Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQA+
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ആകാശദൂത് സെക്കൻഡ് പാർട്ട്
  • അകലം
  • മാപ്പ്
  • ഒരു മടിച്ചിയുടെ അടുക്കള വിപ്ലവം!
  • എന്റെ വായനയിൽ കലാച്ചി
  • കാലക്കേട്
  • പൊക്കത്തിലൊക്കെ എന്തു കാര്യം
  • മണിച്ചിത്രത്താഴ് _2.O
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Tuesday, October 13
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQA+
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ആകാശദൂത് സെക്കൻഡ് പാർട്ട്
കഥ കുട്ടികൾ ജീവിതം ജോലി വിവാഹം വീട് സിനിമ

ആകാശദൂത് സെക്കൻഡ് പാർട്ട്

By ജിനാസ് വേലാണ്ടിOctober 12, 20262 Comments3 Mins Read8 Views
Bookmark Now
Please login to bookmark Close

No account yet? Register

1993 ൽ പുറത്തിറങ്ങിയ ആകാശദൂത് എന്ന സിനിമയുടെ സെക്കൻഡ് പാർട്ട് വളരെ ചുരുക്കി എഴുതാൻ ഉള്ള ശ്രമമാണ്.

ജോണിയും(മുരളി)ആനിയും (മാധവി)മരിച്ചപ്പോൾ, നാല് ഭാഗം ചിതറി പോയ ആ നാല് മക്കൾ ഇപ്പോൾ എവിടെ? എന്ത് ചെയ്യുന്നു?

മീനുവിന് കുട്ടിക്കാലത്തെ കാര്യങ്ങളെല്ലാം വ്യക്തമായി ഓർമ്മയുണ്ട്. തന്നെ ദത്തെടുത്ത മാതാപിതാക്കൾ അവളെ നന്നായി തന്നെ നോക്കി വളർത്തിയെങ്കിലും തന്റെ കുഞ്ഞ് നാളിൽ നഷ്ടപ്പെട്ടു പോയ അനിയന്മാരെ ഓർത്ത് അവൾ എപ്പോഴും വിഷമിച്ചിരുന്നു. മുതിർന്ന ശേഷം അവൾ അവരെ കണ്ടെത്താൻ ഒരു പാട് ശ്രമിച്ചെങ്കിലും അവൾക്കതിനു കഴിഞ്ഞില്ല.

മീനു ഇപ്പോൾ വിവാഹിതയാണ്. ഭർത്താവ് ജയൻ. അവർക്ക് രണ്ട് മക്കളും ഉണ്ട്. ഒരു ആൺകുട്ടിയും ഒരു പെൺകുട്ടിയും. അവരുടെ ജീവിതം ഹാപ്പിയായി മുമ്പോട്ട് പോകുന്നു.

ടോണിയും റോണിയും ഒരേ വീട്ടിലേക്കാണ് ദത്തെടുക്കപെട്ടത്. ടോണി ഒരു ക്യാൻസർ സ്‌പെഷ്യലിസ്റ്റ് ആണ്. അമ്മക്ക് വന്ന രോഗം ആയത് കൊണ്ടാണ് അവൻ ആ ജോലി തന്നെ പഠിച്ചു നേടിയത്. വികലാങ്കനായ റോണി ഈ ഹോസ്പിറ്റലിലെ അഡ്മിനിസ്‌ട്രേഷനിലെ സഹായിയാണ്.

ഏറ്റവും ചെറിയ അനിയനായ മോനു വളർന്നത് ഒരു സമ്പന്ന കുടുംബത്തിലാണ്. വളരെ ചെറുപ്പത്തിൽ ദത്തെടുക്കപെട്ടതിനാൽ, അവന് ഭൂതകാലത്തെ കുറിച്ചൊന്നും വലിയ ഓർമ്മയില്ല.

ദത്തെടുക്കപ്പെട്ട രേഖകൾ വളരെ രഹസ്യമായി സൂക്ഷിച്ചത് കൊണ്ട് ഇവർക്ക് പരസ്പരം അന്വേഷിച്ചു കണ്ടെത്താനായില്ല. ഓരോരുത്തരും അവരവരുടെ തിരക്കിൽ അലിഞ്ഞു ചേർന്നതും പരസ്പരം കാണാനുള്ള സാധ്യതകൾ ഇല്ലാതാക്കി.

മൂത്ത മകൾ മീനുവിൽ നിന്ന് തന്നെ,കഥയുടെ,ക്‌ളൈമാക്സിലേക്ക് പോകാം.

ജയനുമായുള്ള സന്തോഷ ജീവിതത്തിനിടയിലാണ് സോഷ്യൽ മീഡിയ വഴി വലിയൊരു വാർത്ത മീനു അറിയുന്നത്. കാമുകനോടുപ്പം ജീവിക്കാൻ, ഒരു അമ്മ മകനെ പാറകല്ലിൽ എറിഞ്ഞു കൊന്നു എന്നുള്ള വാർത്തയായിരുന്നു അത്. മീനു തന്റെ സ്വന്തം അമ്മയെ ഓർത്ത് പോയി. താൻ മരണപെടുകയാണ് എന്നറിഞ്ഞപ്പോൾ ഓരോ കരങ്ങളിൽ മക്കളെയെല്ലാം ഏൽപ്പിച്ചു പോയ എന്റെ അമ്മ, കാലം മനുഷ്യനെ മൃഗമാക്കി മാറ്റിയപ്പോൾ എന്തൊക്കെ വാർത്തകളാണ് കേൾക്കുന്നത് ദൈവമേ. ആ കുഞ്ഞിനെ കൊന്നതും ഒരമ്മയാണല്ലോ എന്നവൾ മനസ്സിൽ വിലപിച്ചു പോയി.

ഒരിക്കൽ ഭർത്താവിനോടൊപ്പം ഒരു രോഗിയെ കാണാൻ ക്യാൻസർ സെന്ററിൽ പോയപ്പോൾ, മീനുവിന് തന്റെ അമ്മയെ ഓർമ്മ വന്നു.. അന്നാ ക്യാൻസർ സെന്ററിൽ നിന്ന് മീനു ഒരാളെ കണ്ടു. തന്റെ അച്ഛനെ കൊന്ന കേശവൻ(എൻ എഫ് വർഗീസ് ). കേശവൻ ക്യാൻസർ രോഗിയായിരുന്നു. ആകെ കോലം കെട്ട രൂപം. അയാൾ ചെയ്ത പാപത്തിന്റെ ഫലമായിരിക്കാം. മീനു അയാളെ കണ്ടെങ്കിലും കേശവൻ മീനുവിനെ തിരിച്ചറിഞ്ഞില്ല. ചെറിയ പ്രായത്തിൽ കണ്ടതല്ലേ. മീനു കേശവനെ കാണിച്ചു അയാളാണ് എന്റെ അച്ഛനെ കൊന്നത് എന്ന് പറഞ്ഞു. ജയൻ അവളെ സമാധാനിപ്പിച്ചു.

ഒരാഴ്ച്ചക്ക് ശേഷം മീനുവിനെ തേടി ഒരാൾ വരുന്നു. കേശവന്റെ മകനായിരുന്നു അത്. അച്ഛന്റെ അവസാന ആഗ്രഹമായിരുന്നു മീനുവിനെ കാണണം എന്ന്.

എന്തും ക്ഷമിക്കാനുള്ള മനസ്സുള്ള മീനു കേശവന്റെ വീട്ടിൽ എത്തി.

മീനു അവിടെ എത്തുമ്പോൾ അവളുടെ കൂടപ്പിറപ്പുകളെല്ലാം അവിടെ എത്തിയിരുന്നു. കാലം എല്ലാവരിലും വലിയ മാറ്റങ്ങൾ വരുത്തിയെങ്കിലും പരസ്പരം തിരിച്ചറിയാൻ,  ആ കൂടപ്പിറപ്പുകൾക്കായി.

ഏറെ കാലത്തിനു ശേഷമുള്ള കണ്ട്മുട്ടൽ അവരെ ഏറെ സന്തോഷിപ്പിച്ചു.

താൻ കാരണം ഒരിക്കൽ നാല് ഭാഗം, ചിതറിപോയ ജോണിയുടെയും ആനിയുടെയും മക്കൾ ഇന്ന് എവിടെ എന്ന് അന്വേഷിക്കാൻ കേശവൻ തന്റെ മകനെ എല്പിച്ചിരുന്നു. അച്ഛന്റെ അവസാന ആഗ്രഹപ്രകാരം, മകൻ തന്റെ സ്വാധീനവും പണവും ഉപയോഗിച്ച് മക്കളെയെല്ലാം അവിടെ എത്തിച്ചു. വളർന്നു വലുതായെങ്കിലും ആ കൂടപ്പിറപ്പുകൾ, പരസ്പരം തിരിച്ചറിഞ്ഞു.

ഒരിക്കൽ ആനിക്ക് വന്ന അതേ ബ്ലഡ് ക്യാൻസർ തനിക്ക് വന്നതും തന്റെ കൊച്ചു മകനെ , ആ കുഞ്ഞിന്റെ സ്വന്തം അമ്മ, കാമുകനോടുപ്പം ജീവിക്കാൻ പാറ കല്ലിൽ എറിഞ്ഞു കൊന്നതും എല്ലാം, കേശവന് കാലത്തിന്റെ വലിയൊരു അടയാളമോ, കണക്ക് തീർക്കലോ ആയി തോന്നി.

അന്നത്തെ ആ കൊച്ചു കുട്ടികൾ വളർന്നു വലുതായി, തന്റെ മുമ്പിൽ നിക്കുമ്പോൾ കേശവൻ അവരോട് മാപ്പിരന്നു. നിങ്ങളുടെ അച്ഛനെ കൊന്ന ഞാൻ എന്റെ സ്വാധീനം ഉപയോഗിച്ച് ജയിൽ ശിക്ഷയിൽ നിന്ന് രക്ഷപെട്ടെങ്കിലും കുറച്ചു കാലമായി ഞാൻ രോഗിയാണ്. നിങ്ങളുടെ ഒക്കെ കണ്ണീരും ശാപവും ആണ് എന്നെ ഈ രോഗിയാക്കിയത് എന്ന് ഞാൻ വിശ്വസിക്കുന്നു.

കാര്യമായ ഒരു രോഗം വരുന്നത് വരെയേ ഉള്ളൂ, മനുഷ്യന്റെ അഹങ്കാരവും ധിക്കാരവും, കുറച്ചു കാലം കിടന്നു മേലോട്ട് നോക്കി കിടക്കുമ്പോൾ ഏത് ക്രൂരനും പൊട്ടികരഞ്ഞു പോകും. നിങ്ങൾ എനിക്ക് മാപ്പ് തരണം.

പരസ്പരം കാണാത്ത ആ കൂടപ്പിറപ്പുകളെ വീണ്ടും തമ്മിൽ കാണിക്കാനുള്ള ഒരു നിയോഗം അയാൾക്ക് കാലം ഏൽപ്പിച്ചു കൊടുത്തത് പോലെ, മാപ്പപേക്ഷിച്ച ശേഷം അയാൾ ശ്വാസം കിട്ടാതെ പിടഞ്ഞു പിടഞ്ഞു മരിച്ചു.

ആ നാല് മക്കളുടെ മുമ്പിൽ കിടന്നു മരിക്കാനായിരുന്നു കേശവന്റെ വിധി. ഞങ്ങളെ അച്ഛനെ ഇല്ലാതാക്കിയ, ഞങ്ങളെ നാലാളെയും നാല് വഴിക്ക് പിരിച്ചു വിട്ട,ക്രൂരൻ മുമ്പിൽ നിന്ന് മരിക്കുമ്പോഴും.  തന്റെ കൂടപ്പിറപ്പുകൾ എല്ലാവരെയും കാണാൻ കാരണക്കാരൻ അയാളാണല്ലോ എന്നോർത്തപ്പോൾ മീനുവിന്റെ മനസ്സിൽ പകക്ക് പകരം സഹതാപം തോന്നി..

കേശവന്റെ മരണം നേരിൽ കണ്ട ശേഷം അവിടുന്ന് ഇറങ്ങിയ ജോണിയുടെയും ആനിയുടെയും മക്കൾ അവരുടെ തറവാട് വീട്ടിലേക്ക് പോയി. അമ്മയുടെ അവസാന ആഗ്രഹപ്രകാരം, ആ തറവാട് ഇപ്പോൾ ഒരു അനാഥ മന്ദിരമാണ്. അവിടെയുള്ള കുട്ടികളെ ഒക്കെ നേരിൽ കണ്ട ശേഷം അവർ നാല് പേരും, സെമിത്തേരിയിലേക്ക് പോയി.

ഒരു വശത്ത് പച്ചപിടിച്ച പുല്ലുകൾ പടർന്ന ഒരേ കുരിശിന് കീഴിലുള്ള ഇരട്ടകല്ലറ അതിൽ മങ്ങി പോയ അക്ഷരങ്ങളിൽ എഴുതിയിരിക്കുന്നു. ജോണി ആനി. ജോണി മരിച്ചിട്ട് ഒരു വർഷം കഴിഞ്ഞാണ് ആനി മരിച്ചതെങ്കിലും ഒരേ കല്ലറയിലാണ് അടക്കിയത്.. ആ മക്കൾ കരഞ്ഞു പ്രാർത്ഥിക്കുമ്പോൾ അന്തരീക്ഷത്തിൽ പുക നിറയുന്നതും, ജോണിയുടെയും ആനിയുടെയും ആത്മാക്കൾ പ്രത്യക്ഷപെടുന്നതായും കാണിക്കുന്ന സീൻ. ഒപ്പം രാപ്പാടീ നീ കേഴുന്നുവോ എന്ന പശ്ചാത്തല സംഗീതവും ചേരുന്നിടത്ത് സിനിമ അവസാനിക്കുന്നു.

#എന്റെരചന

#കൂട്ടക്ഷരങ്ങൾ

വിഷയം സിനിമ തുടരുന്നു.

0
ജിനാസ് വേലാണ്ടി
  • Website

ഖത്തറിൽ ജോലി ചെയ്യുന്നു.. നാട്ടിൽ കണ്ണൂർ ജില്ല.. മോന്താൽ.

2 Comments

  1. Joyce Varghese on October 12, 2026 11:27 PM

    ഹൃദയസ്പർശ്ശിയായ രണ്ടാം ഭാഗം. 👌കേശവന്റെ പശ്ചാത്താപം, പിരിഞ്ഞു പോയ സഹോദരങ്ങളെ തിരഞ്ഞുപിടിക്കാനും ഒന്നിപ്പിക്കാനും കാരണമായത് നല്ലൊരു ചിന്തയായി. 👍👏

    Reply
    • ജിനാസ് വേലാണ്ടി on October 12, 2026 11:32 PM

      ജോയ്സ് ❤️❤️❤️❤️

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.