൽക്കവെ, ഉറച്ച കാലടി ശബ്ദം കേട്ടു. കൺമുമ്പിലേയ്ക്ക്,  ദീർഘദൃഢമായ കൈകൾ വീശി, ബലിഷ്ഠകായനായ ഒരാൾ നടന്നടുക്കുന്നു.
കണ്ണുകൾ വലിച്ച് തുറന്ന്, താൻ സൂക്ഷിച്ച് നോക്കി. അമ്മ നട്ട് പിടിപ്പിച്ച പിങ്ക് റോസയിലെ പൂവിൻ്റെ നിറമുള്ളൊരാൾ. ഉയർന്ന നാസികയും തീക്ഷ്ണതയാർന്ന നയനങ്ങളും.  ഒരു ഒറ്റയാൻ്റെ തലയെടുപ്പോടെ അയാൾ മുന്നിൽ വന്ന് നിന്നു.

“വിശക്കുമ്പോൾ തനിയെ പുറത്തിറങ്ങുമെന്ന് ഞാൻ പറഞ്ഞില്ലേ?”

പുച്ഛ ഛവി തെളിച്ചം പകർന്ന ഒരു ചിരിയോടെ ആ ശബ്ദം മുഴങ്ങി.
അപ്പോഴാണ് കണ്ടത്. അയാളുടെ പിറകിലായി ആഢ്യത്വം തുളുമ്പുന്ന, സുന്ദരിയായ ഒരു സ്ത്രീയുമുണ്ട്.  നിഴലായി പോലും ഒരാൾ അവിടെ ഉണ്ടെന്ന്  തോന്നിപ്പിക്കാത്ത ഒരു സ്ത്രീ.

ആ രൂപത്തിൻ്റെ ഉടമയെ ശബ്ദത്തിലൂടെ ഞാൻ മനസ്സിലാക്കി. മനസമ്മതത്തിന് പോലും തൻ്റടുത്ത് വരികയോ, താൻ കാണുകയോ ചെയ്യാത്ത ജോബിൻ്റപ്പൻ. വീട്ടിലേയ്ക്ക് തന്നെ കാണാൻ  വന്നതൊക്കെ ജോബിൻ്റെ മറ്റ് ബന്ധുക്കളായിരുന്നു.
ഇത്രയുമേ ഓർമ്മയിലുള്ളൂ. കണ്ണുകൾ മറിഞ്ഞു പോകുന്നത് അറിഞ്ഞു. ബോധം വരുമ്പോൾ തനിയെ ഒരു മുറിയിൽ ആയിരുന്നു. ആ മുറിയിൽ അന്ന്  താൻ മരിച്ചുവീണു.

ജോബിൻ്റപ്പനായ കുരുവിള എന്ന സ്വേഛാധിപതിയുടെ സാമ്രാജ്യമായിരുന്നത്. പേടിയായിരുന്നെല്ലാർക്കും.
എട്ട് മക്കളിൽ ഒറ്റപ്പുത്രനായ കുരുവിള എന്ന അപ്പനെ, ഒരു രാജാവിനെപ്പോലെ വളർത്തി വലുതാക്കി മാതാപിതാക്കളും പെങ്ങന്മാരും കൂടി . താൻ ഭരിക്കേണ്ടവൻ ആണെന്ന ചിന്തയാൽ വാർത്തെടുക്കപ്പെട്ട ചാച്ചൻ,സകലതിനും കാശ് കൊണ്ട് വിലയിട്ടു.  വേറൊന്നും കണ്ടില്ല, കേട്ടില്ല, അറിഞ്ഞുമില്ല. ഒറ്റക്കാര്യത്തിനും രണ്ടാമതൊരു അഭിപ്രായമോ, ഇഷ്ടമോ, ഇഷ്ടക്കേടോ തിരഞ്ഞില്ല. ചാച്ചൻ്റെ പരിപൂർണ്ണ സമ്മതമില്ലാതെ നടന്ന ഒരേയൊരു കാര്യമായിരുന്നു ജോബിൻ്റെ കല്യാണം.

മക്കളിൽ അഞ്ചാമൻ. തൻ്റെ മക്കളിൽ പഠിക്കാൻ മിടുക്കരായ മൂന്ന് പേരെ, ആൺ പെൺ വ്യത്യാസമില്ലാതെ പഠിപ്പിച്ച്, ഉദ്യോഗക്കാരാക്കി അപ്പൻ . അല്ലാത്ത രണ്ട് പേർ  കുടുംബ വീതം  സ്വത്ത് നോക്കി നടത്തി ജീവിക്കുന്നു. ഓരോരുത്തരെയും വിവാഹശേഷം അപ്പൻ തന്നെ വീട് പണിത് കൊടുത്ത് വേറെ താമസിപ്പിച്ചു.

അമ്മയും ചാച്ചനുമായി എന്തെങ്കിലും സംസാരിക്കുന്നത് താൻ നേരിൽ കണ്ടിട്ടില്ല. അമ്മയോട് കയർക്കുന്നതോ, ദേഷ്യപ്പെടുന്നതോ കണ്ടിട്ടുമില്ല. എന്തിനു മേതിനും ആജ്ഞാനുവർത്തിയായി അമ്മ ഉണ്ടായിരുന്നു. മനസ്സിൽ ഇച്ഛിക്കുന്നത് ചെയ്ത് കൊടുത്ത് കൂടെ നടന്നു.  അമ്മയ്ക്ക് അഭിപ്രായം, ഇഷ്ടം അങ്ങനെയുള്ള വാക്കുകൾ എന്താണെന്ന് കൂടി അറിയില്ലായിരുന്നു. ചാച്ചനൊഴികെ ആരെന്ത് പറഞ്ഞാലും അമ്മ ചിരിക്കും. ചിലപ്പോൾ പുഞ്ചിരി, അല്ലെങ്കിൽ ഉറക്കെയുള്ള ചിരി.

അങ്ങനെ ഒരു ദിവസം കപ്പ വാട്ടിന് വന്ന പെണ്ണുങ്ങടെ വർത്താനം കേട്ട് കുലുങ്ങിച്ചിരിച്ച അമ്മ, ചിരിച്ചു കൊണ്ട് തന്നെ അടുത്തുണ്ടായിരുന്ന തൂണിലേയ്ക്ക് ചാരി ഇരുന്നു.  നെഞ്ചത്തേയ്ക്ക് ഉയർത്തിയ കൈ അവിടെത്തിയില്ല. ഒരു പൂ വിരിയുന്നത് പോലെ, അമ്മ അങ്ങ് പോയി. അമ്മയുടെ ജീവിതം വീണ്ടും വിടർന്ന് തുടങ്ങിയത് അന്ന് മുതലാണെന്ന് താൻ വെറുതെ ആശ്വസിച്ചു.

സത്യത്തിൽ, അമ്മയുടെ പിറകെ നടക്കലായിരുന്നു തൻ്റെ പണി. അമ്മ തനിക്കൊരു അഭയമായിരുന്നോ എന്ന് ചോദിച്ചാൽ അല്ല. താൻ കരയുന്നത് കണ്ടാലും അമ്മയുടെ മുഖത്ത് ചിരിയായിരുന്നു. അപ്പൻ്റെ ആജ്ഞ പ്രകാരം, കറിയൊന്നുമില്ലാത്ത ചോറ് വിളമ്പിത്തരുമ്പോഴും, വല്ലപ്പോഴും ചോറിനും പുഴുക്കിനും കറിയായി  മീൻചാറ് മാത്രം തരുമ്പോഴും അമ്മയുടെ കണ്ണുകൾ നിർജ്ജീവങ്ങളായിരുന്നു.

ഒരു സന്ധ്യയ്ക്ക്, അമ്മയെ കാണാതെ തിരക്കി, വീടിന് ചുറ്റും പറമ്പിലും നടന്ന് തളർന്ന ഞാൻ, തോളൊപ്പം വളർന്ന നല്ല അരമുള്ള പോതപ്പുല്ല് വളർന്ന പറമ്പിൻ്റെ ഒരു വശത്തെത്തി അല്പനേരം ഇരുന്നു. പണിക്കാരെല്ലാം പോയിരുന്നു. അവിടെയിരുന്നാൽ, മരങ്ങൾക്കിടയിലൂടെ കാണാവുന്ന ഇത്തിരിപ്പോന്ന ആകാശത്തെ ചുവപ്പിച്ചു കൊണ്ട്, സൂര്യൻ  താഴേയ്ക്ക് ഊർന്ന് പോകുന്നത് കാണാമായിരുന്നു.
കാറ്റ് വീശുമ്പോൾ പുല്ലുകൾ തമ്മിലുരഞ്ഞ് ഒരു നേരിയ മൂളക്കം ഉണ്ടാവുന്നതും ശ്രദ്ധിച്ച്, ആ ചുവപ്പിലേയ്ക്കും നോക്കി വെറുതെ ഇരിക്കവെ, ആരോ ഏങ്ങലടിക്കും പോലൊരു തോന്നൽ.

ശ്രദ്ധിക്കും തോറും  തോന്നൽ യാഥാർത്ഥ്യമാണെന്ന് മനസ്സിലായി. ആരോ, ആരോടോ,അടക്കം പറഞ്ഞ് കരയുകയാണോ? പതിയെ എണീറ്റ താൻ, പുല്ല് വകഞ്ഞു മാറ്റി  മുന്നോട്ട് നടന്നു. പോതപ്പുല്ല് സമ്മാനിച്ച  മുറിവുകൾ ശ്രദ്ധിക്കാതെ, പാമ്പുണ്ടാവുമെന്ന പേടിയെ അവഗണിച്ച് മുന്നോട്ടെത്തിയ താൻ ഞെട്ടിപ്പോയി. തനിച്ചിരുന്ന് മുഖം മുട്ടിന്മേലാഴ്ത്തി ഏങ്ങലടിക്കുന്ന ആ സ്ത്രീ രൂപം  അമ്മയായിരുന്നു.! അമ്മ കാണാതെ,  തിരിഞ്ഞു നടന്നു താൻ അന്നാണ്  ആദ്യമായി അപ്പനെ ശവപ്പെട്ടിയിൽ കിടത്തി അടച്ച്, കല്ലറയിലാക്കിയത്. അപ്പനില്ലാത്ത ദിവസങ്ങളിൽ അമ്മയെ പിന്നെയും കാണാതാവുമായിരുന്നു.

അടുക്കളയും അപ്പൻ ഭരിച്ചു.  കപ്പയും ചക്കയും  ചോറും  കഞ്ഞിയും മീനും  ഇറച്ചിയും പലഹാരങ്ങളുമൊക്കെ സർവ്വദാ വച്ചുണ്ടാക്കുന്ന അടുക്കള.
തൻ്റെ കാര്യത്തിൽ  മാത്രം, വാങ്ങുന്നതിനും വയ്ക്കുന്നതിനും, എടുക്കുന്നതിനും കൊടുക്കുന്നതിനും, ഉണ്ണുന്നതിനും ഉടുക്കുന്നതിനും, അങ്ങനെ സകലതിനും കണക്ക്കൂട്ടലുകളും കിഴിക്കലുകളും നടത്തിപ്പോന്നു അപ്പൻ.

വിരുന്നുകാർ വരുമ്പോൾ വയ്ക്കുന്ന ആർഭാടം വഴിഞ്ഞൊഴുകുന്ന ഭക്ഷണമുണ്ടാക്കലുകൾ.   അതും കണ്ട് നിൽക്കാനായിരുന്നു യോഗം. ഒരു മീൻചട്ടി വടിച്ചെടുത്ത് ഒരു പിടി ചോറുണ്ണാൻ ആകാശത്തോളം കൊതിയായിരുന്നു. മഴക്കാലത്ത്, പുഴയിലും തോട്ടിലും കലക്കവെള്ളത്തിനൊപ്പം ‘ഊത്ത കേറുന്ന’ സമയത്തും അല്ലാത്തപ്പോളുമൊക്കെ ആളെ നിർത്തി മീൻ പിടിപ്പിച്ച്  വൃത്തിയാക്കി, മുളകും ഉപ്പും തേച്ച് പിടിപ്പിച്ച് പാറപ്പുറത്തിട്ടുണക്കിയെടുക്കും അമ്മ.
നല്ല വെള്ളിക്കഷണം പോലിരിക്കുന്ന ആ മീൻ  അപ്പനുള്ളതാണ്.  വർഷം മുഴുവൻ അടുക്കളയിലെ ഈറ്റക്കൂടയിൽ കിടന്ന് ആ വെള്ളി തുണ്ടുകൾ തന്നെ കൊതിപ്പിച്ചു.

ആരു വന്നാലും, തന്നെ വിളിച്ചു നിർത്തി വേദനിപ്പിക്കുന്ന തരത്തിൽ പരസ്യമായി വർത്തമാനം പറഞ്ഞ് അപ്പൻ  ആനന്ദിച്ചു.  പഴങ്കഥകൾ മടുക്കുമ്പോൾ, “ഇതെന്നാ പേരാ ഇത്? ഡെൽഫീന… നിൻറപ്പൻ സായിപ്പാരുന്നോടീ? ഒരു മാതിരി മഠത്തിലമ്മമാരുടെ പേര് പോലെ.” എന്ന് പറഞ്ഞാർത്ത് ചിരിക്കും.

ആദ്യമൊക്കെ കുറെ വർഷങ്ങൾ, താൻ അപ്പൻ്റെ പ്രീതി സമ്പാദിക്കാൻ കിണഞ്ഞു പരിശ്രമിക്കുകയും ഓരോ തവണയും അപമാനത്താൽ വ്രണിതയാവുകയും ചെയ്തു പോന്നു.
സാവധാനം,  താൻ പോലുമറിയാതെ, ക്ഷമിക്കാൻ പറ്റാത്ത വിധം വെറുപ്പിനാൽ സ്വയം നിറച്ച്  താൻ വീർത്തുരുണ്ടു. തെറ്റാണെന്ന് അറിഞ്ഞു കൊണ്ട് തന്നെ അയാളുടെ ആണ്ട് ചാത്തമുണ്ണാൻ മനസ്സ് പലവുരു തയ്യാറായി.  സ്വന്തം വീട്ടുകാരെപ്പോലും താൻ അകറ്റി നിർത്തി. അവർ കൂടി എന്തിനീ അപമാനമേൽക്കണം?

അമ്മയുടെ മരണം ചാച്ചനെ ഏതെങ്കിലും വിധത്തിൽ സ്പർശിച്ചതായി തനിക്ക് തോന്നിയതേയില്ല.  പക്ഷേ,  താൻ എരിതീയിൽ നിന്ന് വറചട്ടിയിലേയ്ക്ക് വീണു. ആ വറചട്ടിയിൽ നിന്ന് ജോബ് എന്ന കെട്ട്യോനെയും താൻ മനസ്സാ കല്ലറയിലടച്ച് ഒപ്പീസ് ചൊല്ലി. അയാൾ തന്നെ കണ്ട നിമിഷത്തെ ശപിച്ച്  ശപിച്ച് വെറുപ്പിൻ്റെ ആക്കം കൂട്ടി.  അപ്പൻ്റെ ചൂടേറ്റ് വാടിത്തളർന്ന് പോയ മനുഷ്യൻ. തന്നിൽ നിന്ന് ഒളിച്ചോടിക്കൊണ്ടേയിരിക്കുന്ന ജോബിനെയാണ് തനിക്കല്പം പോലും മനസ്സിലാകാഞ്ഞത്.

അപ്പൻ്റെ അപ്രമാദിത്വത്തെ ഒരു ചെറുചലനം കൊണ്ട് പോലും നിഷേധിക്കാത്തയാൾ, എന്തിന് എൻ്റെ ജീവിതത്തെ നരകത്തിലാഴ്ത്തിയെന്ന് ചിന്തിച്ച് ചില നേരങ്ങളിൽ താൻ സ്വയം അദ്ഭുതപ്പെട്ടു. അനാദി മുതലേ, തനിക്കായി ഒരുക്കപ്പെട്ട നരകത്തിലെ സാത്താന്മാരായ രണ്ടാണുങ്ങളെ വരഞ്ഞു കീറി, ഉപ്പും മുളകും ചേർത്ത് തിരുമ്മി, പാറപ്പുറത്തെ പൊരിവെയിലിലിട്ട് എന്നും ഉണക്കിയെടുത്തു താൻ.

ഇരുളു വെളുക്കുവോളം പണിക്കാർക്കൊപ്പം പറമ്പിലും പാടത്തും ചിലവഴിച്ച ജോബിനെ, തന്നെ നേരെയൊന്ന് നോക്കാത്തവനെ കെട്ട്യോൻ എന്ന് എങ്ങനെ വിളിക്കും? കെട്ട്യോനെ പേരു വിളിച്ചവൾ എന്ന അപ്പൻ്റെ അടുത്ത ആക്ഷേപവും അങ്ങനെ സ്വന്തം. ദോഷം പറയരുതല്ലോ.. യാതൊരു ദുശ്ശീലങ്ങളുമില്ല, കയ്യാങ്കളിയില്ല, ചീത്ത കൂട്ടുകെട്ടില്ല, കാഴ്ചയ്ക്കും അപ്പനെപ്പോലെത്തന്നെയൊള്ള ഒരാമ്പ്ര ന്നോൻ. പക്ഷേ സ്നേഹം എന്ന വാക്കിൻ്റെ കാമ്പറിയാത്തോനായിപ്പോയി. പിന്നെ, ധൈര്യമില്ലാത്ത ആണിൻ്റെ സ്നേഹം തങ്കക്കുടത്തിലെ കൊടും വിഷമാണ്. അതാർക്ക് വേണം?

മിന്നുകെട്ടിൻ്റന്ന് ഒരു കാറിൽ ഒന്നിച്ചിരുന്നതല്ലാതെ ഇന്നുവരെ ഒരുമിച്ചൊരു യാത്ര ഉണ്ടാവാത്ത ജീവിതം.  ഇരുട്ട് കയ്ക്കുന്ന കിടപ്പുമുറിയിലെ ഇരട്ടക്കട്ടിലിൽ ശ്വാസനിശ്വാസങ്ങളെപ്പോലും അമർത്തിപ്പിടിച്ച കാട്ടിക്കൂട്ടലുകൾ മൂന്ന് മക്കളെ തന്നു.

പ്രസവ സമയത്തൊക്കെ, അകറ്റിനിർത്തിയിട്ടും ആട്ടി തുപ്പിയിട്ടും വീട്ടുകാർ വരികയും കൂടെ നിൽക്കുകയും ചെയ്തു.  അന്ന് അമ്മയുള്ള കാലമായിരുന്നു.
മക്കൾ മുതിർന്നപ്പോൾ എന്തോ ഒരു ധൈര്യത്തിൽ അടുത്തുള്ള സ്കൂളിൽ ജോലിക്കപേക്ഷിച്ചു. രണ്ടും കൽപിച്ച്, പിഞ്ഞിത്തീരാൻ തയ്യാറായ സാരിയുമുടുത്ത് ജോലിക്കിറങ്ങി.
വാതിലടച്ച് തന്നെ പുറത്താക്കി അപ്പൻ പകരം വീട്ടി. ഇടവക വികാരിയും കമ്മിറ്റിക്കാരും വന്നുള്ള അനുരജ്ഞന ചർച്ചയിൽ ഒട്ടനവധി ശ്രമങ്ങൾക്കൊടുവിൽ അപ്പൻ അയഞ്ഞു.

പിന്നീടെപ്പൊഴോ, അപ്പൻ്റെ നേരെ നോക്കാനും നിൽക്കാനും നാവനക്കാനും പഠിച്ചു. മക്കൾ മൂന്ന് പേരും കൂടെ നിന്നു. ആരെയും അവർ തള്ളിയകറ്റിയില്ല. താനും അപ്പനും തമ്മിലുള്ള വാക്പോരുകളിൽ അവർ മദ്ധ്യസ്ഥരായി.
സാദാ ജോലി, ക്രമേണ സർക്കാർ ജോലിയായി. റിട്ടയർ ചെയ്തിട്ടും സമാധാനമുള്ളൊരു ജീവിതം ഇന്നുവരെ കൈയെത്തും ദൂരത്ത് പോലുമില്ല.  പ്രായത്തിൻ്റെ പക്വതയിൽ ഇപ്പോൾ കഴിവതും  താനൊന്നും എതിർത്ത് പറയാറില്ല.

പക്ഷേ, ഒന്നും ക്ഷമിക്കാൻ പറ്റുന്നില്ല.  ഉള്ളിലെരിയുന്ന കനലുകൾ പലതും ചെയ്ത് അപ്പനെ പ്രകോപിപ്പിക്കാൻ പ്രേരിപ്പിക്കും. മരിച്ചു കഴിഞ്ഞാൽ തങ്ങൾ മൂന്ന് പേരും ഒരേ കുടുംബക്കല്ലറയിൽ താഴെ താഴെയെഴുതിയ പേരുകളായി നല്ല തേക്കിൻ തടിയിൽ തീർത്ത പെട്ടികളിൽ കിടക്കും. എന്തൊരു വിരോധാഭാസം!

” അമ്മേ… പപ്പാ…ഓടി വാ.”

റീജ മോളുടെ അലർച്ച കേട്ടാണ് ചിന്തകളിൽ നിന്ന് ഞെട്ടി ഉണർന്നത്. ഓടി ചെന്നപ്പോൾ അപ്പൻ താഴെ വീണ് കിടപ്പുണ്ട് .റീജ മോൾ സി. പി. ആർ. കൊടുക്കുന്നു. പേടിച്ചു പോയെങ്കിലും പറമ്പിലെ  പണിക്കാരെക്കൂടി വിളിച്ച്, അപ്പനെ പെട്ടെന്ന് ആശുപത്രിയിൽ എത്തിച്ചു.

“ഹൃദയ സ്തംഭനം ആണ്, നോക്കട്ടെ” എന്ന് പറഞ്ഞ് ഡോക്ടർ ധ്യതിയിൽ പോയി.റീജ മോൾ ആരെയൊക്കെയോ ഫോണിൽ വിളിക്കുന്നു…കരയുന്നുമുണ്ട് ഒപ്പം.  ജോബ് എന്തോ വാങ്ങാനായി പോയി.

സി. സി.യു.വിൻ്റെ പുറത്ത്  വികാരരഹിതയായി കാത്ത് നിൽക്കേ ഡെൽഫീനാമ്മ ഒരു സന്ദേഹത്താൽ ചെറുതായൊന്ന് ഉലഞ്ഞു.  അപ്പൻ മരിച്ചാൽ താൻ കരയേണ്ടി വരും.  പക്ഷേ എങ്ങനെ? ലവലേശം കനമില്ലാത്തൊരു പഞ്ഞി തുണ്ട് പോലെ, താൻ ഒഴുകി പറന്ന് നടക്കുന്നതായി അവർക്ക് തോന്നി.  പെട്ടെന്ന് റീജ ഓടി വന്ന് അവരെ കെട്ടിപ്പിടിച്ച് പൊട്ടിക്കരയാൻ തുടങ്ങി.

“ഞാനാ അമ്മച്ചി കാരണം ” എന്ന് ആവർത്തിച്ച് കൊണ്ട് അവൾ ഏങ്ങലടിച്ചു.

ആളുകൾ ശ്രദ്ധിക്കുന്നത് കണ്ട്
“ഒന്നും മിണ്ടണ്ട, സാരമില്ല, ” എന്ന് പറഞ്ഞ് അവർ മകളെ ചേർത്തണച്ചു.

അന്ന് രാത്രിയായപ്പോഴേയ്ക്കും കൂട്ടിരിപ്പുകാർക്ക് മുറി കിട്ടി.  ആ ആശുപത്രി മുറിയിൽ  വച്ച്, മറ്റാരുമില്ലാത്ത നേരത്ത്, കരച്ചിലോടെ റീജ പറഞ്ഞു.

“ചാച്ചനെന്നോട്, പതിവില്ലാതെ വല്യമ്മച്ചീടെ കാര്യം പറയുകാരുന്നു. ഇപ്പോ ഉണ്ടായിരുന്നെങ്കി വല്ലതുമൊക്കെ, മിണ്ടീം പറഞ്ഞും ഇരിക്കാരുന്നു. ഞാനെവിടേലും പോയേച്ചു വരുമ്പോ, അവളെക്കണ്ടാൽത്തന്നെ എൻ്റെ മനസ്സ് നിറയും.

ഞാൻ പോയിട്ടേ, അവളെ വിളിക്കാവൊള്ള് എന്നൊരു രഹസ്യപ്രാർത്ഥന എനിക്കൊണ്ടാരുന്നു. സ്നേഹോള്ള ഒരു പെണ്ണ് കൂടെയില്ലെങ്കി ഈ ആണുങ്ങടത്രേം നിസ്സഹായജന്മങ്ങള് വേറെയില്ല എന്നൊക്കെ എന്നോട് പറഞ്ഞു.”

“അപ്പോ, ചാച്ചൂന് വല്യമ്മച്ചിയെ അത്രയ്ക്കിഷ്ടാരുന്നോ? വല്യമ്മച്ചി തിരിച്ച് എങ്ങനാരുന്നു?” എന്ന് ഞാൻ ചോദിച്ചു.

ചാച്ചൻ ഒന്നും മിണ്ടിയില്ല.. കുറച്ചു സമയം എന്തോ ആലോചിച്ച് വെറുതെ ഇരുന്നു.  ചാച്ചൻ്റെ ചുണ്ടുകൾ ചെറുതായി
വിറയ്ക്കുന്നത് പോലെ എനിക്ക് തോന്നി. ഞാൻ പിന്നേയും  ചോദിച്ചപ്പോൾ, വിഷയം മാറ്റാൻ വേണ്ടി എന്നോട് ചോദിച്ചു. ”

” നീയെന്നാടീ കൊച്ചേ, കല്യാണം വേണ്ടാന്നും പറഞ്ഞ് നിൽക്കുന്നേ?”

“ചിരിച്ചു കൊണ്ട്, എൻ്റെ പൊട്ട ബുദ്ധിക്ക് ഞാൻ തിരിച്ച് ചോദിച്ചു. ഞാൻ ചെല്ലുന്നോടത്ത്, ചാച്ചനെപ്പോലൊരു അമ്മായിഅപ്പൻ ഒണ്ടെങ്കി ഞാനെന്നാ ചെയ്യും?  ചാച്ചനറിയാവോ, ഒരു പ്രിവിലേജും ഇല്ലാത്ത ഒരു സാധാരണ പെണ്ണിൻ്റെ ജീവിതം എന്താകണമെന്ന് തീരുമാനിക്കുന്നത് അവൾക്ക് ചുറ്റുമുള്ള പുരുഷന്മാരാണ്.  പ്രിവിലേജുകൾ ഉള്ളവർക്ക് പോലും തലകുത്തി നിൽക്കേണ്ടി വരും സ്വന്തം സ്വത്വം നഷ്ടപ്പെടാതിരിക്കണമെങ്കിൽ.

ചാച്ചൻ്റെ മുഖത്തെ രക്തമയം വാർന്നു പോയി.  ചാച്ചൻ ഒന്ന് ചുമച്ചു.. തിരിഞ്ഞ് വല്യമ്മച്ചീടെ ഫോട്ടോയ്ക്കിട്ട് ഒന്ന് നോക്കി. പിന്നെ താഴോട്ട് വീണു. ”

ഡെൽഫീന ഒരക്ഷരം ഉരിയാടാതെ മകളെ മടിയിലേയ്ക്ക് ചായ്ച്ചു കിടത്തി തലമുടിയിഴകളിലൂടെ വിരലോടിച്ചു. അവരുടെ മുഖം ചുവക്കുകയും മൂക്കിൻ തുമ്പത്ത് വിയർപ്പുതുള്ളികൾ ചാലിടുകയും ചെയ്തു. ആ കണ്ണുകളിലെ കുഞ്ഞുറവക്കണ്ണുകൾ വറ്റിവരണ്ടിരുന്നു.

കാത്തിരിപ്പിനൊടുവിൽ രാത്രിയുടെ ഏതോ യാമത്തിൽ ഡോക്ടർ പുറത്തേയ്ക്ക് വന്നു.  കൂടി നിന്ന ബന്ധുക്കളോടായി പറഞ്ഞു.

“അപകടനില തരണം ചെയ്ത് കഴിഞ്ഞു. പേടിക്കാനില്ല. ഡെൽഫീന എന്ന ആളെ കാണണം എന്ന് വല്ലാതെ വാശി പിടിക്കുന്നു. അഞ്ച് മിനിട്ടിൽ കൂടുതൽ അനുവദിക്കില്ല. പെട്ടെന്ന് കണ്ട് വരണം.”

നിന്നിടത്ത് നിന്നും അനങ്ങാതെ നിന്ന അമ്മയെ, റീജ പിടിച്ചു വലിച്ച് സി സി യു വിൻ്റെ വാതിലോളം കൊണ്ട് ചെന്നാക്കി.
ഒന്ന് മടിച്ചെങ്കിലും  അവർ അകത്ത് കയറി ചുറ്റും നോക്കി. ബഹിരാകാശത്തെങ്ങോ വട്ടം കറങ്ങുന്ന ഒരു സഞ്ചാരിയാണ് താനെന്ന് ഡെൽ ഫീനയ്ക്ക് തോന്നി. ഒരു നഴ്സ് വന്ന്, അവരെക്കൂട്ടി കൊണ്ട് പോയി കുരുവിളയുടെ ബെഡിനടുത്താക്കി ഒപ്പം നിന്നു. അപ്പനോടായി പറഞ്ഞു.

“അപ്പച്ചാ, ദേ, ആള് വന്നിട്ടുണ്ട്. കണ്ണ് തൊറന്നേ.”

കണ്ണുകൾ പതിയെ തുറന്ന കുരുവിള, ഡെൽഫീനയെത്തന്നെ നോക്കി കിടന്നു. ക്യാനുലകളും ഓക്സീമീറ്റർ പ്രോബുമൊക്കെ ഘടിപ്പിച്ച കൈകൾ ആയാസപ്പെട്ടുയർത്തി, അയാൾ  കൂപ്പിപ്പിടിച്ചു. ആ വൃദ്ധൻ്റെ കണ്ണുകൾ ഒരു പുഴയായി ഒഴുകാൻ തുടങ്ങിയിരുന്നു.  ഓക്സിജൻ മാസ്ക്കിനടിയിലൂടെ അയാളുടെ ചുണ്ടുകൾ ചലിച്ചു.

“എൻ്റെ ആഗ്നസ് ഉണ്ടായിരുന്നെങ്കിൽ…”

ഡെൽഫീനയുടെ ദേഹം വിറകൊണ്ടു. പല്ലുകൾ ഞെരിഞ്ഞമർന്നു.  തൻ്റെ കൈകൾക്കിടയിൽ ഞെരിഞ്ഞ് ശ്വാസം കിട്ടാതെ കണ്ണ് മിഴിക്കുന്ന അപ്പനെ ഓർത്ത ഡെൽഫീനയുടെ മിഴികൾ വന്യമായി തിളങ്ങി.  പോതപ്പുല്ലിൻ്റെ  മൂളക്കത്തിനിടയിലൂടെ, കാൽമുട്ടിൽ നിന്നും തലയുയർത്തി അമ്മ എത്തി നോക്കുന്നുണ്ടോ  ഈ ഒറ്റയാനെ?
ഈ ആണൊരുത്തൻ  തകർത്തു കളഞ്ഞത് കൊച്ചു കൊച്ചു സന്തോഷങ്ങളാൽ നിറയുമായിരുന്ന എത്ര പേരുടെ  ജീവിതങ്ങളെയാണ്?
കല്ലറയിൽ പൂഴ്ത്തി, താൻ  എത്രയോ ആണ്ട് ചാത്തം  കൂടിയ മനുഷ്യനാണ് കൂപ്പുകൈകളുമായി കണ്ണീരൊഴുക്കുന്നത്.

ആശയക്കുഴപ്പത്തിൻ്റെ നീരാളിക്കയങ്ങളിലൂടെ അവളുടെ മനസ്സ് ചുഴറ്റിയെറിയപ്പെട്ടു. മുങ്ങിയും പൊങ്ങിയും വട്ടം കറങ്ങുന്ന ചിന്തകൾ ഡെൽഫീനയെ  ഞെരിച്ചമർത്തി ശ്വാസം മുട്ടിച്ചു. ക്ഷമ എന്ന രണ്ടരക്ഷരത്തിൻ്റെ വ്യാപ്തി എത്രമേൽ വലുതാണ്!വായിച്ചറിഞ്ഞതും പറഞ്ഞു കേട്ടതുമൊന്നും ഒന്നുമല്ലെന്ന് ഡെൽ ഫീന തിരിച്ചറിഞ്ഞത്, മുന്നോട്ട് നീങ്ങി കുനിഞ്ഞ് നിന്നാ കൂപ്പുകൈകളെ പൊതിഞ്ഞു പിടിച്ചപ്പോഴായിരുന്നു.

ഒഴുകിയിറങ്ങിയ പുഴയപ്പോൾ, മറ്റൊരു പുഴയുമായി ചേർന്ന് ഒരു കടലായി മാറിയിരുന്നു. അലയടങ്ങിയ ഓളപ്പരപ്പിലൂടെ, ഭാരമില്ലാത്തവരായി അവരും.

Post Views: 53
13
JISHA RAJESH

28 Comments

  1. Neethi Balagopal on September 29, 2023 9:19 PM

    നല്ല അവതരണം. ഒരു നോവലിനുള്ള സ്കോപ്പ് ഉണ്ട്..

    Reply
    • Jisha Rajesh on October 2, 2023 7:32 AM

      Thanks a lot fear🤩

      Reply
      • പുഷ്പ പി ജോസഫ് on March 26, 2025 10:18 AM

        Jisha, നല്ല തിരക്കിനിടയിലായിട്ടും ഒറ്റയിരിപ്പിൽ “ഒറ്റയാൻ ” വായിച്ചു തീർത്തു… ഗംഭീരം… അതിനപ്പുറം ഒന്നും പറയാനില്ല….. ഹൃദയ രക്തത്തിൽ ചാലിച്ച് എഴുതിയ കഥ…. അഭിനന്ദനങ്ങൾ…, കൂടുതൽ ഉയരത്തിൽ തിളങ്ങട്ടെ…. ആശംസകൾ…

        Reply
        • Jisha Rajesh on March 26, 2025 11:04 AM

          Thanks a lot of for your great support 🙏

          Reply
  2. Rathi Ramesh on August 27, 2023 4:24 PM

    Excellent writing as usual.
    No words dear💖💖💖

    Reply
    • Jishajames42@gmail.com on September 7, 2023 12:41 PM

      Thanks a lot dear teacher🤩😘

      Reply
    • Shreeja R on July 13, 2024 8:20 AM

      നന്നായിട്ടുണ്ട് 👌👌👌👌

      Reply
      • JISHA RAJESH on June 8, 2025 9:13 AM

        Thanks a lot

        Reply
  3. Teresa on August 26, 2023 3:49 PM

    Beautiful writing. You are so talented Jisha

    Reply
    • Jisha Rajesh on August 26, 2023 4:33 PM

      Thanks a lot 🙏

      Reply
  4. Divya Sreekumar on August 26, 2023 3:32 PM

    ഗംഭീരം!!!!!!!!♥️♥️

    Reply
    • Jisha Rajesh on August 26, 2023 4:34 PM

      Thanks a lot🙏

      Reply
      • Neethu V. R on September 27, 2023 7:50 PM

        എന്തൊരു എഴുത്താടോ ❤️
        ഈ അക്ഷരങ്ങളിൽ ലയിച്ചിരുന്നുപോയി, അസാധ്യ എഴുത്ത് വായനക്കാർ വരികൾക്കിടയിലൂടെ ജീവിക്കുന്ന വിധത്തിലുള്ള ആഖ്യാനശൈലി 🥰

        Reply
        • JISHA RAJESH on September 29, 2023 5:36 PM

          Thanks a lot dear

          Reply
          • Manju sreekumar on July 12, 2024 3:36 PM

            കുറെയായി ജിഷയെ വായിച്ചിട്ട്. എന്നത്തേയും പോലെ ഇതും 👌👌

    • Shreeja R on September 1, 2023 7:11 AM

      ഗംഭീരം 👍👍

      Reply
      • Jishajames42@gmail.com on September 7, 2023 12:42 PM

        Thanks a lot dear🤩

        Reply
      • Jishajames42@gmail.com on September 7, 2023 12:43 PM

        Thanks a lot dear teacher🤩😘

        Reply
  5. Sobha Narayanasharma on August 25, 2023 11:29 PM

    അസാധ്യ എഴുത്ത് 👌👌👌👍👍👍 ജിഷ വലിയ ഒരു എഴുത്തുകാരിയാവും തീർച്ച 🌹🌹

    Reply
    • Jisha Rajesh on August 26, 2023 4:35 PM

      Thanks a lot dear for your kind words.🙏

      Reply
  6. Mujadila on August 25, 2023 3:01 PM

    പലപല ഓർമ്മകളിലേക്ക് കാലിൽപ്പിടിച്ച് വലിച്ചിട്ടതുപോലെ . എഴുത്ത് ഭംഗീരം . ആഖ്യാനശൈലി ഒരുപാടിഷ്ടപ്പെട്ടു. ചില സ്ഥലങ്ങളിൽ ചേത്തെഴുതേണ്ട വാക്കുകൾ അകന്നുനിന്നത് ആസ്വാദനത്തിന് അല്പം സുഖം കുറച്ചതു പോലെ

    അഭിനന്ദനങ്ങൾ👏👏👏👏

    Reply
    • Jisha Rajesh on August 25, 2023 10:02 PM

      Thanks a lot. ll check the mentioned point definetly .Thanks again for the support.

      Reply
  7. Jisha Johnson on August 25, 2023 2:22 PM

    ഇപ്പോഴാണ് വായിച്ചത്. കണ്ണു നിറഞ്ഞു പോയി. എന്താണ് പറയേണ്ടത് എന്ന് അറിയില്ല. ഒരുപാട് ഒരുപാട് ഇഷ്ടമായി.👌👌👌👌👏👏👏❤️❤️ അഭിനന്ദനങ്ങൾ ജിഷ❤️❤️

    Reply
    • Jisha Rajesh on August 25, 2023 10:02 PM

      Thanks a lot Jisha for the support.😍😍

      Reply
    • റീനാ സാറാ വർഗ്ഗീസ് on August 25, 2023 11:33 PM

      എന്നത്തേയും പോലെ മനോഹരമായ ആഖ്യാനം! ജിഷാ ടച്ച്! അതിൽ അദ്ഭുതമില്ല.
      കുടുംബത്തിനുള്ളിൽ ഒരുപക്ഷേ, അടുത്ത ബന്ധുക്കൾക്കു പോലും തിരിച്ചറിയാൻ സാധിക്കാത്ത ഇഴയടുപ്പങ്ങളും അകലങ്ങളും എത്ര കൃത്യതയോടെ,
      കൈയടക്കത്തോടെ നിർവചിച്ചിരിക്കുന്നു. ജീവിതമെന്ന സോഫ്റ്റ്‌വെയർ കാലങ്ങളോളം നിലനിൽക്കുമെന്ന മൂഢ സ്വപ്നത്തിൽ അല്ലെങ്കിൽ ധാരണയിൽ സ്വേച്ഛാധിതിപതിയായി ജീവിച്ച കഥയിലെ ചാച്ചന് ഒരുനാൾ ബോധോദയം ഉണ്ടായി എന്നത് ആശ്ചര്യജനകമാണ്. കാരണം അയാളുടെ ജീവിതരീതി അപ്രകാരം ആയിരുന്നല്ലോ. എന്നെങ്കിലുമൊരിക്കൽ ഏതെങ്കിലും തരത്തിലുള്ള വൈറസ്സ് തന്നെയും പിടികൂടി തളർത്തിയേക്കാമെന്ന് ഇത്തരക്കാർ വിചാരിക്കുന്നതേയില്ല എന്നുള്ളതാണ് സത്യം. ഏകാന്തതയുടെ ആഴം എത്രത്തോളം ഉണ്ടായിരുന്നുവെന്നതിന് തെളിവാണ് കഥാകാരി പറഞ്ഞുവെച്ച അമ്മച്ചിയുടെ ഏങ്ങലടികളുടെ ശബ്ദം. വായനയ്ക്കിടയിൽ ഒരുനിമിഷം ഇമകൾ ഞെട്ടി വെള്ളം തളംകെട്ടി! ഒരുതരത്തിൽ അതിക്രൂരമായ സ്വഭാവ വൈകൃതം എന്നു പറയേണ്ടി വരുന്നത് തെറ്റാവില്ലെന്നാണ് തോന്നുന്നത്. ചാച്ചനെന്ന പാത്രസൃഷ്ടി മറ്റുള്ളവരുടെ വേദനയിൽ ആനന്ദം കണ്ടെത്തുകയാണോയെന്നു പോലും ഒരുവേള തോന്നി. ജീവിതഗന്ധിയായ കഥാവിഷ്കാരങ്ങൾ തുടർന്നും ഉണ്ടാകട്ടെ.

      നിറഞ്ഞ സ്നേഹത്തോടെ പ്രിയകഥാകാരിക്ക് നന്മകൾ നേരുന്നൂ.💕

      Reply
      • Jisha Rajesh on August 26, 2023 4:36 PM

        Thanks a lot for this detailed wonderful comment.🙏

        Reply
  8. Sunandha Mahesh on August 24, 2023 10:28 AM

    അസാധ്യ എഴുത്ത്, പറയാൻ വാക്കുകളില്ല 👌👌👌👌👌👌👌

    Reply
    • Jisha Rajesh on August 25, 2023 10:03 PM

      Thanks a lot for the great support.😍😍

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.