അത്തം വിരുന്നെത്തി ചിത്തത്തിൽ
ഇന്നൊരു ചന്തമേറും മഴവില്ലുമായ്
ഇനിവരും നാളുകൾ മലയാളി തൻ മനം
തിരുവോണ നാളിനായ് കാത്തിരിപ്പ്
ഓണമില്ല ഇന്ന് മലയാളനാട്ടിൽ
പറയുന്നു ചിലരിത് എന്തിനാണ്
പണ്ട് ആയിരുന്നത്രെ ഓണമെന്ന് !
ഇന്നോണം വെറുമൊരു പേരിനെന്ന്
പണ്ടുമോണം ഉണ്ടായിരുന്നു പക്ഷേ
അതിലേറെ കേമമായി ഇന്നുമുണ്ട്
ആഘോഷമൊന്നുമേ താൽപര്യമില്ലാത്ത
മാനുഷർ അന്നുമുണ്ടിന്നുമുണ്ട്
അത്തം തൊട്ടൊരു പത്തു നാൾ
മുറ്റത്തൊരു കൊച്ചു പൂക്കളം തീർക്കുവാൻ മടിയുള്ളവർ,
നാലഞ്ചു കൂട്ടമൊരുക്കി ഒരു നല്ല തിരുവോണ
സദ്യയൊരുക്കുവാൻ മടിയുള്ളവർ.