Author: Ajeesh Kavungal

സംഭവം കഥയാ… പേര് നിങ്ങള് തന്നെ ഇട്ടോ… രാവിലെ ബൈക്ക് സ്റ്റാർട്ട് ചെയ്യുമ്പോ ഉള്ളില് പ്രാർത്ഥന ആയിരുന്നു. “ദൈവമേ ഇന്നെങ്കിലും എല്ലാം ശരിയാവണെ, വിജയേട്ടൻ വീട്ടിൽ തന്നെ ഉണ്ടാവണന്ന്” ഒരാഴ്ച ആയി വെയിലത്ത് അലയാൻ തുടങ്ങീട്ട്. ഒരു പുതിയ വീട് പണിയാൻ പോവാണ്. അതിന് പഞ്ചായത്താഫീസിൽ നിന്ന് പേപ്പർ കിട്ടണം. വീട് പണിയാൻ പോവുന്ന സ്ഥലം കൃഷിയിടമാണോ പുറമ്പോക്കാണോന്ന് ഒക്കെ അറിയണം ത്രേ.. അക്ഷയ വില്ലേജാഫീസ് പഞ്ചായത്താഫീസ് ന്നും പറഞ്ഞ് ഇപ്പോ ദിവസം കുറെ ആയി. പഠിപ്പ് കഴിഞ്ഞപ്പോ തന്നെ ബാംഗ്ലൂര് ജോലി കിട്ടിപ്പോയതാ ഞാൻ. പിന്നെ ലീവിന് വന്നാഏറിയ ഒരാഴ്ച ഇവിടെ വരും.അതുകൊണ്ട് ഈ വക കാര്യങ്ങളിൽ അത്ര അറിവും ഇല്ല. തന്റെ നടപ്പു കണ്ട് സഹതാപം തോന്നിത് കൊണ്ടായിരിക്കണം അടുത്ത വീട്ടിലെ മനോഹരൻ ചേട്ടൻ വിജയേട്ടനെ ചെന്ന് കാണാൻ പറഞ്ഞത്. വിജയേട്ടൻ ഏത് പാർട്ടിക്കാരനാണെന്ന് ആർക്കും അറിയില്ല. പക്ഷേ ആരു വിളിച്ചാലും കൂടെ പോവും. പറ്റുന്ന ഉപകാരം ചെയ്യും.…

Read More

“ഉറക്കം വന്നില്ല അല്ലേ ” സരസുവിന്റെ ചോദ്യമാണ് ശങ്കരേട്ടനെ ചിന്തയിൽ നിന്നുണർത്തിയത്. “ഇല്ല ഉറക്കം വരുന്നില്ല. നാളെയല്ലേ അവർ വരാം എന്നു പറഞ്ഞത്. ഇതിപ്പോ പതിനൊന്നാമത്തെ പ്രാവശ്യമാണ് സിന്ധുവിനെ പെണ്ണ് കാണാൻ വരുന്നത്. ആലോചിച്ചിട്ട് ഉറക്കം വരുന്നില്ലെടീ. ബ്രോക്കർ കൃഷ്ണൻകുട്ടി പറഞ്ഞത് ഇത് നടക്കും എന്നാണ് അങ്ങനെ ആയാൽ അതിനുള്ള പൈസ ഉണ്ടാക്കണ്ടി വരും ഇതിനുമുമ്പു വന്ന ആലോചനകളെല്ലാം പകുതി മുടങ്ങിയതിനു കാരണം സ്ത്രീധനം തന്നെയായിരുന്നു. സ്ത്രീധനം ഇല്ലാതെ കെട്ടി കൊണ്ടുപോകാൻ എന്ത് യോഗ്യതയാടി നമ്മുടെ മോൾക്കുള്ളത്. അധികം വിദ്യാഭ്യാസമില്ല .അധികം സൗന്ദര്യവുമില്ല. ഇതിനു മുമ്പു വന്ന പയ്യൻ അനിയത്തിയെ ആണെങ്കിൽ നോക്കാം എന്നു പറഞ്ഞപ്പോൾ അവളുടെ ചുണ്ടിൽ ചിരിവന്നെങ്കിലും ഉള്ളിൽ നീറിയ സങ്കടത്തിന്റെ കനൽ അവളുടെ കണ്ണിൽ കാണായിരുന്നു.” ഇത്രയും കേട്ടതും സരസു അറിയാതെ ഒന്നു ഏങ്ങലടിച്ചു .ശങ്കരേട്ടൻ മെല്ലെ തിരിഞ്ഞു കിടന്നു സരസുവിനെ ചേർത്തു പിടിച്ചുകൊണ്ടു പറഞ്ഞു ” നീ വിഷമിക്കണ്ടടീ എന്റെ തല കൊണ്ടു വെച്ചിട്ടാണെങ്കിലും ഇതിനുള്ള പൈസ…

Read More

I think you are a writer.. ശബ്ദം കേട്ടപ്പോ ഞാനൊന്നു തല ചരിച്ചു നോക്കി. ശബ്ദത്തോടൊപ്പം വന്നത് വില കൂടിയ ഏതോ സിഗരിറ്റിന്റെ മണം. ഞാൻ പുറത്തേക്ക് നോക്കി. ദൂരെയായി കാണാം പഴനിമല. ഞാനൊന്നു ചിരിച്ചു കൊണ്ട് പറഞ്ഞു നോ സർ ഞാനൊരു ഇലക്ടീ ഷ്യനാണ്. അയാളും ചെറുതായൊന്നു ചിരിച്ചു. എനിക്ക് സംഭവം മനസ്സിലായി. അല്ലെങ്കിലും മൊബൈൽ എടുത്തു നോക്കുമ്പോ എനിക്ക് പരിസരം മറക്കും. എന്റെ എഫ് ബി പേജ് ആള് കണ്ടെന്നു സാരം. ഇടക്ക് വെള്ള കലർന്ന കട്ടത്താടി. സിഗരറ്റ് വലിച്ച് കറുത്ത ചുണ്ടുകൾ.അയാളുടെ മുഖത്തെ പ്രൗഡി കണ്ടാലറിയാം ഏതോ വലിയ മനുഷ്യനാണെന്ന്. എങ്ങോട്ടാണെന്ന അയാളു ടെ ചോദ്യത്തിന് ദൂരെ കാണുന്ന പഴനിമലയിലേക്ക് വിരൽ ചൂണ്ടി. സാർ എങ്ങോട്ടാണെന്ന എന്റെ ചോദ്യത്തിന് മധുരൈ എന്നയാൾ മറുപടി പറഞ്ഞു. ” നിങ്ങൾ ഈ എഴുത്തുകാർ എഴുതുന്നത് സ്വന്തം അനുഭവങ്ങളാണോ?” “എല്ലാവരുടെയും എനിക്കറിയില്ല സർ. പിന്നെ എന്റെ ചില ആഗ്രഹങ്ങൾ ഞാൻ…

Read More

ആശുപത്രി ക്യാന്റീനിൽ ഒരു ചായ ഓർഡർ ചെയ്തു മൊബൈലിൽ മുഖം താഴ്ത്തി ഇരിക്കുകയായിരുന്നു ഞാൻ.. “ഓർമ്മയുണ്ടോ എന്നെ?” മുന്നിൽ വന്നിരുന്ന യുവതിയുടെ ചോദ്യം പെട്ടെന്ന് എന്നെ ഞെട്ടിച്ചു. പെട്ടെന്ന് ഞെട്ടൽ മാറി സന്തോഷം ആയി. ആ സന്തോഷം മായാതെ തന്നെ ഞാൻ ആ പേര് വിളിച്ചു… ശീതൾ നീ ഇവിടെ.. നിനക്ക് സുഖമാണോ.. ആളാകെ മാറിയല്ലോ.. പെട്ടന്ന് ഒരുത്തരം പറയാതെ അവൾ പുഞ്ചിരിച്ചു കൊണ്ടിരുന്നു. സുഖം ആണ് ചേട്ടാ.. കല്യാണം കഴിഞ്ഞു. അഞ്ചു വയസ്സുള്ള മോനുണ്ട്. ഭർത്താവിന് ബിസിനസ് ആണ്. ജീവിതം സന്തോഷം ആയി പോവുന്നു. അവളുടെ ആ മറുപടി എന്നെ കുറച്ചു ഒന്നും അല്ല സന്തോഷിപ്പിച്ചത്. അതിനു ഒരു കാരണവും ഉണ്ടായിരുന്നു. ഒരിക്കൽ ഞാൻ വിചാരിച്ചിരുന്നു. ഇവൾ ജീവിതത്തിൽ തോറ്റു പോവുമെന്ന് അല്ലെങ്കിൽ അവളുടെ ജീവിതം അവസാനിപ്പിക്കുമെന്ന്.. ഒന്ന് മടിച്ചെങ്കിലും പിന്നെയും ഞാൻ ചോദിച്ചു.. അച്ഛൻ ഇപ്പൊ.. ബാക്കി ചോദിക്കാൻ എനിക്ക് കഴിഞ്ഞില്ല. പക്ഷെ ഞാൻ വിചാരിച്ച സങ്കടം ഒന്നും…

Read More

“കൊച്ചേ, നിന്നെ ഞാനിനി വിളിക്കുകേല കേട്ടോ.. ഈ ക്രിസ്മസിന് നീ നാട്ടില്‍ വന്നേക്കണം. രണ്ട്‌ കൊല്ലമായില്ല്യോടീ മോളെ നിന്നെ ഞാനൊന്ന് കണ്ടിട്ട്? നീ വന്ന്‌ എന്നാന്നു വെച്ചാ ഒരു തീരുമാനം ഉണ്ടാക്ക്. എന്നേച്ചും മതി ഇനി ബാക്കി കാര്യങ്ങളൊക്കെ…” ഫോണിലൂടെ എബിയുടെ വാക്കുകള്‍ കാതില്‍ വീണപ്പോള്‍ എന്തുപറയണം എന്നറിയാതെ മെര്‍ലിന്‍ കുഴങ്ങി. അവളുടെ കണ്ണുകളില്‍നിന്നും കണ്ണുനീര്‍ പൊടിയുന്നുണ്ടായിരുന്നു. “എന്നതാ എബിച്ചാ ഞാനിപ്പ പറയണ്ടേ? എന്‍റെ ജന്മം ഇങ്ങനായിപ്പോയി. അനിയത്തിയെ ആണെങ്കില്‍ രണ്ടാമത്തെ പ്രസവത്തിനു കൊണ്ടുവന്നിട്ടോണ്ട്. പോരാത്തേന് അവക്ക് കൊടുക്കാന്‍ ബാക്കിയുള്ളതൊക്കെ ഇത്തവണയേലും കൊടുക്കണമെന്ന് അവടെ അമ്മായിയമ്മ, അമ്മച്ചിയെ വിളിച്ച് പ്രത്യേകം പറഞ്ഞേക്കുവാ. അതുവല്ല, അനിയനെ ഇപ്രാവശ്യം എഞ്ചിനീയറിംഗ് കോളേജില്‍ ചേര്‍ക്കണമെന്ന് കഴിഞ്ഞദിവസം വിളിച്ചപ്പക്കൂടെ അപ്പച്ചന്‍ പറഞ്ഞാരുന്നു. അഡ്മിഷന് കാശെത്ര ചെലവാകുമെന്നാ… ഞാന്‍ നാട്ടില്‍ വന്നാ ഇതുവല്ലോം നടക്കുവോ” “അതേടീ നീ വന്നാ ഒന്നും നടക്കത്തില്ല. നിന്റനിയത്തി ഇപ്പൊ രണ്ടു പെറ്റില്ലേ? അനിയന്‍ ചെക്കനെകൂടെ പഠിപ്പിച്ച് എഞ്ചിനീയറോ കളക്ടറോ ആക്ക്. എന്നേച്ചു നീ…

Read More

“ഏട്ടാ… ഏട്ടനൊരു കാൾ “എന്ന ഗൗരിയുടെ വിളി കേട്ടാണ് ഞാൻ പത്രം വായന നിറുത്തി എഴുന്നേറ്റത്.ഇന്നു ഞായറാഴ്ച ആയതു കാരണം കുറെ പരിപടികളുണ്ട്. ഇന്നത്തെ ദിവസം മുഴുവൻ ഗൗരിക്കൊപ്പം ഉണ്ടാവും എന്നു വാക്കു കൊടുത്തതാണ്. ഇനി വാക്കുപാലിക്കാൻ കഴിയാതെ വരുമോ എന്ന ശങ്കയിലാണ് ഫോൺ എടുക്കാൻ ചെന്നത്.സാധാരണ എല്ലാവരും മൊബൈലിൽ വിളിക്കാറാണ് പതിവ്. ലാൻഡ് ഫോൺ ആയതു കൊണ്ട് മനസ്സിൽ ഉറപ്പിച്ചു. ഒരു പാട് കാലം മുമ്പ് അറിയുന്നവരായിരിക്കും. അവർക്ക് മാത്രമേ ലാൻഡ് ഫോൺ നമ്പർ അറിയൂ. ഫോൺ എടുത്തു ചെവിയിൽ വെച്ചതും പതിനേഴ് വർഷങ്ങൾക്ക് ശേഷം വീണ്ടും ആ ശബ്ദം എന്റെ ചെവിയിൽ വീണു. എടാ.. കവി നീ ജീവനോടെ ഉണ്ട് ലെ എന്ന പഴയ പ്ലസ് ടു ക്കാരൻ ചങ്ങാതി സുഭാഷിന്റെ ശബ്ദം. സത്യത്തിൽ കരച്ചിലാണ് വന്നത്. സുഭാഷിനെ മാത്രമല്ല ആ പ്ലസ് ടു ജീവിതം തന്നെ മറവി എന്ന ചിതൽ തിന്നു തീർത്തിരുന്നു. അവൻ ഗൾഫിൽ ആണ്.…

Read More

#ഭാര്യ “ഇനി ഇപ്പോ വേണ്ടാ ഏട്ടാ.. എത്ര കട ആയി കേറുന്നു. അവളോട് പറയാം”. ബൈക്ക് നിറുത്തിയപ്പോ ലക്ഷ്മി കണ്ണനോട് പറഞ്ഞു. “സാരമില്ലെടീ ഇവിടെം കൂടി ഒന്നു നോക്കാം. ഇവിടെ കാണാതിരിക്കില്ല. ഒരു ചെറിയ കാര്യം അല്ലേ അവള് പറഞ്ഞേ.. നീ ഇവിടെ ഇരുന്നോ ഞാൽ വേഗം പോയിട്ട് വന്നോളാം.” ഇതിനു മറുപടി ആയി ലക്ഷ്മി പറഞ്ഞു. ” പിള്ളേരുടെ താളത്തിനൊത്തു തുള്ളിക്കോ.. രണ്ടും പെൺകുട്ടികളാ.. ഇപ്പോ തന്നെ പറയുന്നത് മുഴുവൻ സാധിച്ചു കൊടുക്കാൻ നിക്കണ്ടാ..” ലക്ഷ്മിയെ ഒന്നു നോക്കി ചിരിച്ചിട്ട് കണ്ണൻ സൂപ്പർമാർക്കറ്റിന്റെ പടികൾ ഓടിക്കയറുന്നത് ലക്ഷ്മി പുഞ്ചിരിയോടെ നോക്കി നിന്നു. സംഭവം ഇത്രേ ഉള്ളൂ. അവരുടെ മക്കൾ ഒരാൾ നാലാം ക്ലാസിലും ഒരാൾ രണ്ടാം ക്ലാസിലും പഠിക്കുന്നു. രണ്ടാംക്ലാസിൽ പഠിക്കുന്നവളുടെ കൂട്ടുകാരി അവളുടെ പിറന്നാൾ ദിവസം ക്ലാസിൽ എല്ലാവർക്കും ചോക്ലേറ്റ് കൊടുത്തു. അത് അവൾക്ക് ഭയങ്കര ഇഷ്ടമായി. അത് ചേച്ചിക്കും കൂടി കൊടുക്കണം…

Read More