Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Wednesday, May 13
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ഇരുട്ടിലേക്ക് നോക്കിയിരിക്കുന്നോർ
ജീവിതം മാനസികാരോഗ്യം സ്ത്രീ

ഇരുട്ടിലേക്ക് നോക്കിയിരിക്കുന്നോർ

By Anju RanjimaFebruary 18, 20247 Comments4 Mins Read123 Views
Bookmark Now
Please login to bookmark Close

No account yet? Register

ഇരുട്ട്…

പകലുകളെ പേടിയാണ്.
ഓരോ ദിനങ്ങളും നല്ലതിനൊപ്പം തരുന്ന ചീത്ത അനുഭവങ്ങളെയും ഓർക്കുമ്പോൾ ഉള്ളിൽ പിടപ്പാണ്.

രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ ദുസ്വപ്‌നങ്ങൾ കാണരുതേ എന്ന് പ്രാർത്ഥിച്ചിട്ട് കിടന്നാൽ പോലും ചിലപ്പോഴൊക്കെ ശരീരവും മനസും വേദനിക്കും വിധം ചില സ്വപ്‌നങ്ങൾ ഉള്ളം കീറി മുറിച്ച് കടന്ന് പോകും.

“നിനക്ക് എന്തിന്റെ കുറവാണ് ഇവിടെ? എല്ലാമുണ്ടല്ലോ” എന്ന് ചോദിക്കുന്നവരോട്
പറയാൻ ഉത്തരമില്ല.

ശരിയാണ്.. എല്ലാമുണ്ട്.
സന്തോഷം.. സ്നേഹം.. പരിഗണന.. കുടുംബം. എല്ലാമുണ്ട്.

ഇല്ലാതെ ഉള്ളത് ഞാൻ മാത്രം ആണ്.
എങ്ങനെ ആകണമെന്ന് കുഞ്ഞിലേ മുതലേ ആഗ്രഹിച്ചിരുന്ന ഒരു ‘ഞാൻ’.
പലതരം അനുഭവങ്ങളിലൂടെ കടന്ന് വന്നവളാണ്.

മറ്റുള്ളവർ പറയുന്ന എല്ലാ ട്രോമകളിലൂടെയും കടന്ന് വന്നവൾ.
മാനസികമായി മുറിവേറ്റിട്ടുണ്ട്.. പലതവണ..
പലപ്പോഴായി.

എന്നിട്ടും പരാതിയോ പരിഭവമോ പറഞ്ഞിട്ടില്ല..
അതൊന്നും ഇല്ലാഞ്ഞിട്ടല്ല.. പറ്റാഞ്ഞിട്ടണ്

അതിനുള്ള മന ധൈര്യമോ സാഹചര്യമോ ആരും പഠിപ്പിച്ചിട്ടുമില്ല, ഉണ്ടാക്കി തന്നിട്ടുമില്ല.

വളർന്ന സാഹചര്യം.. കുടുംബത്തിൽ പിറന്നവൾ.. അടക്കവും ഒതുക്കവുമുള്ളവൾ
ബഹുമതികൾ നിറയെ വാരി കൂട്ടി.

പക്ഷെ അടക്കി വച്ച ഒത്തിരിയൊത്തിരി കാര്യങ്ങൾ ഇന്നും തികട്ടി വന്നിട്ട് മുന്നോട്ട് ഒരിഞ്ച് പോലും ചലിക്കാനാവാത്ത വിധം ചങ്ങലയ്ക്കിട്ട് പൂട്ടുകയാണ്.

ഒരു കുറ്റിയിൽ കയർ കെട്ടി അതിന്റെ ഒരറ്റം കഴുത്തിലേക്ക് ഇട്ടു തന്നിട്ട് മുന്നോട്ട് പോ പോ എന്ന് നിർബന്ധിച്ചാൽ എന്ത് ചെയ്യാനൊക്കും?

വട്ടത്തിൽ ഓടി, തുടങ്ങിയ ഇടത്ത് തന്നെ തിരിച്ച് എത്താൻ അല്ലാതെ?

കയ്യിൽ ഉണ്ടായിരുന്ന പേന പിടിച്ച് വാങ്ങിച്ചിട്ട് കയ്യിൽ ഒരു കലവും തവിയും തന്നിട്ട് ഇനി ഇതാണ് നിന്റെ ജീവിതം എന്ന് പറഞ്ഞു മനസ്സ് മരവിപ്പിച്ചവർ തന്നെ നീ വിചാരിക്കാഞ്ഞിട്ടാണ് നീ നന്നാവാത്തത് എന്ന് പറഞ്ഞാൽ എന്ത് വികാരമാണ് ഉള്ളിൽ തോന്നുന്നത് എന്ന് പറഞ്ഞറിയിക്കാൻ വയ്യ.

പലപ്പോഴും ഉള്ള് നൊന്ത് കരഞ്ഞിട്ടുണ്ട്.
പൊട്ടിത്തെറിച്ചിട്ടുണ്ട്.. ചിലപ്പോഴൊക്കെ മൗനമായി ഇരുന്ന് വിധിയെ പഴിച്ചിട്ടുണ്ട്.

മനസ്സിനെ നേർവഴിക്ക് നടത്താൻ കഴിയാത്തവളോട് ഉപദേശങ്ങളും കൊണ്ട് വരരുതേ എന്ന് എത്ര പറഞ്ഞാലും മനസ്സിലാകാത്ത ചിലർ.

എത്ര ചെയ്താലും ബാക്കിയായി പോകുന്ന ചില കാര്യങ്ങൾ കൊണ്ട് പഴി കേൾക്കേണ്ടി വരുന്ന ഒരുവളുടെ ചിന്തകളെ എങ്ങനെയാണ് മറ്റുള്ളവർക്ക് മനസ്സിലാക്കി കൊടുക്കാൻ സാധിക്കുക?

അതും സ്വയം ഇന്നേ വരെ മനസ്സിലാക്കാൻ സാധിക്കാത്ത ഒരുവൾക്ക്?

സ്വപ്നങ്ങൾ കാണാൻ തുടങ്ങിയ പ്രായത്തിൽ അവളുടെ ചുമലിലേക്ക് അവൾക്ക് മുൻപരിചയം പോലും ഇല്ലാത്ത ഒരു വലിയ കുടുംബത്തെ മുഴുവൻ വച്ച് കൊടുത്തിട്ട് ഇനി ഇതാണ് നിന്റെ ലോകം എന്ന് പറഞ്ഞു സ്വന്തമെന്ന് കരുതിയവർ കയ്യൊഴിയുമ്പോൾ എന്താണ് ഒരു പെൺകുട്ടി ചെയ്യുക?

അത് വരെ കണ്ടിട്ട് പോലും ഇല്ലാത്തവരുടെ ശീലങ്ങളും ആചാരങ്ങളും അഭിപ്രായങ്ങളും ഒക്കെയും പിന്നെ അവളുടേതായി തീരുകയാണ്.

വന്ന് കേറിയവൾ എന്ന പട്ടം അവൾ മാത്രം ചുമക്കുമ്പോൾ ഏതോ ആൾക്കാരെയൊക്കെ സ്വന്തമെന്ന് അവൾ കരുതണമത്രേ.

രക്തം കൊണ്ട് ബന്ധുക്കൾ ആയവർ കർമം കൊണ്ട് ബന്ധുക്കൾ ആയവർക്ക് തീറെഴുതി കൊടുത്തതാണത്രേ ഇനി അവളുടെ ജീവിതം.

പണവും സ്വർണവും വിദ്യാഭാസവും ജാതിയും മതവും കുലവും ഗോത്രവും എന്തിന് നിറം പോലും വച്ചാണ് പിന്നീടവളുടെ യോഗ്യത അളക്കുക.

താലി കെട്ടിയവൻ അവളുടെ മനസ്സ് തോടും മുന്നേ ശരീരം തൊടും.

അപരിചിതമായ ആ സ്ഥലമോ ആൾക്കാരോ സ്വന്തം മുറിയോ എന്തിന് മുന്നിൽ നിൽക്കുന്ന പുരുഷനെ പോലുമോ മനസ്സിലാക്കാൻ കഴിയും മുന്നേ കിടക്ക വിരിച്ച് ഒരാളുടെ നഗ്നത കാണുകയും കാണിക്കേണ്ടി വരികയും ചെയ്യേണ്ടി വരുന്നവളുടെ മാനസിക വൈഷമ്യം എന്താണെന്ന് എപ്പോഴെങ്കിലും ഓർത്ത് നോക്കിയിട്ടുണ്ടോ?

വർഷങ്ങൾ കഴിഞ്ഞാലും ഹൃദയം വിങ്ങാൻ പാകത്തിന് ഒരു കാരമുള്ള് തറഞ്ഞിട്ടുണ്ടാവും അപ്പോൾ.

എന്തിനാണെന്ന് പോലും അറിയാതെ ചിലപ്പോഴൊക്കെ അവൾ കണ്ണ് നിറച്ചിട്ടുണ്ടാവുക ഈ ഒരു മുള്ള് ഹൃദയത്തിൽ ചെറുതായി അമരുമ്പോഴാകും.

അതിൽ രക്തം പൊടിഞ്ഞു നോവുമ്പോഴാണ് അവൾ നിസംഗതയുടെ മൂടുപടം എടുത്ത് അണിയുക.

അവളിലെ പ്രണയത്തെയോ പ്രേമവികാരങ്ങളെയോ ഇല്ലായ്മ ചെയ്യാൻ മാത്രം വലുപ്പമുണ്ടാകും ചിലപ്പോൾ അത്തരം സന്ദർഭങ്ങൾക്ക്.

അതിന്റെ പേരിൽ അവൾ പിന്നീട്‌ ഓരോ രാത്രികളിലും പഴി കേട്ട്, നിശബ്ദയാകും.

ശരീരത്തിനൊപ്പം മനസിനും മുറിവേൽക്കും.

പിന്നീടൊരിക്കൽ പോലും പ്രണയം എന്തെന്ന് അനുഭവിക്കാൻ കൂടി ഭയപ്പെടുന്ന രീതിയിൽ അവളെ അത് ചൂഴ്ന്ന് നിൽക്കും.അവളുടെ മനസ്സിനെ ചൂഷണം ചെയ്യും.

തുമ്പിയെ കൊണ്ട് കല്ലെടുപ്പിക്കും പോലെ ഒരു പെണ്മനസിലേക്ക് ഇത്രയും ഭാരമുള്ള ഒരു കല്ലെടുത്ത് വച്ചാൽ പിന്നെ എങ്ങനെയാണ് അവളൊന്ന് നിവർന്ന് നിൽക്കുക?

ഭയമോ ആശങ്കകളോ ഇല്ലാതെ ചിരിക്കുക?

ചുറ്റിനുമുള്ളതിൽ ഭംഗി കണ്ടെത്തുക?

കാലങ്ങൾ പോകുംതോറും സ്നേഹം കൊണ്ട് കൂടാരം കെട്ടി അവൾ ആ കുടുംബത്തിന്റെ ഭാഗമാകും.

എങ്കിലും ആ അമ്മയ്ക്ക് അവൾ അപ്പോഴും മകൾ ആയിരിക്കില്ല.മരുമകളാണ്.
പക്ഷേ ചെന്ന് കേറുന്നവൾക്ക് എന്നും അവിടുത്തെ അമ്മ; അമ്മ തന്നെ ആയിരിക്കണം എന്നുമാണ് പ്രമാണം.

ഡിവോഴ്സ് ആയ ഒരു കൂട്ടുകാരിയോട് ഒരിക്കൽ ഞാൻ ചോദിച്ചു.

“നിങ്ങൾക്കിടയിൽ സ്നേഹം ഇല്ലെങ്കിൽ പിന്നെ എങ്ങനെയാണ് ഒരു കുട്ടി ഉണ്ടായത് ? ന്ന്”

ബാലിശമായി പോയ ആ ചോദ്യത്തിന് എന്റെ കണ്ണുകളിൽ നോക്കി അവൾ പറഞ്ഞു.

” അനുഭവിക്കാത്തവർക്ക് എല്ലാം കെട്ടുകഥ ആണെന്ന് പറയുന്നത് വെറുതെയല്ല..
സ്നേഹം ഇല്ലെങ്കിലും ഭർത്താവിനു ആവശ്യമുള്ളപ്പോൾ എടുക്കുകയും ഭാര്യയ്ക്ക് ആവശ്യമുള്ളപ്പോൾ അത് കിട്ടാതെ ഇരിക്കുകയും ചെയ്യുന്ന ചില പ്രതിഭാസങ്ങളിൽ ഒന്നാണ് ഇത്.

സമൂഹം പെണ്ണുങ്ങളുടെ മനസ്സിൽ ആഴത്തിൽ അടിച്ചേൽപ്പിച്ച ചില വിചാരങ്ങളുണ്ട്.

ഫുഡ്‌ മനുഷ്യന് ആവശ്യമുള്ളത് പോലെ ശരീരത്തിന് ആവശ്യം വരുന്ന ഒരു സംഗതിയാണ് ഇത്.

രുചിയുണ്ടോ എന്ന് നോക്കാതെ വിശക്കുമ്പോൾ ആഹാരം കഴിക്കുമ്പോലെ ,
പ്രണയമുണ്ടോ എന്ന് ചിന്തിക്കാതെ ശരീരം ആവശ്യപ്പെടുന്ന ഒന്ന്..അതിന് സമൂഹത്തിന്റെ പിന്തുണ..അത്രയേ ഉള്ളൂ..”

അന്നൊന്നും മനസ്സിലായില്ലെങ്കിലും ജീവിതത്തിൽ കണ്ട് മുട്ടിയ പലരിലൂടെയും ഇതേ വാക്കുകൾ ആവർത്തിക്കുന്നത് വേദനയാണ് തന്നത്.

കാലം കുറേ കടന്ന് പോയിട്ടും നിരാശയുടെ പടവുകൾ മാത്രം കയറാൻ വിധിക്കപ്പെട്ടവരുടെ ജല്പന്നങ്ങൾ മാത്രമാണിത്.

എല്ലാ മനുഷ്യരും സ്നേഹം ആഗ്രഹിക്കുന്നു.

ചിലർക്ക് കിട്ടും.ചിലർക്ക് കിട്ടില്ല. കിട്ടിയത് കൊണ്ട് ആശ്വസിക്കുന്നവരും തനിക്ക് കിട്ടുന്ന പൊള്ളയായ സ്നേഹത്തെ വിശ്വസിക്കുന്നവരും ഉണ്ട്.

പറ്റിക്കപ്പെടുകയാണെന്ന് അറിഞ്ഞിട്ട് പോലും അതിനെ വിട്ട് പോകാനോ കളയാനോ കഴിയാത്തവണ്ണം പായൽ പോലെ ആ സ്നേഹത്തിൽ പറ്റി പിടിച്ച് ഇരിക്കുന്നവർ.അത് അവരുടെ ആശ്വാസമാണ്.

പുരോഗമനവും സദാചാരവും പറഞ്ഞ് അടി കൂടുന്ന മത- ജാതി- രാഷ്ട്രീയ -കോമരങ്ങൾക്ക് ഇടയിൽ ഇത് പോലെ സ്വയം തിരിച്ചറിയാതെ, എപ്പോഴോ കിട്ടിയ പ്രഹരത്തിൽ സ്ഥലകാല ബോധം പോലുമില്ലാതെ ചില മൂക ജന്മങ്ങളും ജീവിക്കുന്നുണ്ടെന്ന് വെറുതെ ഒന്ന് ഓർത്ത് വച്ചോളൂ..

മരിക്കാനും കഴിയാതെ, ജീവിക്കാനും പറ്റാതെ തനിക്കെന്താണ് പറ്റിയതെന്നും പറ്റുന്നതെന്നും മനസിലാക്കാതെ വെറുതെ ജീവിക്കുന്ന കുറച്ച് പേർ ഉണ്ട് ഈ ലോകത്തിലെന്ന്.

ആ ഇരുട്ട്…

വെളിച്ചമണയും മുന്നേ ഒന്ന് പുറത്തേക്ക് വരാനായി നോക്കിയിരിക്കുന്ന ചിലരുടെ
മരണഭീതി നിറയ്ക്കുന്ന കണ്ണുകൾ ഇനിയും നനയാതെ ഇരിക്കട്ടെ.

Post Views: 25
8
Anju Ranjima

കഥയില്ലാത്തവൾ..ഇരുട്ടിന് കൂട്ടിരിക്കുമ്പോൾ കാണുന്ന സ്വപ്നങ്ങളിൽ ജീവിതം തിരയുന്ന കിറുക്കുള്ളവൾ

7 Comments

  1. Joyce on April 30, 2025 4:52 AM

    നന്നായി എഴുതി. 👌
    ഒരു ദിവസം പുസ്തകങ്ങളിൽ നിന്ന് വലിയ കുടുംബത്തിലേക്കും ഉത്തരവാദിത്വത്തിലേക്കു എറിയപ്പെടുന്ന പെൺകുട്ടികൾ. പലരുടെ ചരടുവലിയിൽ ചലിക്കുന്ന പാവകൾക്കു കരയാൻ പോലും അനുവാദമില്ലല്ലോ. സ്ത്രീകൾ ചിന്തിച്ചു തുടങ്ങിയിരിക്കുന്ന് എന്നുള്ളത് ആശാവഹം.
    ❤

    Reply
  2. Suma Jayamohan on April 29, 2025 9:06 PM

    ഞങ്ങൾ കഴിഞ്ഞ തലമുറയിൽപ്പെട്ടവർ മിക്കവരും ഇതിലുമപ്പുറം അനുഭവിച്ചിട്ടുള്ളവരാണ്. കഴുത്തിലൊരു നുകവുമായി പൂട്ടാനിറങ്ങിയ അവസ്ഥ മൂക്കുകയറിൽ പിടിക്കാൻ നിരവധി പേർ. എല്ലാം കഴിഞ്ഞ് ഇഷ്ടമുള്ളതൊക്കെ ചെയ്യാൻ പറ്റിയപ്പോഴേക്കും അവസാന ലാപ്പിലേക്കെത്താറായി.
    നല്ലെഴുത്ത് അഞ്ജു👌🌹❤️

    Reply
  3. Nishiba M on April 28, 2025 11:52 PM

    ആഴത്തിലുള്ള നോവുകൾ. എല്ലാമുണ്ടായിട്ടും ഒന്നുമില്ലാതായി പോവുന്നവളുടെ വ്യഥകൾ..

    Reply
  4. Shreeja R on March 26, 2024 12:11 PM

    നന്നായി എഴുതി 👍

    Reply
  5. Seenanavaz on March 26, 2024 11:13 AM

    എഴുത്ത്🔥🔥
    ഇതൊരാളുടെ മാത്രം അവസ്ഥയല്ല. ഏറെക്കുറേ എല്ലാ സ്ത്രീകളുടേയും അവസ്ഥയാണ്. അവിടെ അന്തരങ്ങളില്ല. വലിയവനായാലും ചെറിയവനായാലും പെണ്ണുങ്ങൾക്ക് ഒരേ അവസ്ഥകളാണ്. ജീവിതത്തിലൊരിക്കലെങ്കിലും ഇതിലേതെങ്കിലുമൊക്കെ അവസ്ഥകളിലൂടെ അല്ലെങ്കിൽ അതിലധികമോ ഓരോ സ്ത്രീയും കടന്നുപോകുന്നുണ്ട്. അതിനെ അതിജീവിക്കുന്നവരും അതിജീവിക്കാത്തവരും നിസ്സംഗമായി കടന്നുപോകുന്നവരും ഉണ്ട്. അത് ഇനിയും തുടർന്നുകൊണ്ടേയിരിക്കും.

    Reply
    • അനാമിക s on March 27, 2024 1:03 PM

      ഇത് ഒരാളുടെ മാത്രം അവസ്ഥയോ ചിന്തകളോ അല്ല. പെണ്ണായി പിറന്നവരുടെ ഒക്കെ മനസ്സിൽ തലമുറകളായി ആവർത്തിച്ചു കൊണ്ടിരിക്കുന്ന ഒന്ന്. ബന്ധങ്ങൾ ഉള്ളിടത്തോളം ആരും അതിൽ നിന്നും മോചിതരല്ല.ആ ബന്ധങ്ങൾക്കൊപ്പം സ്വയം പരിഗണിക്കാൻ തുടങ്ങുമ്പോൾ മാത്രം മാറ്റങ്ങൾ സംഭവിച്ചു തുടങ്ങും

      Reply
  6. sabira latheefi on March 26, 2024 9:27 AM

    അഞ്ജു… ഐ ലവ് യു… ❤️❤️❤️🥰. മനസിന്റെ ശക്തിയിൽ വിശ്വസിക്കു. താൻ ഇങ്ങനെ ആയിപ്പോയി ഇനി മാറാൻ കഴിയില്ല എന്ന് ചിന്തിക്കാതെ എവിടെയൊക്കെയാണ് ഞാൻ മാറേണ്ടത് എന്ന് ചിന്തിക്കു. ശക്തിയുള്ള മനസിനെ കിഴ്പ്പെടുത്താൻ ഒരു മനുഷ്യനും ആവില്ല. മെല്ലെ മെല്ലെ ട്രോമയിൽ നിന്ന് പുറത്തു വരൂ. പറ്റില്ലെന്ന് വിചാരിക്കരുത്. പറ്റും.. ദൈവം കൂടെയുണ്ട്. ആത്മാർത്ഥമായ പ്രാർത്ഥന ദൈവത്തിനു കേൾക്കാതിരിക്കാൻ കഴിയില്ല. എന്തിനും ആദ്യം സ്വന്തത്തെ തിരിച്ചറിഞ്ഞു മാറ്റം വേണമെന്ന മനസ്സാണ് ഉണ്ടാക്കിയെടുക്കേണ്ടത്

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.