മുല്ലപ്പൂ
പുതുമഴ പെയ്താൽ
പുതുമണ്ണ് നനഞ്ഞാൽ
മുല്ലവള്ളി തളിർത്തു
മുല്ലമൊട്ട് വിരിഞ്ഞു
മുഴുത്ത മുല്ലമൊട്ടുകൾ അടർത്തിയെടുത്തു മുല്ലപ്പൂമാലകോർത്തു
പിന്നിയിട്ട മുടിയിൽ ചൂടി
സ്കൂളിൽ പോയ
ബാല്യമെത്ര സുന്ദരം
കൂടെ ഉമ്മ തന്ന ഉപദേശവും
“വാടിയ പൂ ചൂടിയാലും
ചൂടിയ പൂ ചൂടരുതെന്ന് ”
ഇന്നും ഓർമ്മയിൽ
തങ്ങി നിൽപ്പു .
റംസീന നാസർ