രാവിൻ ഇരുട്ടിനെ വകഞ്ഞുമാറ്റി സ്വർണ്ണ തേരിൽ പ്രഭ ചൊരിഞ്ഞ് ഭൂമി ദേവിക്ക് പൂജ വെക്കാൻ എത്തുന്നു ആയിരം കൈകളാൽ അരുണോദയം
പ്രകൃതിയെ തഴുകി തലോടി ഉണർത്തുന്ന അരുണകിരണങ്ങളെ നന്ദി ഞാനും ഈ മണ്ണിലെ സർവ്വ ചരാചരങ്ങളും നമിക്കുന്നു, നിനക്കേകാം പുഷ്പാഞ്ജലി
നീ കൊളുത്തും വിളക്കിനാൽ തെളിയുന്നു മണ്ണിതിൽ എന്നുമേ കൂരിരുട്ട്
നീക്കിതരിക നീ മർത്യൻ്റെ മനമിതിൽ കുടിയിരിക്കും തമസ്സിനെ നിൻ പ്രഭയാൽ.
J ula V Gopal