എടുക്കുമ്പോൾ ഒന്നും തൊടുക്കുമ്പോൾ നൂറും തറക്കുമ്പോൾ ആയിരവും ആയി മാറുന്ന പരിഹാസമെന്ന കൂരമ്പുകൾ!തൊടുക്കുന്നവന്റെ ഏകാഗ്രതയെ ഉലയ്ക്കാൻ,അതിവേഗം അവന്റെ ആവനാഴി ഒഴിക്കാൻ,അവന്റെ സർവ്വ ഊർജ്ജത്തെയും നിർവീര്യമാക്കാൻ കെല്പുള്ള ബ്രഹ്മാസ്ത്രമാണ് അവന്റെ കണ്ണുകളിലേക്ക് നോക്കിയുള്ള ഒരു മന്ദഹാസം.
(>സുജാതസുരേന്ദ്രൻ <)