Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, May 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » അറിവിലൂടെ സ്നേഹം വിളമ്പുന്നവർ
ജോലി പ്രചോദനം സ്‌കൂൾ / കോളേജ്

അറിവിലൂടെ സ്നേഹം വിളമ്പുന്നവർ

By Rathi RameshSeptember 4, 2023Updated:September 6, 20235 Comments3 Mins Read96 Views
Bookmark Now
Please login to bookmark Close

No account yet? Register

എഴുത്തിനെയെന്ന പോൽ അല്ലെങ്കിൽ അതിനുമപ്പുറം ഇഷ്ടമാണ് എനിക്കെന്റെ അദ്ധ്യാപന ജീവിതം. ഞാൻ ജന്മം കൊടുത്ത രണ്ടു മക്കളെപ്പോലെ മക്കളേ എന്ന് അധികാരത്തോടെ, വാത്സല്യത്തോടെ, സ്നേഹത്തോടെ വിളിക്കാൻ ഒരായിരം കുഞ്ഞുങ്ങളെ സമ്മാനിക്കുന്ന ഒരേയൊരു മേൽവിലാസം – അദ്ധ്യാപിക.

കുട്ടികളുടെ ചിരിയും കലപിലകളും കൊണ്ട് സമ്പന്നമായ സ്കൂൾ വരാന്തകളിലൂടെ, അവരുടെ ശ്വാസനിശ്വാസങ്ങൾ പ്രതിഫലിക്കുന്ന ക്ലാസ്സുമുറികളിലൂടെ മനസ്സ് സഞ്ചരിക്കുമ്പോൾ ടെക്സ്റ്റ് ബുക്കിൽ ഉള്ളതിനേക്കാൾ അല്ലെങ്കിൽ ചോക്കിൻ കഷ്ണത്താൽ ആ കറുത്ത ബോർഡിൽ എഴുതി പഠിപ്പിച്ചതിനേക്കാൾ അവർക്ക് ഞാനെന്ന വ്യക്തിയിൽ നിന്ന് എന്തെങ്കിലും ആർജ്ജിച്ചെടുക്കാൻ സാധ്യമായിട്ടുണ്ടോ എന്നാണ് ഞാൻ ചിന്തിക്കുന്നത്.

ഓരോ കുഞ്ഞു മുഖങ്ങളും, അവരുടെ സംശയങ്ങളും ഓരോ പുതിയ പാഠങ്ങളായിരുന്നു. എന്റെ മക്കളിൽ ഓതിക്കൊടുത്തിട്ടുള്ള നന്മ വചനങ്ങൾ ഓരോന്നും അവരിലും പകർന്നു കൊടുത്തിടുമ്പോൾ പുസ്തക പാഠത്തിനായി നീക്കിവെച്ചിട്ടുള്ള നാൽപത് മിനുട്ട് പിരിയഡ് കൊഴിഞ്ഞു പോകുന്നത് അറിയാറേയില്ലായിരുന്നു.

എന്റെ സ്കൂൾ വരാന്തകളിലെ കലപിലകളിലേക്ക്, അന്നത്തെ ക്ലാസുമുറികളിലേക്ക് അവരുടെ മനസ്സുകളിൽ മുറുകെ പിടിച്ച് മുങ്ങാംകുഴിയിടുമ്പോൾ, അവരുടെ മുഖങ്ങളിലെ ആവേശവും ആ മുങ്ങിത്തപ്പലുകളിൽ ആ കുഞ്ഞു കൈപ്പിടിയിൽ ഒതുങ്ങാവുന്നതിലപ്പുറം
അനുഭവങ്ങളുടെ അറിവിന്റെ വെളിച്ചം ഒളിപ്പിച്ചുവെച്ച് മടങ്ങുമ്പോൾ വിരിയുന്ന അദ്ഭുതവും കാണുമ്പോൾ മനസ്സിന് ലഭിക്കുന്ന സായൂജ്യം പറഞ്ഞറിയിക്കാൻ വയ്യ!

ഓരോ കുട്ടിയെയും പ്രത്യേകം പരിഗണിക്കപ്പെടുമ്പോഴാണ് ടീച്ചറെന്ന നിലയിൽ നാം വിജയിക്കുന്നത്. സ്കൂൾ സെക്കൻഡ് ഹോം ആണെന്ന് നാമവരെ പഠിപ്പിക്കുമ്പോൾ ഓരോ ടീച്ചറും ആ വീട്ടിലെ സ്നേഹം വിളമ്പുന്ന അമ്മയാണെന്ന കാര്യം വെറും വാക്കിലൊതുക്കാതെ ബോധ്യപ്പെടുത്തി കൊടുക്കണം നമ്മുടെ പ്രവൃത്തിയിലൂടെ.

മാസാവസാനം ശമ്പളം ലഭിക്കുന്ന വെറുമൊരു ജോലി മാത്രമാകരുത് അദ്ധ്യാപകവൃത്തി. അതൊരു തപസ്യയായിരിക്കണം. ഭാവി വാഗ്ദാനങ്ങൾ നമ്മുടെ ഓരോരുത്തരുടെയും കരങ്ങളിലാണെന്നും ഓരോ കുഞ്ഞുങ്ങളെയും ഹാൻഡിൽ വിത്  കെയർ മനോഭാവത്തോടെ കൈകാര്യം ചെയ്യണമെന്നും നാം ഓരോരുത്തരും മനസ്സിലാക്കിയിരിക്കണം.

ഓരോ കുട്ടിയുടെയും സ്വഭാവത്തിൽ പ്രകടമാകുന്ന മാറ്റങ്ങൾ സസൂക്ഷ്മം നിരീക്ഷിക്കാൻ ഒരു മന:ശാസ്ത്ര വിദഗ്ദ്ധന്റെ പ്രാവീണ്യമുണ്ടായിരിക്കണം. കാരണം അച്ഛനമ്മമാരോട് പറയാൻ മടിക്കുന്ന പല കാര്യങ്ങളും അവർ മനസ്സ് തുറന്ന് സംസാരിക്കുന്നത് അവരേറെ ഇഷ്ടപ്പെടുന്ന അവരുടെ ടീച്ചർമാരോടാണ് – അങ്ങനെയുള്ള ഒട്ടേറെ അനുഭവങ്ങളുണ്ട്. അവയിൽ ഒരു ചെറിയ സംഭവം:-

വീട്ടിലെ ചെല്ലക്കുട്ടിയായിരുന്ന, വളരെ അച്ചടക്കവും കൃത്യതയും ഉണ്ടായിരുന്ന എന്റെ പ്രിയപ്പെട്ട വിദ്യാർത്ഥിനി പെട്ടെന്നൊരു ദിവസം അങ്ങേയറ്റം അലസമായ വേഷത്തിൽ, ആകെ ഉൻമേഷം നഷ്ടപ്പെട്ടവളെ പോലെ, ഗൃഹപാഠം പൂർത്തീകരിക്കാൻ മടിയുള്ളവളായി സ്കൂളിൽ വരാൻ തുടങ്ങിയപ്പോൾ അവളറിയാതെ ഞാനവളെ നിരീക്ഷിച്ചു തുടങ്ങി. അവളുടെ മനസ്സിനെ അലട്ടുന്ന എന്തോ വലിയ പ്രശ്നമുണ്ടെന്ന് മനസ്സിലായപ്പോൾ സ്നേഹപൂർവ്വം അടുത്ത് വിളിച്ച് വീട്ടിലെ കാര്യങ്ങൾ ഓരോന്നായി ചോദിച്ചു തുടങ്ങി. അപ്പോഴാണ് മനസ്സിലായത് അവൾക്ക് ഒരു കുഞ്ഞനുജൻ പിറന്നിരിക്കുന്നു. ഒമ്പത് വയസ്സുവരെ ആ വീട്ടിൽ അച്ഛനമ്മമാരുടെ ഓമനയായിരുന്ന, ചേച്ചിയുടെ പുന്നാര അനിയത്തി കുട്ടിയായിരുന്ന അവളിൽ, ഞാനപ്പോൾ, അനുജൻ പിറന്നപ്പോൾ അമ്മയെ തട്ടിയെടുത്തവനെന്ന തെറ്റിദ്ധാരണയിൽ അവനെ ഉപദ്രവിക്കാൻ തുനിഞ്ഞ എന്റെ പൊന്നുമോനെയായിരുന്നു കണ്ടത്.  അവളോടുള്ള സ്നേഹവും പരിഗണനയും ആ വീട്ടിൽ നഷ്ടപ്പെട്ടു തുടങ്ങിയോ എന്ന് അവളുടെ പിഞ്ചു മനസ്സ് സംശയിച്ചു തുടങ്ങി. അനുജനോടുള്ള  വാൽസല്യം ആ വാക്കുകളിൽ നിറഞ്ഞു തുളുമ്പിയപ്പോഴും വിഷാദത്തിന്റെ നിഴൽ ആ കൺകോണുകളിൽ തെളിഞ്ഞു കാണാമായിരുന്നു.

എന്നാൽ കുറച്ച് ദിവസങ്ങൾക്ക് ശേഷം, തങ്ങളുടെ പിഞ്ചുകുഞ്ഞിനെ വേറെയാരെയോ ഏൽപ്പിച്ച് പി.ടി.എ മീറ്റിംഗിന് വന്ന ആ അച്ഛനമ്മമാരെ കണ്ടപ്പോൾ എനിക്ക് മനസ്സിലായി അവൾ ഇന്നും അവർക്ക് പ്രിയപ്പെട്ടവൾ തന്നെയെന്ന്. അല്ലെങ്കിലും ഒരമ്മയ്ക്കും അച്ഛനും അങ്ങനെയൊരു വേർതിരിവ് കാണിക്കാൻ പറ്റില്ലല്ലോ. അവളെ ബുദ്ധിപൂർവ്വം ഒഴിവാക്കി അവരോട് കാര്യങ്ങൾ സംസാരിച്ചപ്പോൾ അവർക്ക് മനസ്സിലായി അത്രയും നാളുകൾ അവർ ശ്രദ്ധിച്ചിരുന്നെങ്കിലും  അവഗണിച്ചിരുന്ന അവളിലെ മാറ്റങ്ങൾ എത്രമാത്രം ഗൗരവമേറിയതാണെന്ന്.

ഇങ്ങനെ എത്രയെത്ര അനുഭവ പാഠങ്ങൾ ഓരോ ദിവസവും മനസാകും പുസ്തകത്താളിൽ എഴുതി ചേർക്കപ്പെട്ടിരിക്കുന്നു. മക്കളുടെ മാർക്ക് കുറഞ്ഞതിൽ ടീച്ചർമാരെ മക്കളുടെ മുന്നിൽ വെച്ച് തന്നെ കുറ്റപ്പെടുത്തുന്ന അച്ഛനമ്മമാരെയും, താനേറെ ഇഷ്ടപ്പെടുന്ന ടീച്ചറാണല്ലോ തന്റെ കുറ്റത്തിന് പഴി കേൾക്കേണ്ടി വരുന്നതെന്ന തിരിച്ചറിവിൽ അച്ഛനമ്മമാരുടെ വായടപ്പിക്കാൻ അവരുടെ മുഖത്ത് ദൈന്യതയോടെ നോക്കുന്ന കുഞ്ഞുങ്ങളെയും അഭിമുഖീകരിക്കേണ്ടി വരുന്നതും വേറൊരു അനുഭവം.

ഇങ്ങനെയുള്ള അവസരങ്ങളിൽ  വിദ്യാഭ്യാസത്തിന്റെ അർത്ഥമെന്താണെന്ന് വെറുതെ ആലോചിച്ചു പോയിട്ടുണ്ട്.  ഗുരുക്കന്മാരെ മാതാപിതാക്കളെ പോലെ ആദരിക്കണമെന്ന് പഠിപ്പിച്ചു കൊടുത്ത ഗുരുവിനെ തന്റെ പ്രഥമ ഗുരുക്കളായ മാതാപിതാക്കൾ അധിക്ഷേപിക്കുമ്പോൾ ഏതു ഗുരു പഠിപ്പിക്കുന്നതാണ് ശരിയെന്നറിയാതെ പകച്ചു നിൽക്കുന്ന ബാല്യം.  ഇവർ വളരെ നല്ല രീതിയിൽ മുന്നോട്ട് പോകുന്ന അദ്ധ്യാപക രക്ഷാകർത്തൃ ബന്ധത്തിന് കളങ്കം ചാർത്തുന്ന ചെറിയൊരു ശതമാനം പേർ മാത്രം.

പുതിയ അധ്യയന വർഷത്തിൽ മറ്റൊരു ക്ലാസുകളിലെത്തുന്ന സന്തോഷത്തിനിടയിലും തന്റെ പ്രിയപ്പെട്ട ടീച്ചറെ വിട്ടുപോകുന്നതിന്റെ വിഷമത്തിൽ കരഞ്ഞുപോയിട്ടുള്ള ആ കുരുന്നു മനസ്സുകളാണ് മാസാവസാനം കിട്ടുന്ന ശമ്പളത്തേക്കാൾ വിലമതിക്കുന്നത്.
എന്റെ ടീച്ചറെ പോലെ സാരിയുടുക്കണം, അല്ലെങ്കിൽ എന്റെ ടീച്ചർ അങ്ങനെയാണ് അമ്മയ്ക്കെന്താ അങ്ങനെയായാൽ എന്നൊക്കെ ചോദിച്ച് അമ്മയോട് ശാഠ്യം പിടിക്കുന്ന മക്കളെക്കുറിച്ച് പരാതി പറയുന്ന അമ്മമാരെ കാണുമ്പോൾ മനസ്സിൽ അതിയായ സന്തോഷമാണ് – എന്റെ കുട്ടികളുടെ മനസ്സിൽ എത്ര ആഴത്തിലാണ് തന്റെ മുഖം പതിഞ്ഞു കിടക്കുന്നത് എന്ന തിരിച്ചറിവിൽ.

എന്റെ കുട്ടികൾ എന്ന് ഇടക്കിടെ പറയുന്നത് കേൾക്കുമ്പോൾ അസൂയ തലപൊക്കുന്ന മക്കൾ ദേഷ്യത്തോടെ “അപ്പോൾ ഞങ്ങൾ ആരുടെ മക്കളാണ്” എന്ന് ചോദിക്കുമ്പോഴും അവർക്കറിയാം അമ്മയ്ക്ക് തങ്ങളോടെന്ന പോലെ തന്നെ വാൽസല്യമാണ്  നൂറുക്കണക്കിനുള്ള ഈ മക്കളോടും എന്ന്.

അറിവ് പകർന്നു കൊടുക്കുമ്പോൾ കിട്ടുന്ന അറിവ് മറ്റേതൊരു അറിവിനേക്കാൾ മഹത്തരമാണെന്ന് ഞാൻ വിശ്വസിക്കുന്നു.  ഓരോ കുട്ടികളിലൂടെയും നാം കടന്നു ചെല്ലുന്നത് അവരുടെ വിശാലമായ മനസ്സുകളിലേക്കാണ്. അവിടെ കുടിയിരിക്കുന്നത് അവരുടെ ഏറെ പ്രിയപ്പെട്ട അവരുടെ കുടുംബവും. അവരിലൊരാളായിട്ടാണ് ആ അദ്ധ്യയന വർഷം മുഴുവൻ അവർ (ചിലർ ജീവിതകാലം മുഴുവൻ)  നമ്മളെ കൊണ്ടു നടക്കുന്നത്. അവരുടെ സെക്കന്റ് ഹോമിലെ സ്നേഹം വിളമ്പുന്ന അമ്മമാരായിട്ട്.

✍️©️രതി രമേഷ്

ചിത്രത്തിന് കടപ്പാട് : pinterest

Post Views: 27
3
Rathi Ramesh

5 Comments

  1. Suma Jayamohan on October 11, 2024 3:20 AM

    എത്ര ശരിയാണ്. ഏത് ആൾക്കൂട്ടത്തിനിടയിൽ നിന്നും ടീച്ചറേ എന്നൊരു വിളിമതി. ടീച്ചറായതിൽ അഭിമാനിക്കുന്നൊരു ടീച്ചറാണു ഞാനും❤️🌷

    Reply
  2. Nishiba M on September 5, 2023 4:08 PM

    അതേ സത്യം

    Reply
    • Rathi Ramesh on September 6, 2023 11:58 AM

      💖💖

      Reply
  3. Rathi Ramesh on September 4, 2023 11:06 PM

    സ്നേഹം dear 💖💖

    Reply
  4. Sunandha Mahesh on September 4, 2023 8:00 PM

    ശരിയാണ് ഇത്രയും സ്നേഹം തിരിച്ചു കിട്ടുന്ന profession വേറെയില്ല

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.