പേന മുനയാൽ അടിവരയിട്ടും,വട്ടം വരച്ചും, എഴുതി ചേർത്തും നീ ജീവിതം ഓടി പിടിക്കാൻ നോക്കുമ്പോൾ നിന്നെ പിന്നിലാക്കി ഞാനും ദിവസങ്ങളായും, മാസങ്ങളായും ഏറെ മുന്നിലോടി.
ഓടി തളർന്ന് ഡിസംബറിൻ മടിയിൽ വഴി മുട്ടി നിൽകുമ്പോൾ നീ വീണ്ടും ഒരുങ്ങുകയാണ് അടുത്ത ഓട്ടത്തിനായി.
ഞാനോ!ഒരു പാഴ്ജന്മമായി തുരുമ്പു പിടിച്ച സൂചിയോടൊപ്പം ഏതെങ്കിലും ചുമരിൽ തൂങ്ങി കിടക്കും,അല്ലെങ്കിൽ തീ തിന്ന ഒരുപിടി ചാരമായി അടുപ്പിൻ ചുവട്ടിലിരിക്കും.