പഴയ തറവാടിന്റെ പടിഞ്ഞാറേ മുറ്റത്ത്,
പണ്ട് ആരോ ഒരാൾ നട്ട് പരിപാലിച്ച തേന്മാവ് ഒരു പടുകൂറ്റൻ മരമായി ഇന്നും തലയെടുപ്പോടെ!
‘പരോപകാരാർത്ഥമിദം ശരീരം’ എന്ന്, ഇന്ന് ഭൂമുഖത്തില്ലാത്ത ആ ആരോ ഒരാൾക്ക് വേണ്ടി ഉറക്കെ പാടും പോലെ ആ തേന്മാവ് തളിർത്തും പൂത്തും കായ്ച്ചും തേൻ തോൽക്കും മാമ്പഴങ്ങൾ ഉതിർത്ത് ജീവജാലങ്ങൾക്ക് വിരുന്നേകിയും,തണലേകിയും തന്റെ ദൃഢമായ കൊമ്പുകൾ കുഞ്ഞുങ്ങൾക്ക് ഊഞ്ഞാലിനായി നീട്ടിപ്പിടിച്ചും നിവർന്നങ്ങനെ നിൽക്കുന്നുണ്ട്..
(>സുജാത നായർ<)