Author: Anju Ranjima

കഥയില്ലാത്തവൾ..ഇരുട്ടിന് കൂട്ടിരിക്കുമ്പോൾ കാണുന്ന സ്വപ്നങ്ങളിൽ ജീവിതം തിരയുന്ന കിറുക്കുള്ളവൾ

നിന്നയിടം കൂടി കുത്തിയൊലിച്ച് പോകുംതരത്തിൽ കനത്തു പെയ്യുന്ന പെരുമഴ വെള്ളക്കൂത്ത്. പാതി മുറിഞ്ഞു തൂങ്ങാറായ മൺ വെട്ടി പാതയ്ക്ക് മുന്നിൽ കാർ നിർത്തിയിട്ടിട്ട് ഞാൻ ഇറങ്ങി നിന്നു. ഇരു വശത്തുമുള്ള മണ്ണിന്റെ കൂനകൾ ഏത് നിമിഷവും പൊടിഞ്ഞ് താഴേക്ക് ഇറങ്ങിയേക്കാം.അത് മുന്നിലുള്ള പാലത്തെ മുച്ചൂടും മുടിച്ച് കൊണ്ട് വെള്ളത്തിലേക്ക് ഒലിച്ചു പോയേക്കാം. എന്റെ ഈ കാറും ഞാനും അതിന്റെ കൂടെ പുതിയ മേച്ചിൽ പുറങ്ങൾ തേടി സഞ്ചരിച്ചേക്കാം. അങ്ങനെ ഒട്ടേറെ ചിന്തകളിലൂടെ മനസ്സ് കൊള്ളിയാൻ പോലെ പാഞ്ഞു കൊണ്ടേ ഇരുന്നു. സർജൻ ആയ എന്റെ മുന്നിൽ വരുന്ന ഓരോ ശവശരീരങ്ങളും കണ്മുന്നിൽ നൃത്തം വയ്ക്കുന്നത് പോലെ. കഴുത്തിൽ കയറു മുറുകി നേർത്ത കശേരുക്കൾ പോലും പൊട്ടി തുറിച്ച കണ്ണുകളും നീണ്ട വിരൽ നഖങ്ങൾ കൊണ്ട് മാന്തി പറിച്ച തുടയും പുറവുമായി ഒരു മാംസ പിണ്ഡം തല കുത്തി മറയുന്നു. അയാൾക്ക് ഹോസ്പിറ്റലിലെ പ്യൂൺ കേശവൻ ചേട്ടന്റെ മുഖം. എന്തിന്റെ പേരിലോ ഒരു…

Read More

മരവിച്ചു പോയ കാലുകൾ നോക്കി പ്രിയ ഇരുന്നു. മരവിച്ചത് മാത്രമല്ല മരിച്ചും പോയി ആ കാലുകൾക്ക് ഉടമ. വിണ്ട് കീറിയ കാല്പാദങ്ങൾ. ഒരിക്കലെങ്കിലും ആ കാലുകൾ താൻ കണ്ടിരുന്നെങ്കിൽ ഒരിക്കലും തന്റെ അച്ഛനു മുന്നിൽ പാരാദൂരങ്ങളുടെയും നഷ്ടങ്ങളുടെയും ഇല്ലായ്മയുടെയും വിഴുപ്പുകൾ ഇറക്കി വയ്ക്കില്ലാരുന്നു. തന്റെ പോളിഷ് ചെയ്തു വച്ച കാൽനഖങ്ങളും അതിൽ പുരട്ടിയ ചായവും ലജ്ജയോടെ അവൾ പാവാടതുരുത്തിലേക്ക് ഒളിപ്പിച്ചു വച്ചു. കോളേജിൽ നിന്ന് കൂടെ പഠിച്ചവരും സാറുന്മാരും ടീച്ചർമാരും വന്നിട്ടുണ്ട്. ചെറിയ ഓടിട്ട വീട്ടിലെ അത്രയും സൗകര്യക്കുറവിൽ നിന്നാണ് പ്രിയ വരുന്നത് എന്ന് തിരിച്ചറിഞ്ഞ ചിലരൊക്കെ അതിശയിച്ചു. അവളുടെ ഉടയാടകളോ നടപ്പും ഭാവവുമോ കണ്ടാൽ അവൾ ഇല്ലായ്മയുടെ കൂട്ടിൽ നിന്നാണ് എത്തുന്നത് എന്ന് ആർക്കും മനസ്സിലാവില്ലാരുന്നു. അതെല്ലാം തന്റെ അച്ഛന്റെ അധ്വാനത്തെ പിഴിഞ്ഞൂറ്റി താൻ വച്ചു കെട്ടിയ മുഖംമൂടിയായിരുന്നു എന്നവൾ മനസ്സിൽ ഉറക്കെ അലറി വിളിച്ചു കൊണ്ടിരുന്നു. തന്നോട് ചെറിയ ഒരിഷ്ടം പുലർത്തി വന്നിരുന്ന വരൂണിന്റെ മുഖം ചുളിയുന്നത് അവൾ…

Read More

താമരയ്ക്കും സൂര്യനും പ്രണയം.. പ്രകൃതിയറിയാതെ പ്രപഞ്ചമറിയാതെ… വല്ലാത്തൊരു പ്രണയം… അവൻ വരുമ്പോൾ മാത്രം കൂമ്പിയുറങ്ങുന്ന മൊട്ടുകളത്രയും വിടർന്നു പരക്കും… ചാരത്തണയുന്ന വണ്ടിനെ താമരപെണ്ണ് ക്രുദ്ധയായി ഓട്ടിച്ച് വിടും.. കത്തുന്ന കണ്ണുകൾ കൊണ്ടർക്കൻ വണ്ടിന്റെ ചിറകുകൾ കരിച്ചു വിടും… ആരാരുമറിയാതെ പ്രഭാത വീചികളിൽ അന്യോന്യം നോക്കി പുഞ്ചിരിച്ചവർ.. നാണത്തോടടയുന്ന കണ്ണുകൾ നോക്കിയവൻ ഒത്തിരി സ്നേഹത്തോടാസ്വദിക്കും… സായന്തനത്തിന്റെ ഒളികൾ പരക്കുമ്പോൾ ആലിംഗനം നൽകിയവൻ പിരിഞ്ഞു പോകും.. ഒത്തിരി ഒത്തിരി മോഹങ്ങളോടവൾ അവനെ നോക്കി മയങ്ങിപ്പോകും… ഒരുനാൾ അവളവനോട് ചോദിച്ചു… “എന്നെങ്കിലും നമ്മളൊരുമിക്കുമോ? വേദനയോടവൻ മറുത്തു ചൊല്ലി… ” ഇല്ലയോമാനെ….ഒരുനാളും ചേരാത്ത ബന്ധമാണ് നീയും ഞാനും.. അതിരുകളില്ലാത്ത ആകാശ താഴ് വരയുടെ അധിപനാണ് ഞാൻ… നക്ഷത്രവും ഗ്രഹങ്ങളും തിരി തെളിയിക്കുന്ന പ്രപഞ്ച സത്യത്തിൻ ആദിനാഥൻ… നീയോ….ദേവീ… ചേറിലെ വെള്ളത്തിൽ നിറങ്ങൾ വരയ്ക്കുന്ന വെറുമൊരു ചിത്രകാരി… മീനും തവളയും ഞണ്ടും മദിക്കുന്ന ചെറുകുളത്തിലെ തമ്പുരാട്ടി..” ഇത് കേട്ടു താമര ചേറ്റു കുളത്തിൻ അഗാധതയിലേക്ക് ഊർന്നിറങ്ങി…പിന്നെ ഒരിക്കലും വിടരാതെ….

Read More

ചെറിയ ചെറിയ പോറലുകൾ കൊണ്ട് ഹൃദയം നിറയെ മുറിവുകളാണ്! ചെറുതായൊന്ന് തട്ടിയാൽ പോലും വല്ലാതെ നോവും! ഓർമകൾ കൊണ്ട് നിറഞ്ഞ ഇടങ്ങളിൽ ഇരിക്കാൻ പോലുമാവാതെ സ്നേഹവും സന്തോഷവും പടിയിറങ്ങി പോയ മനസ്സാണ്! ഇനിയും കുത്തി വേദനിപ്പിക്കരുത്!

Read More

വിശ്വസിച്ചു പോയ ചിലരെ കണ്ടിട്ട് നമ്മളെടുത്ത തീരുമാനങ്ങളാണ് വിഷമങ്ങൾ നൽകുന്നതെങ്കിൽ.. ഇനിയും സമയമുണ്ടെങ്കിൽ അവ തിരുത്താം! ഇല്ലെങ്കിൽ ഹൃദയം കൊടുത്ത് സങ്കടങ്ങളെ വിലയ്ക്ക് വാങ്ങിച്ചുകൊണ്ടേ ഇരിക്കും!!

Read More

ചില ഓർമകളെയും ചില മനുഷ്യരെയും വീണ്ടും മനസ്സിൽ ചുമന്ന് നടക്കരുത്! കഴുത്തിൽ ചുറ്റിയ പാമ്പ് പോലെ അവ നമ്മളെയും വരിഞ്ഞു മുറുക്കി ശ്വാസം വിടാൻ പോലും കഴിയാതെ കൊന്നു കളയും!

Read More

പലരുടെയും നേരംപോക്ക് ആയിരുന്നു ഞാൻ. പലർക്കും പൊട്ടിപ്പോയ ഹൃദയം ചേർത്ത് വച്ച് കൊടുക്കുന്ന തിരക്കിൽ സ്വന്തം ഹൃദയം ശരിയാക്കാൻ മറന്ന് പോയി.

Read More

വരികളിൽ സ്നേഹം പുരട്ടി നീ പ്രണയം പറഞ്ഞപ്പോൾ മനസ് നിറഞ്ഞ് ഞാൻ ചിരിച്ചു. വിരലുകളിൽ രാഗം മീട്ടി എന്റെ മേനിയിൽ തഴുകി പ്രണയിച്ചപ്പോൾ മനസറിഞ്ഞു ഞാൻ വീണ്ടും ചിരിച്ചു. ചുണ്ടിൽ അമൃതം പുരട്ടി നീ ചുംബിച്ചപ്പോൾ ഹൃദയം കവിഞ്ഞൊഴുകിയ സ്നേഹം കൊണ്ട് ഞാൻ ചിരിച്ചു. ഓരോ നിമിഷവും പ്രണയമാണിതെന്ന് വിശ്വസിച്ചു കൊണ്ട് ഞാൻ പൊട്ടിപ്പൊട്ടി ചിരിച്ചു. ഇന്നും ചിരിക്കുന്നുണ്ട്..! പക്ഷേ.. ചിരിക്കൊടുവിൽ കണ്ണുകൾ നിറയുന്നതെന്തിനാവോ? മനസ് വിങ്ങുന്നതെന്തിനോ?

Read More

ഉള്ളിലെത്ര കനലെരിഞ്ഞാലും പുറമേ പുഞ്ചിരിക്കുന്ന ചില മനുഷ്യരുണ്ട്! വെറുതെ ഒന്ന് ചേർത്ത് നിർത്തി താലോടിയാൽ പോലും അലതല്ലി കരയാൻ പാകത്തിന് സങ്കടക്കടലുണ്ടാവും അവരുടെ ഉള്ളില്…!

Read More