ഏറ്റവും നിസ്വാർത്ഥമായ ലവലേശം അസൂയയില്ലാത്ത കുശുമ്പ് തൊട്ടു തീണ്ടിയിട്ടില്ലാത്ത ഒരു വിഭാഗം എന്നുപറഞ്ഞാൽ അത് അധ്യാപകർ തന്നെയാണെന്നതിൽ ഒരു തർക്കം പോലുമില്ല. മറ്റെല്ലാ മേഖലകളിലും ചുറ്റുമുള്ളവർ അല്ലെങ്കിൽ താഴെയുള്ളവർ നമ്മുടെ ഒപ്പമോ അല്ലെങ്കിൽ മുകളിലോ വന്നാൽ നമുക്ക് തോന്നിയേക്കാവുന്ന മനുഷ്യസഹജമായ ചെറിയ അസൂയ പോലും ഇല്ലാത്തവരാണ് അധ്യാപകർ. അവർ അവരുടെ ശിഷ്യഗണങ്ങൾ മുഴുവൻ അവരെക്കാൾ ഉയരങ്ങൾ കീഴടക്കണമെന്ന വാശിയാണവർക്ക്. ഞാൻ പഠിപ്പിച്ചവർ ഉയർന്ന സ്ഥാനങ്ങൾ അലങ്കരിക്കുമ്പോൾ അഭിമാനമാണവർക്ക്.
ℍ𝕒𝕡𝕡𝕪 𝕥𝕖𝕒𝕔𝕙𝕖𝕣’𝕤 𝕕𝕒𝕪