“എന്തിനാ നീ എപ്പോഴും എന്റെ കൂടെ നടക്കുന്നെ?”
“എല്ലാരും ഉണ്ടായിട്ടും ആരുമില്ലാത്ത നിനക്ക് കൂട്ടായ് ആരെങ്കിലും വേണ്ടേ”
“എല്ലാർക്കും ഞാൻ ഒരു ഭാരമാണ്.നാളെ നിനക്കും..”
“എനിക്ക് നീ എങ്ങനെ ഭാരമാകും? നീ ഉണ്ടെങ്കിലേ ഞാനുള്ളൂ..ഈ ശരീരം നിന്നെ വിട്ടുപോകുമ്പോൾ ഞാനും മണ്ണിലലിയും.എന്നാൽ നിന്റെ ഓർമകൾ അത് എന്നും ഈ മണ്ണിൽ ഉണ്ടാകും.എന്നാൽ എന്നെയോ ആരെങ്കിലും ഓർക്കുമോ?”
“ഞാനും നീയും ഒന്നല്ലേ..എന്നിലെ നല്ല ഓർമകൾ നിന്റെയും കൂടി അല്ലേ.”
“ഒരിക്കലും അല്ല…നീ ഒന്ന് പൊട്ടിച്ചിരിക്കുമ്പോൾ ഞാനും ശ്രമിച്ചിരുന്നു കൂടെ ചിരിക്കാൻ.നീ ഒന്ന് കരയുമ്പോൾ ഞാനും ശ്രമിച്ചിരുന്നു കൂടെ കരയാൻ. പക്ഷെ ഞാൻ വെറുമൊരു
രൂപം മാത്രം..വെളിച്ചമാണ് നിന്റെ ലോകം അവിടേക്കു പോകൂ.. ഇരുട്ടിൽ ഞാൻ വരാം എന്നും
നിനക്ക് കൂട്ടായ്. ”