Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, May 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » മക്കളുടെ ചങ്കായ സോയ ചങ്സ്
ആരോഗ്യം പാചകം

മക്കളുടെ ചങ്കായ സോയ ചങ്സ്

By Rathi RameshAugust 21, 2023Updated:August 21, 2023No Comments4 Mins Read52 Views
Bookmark Now
Please login to bookmark Close

No account yet? Register

 

മലയാളികൾ മൊത്തം നോൺ വെജിറ്റേറിയൻമാർ മാത്രമാണെന്ന് മുൻവിധി എഴുതി വെച്ചിട്ടുള്ളവരാണ് ഇവിടുള്ളവർ. അതുകൊണ്ട് തന്നെ ചില വീട്ടുകാർ വീട് വാടകക്ക് കൊടുക്കുമ്പോൾ ആദ്യം തന്നെ ഡിമാന്റ് വെക്കും. മത്സ്യമാംസാദികൾ വീടിന് അകത്ത് കയറ്റാൻ പറ്റില്ല എന്ന്.  അഥവാ കരാർ അംഗീകരിച്ച് ഏതെങ്കിലും മലയാളിയോ മറ്റു സൗത്ത് ഇന്ത്യക്കാരോ വാടകക്കാരായി താമസിക്കാൻ  തുടങ്ങിയാൽ പിന്നെ അടുക്കള ഭാഗത്ത് മണം പിടിക്കലാണ് ഇവന്മാരുടെ പ്രധാന തൊഴിൽ, പ്രത്യേകിച്ച് അവധി ദിവസങ്ങളിൽ.

ഇവിടെ അടുത്തുള്ളവർ ഇടക്കിടെ ചോദിക്കുന്നൊരു ചോദ്യമുണ്ട്; “മാഡം, അജ് ക്യാ  സ്പെഷ്യൽ? ഇത്നാ അച്ചാ ഖുശ്ബു ആരഹാ ഹേ കിച്ചൺ സേ?” എന്ന്. നോൺ വെജ് വർജ്യമായാലും നമ്മുടെ കറികളുടെ മണമടിച്ചാൽ ഇവന്മാർക്ക് വായിൽ വെള്ളമൂറും.

നമ്മുടെ മസാലയുടെ മണവും ഗുണവും ഇവിടുത്തെ മസാലയ്ക്ക് കിട്ടില്ല. അതുകൊണ്ടു തന്നെ വർഷം പത്തിരുപത്തിരണ്ടായെങ്കിലും കറിക്കുള്ള മസാലകൾ നമ്മുടെ നാട്ടിലേത്തതു മാത്രമേ ഉപയോഗിക്കാറുള്ളൂ (മറ്റു പലതിനും മാറ്റമുണ്ടായ കൊറോണ കാലം ഒഴിച്ചു നിർത്തിയാൽ).

നാട്ടിലെ ഗരം മസാലയടക്കം എല്ലാ മസാലകളും ചേർത്തുള്ള എല്ലാ കറികളും കൂട്ടുകാർക്ക് ഏറെ പ്രിയമാണ്. ടിഫിൻ തുറക്കുന്നതിന് മുൻപേ കാലിയാക്കി കയ്യിൽ തരും. മക്കളുടെ കൂട്ടുകാരുടെ വക അടുത്ത ദിവസത്തേക്കുള്ള   ഓർഡറും, ടിഫിന്റെ ഷെയർ കിട്ടാത്ത കുട്ടികളുടെ പരിഭവവും എല്ലാം കേൾക്കാം. ചപ്പാത്തി അവരുടെ പ്രധാന ഭക്ഷണമാണെങ്കിലും ഏതെങ്കിലും ഒരു അച്ചാറോ ബിണ്ടിയുടെ സബ്ജിയോ ഉണ്ടെങ്കിൽ അവന്മാർക്ക് സുഭിക്ഷമാണ്. നമ്മളെ പോലെ രണ്ടും മൂന്നും തരത്തിലുള്ള വിഭവങ്ങളൊക്കെ അപൂർവ്വം ചിലർ മാത്രമേ തയ്യാറാക്കൂ.

മക്കൾക്കായാലും അവരുടെ കൂട്ടുകാർക്കായാലും വളരെയധികം ഇഷ്ടമുള്ള ചില കറികളുണ്ട്; ചില്ലി പനീർ, സോയാബീൻ ചങ്സ് മസാല, മിക്സ് വെജ് അങ്ങനെ ചിലത്. ഇവയിൽ ഏറ്റവും ഇഷ്ടം ചില്ലി പനീറും സോയാബീൻ ചങ്സ് മസാലയുമാണ്. ഇവ രണ്ടും ടിഫിനിൽ നിറച്ചു കൊടുക്കുന്ന ദിവസം കൂട്ടുകാർ പറയുന്നതാ “അടുത്ത തവണ മിസിനോട് ഒരു ടിഫിൻ ബോക്സ് നിറയെ ഈ സബ്ജി മാത്രം തന്നു വിടാൻ പറയണം” എന്ന്.

ഏതായാലും രാവിലെ ആറരയ്ക്ക് മുൻപ് ചെയ്തു തീർക്കേണ്ട അടുക്കള യുദ്ധത്തിനിടയിൽ  അതൊന്നും ഓർമ്മ കാണില്ല. നാട്ടിലെപോലെ അല്ലല്ലോ, ഇവിടെയാണെങ്കിൽ രാവിലത്തെ ബ്രേക്ക്ഫാസ്റ്റാണ് ഞങ്ങൾ സ്കൂളിലെ ബ്രേക്ക് ടൈമിൽ കഴിക്കുന്നത്. 7 മണിക്ക് തുടങ്ങുന്ന സ്കൂളിൽ പ്രഭാത ഭക്ഷണം കഴിച്ചുള്ള പോക്കൊന്നും നടക്കില്ല. അദ്ധ്യാപകരായാലും കുട്ടികളായാലും.

രാവിലെ നാലര – അഞ്ച് മണിക്ക് തുടങ്ങുന്ന ഒരു ഓട്ടപ്രദക്ഷിണമാണ് വീട്ടിനുള്ളിൽ. മിക്കവാറും ദിവസങ്ങളിൽ സ്കൂളിൽ എല്ലാവരുടെയും ടിഫിനുള്ളിൽ ചപ്പാത്തിയായിരിക്കും. (നാട്ടിലെ ചപ്പാത്തിയല്ല, ഇവിടെ പൊറോട്ട എന്ന് പറയും. അത് ഉണ്ടാക്കുന്ന രീതിയും വ്യത്യസ്തമാണ്). ചപ്പാത്തിയുടെ കൂടെ ദിവസവും വ്യത്യസ്തങ്ങളായ സബ്ജി എന്നതാണ് ഏറ്റവും വെല്ലുവിളി നിറഞ്ഞ കാര്യം.

നിത്യേന പുതിയ വിഭവം അപ്രാപ്യമാണ്, പക്ഷെ ഏതൊരു സബ്ജിയിലും പലവിധ പരീക്ഷണങ്ങളിലൂടെ എന്തെങ്കിലും വ്യത്യസ്തത വരുത്താൻ ഞാൻ ശ്രമിക്കും. എന്തുകൊണ്ടോ ഇവിടെ അത് എല്ലാവർക്കും ഇഷ്ടപ്പെടാറുണ്ട്. അങ്ങനെ പരീക്ഷിച്ച് പരീക്ഷിച്ച് ഇപ്പോൾ എത്തി നിൽക്കുന്ന ഒരു ട്രെൻഡ് ഐറ്റമാണ് ഈ സോയാ

ചങ്സ് മസാല. പ്ലേറ്റിൽ സോയാബീൻ  ചങ്സ് മസാലയാണെങ്കിൽ (സോയാബീൻ റോസ്റ്റ്) ചപ്പാത്തിയാണെങ്കിലും സൂഖാ റൊട്ടിയാണെങ്കിലും പോളിംഗ് നൂറ് ശതമാനമായിരിക്കും. മാസത്തിൽ ഒന്നോ  രണ്ടോ തവണയോ അല്ലെങ്കിൽ ഞായറാഴ്ചകളിൽ  മാത്രമോ അടുക്കളയിൽ വിരുന്നു വരാറുള്ള നോൺ വെജിന്റെ കുറവ് നികത്തുന്നത് ഈ സോയാബീൻ മസാലയാണ്.

ഉണ്ടാക്കുന്ന വിധവും ചേരുവകളും:

സോയാബീൻ ചങ്സ് – 100 ഗ്രാം

( ഞാൻ സോയാബീൻ ചങ്ക്സ് ആണ് ഉപയോഗിക്കുന്നത്) സാധാരണ സോയാബീനും ഉപയോഗിക്കാം.

വലിയ ഉള്ളി –  3 എണ്ണം (ചെറുതായി     അരിഞ്ഞത്)

ഇഞ്ചി ചതച്ചത്- 1 ടേബിൾസ്പൂൺ

വെളുത്തുള്ളി ചതച്ചത് – 1 ടേബിൾസ്പൂൺ

പച്ചമുളക് –  2 എണ്ണം

തക്കാളി –  3 എണ്ണം (ചെറുതായി     അരിഞ്ഞത്)

കോൺഫ്ലോർ – 1 ടീസ്പൂൺ

മഞ്ഞൾപ്പൊടി – ½  ടീസ്പൂൺ

മല്ലിപ്പൊടി – 1 ടീസ്പൂൺ

മുളകുപൊടി – 1 ½  ടീസ്പൂൺ

കാശ്മീരി മുളകുപൊടി – 1  ടീസ്പൂൺ

കുരുമുളക് പൊടി –  ½  ടീസ്പൂൺ

ഗരം മസാല – ½  ടീസ്പൂൺ

വെള്ളം – കാൽ കപ്പ്

കറി വേപ്പില, ഉപ്പ്, വെളിച്ചെണ്ണ ആവശ്യത്തിന്

 

തയാറാക്കുന്ന വിധം

കത്തിച്ച അടുപ്പിന് മുകളിൽ ഒരു പരന്ന പാത്രത്തിൽ  വെള്ളം വെക്കുക.  തിളച്ചു വരുമ്പോൾ സോയാ ചങ്സ് അതിലേക്കിടുക. ഒരു നുള്ള് ഉപ്പും രണ്ടു തുള്ളി എണ്ണയും ചേർക്കാം. നന്നായി തിളച്ചോട്ടെ  5-8 മിനുട്ടിന് ശേഷം ഗ്യാസ് ഓഫ് ചെയ്യുക. ചങ്സ് ചൂടുവെള്ളത്തിൽ നിന്നും മാറ്റി പച്ചവെളളത്തിൽ നന്നായി കഴുകി എടുക്കുക. (കഴുകുന്തോറും സോപ്പ് പത പോലെ പൊങ്ങി വരുന്നത് കാണാം. അതുകൊണ്ടാണ് നന്നായി കഴുകണം എന്ന് പറയുന്നത്). കഴുകി വൃത്തിയാക്കിയ സോയ ചങ്സ് നന്നായി പിഴിഞ്ഞ് വെള്ളം കളഞ്ഞ് വേറൊരു പാത്രത്തിലേക്ക് മാറ്റുക. അതിലേക്ക് കാശ്മീരി മുളകു പൊടിയും ഉപ്പും കോൺഫ്ളോർ (കോൺഫ്ളാർ ഇല്ലാത്തപ്പോൾ ഒരു സ്പൂൺ കട്ടിതൈര് ചേർക്കും ഞാൻ – പരീക്ഷണങ്ങൾ എനിക്ക് പുത്തരിയല്ല)  പൊടിയും ചേർത്ത് നന്നായി കുഴച്ചെടുത്ത്  ഒരഞ്ച് മിനുട്ട് മൂടി വെക്കുക.

ഒരു ഫ്രൈയിംഗ് പാനിൽ എണ്ണയൊഴിച്ച് ചൂടാകുമ്പോൾ മസാല പുരട്ടി വെച്ച സോയ ചങ്സ് അതിലേക്കിട്ട് നല്ല ബ്രൗൺ കളർ വരുന്നതു വരെ വഴറ്റിയെടുത്ത് മറ്റൊരു പാത്രത്തിലേക്ക് മാറ്റി വെക്കുക.

അതേ പാനിൽ തന്നെ  ആവശ്യമെങ്കിൽ എണ്ണ ഇത്തിരി ഒഴിച്ച് ജീരകവും ചെറുതായി കൊത്തിയരിഞ്ഞ ഉള്ളിയും നീളത്തിൽ അരിഞ്ഞ പച്ചമുളകും ഇട്ട് വഴറ്റുക.

ഉള്ളി നന്നായി വഴറ്റി വരുമ്പോൾ അരിഞ്ഞു വെച്ച തക്കാളി ഇട്ട് ഇളക്കി കൊടുക്കുക. പാൻ അടച്ച് വെച്ച് ചെറുതീയിൽ അഞ്ച് മിനുട്ട് വേവിച്ചാൽ നന്നായിരിക്കും.

അഞ്ച് മിനുട്ടിന് ശേഷ് അടപ്പ് തുറന്ന് അതിലേക്ക് ബാക്കിയുള്ള മസാലകൾ ചേർത്ത് (ഗരം മസാല ഒഴികെ) നന്നായി ഇളക്കുക. മസാലയുടെ പച്ച മണം മാറുമ്പോൾ ചതച്ചു വെച്ച ഇഞ്ചിയും വെളുത്തുള്ളിയും ചേർത്ത് ഇളക്കിയതിന് ശേഷം അതിലേക്ക് വഴറ്റി വെച്ച സോയാ ചങ്സ് ചേർത്ത് നന്നായി ഇളക്കി കാൽ കപ്പ് ചൂടുവെള്ളവും ചേർത്ത് ചെറു തീയിൽ പത്ത് മിനുട്ടോളം അടച്ചു വെച്ച് വേവിക്കുക.

ഇടക്ക് ഒന്ന് ഇളക്കി കൊടുത്ത് ഗരം മസാല കൂടി ചേർക്കാം (ഗരം മസാല ഞാൻ വീട്ടിൽ തന്നെ തയ്യാറാക്കുന്നതാണ്). പത്തു മിനിറ്റ് കഴിഞ്ഞ് അടപ്പ് തുറന്നു നോക്കുമ്പോൾ; ആഹഹാ! ഇറച്ചി റോസ്റ്റ് പോലും തോറ്റു പോകും. കറിവേപ്പില കൊണ്ട് ഗാർണിഷ് ചെയ്ത് സെർവ് ചെയ്യാം.

ഈയൊരു സബ്ജിയുണ്ടെങ്കിൽ ഒറ്റയിരുപ്പിനൊരു അഞ്ചോ ആറോ ചപ്പാത്തി കണ്ണും പൂട്ടി അകത്താക്കും ഇവിടത്തെ ചെറിയ കുഞ്ഞി; അവന്റെ അച്ഛനെ പോലെ ഭക്ഷണ പ്രിയനാണവൻ. വലിയ കുഞ്ഞൻ എന്നെപ്പോലെ ആയതു കാരണം പ്ലേറ്റിലുള്ള രണ്ട് ചപ്പാത്തി കഴിച്ചു തീർക്കുമ്പോഴേക്കും ആഗ്രയിലോ ഡൽഹിയിലോ പോയി വരാം. കുറച്ച് കൂടിപ്പോയോ; ഞങ്ങൾ ഇതിന്റെ രണ്ടിനും ഇടയിൽ ആയതു കൊണ്ട് ഇതിലും വലിയ ഉദാഹരണം സ്വപ്നത്തിൽ മാത്രം.

വാൽക്കഷ്ണം: ഒരു വിഭവവും തയ്യാറാക്കുമ്പോൾ മസാലകളും മറ്റും ഞാൻ അളന്നു തിട്ടപ്പെടുത്തി ഉപയോഗിക്കാറില്ല. അളവൊക്കെ കൈക്കുള്ളിൽ പരിചിതവും സുരക്ഷിതവുമാണ്.  അതുകൊണ്ട് മുകളിൽ പറഞ്ഞിരിക്കുന്ന അളവ് ഏകദേശ കണക്ക് മാത്രമാണ്.

✍️©️രതി രമേഷ്

Photo courtesy: Google

Post Views: 19
0
Rathi Ramesh

Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.