Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, May 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ദൈവത്തെ വിൽക്കുന്നവർ
കഥ ജീവിതം ബന്ധങ്ങൾ

ദൈവത്തെ വിൽക്കുന്നവർ

By Anju RanjimaSeptember 8, 2023Updated:September 8, 20237 Comments3 Mins Read174 Views
Bookmark Now
Please login to bookmark Close

No account yet? Register

വിതുമ്പിക്കരയാൻ പാകത്തിന് കല്ലിച്ചു നിൽക്കുന്ന മുഖവുമായി അവൾ വീണ്ടും എന്റെ മുന്നിലേക്ക് വന്നു.

ഒരുവട്ടമല്ല..പലവട്ടം നടപ്പാതയിലൂടെ നടക്കുമ്പോൾ വഴിക്ക് വിലങ്ങനെ അവൾ കേറി വരാറുണ്ട്. മുഷിഞ്ഞ നോട്ടമുള്ള എണ്ണ വറ്റി പാറി പറന്ന ചെമ്പൻ മുടിയുള്ള ഒരു നാടോടി പെണ്ണ്. അപ്പോഴൊക്കെയും അവളുടെ കയ്യിലെ ചൂരൽ കുട്ടയിൽ ഓടക്കുഴലൂതി വിളിക്കുന്ന നീല കണ്ണനും അതിൽ മയങ്ങി നിൽക്കുന്ന വെളുത്ത രാധയും തുമ്പിക്കയ്യുള്ള ഉണ്ണി ഗണപതിയും ഉണ്ണീശോയും ഒക്കെ പാതി മയക്കത്തിൽ എന്നവണ്ണം നിറഞ്ഞ് കിടപ്പുണ്ടാവും.

ദൈവങ്ങളെ വിൽക്കുന്നവൾ.

എന്തോ അവളെ കാണുമ്പോൾ അമ്മുചേച്ചിയെ ഓർമ വരും. മാരാത്തെ തോട്ടത്തിൽ നിന്ന് കശുവണ്ടിക്കറയുള്ള പാവടത്തുമ്പിൽ നിറയെ പറങ്ങാണ്ടിപ്പഴവും മൂപ്പെത്താത്ത കശുവണ്ടിയും ഒക്കെയായി ഓടി വരുമ്പോൾ അമ്മുചേച്ചിയുടെ മുഖത്തും കരച്ചിലിന്റെ കല്ലിപ്പുണ്ടാകും.

അമ്മയും വല്യമ്മയും കാണാതെ ഇറയത്ത് നിന്ന് നീളൻ വാക്കത്തി കൊണ്ട് ആ കശുവണ്ടി മുറിച്ച് ഇളം പരിപ്പ് പങ്കിട്ട് കഴിക്കുമ്പോൾ ആ മുഖത്ത് ചിരി വിടരും.

ആ കല്ലിച്ച മുഖം പിന്നീട്‌ കാണുമ്പോൾ ആ ശരീരത്തിൽ ചൂടില്ലാരുന്നു. കുളത്തിലെ പായൽ പറ്റിയ നനുത്ത ദേഹത്ത് ജീവനും ഇല്ലാരുന്നു.

വിളർത്ത, മീൻ കൊത്തിയ കണംകാൽ തൊട്ട് നോക്കാൻ എനിക്കപ്പോൾ തോന്നി. ഒരിക്കൽ ആ കാലിൽ പാദസരം അണിയിച്ചത് ഞാനാണ്. വെറുതെ ആ കാലിലൂടെ വിരലോടിച്ചപ്പോൾ ലേശം നാണത്തോടെ അമ്മുചേച്ചി പറഞ്ഞു

“അപ്പുവേട്ടനും ഇങ്ങനെയാ ഇക്കിളിയാക്കുക. കാലില് മാത്രല്ല കയ്യിലും വയറ്റിലും മുഖത്തും ഒക്കെ..”

അപ്പുവേട്ടൻ എന്നാണോ എന്നെ ഇക്കിളിയാക്കുക എന്ന് വെറുതെ ഞാനപ്പോൾ ഓർത്തു.

“കുഞ്ഞൻ ഇത് ആരോടും പറയല്ലോട്ടോ”

അമ്മുചേച്ചിയുടെ ജീവനറ്റ മുഖത്ത് നോക്കി ഞാൻ ഇല്ലെന്ന് തലയാട്ടി.

അമ്മുചേച്ചിയുടെ മുഖമുള്ളവൾ എന്നെ നോക്കി നിൽക്കുന്നുണ്ട്.

എനിക്ക് വേണ്ട ദൈവങ്ങളുടെ രൂപങ്ങൾ. കളിമണ്ണിലോ പ്ലാസ്റ്റർ ഓഫ് പാരീസിലോ പൊതിഞ്ഞ അവറ്റകൾക്കൊന്നും എന്റെ നഷ്ടങ്ങളെ തിരികെ തരാൻ ആവില്ലല്ലോ?

അമ്മാവനെ ധിക്കരിച്ച് തന്നെ തേടി വന്നവൾ പറഞ്ഞത് എന്തോ ഓർമ്മയിൽ വന്നു.

” ഞാനിപ്പോൾ പോവാം ഉണ്ണിയേട്ടാ. കടമയും കുടുംബവും പ്രാരാബ്ദവും ഒക്കെയും ഉള്ളിൽ നിന്ന് ഒഴിയുന്ന നിമിഷം നിങ്ങൾ എന്നെ ഓർക്കും. അപ്പോൾ ഞാനുണ്ടാവില്ല.

മണ്ണ് തിന്ന ദേഹവുമായി നിങ്ങളുടെ അമ്മുചേച്ചി കിടക്കുന്നിടത്ത് വന്ന് നോക്ക്. അവിടെയുണ്ടാവും ഞാൻ”

കണ്ണ് നിറച്ചു കൊണ്ട് അവൾ പോയി.

പക്ഷേ അമ്മുചേച്ചിക്കൊപ്പം മണ്ണിൽ കിടക്കാതെ രവിക്കൊപ്പം കിടക്കാൻ കൽക്കട്ടയിലേക്ക് അവൾ പോയ അന്ന് രാത്രി വല്ലാതെ കരഞ്ഞു.

പട്ടി ഓരിയിടും പോലെ ശബ്ദമുണ്ടാക്കി കരഞ്ഞു. കരച്ചിലിനൊടുവിൽ അമ്മയുടെ തേങ്ങൽ കേട്ടു.

പിന്നെ എന്തൊക്കെയോ നേടി പിടിക്കാൻ ഉള്ള നെട്ടോട്ടം ആയിരുന്നു.

നേടി. പലതും…പല രീതിയിലൂടെയും.

വിളർത്ത മുഖവുമായി അമ്മുചേച്ചിയും വിയർത്ത ദേഹവുമായി അവളും കണ്മുന്നിൽ പലപ്പോഴും വന്നു. അപ്പോഴൊക്കെയും വാശിയോടെ ജീവിച്ചു.

അമ്മ മെത്തയിൽ കിടന്ന് മരിച്ചു. ഒറ്റയ്ക്കായിട്ടും വീണ്ടും വീണ്ടും വെട്ടിപ്പിടിച്ചു.

രാജ്യങ്ങൾ വെട്ടിപ്പിടിച്ച് തിരികെ വന്നപ്പോൾ രാജാവിനിരിക്കാൻ സിംഹാസനം ഇല്ലായിരുന്നു.

വെറുതെ നടന്നു. നിരത്തിലൂടെ…

ഇടയ്ക്ക് ചെമ്പൻ തലമുടി പെണ്ണിനെ കണ്ടു. വീണ്ടും വീണ്ടും അവളെ കാണാനായി ഇത് വഴിയേ നടന്നു.

ചൂരൽകുട്ടയിലെ കൃഷ്ണനും രാധയും പ്രതീക്ഷയോടെ നോക്കി.

ഇന്ന് അവൾ കൂർത്ത നോട്ടത്തോടെ എന്നെ നോക്കി നിന്നു.

എന്നെ അവൾ നോട്ടമിട്ടിരിക്കുന്നു. എന്റെ തുറിച്ചു നോട്ടങ്ങൾ അവൾ കണ്ടിരിക്കുന്നു.

ഒന്നും മിണ്ടാതെ അവൾ കയ്യിലെ ചെറിയ കൃഷ്ണവിഗ്രഹം നീട്ടി.

ഇപ്പോൾ അവൾക്ക് അമ്മുചേച്ചിയുടെ മുഖമല്ല. രാധയാണ്.

കൃഷ്ണന്റെ…അല്ല തത്കാലം എന്റെ.

കൈ കൊണ്ട് ആ വിഗ്രഹം ഞാൻ മെല്ലെ തള്ളി മാറ്റി. വേണ്ടെന്ന് കണ്ണുകൾ ചിമ്മി.

പിന്നെ പോക്കറ്റിൽ നിന്ന് അഞ്ഞൂറിന്റെ  രണ്ട് നോട്ടുകൾ എടുത്ത് നീട്ടി.

വരണ്ട് പൊട്ടിയ ചുണ്ടുകൾ നനച്ച് അവളുടെ കണ്ണുകൾ എന്റെ നേരെയും കൈ നോട്ടുകൾക്ക് നേരെയും നീണ്ടു.

ഇരുണ്ട മുറിക്കുള്ളിൽ പരുത്ത തറയിൽ വിശന്ന് മടുത്ത അവളുടെ വയറിലൂടെ ചുണ്ടുകളുരസി മുകളിലേക്ക് പടരുമ്പോൾ നിറഞ്ഞ കണ്ണുകൾ അവൾ അമർത്തി തുടയ്ക്കുന്നുണ്ടായിരുന്നു.

ആരോടോ ഉള്ള വാശി ഞാൻ തീർക്കുമ്പോൾ അവളുടെ കല്ലിച്ച മുഖത്ത് പുച്ഛം നിറഞ്ഞ പുഞ്ചിരി പടരുന്നത് കണ്ടിട്ടും ഞാൻ ഒരു ക്രൂരനാവുകയായിരുന്നു.

ശൂന്യത നിറഞ്ഞ കണ്ണുകളിൽ ആഴ്ന്ന് നോക്കിയെങ്കിലും ഒന്നും കാണാൻ കഴിഞ്ഞില്ല.

വിലയിട്ട് നേടിയ ചൂടിന് ഒടുവിൽ മെല്ലെ ഞാൻ പിറുപിറുത്തു.

“ആയിരം രൂപയ്ക്ക് ഞാനെന്റെ സിംഹാസനം കണ്ടെടുത്ത്.

വാശി തീർത്ത്…ഞാനിപ്പോ സ്വതന്ത്രനായി.”

“നിനക്ക് എന്താ കിട്ടിയേ? ഞാൻ നിനക്ക് ആരാ?”

അവളുടെ മുഖം വിറയ്ക്കാൻ തുടങ്ങി.

വിതുമ്പി കരയാൻ തുടങ്ങിയ അവളുടെ കവിളത്ത് മെല്ലെ തലോടി ഞാൻ പറഞ്ഞു.

“കരയല്ലേ..നീ കരഞ്ഞാ ഞാനും കരയും.”

ഒന്ന് നിശബ്ദമായ ശേഷം അവൾ വീണ്ടും തേങ്ങി തുടങ്ങി. ഉലയുന്ന ചുമലുകൾ കണ്ട് കൊണ്ട് ഞാൻ ഉറങ്ങി.

ഉറങ്ങി എഴുന്നേൽക്കുമ്പോൾ അവൾ ഉണ്ടായിരുന്നില്ല. പതിവില്ലാതെ അവൾ തേച്ച കാച്ചെണ്ണയുടെ മണം അവിടെങ്ങും പരന്നിരുന്നു. എന്റെ കൈകളിൽ അവളുടെ ഗന്ധം മണത്ത് കൊണ്ട് ഞാൻ എഴുന്നേറ്റിരുന്നു.

എന്റെ കാൽച്ചുവട്ടിൽ അവൾ എനിക്ക് നേരെ നീട്ടിയ കൃഷ്ണവിഗ്രഹം എന്നെ നോക്കി ഓടക്കുഴൽ ഊതുന്നുണ്ടായിരുന്നു.

രാധയില്ലാതെ കൃഷ്ണനും ഞാനും കണ്ണിൽ കണ്ണിൽ നോക്കി.

വർഷങ്ങൾക്ക് ശേഷം ഞാൻ കരഞ്ഞു.എനിക്കൊപ്പം കൃഷ്ണനും.

Pic  courtesy: google

Post Views: 23
9
Anju Ranjima

കഥയില്ലാത്തവൾ..ഇരുട്ടിന് കൂട്ടിരിക്കുമ്പോൾ കാണുന്ന സ്വപ്നങ്ങളിൽ ജീവിതം തിരയുന്ന കിറുക്കുള്ളവൾ

7 Comments

  1. Sajna Abdulla on October 5, 2023 1:25 PM

    നന്നായി എഴുതി… ❤️

    Reply
  2. Nishiba M on October 4, 2023 6:00 PM

    മനോഹരം

    Reply
  3. Silvy Michael on October 3, 2023 6:47 PM

    സങ്കടം… ഉജ്ജ്വലമായ കഥ. 👏👏👏👏

    Reply
    • Razeena P on October 3, 2023 10:59 PM

      അഞ്ചു….
      വല്ലാത്ത എഴുത് 🔥🔥🔥
      മറഞ്ഞിരിക്കുന്ന പ്രണയത്തിന്റെ വിരഹവും ഇത്രമേൽ മനോഹരമായി വർണ്ണിക്കാൻ നിന്നെ കൊണ്ടേ പറ്റൂ

      Reply
  4. Sabira latheefi on October 3, 2023 6:31 PM

    അടിപൊളി

    Reply
  5. Nafs nafs on October 3, 2023 5:08 PM

    ഹോ… എന്തൊരെഴുത്താ🔥🔥🔥

    Reply
  6. Vimitha on October 3, 2023 4:35 PM

    വല്ലാത്തൊരു എഴുത്ത് 🥰

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.