Author: Anju Ranjima

കഥയില്ലാത്തവൾ..ഇരുട്ടിന് കൂട്ടിരിക്കുമ്പോൾ കാണുന്ന സ്വപ്നങ്ങളിൽ ജീവിതം തിരയുന്ന കിറുക്കുള്ളവൾ

ഒന്ന് പെട്ടെന്ന് നേരം വെളുത്തിരുന്നെങ്കിൽ.. കണ്ണേട്ടൻ ഖത്തറിൽ നിന്ന് മടങ്ങി എത്തുകയാണ് നാളെ. വിവാഹം കഴിഞ്ഞു ആറു മാസം ആകുമ്പഴേക്കും തിരികെ ചെല്ലാനുള്ള ഓർഡർ വന്നിരുന്നു. സ്നേഹം നിറഞ്ഞ ദിന രാത്രങ്ങളുടെ നനവുള്ള ഓർമകൾ നെഞ്ചിലൊതുക്കിപ്പിടിച്ച് കണ്ണൻ മണലാരണ്യത്തിലേക്ക് വിമാനം കയറുമ്പോൾ നിറഞ്ഞ കണ്ണുകൾ തുടച്ചു കൊണ്ടിവൾ അവന് വേണ്ടി പ്രാർത്ഥിക്കുകയായിരുന്നു. കണ്ണനെ വിളിക്കാനായി അച്ഛനും മാമനും കൂട്ടുകാരനായ വിനീഷേട്ടനും കൂടി പോയപ്പോൾ തുടങ്ങിയതാണീ അടുക്കളയിലെ അങ്കംവെട്ട്. സ്വയം വച്ചുണ്ടാക്കിയതും ഹോട്ടലിൽ നിന്നും ക്യാന്റീനിൽ നിന്നും കിട്ടുന്ന ഭക്ഷണം കഴിച്ചും മരവിച്ചിട്ടുണ്ടാകും കണ്ണേട്ടന്റെ നാവ്. അമ്മ മുരിങ്ങയില നുള്ളി ഇടുന്നുണ്ട്. വയ്യെങ്കിലും ചക്കക്കുരു തൊലി കളയുക, മുരിങ്ങയിലയും ആഗസ്ത്യയിലയും നുള്ളിയെടുക്കുക, കൊച്ചുള്ളിയും വെളുത്തുള്ളിയും തൊലി കളയുക, കപ്പ നന്നാക്കുക തുടങ്ങിയ ജോലിയൊക്കെ അമ്മ ചെയ്തോളും. ചെയ്യണ്ടെന്ന് പറഞ്ഞാലും അമ്മ കേൾക്കില്ല.ഈ വീട്ടിലെ ജോലി മുഴുവൻ ഒരു മുഷിവും കൂടാതെ ചെയ്യുന്ന എനിക്ക് ഒരു ചെറിയ സഹായം എന്നാണത്രേ അമ്മ കരുതീട്ടുള്ളത്. വെളുത്തുള്ളിയും…

Read More