ഒരു കുടക്കീഴിൽ
ഒരു മഴയുടെ
ഈണമായവർ
നാം രണ്ടുപേർ..
ഒരുമിച്ചൊരു
വെയിൽ നാളത്തെ
പുണർന്നവർ
നാം രണ്ടുപേർ..
ഒരു പുതപ്പിൻ കീഴിൽ
ഒരു സ്വപ്നത്തെ
പകുത്തവർ
നാം രണ്ടുപേർ..
കണ്ണിൽ
സ്നേഹത്തിന്റെ
കടലാഴങ്ങൾ
അളന്നവർ
നാം രണ്ടുപേർ..
ഒരിക്കൽ..
ഒരു ഹൃദയമായിരുന്നവർ
നാം രണ്ടുപേർ..
എന്നിട്ടും..ഇന്ന്…
ഒരു കൈ അരികെ..
ഒരു നിശ്വാസത്തിൻ
അകലെ..
അപരിചിതർ
നാം രണ്ടുപേർ..