ഇനിയെങ്കിലും അധികമായി
ആഹ്ലാദിക്കുന്ന നേരത്തിലെപ്പോഴെങ്കിലും
ഒരു നുള്ള് സന്തോഷത്തെ ഹൃദയത്തിലൊരു
കോണിൽ സൂക്ഷിച്ചു വെക്കണം…
പൗർണമി വിരിഞ്ഞൊരു ദിവസം
ഒരു നുള്ള് നിലാവിനെ
കോരിയെടുക്കുന്ന പോലെ…
അമാവാസി നാളു പോലെന്റെ
വിഷാദം നിറഞ്ഞ രാത്രികളിൽ
ഒരു നിഴൽ വെട്ടം പോലെയൊരു
- പുഞ്ചിരിക്കു വേണ്ടിയെങ്കിലും…
അനു ✍️