Author: Anu Nazeer

എഴുത്തിൽ വായനയും വായനയില്‍ എഴുത്തും അന്തര്‍ലീനമാണ്. ... വായിക്കുവാൻ ഏറെ ഇഷ്ടപെടുന്നവൾ.....

ഇനിയെങ്കിലും അധികമായി ആഹ്ലാദിക്കുന്ന നേരത്തിലെപ്പോഴെങ്കിലും ഒരു നുള്ള് സന്തോഷത്തെ ഹൃദയത്തിലൊരു കോണിൽ സൂക്ഷിച്ചു വെക്കണം… പൗർണമി വിരിഞ്ഞൊരു ദിവസം ഒരു നുള്ള് നിലാവിനെ കോരിയെടുക്കുന്ന പോലെ… അമാവാസി നാളു പോലെന്റെ വിഷാദം നിറഞ്ഞ രാത്രികളിൽ ഒരു നിഴൽ വെട്ടം പോലെയൊരു പുഞ്ചിരിക്കു വേണ്ടിയെങ്കിലും… അനു ✍️

Read More

ഒരേ സമയം ചിരിക്കാനും കരയാനും തോന്നുന്നുണ്ടോ .. ഒരേ സമയം ഇഷ്ടവും ദേഷ്യവും തോന്നുന്നുണ്ടോ … ഒരേ സമയം അകലാനും അടുക്കാനും തോന്നുന്നുണ്ടോ … ഒരേ സമയം പേടിയും ധൈര്യവും തോന്നുന്നുണ്ടോ … അറിയണം മനസിന്റെ മാറ്റങ്ങളെ … മാറ്റങ്ങൾ സുന്ദരമാണ് .. പക്ഷെ ഭയപെടുത്തുന്നതുമാണ് ….. അനു ✍️

Read More

ഒറ്റയ്ക്കാവുന്നു…. ഒറ്റയ്ക്കാകുന്ന വേളയിലൊക്കെയും അടയിരിക്കുന്ന പക്ഷിയെ പോലെയാണവൾ…. പകലിനെ മറന്നു ഇരുട്ടിനെ സ്നേഹിച്ചു നോവിന്റെ തീക്ഷണചൂടിനെ പ്രണയിച്ചു അവൾ തൂവലുകൾ പൊഴിക്കും… വിഷാദമുട്ടകൾക്ക് അടയിരുന്നു കൊണ്ടവൾ സങ്കടങ്ങളെ വിരിയിച്ചെടുത്തു കൊണ്ടേയിരിക്കും…. വിരിഞ്ഞിറങ്ങുന്ന കുരുവിയുടെ കുറുകലുകൾപോലെ നേരിയ തേങ്ങലുകൾ കേൾക്കുമായിരിക്കാം …. പൊഴിഞ്ഞ തൂവലുകൾ അവൾക്കായി തണുപ്പ് പകർന്നേക്കാം.. എങ്കിലും… എപ്പോഴൊക്കെയോ അവൾ ഒറ്റയ്ക്കാവുന്നുണ്ട്.. അവൾക്കവളെ നഷ്ടമാവുന്നുണ്ട്… അനു ✍️

Read More