Author: DrMini Narendran

ഡോ. മിനി നരേന്ദ്രൻ തിരുവനന്തപുരം സ്വദേശി. അദ്ധ്യാപിക സൈക്കോളജിക്കൽ കൗൺസിലർ, സ്പെഷ്യൽ എഡ്യൂക്കേറ്റർ. ആംഗലേയ ഭാഷയിലും മലയാളത്തിലും കവിതകളും ലേഖനങ്ങളും എഴുതിവരുന്നു. ഓൺലൈൻ മാധ്യമ രംഗത്തും സജീവമായി തുടരുന്നു. ഉൾകാഴ്ചകൾ പോസിറ്റീവ് വൈബ്സ് എന്ന പേരിൽ "spotify " ചാനലിലൂടെ പോഡ്കാസ്റ്റ്കളും ചെയ്തു വരുന്നു. ഇംഗ്ലീഷ് ഭാഷയിൽ Memories, Petals, Dew Drops, Rhythm of silence പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മലയാളത്തിൽ എന്റെ കുറിപ്പുകൾ, കുട്ടികളും മാനസീകാ രോഗ്യവും , സത് ചിന്തകൾ, കൂടാതെ ലഹരിയ്ക്ക് എതിരായുള്ള പ്രവർത്തങ്ങളുടെ ഭാഗമായി വർജ്ജിക്കു രാസലഹരി സ്വീകരിക്കു ജീവലഹരി എന്ന കൃതിയും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ദേശീയ തലത്തിൽ പോയട്രി ക്ലബ്ബിന്റെ അവാർഡ് , പ്ലാനറ്റ് മാഗസിന്റെ ഔട്ട്‌ സ്റ്റാൻഡിങ് വുമൺ അവാർഡ്, വർത്തി വെൽനെസ്സ് ഫൌണ്ടേഷന്റെ സമൂഹ്യ പ്രതിബദ്ധതയുള്ള സാഹിത്യ പ്രവർത്തനങ്ങൾക്ക് രാഷ്ട്രീയ പ്രതിഷ്ഠ പുരസ് കാർ, കൂടാതെ സമശ്രീ ഡോക്ടർ സുകുമാർ അഴിക്കോട് അവാർഡ്, മലയാളി കൾച്ചറൽ ഫോറം അവാർഡ് , മലയാറ്റൂർ കർമ്മ ശ്രേഷ്ഠ അവാർഡ് സർഗ്ഗശ്രീ അവാർഡ്, നവഭാവന ഡോക്ടർ അയ്യപ്പപണിക്കർ അവാർഡ് , ഒടുവിലായി കേരള ഗ്രാമസ്വരാജ് ഫൌണ്ടേഷൻ സുഗത കുമാരി സാഹിത്യ പുരസ്‌കാരം തുടങ്ങിയ അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ട്.

ഉൾകാഴ്ച ! അറിയുന്നത് വിവേകമല്ല. അറിയുന്നതും മനസ്സിലാക്കുന്നതും തമ്മിൽ വലിയ അന്തരമുണ്ട്. ഒരു കാര്യത്തെക്കുറിച്ച് ധാരാളം അറിയാൻ കഴിയും, പക്ഷേ അത് ശരിക്കും മനസ്സിലാക്കി എന്ന് അതിനർത്ഥമില്ല . എല്ലാവരും അതുല്യരാണ്. അതിനാൽ ആരെയും അറിവ് കൊണ്ട് വിധിക്കരുത്, അതിനധികാരവും നമുക്കില്ല. മനസ്സിലാക്കുവാനാണ് ശ്രമിക്കേണ്ടത്. നമ്മൾ കാര്യങ്ങൾ കാണുകയും മനസ്സിലാക്കുകയും ചെയ്യുന്ന രീതി, നമുക്ക് കാണാൻ കഴിയുന്നത് പോലെ, കാര്യങ്ങൾ കാണുക മാത്രമല്ല, ഒരേ സമയം അവ മനസ്സിലാക്കുകയും ചെയ്താൽ മാത്രമേ നമുക്ക് പൂർണ്ണമായ അറിവിലേക്ക് എത്താൻ കഴിയൂ. ലോകത്തെക്കുറിച്ചുള്ള നമ്മുടെ വീക്ഷണത്തിൽ വിശ്വാസങ്ങളുടെയും അനുഭവങ്ങളുടെയും വലിയ സ്വാധീനമുണ്ട്. കാരണം, നമ്മുടെ വിശ്വാസങ്ങളും അനുഭവങ്ങളും, നമ്മൾ ആരാണെന്ന് മനസ്സിലാക്കുന്ന കാര്യങ്ങളും നമ്മുടെ അറിവിന്റെ വഴികളെ സ്വാധീനിക്കുന്നു. അറിയാനുള്ള വഴികളാണ് നമ്മുടെ കാഴ്ചപ്പാടുകളും വിവേകവും രൂപപ്പെടുത്തുന്നതിനുള്ള മാർഗ്ഗങ്ങൾ. നിങ്ങളുടെ ന്യായവിധി കഴിയുന്നിടത്തോളം കരുതിവച്ച്, മറ്റൊരാളെക്കുറിച്ച് അല്ലെങ്കിൽ മറ്റേന്തുതന്നെ ആയാലും അറിയാൻ ആഗ്രഹിക്കുന്നത് ഏറ്റവും നന്നായി ഗ്രഹിച്ചതിനു ശേഷം മാത്രം വിധി നടത്തുക…

Read More

കുറച്ചു നാളുകൾക്ക് മുൻപുള്ള യാത്ര കൾക്കിടയിലാണ് ഒരു പ്രതിമ കണ്ണിൽ ഉടക്കിയത് പെട്ടന്ന് ശിവരൂപമോ എന്ന് തോന്നിപ്പോയി എന്നാൽ ഒരാവർത്തികൂടി ആ പ്രതിമ കാണാൻ യാത്രക്കിടയിൽ തരം കിട്ടിയതുമില്ല. പിന്നീട് പല ദിവസങ്ങളിലും അങ്ങനെ ഒരു പ്രതിമ അത്‌ എന്താവും എന്ന് പലവുരു മനസ്സിൽ ചോദിച്ചു പക്ഷേ അങ്ങനെ ഒരു ചിത്രം എവിടെയും കണ്ടതായി ഓർത്തെടുക്കാൻ കഴിഞ്ഞില്ല. കഴിഞ്ഞ ദിവസം വീണ്ടും ആ വഴി പോകാൻ തീരുമാനിച്ചപ്പോൾ പ്രതിമയും അതിന്റെ കൂടുതൽ കഥകളും വീണ്ടും മനസ്സിൽ ആകാംക്ഷയുണർത്തി. ദൂരെ നിന്ന് പ്രതിമ കണ്ടപ്പോഴേ ആ മനോഹരമായ കലാ ശില്പത്തെ എന്റെ എഴുത്തിടങ്ങളിലെ ദൃശ്യ ശ്രാവ്യ മേഖലയിലെ നിശബ്ദ സഹയാത്രികൻ മനോഹരമായി എല്ലാം ഫ്രെയിമിൽ ഒതുക്കാൻ തയ്യാറായി. ശിൽപ്പത്തിന്റെ അരികിൽ എത്തിയപ്പോഴാണ് ശിൽപ്പത്തിന്റെ ചരിത്രം മനസ്സിൽ നിറഞ്ഞ് വന്നത്. കുളച്ചൽയുദ്ധത്തിൽ വിജയം വരിച്ച ധീര യോദ്ധാക്കളുടെ സ്മരണാർത്ഥം പ്രതിമ പാങ്ങോട് മിലിട്ടറി കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ആഗസ്റ്റ് ആദ്യ…

Read More

ഉൾകാഴ്ച ! ദയയുടെ ഏത് പ്രവൃത്തിയും വിലമതിക്കപ്പെടുന്നു. അത് ഒരു വലിയ പ്രവൃത്തിയോ ; ഒരു ചെറിയ പ്രവൃത്തിയോ ആകാം. ദയ അല്ലെങ്കിൽ ദയ കാണിക്കുന്നത് ഒരു മനോഭാവമാണ്. നമ്മുടെ സഹായം ആവശ്യമുള്ള ആരുമായും നമ്മുക്ക് ദയ പങ്കിടാം അതിൽ നിന്നും മറ്റൊരാളുടെ മുഖത്ത് പുഞ്ചിരി വിടർത്താൻ സാധിക്കുന്നു . നമ്മൾ ദയയുള്ളവരാണെങ്കിൽ‌, നമ്മുടെ ഹൃദയo മറ്റൊരാൾ‌ക്കായി ശരിക്കും, പ്രവർത്തിക്കപ്പെടും. സമാനുഭാവം ഇതാണ്. കുടുംബാംഗങ്ങൾ, സുഹൃത്തുക്കൾ, അയൽക്കാർ, സഹപാഠികൾ അല്ലെങ്കിൽ ആത്മാർത്ഥമായി സഹായം ആവശ്യമുള്ള ആരിലും ദയ കാണിക്കാം . നാം ദയ കാണിക്കുമ്പോൾ നമ്മുടെ ഹൃദയത്തിൽ ഒരു ആത്മ നിർവൃതി അനുഭവപ്പെടുന്നു. എന്നാൽ ജാഗ്രതയോടെ ഒരു വാക്ക്, ആത്മാർത്ഥമായി സഹായം ആവശ്യമുള്ളവരോട് മാത്രം ഉദാരത പുലർത്തുക.

Read More

പരാജയങ്ങള്‍ കൂടുതല്‍ ശക്തമായി തിരിച്ചുവരുവാന്‍ പ്രചോദനം നല്‍കുന്നുവയാണ് . തിരിച്ചടികളും പരാജയങ്ങളും സംഭവിക്കുമ്പോള്‍ തളരുന്നവരുണ്ട്. പക്ഷേ, അവയില്‍ നിന്ന് വമ്പിച്ച ഉര്‍ജം നേടി ശക്തമായി തിരിച്ചുവരുന്നവരാണ് ചരിത്രം സൃഷ്ടിക്കുന്നവരും സൃഷ്ടിച്ചവരും. വിജയിക്കുമ്പോള്‍ മറ്റുള്ളവര്‍ നമ്മെ അറിയും. പരാജയപ്പെടുമ്പോള്‍ നാം നമ്മെത്തന്നെ തിരിച്ചറിയും. പരാജയങ്ങള്‍ സംഭവിക്കുമ്പോഴാണ് നമ്മള്‍ ഉള്ളിലേക്ക് നോക്കാറുള്ളത്. പുറത്തേക്ക് നോക്കുമ്പോള്‍ കിട്ടുന്ന അറിവിനേക്കാള്‍ മഹത്തരമാണ് അകത്തേക്ക് നോക്കുമ്പോള്‍ കിട്ടുന്നറിവ് .. പരാജയപ്പെടുമ്പോള്‍ നമുക്ക് യഥാര്‍ഥ ശത്രുക്കളെയും മിത്രങ്ങളെയും തിരിച്ചറിയാന്‍ സാധിക്കും. വിജയത്തില്‍ നമ്മോടൊപ്പം ചുറ്റിപ്പറ്റി നിന്നവര്‍ പരാജയപ്പെടുമ്പോള്‍ ഓടിയകലും. പരാജയത്തിലും കൂടെ നില്‍ക്കുന്നവരാണ് യഥാര്‍ഥ സുഹൃത്തുക്കള്‍. ബന്ധങ്ങളുടെ ആഴം തിരിച്ചറിയാന്‍ പരാജയം വഴിയൊരുക്കുന്നുണ്ട്.

Read More

ഉൾകാഴ്ച !    അവബോധമേഖലയിൽ നിന്ന് മറ്റെല്ലാം ഒഴിവാക്കി ഒരൊറ്റ ചിന്തയിലോ വിഷയത്തിലോ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കഴിവാണ് ശ്രദ്ധകേന്ദ്രികരിക്കൽ .   ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കഴിവ് ഒരാൾക്ക് ഉണ്ടായിരിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട കഴിവുകളിൽ ഒന്നാണ്. എന്നിരുന്നാലും, മിക്ക ആളുകൾക്കും ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കഴിവില്ല.     ഇത് പരിഹരിക്കാൻ കഴിയുന്ന ഒന്നാണ്. ഫോക്കസ് ചെയ്യാനുള്ള കഴിവ് മറ്റേതൊരു നൈപുണ്യത്തെയും പോലെ വികസിപ്പിക്കാൻ കഴിയും. ചിന്തകൾ, ശബ്ദങ്ങൾ അല്ലെങ്കിൽ മറ്റെന്തെങ്കിലും ശ്രദ്ധയിൽപ്പെടാതെ, വന്നാൽ അത് ശ്രദ്ധയോടെ വീക്ഷിക്കാൻ മനസ്സിനെ പരിശീലിപ്പിക്കുന്ന ഒരു വ്യക്തിക്ക്  ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയും.

Read More

ജീവിതത്തിൽ നല്ലതും, ചീത്തയുമുണ്ട്. കയ്പ്പും , മധുരവുമുണ്ട്. രാവും ,പകലുമുണ്ട്. വേനലും, ശൈത്യവുമുണ്ട്. ജീവിതം അങ്ങിനെയാണ്. അത് നിറയെ അനുഭവങ്ങളാണ്… സാധ്യമാകുന്ന എല്ലാ രീതിയിലും അതിനെ അടുത്തറിയണം… അനുഭവിക്കണം… അനുഭവങ്ങളെ ഒരിക്കലും ഭയപ്പെടരുത്. ഭയത്താൽ നയിക്കപ്പെടരുത്. കൗതുകം സന്തോഷം അതുമല്ലെങ്കിൽ ചില നിമിഷങ്ങളോടുള്ള തോന്നുന്ന ഇഷ്ടം ചിലതിനോടുള്ള മോഹം ഇതൊക്കെയാണ് പല പൊള്ളുന്ന സത്യങ്ങളിലും കാൽ തെറ്റി വീണുപോകുമ്പോഴും നമ്മെ മുന്നോട്ട് നയിക്കുന്ന കാരണങ്ങൾ. മനസ്സിന്റെയും ചിന്തകളുടെയും സ്വപ്നങ്ങളുടെയും സ്വാതന്ത്ര്യം അറിഞ്ഞവർക്ക് മാത്രമേ ജീവിതവും, സൗഹൃദവും, പ്രണയവും, കാമവും, സർഗ്ഗാത്മകതയും ശരിയായി അനുഭവിക്കുവാൻ കഴിയൂ. അവർക്ക് മാത്രമേ സ്വന്തം മനസ്സിനെ തിരിച്ചറിയുവാൻ കഴിയൂ. സ്വതന്ത്രമായ മനസ്സും, ചിന്തകളും, ശരീരവുമുള്ളവർക്ക് മാത്രമേ സത്യത്തിന്റെയും പരമാനന്ദത്തിന്റെയും പ്രണയത്തിന്റെയും, പ്രതാപത്തിന്റെയും, ഭംഗിയുടെയുമൊക്കെ ഹിമാലയ സമാനമായ അവസ്ഥകൾ മനസ്സിലാവൂ. കാലേകൂട്ടിയുള്ള തീരുമാനങ്ങൾ ഇല്ലാതെ തികച്ചും അപ്രതീക്ഷിതമായി ജീവിതത്തെ സമീപിക്കുന്നതിൽ ഒരു പ്രത്യേക ഭംഗിയുണ്ട്. അപ്പോഴൊക്കെ ജീവിതത്തിനു ഒരു പുതുമയും യുവത്വവുമുണ്ട്. ഒരു ഒഴുക്കുണ്ട്…

Read More

ലഹരി നിങ്ങളെ സ്വർഗത്തിന്റെ രൂപത്തിൽ എത്തി നരകത്തിലേക്ക് കൂട്ടി കൊണ്ടുപോകുന്നു. ഡോ. മിനി നരേന്ദ്രൻ.

Read More