Author: Aswathy Joy Arakkal

ഞാനൊരു തൃശ്ശൂർക്കാരി, പാലക്കാടിന്റെ മരുമകൾ… പഠിച്ചത് ശാസ്ത്രം, ജനറ്റിക്‌സ് ആണ് പ്രൊഫെഷൻ, പുതിയ കാര്യങ്ങൾ പഠിക്കാൻ ഏറെ ഇഷ്ട്ടമായത് കൊണ്ടും, എന്നും മനഃശാസ്ത്രത്തോടു താല്പര്യം ഉള്ളത് കൊണ്ടും സൈക്കോളജിയും പഠിച്ചു… യാത്രയും, വായനയും, പാചകവും പ്രിയം… പാചകത്തെ പോലെ തന്നെ ഭക്ഷണം കഴിക്കുന്നതും ഇഷ്ട്ടം… ചെറുതായി എഴുതും, കുറച്ചൊക്കെ വരയ്ക്കും… അങ്ങനെ ഒഴുക്കിനനുസരിച്ചും, ചിലപ്പോഴൊക്കെ മത്സരിച്ച് ഒഴുക്കിനെതിരെയും നീന്തി ജീവിക്കുന്നൊരു പെണ്ണ്…

മഞ്ഞച്ചരടിൽ കോർത്തുകെട്ടിയ താലിയിലോ, നെറ്റിയിലെ സിന്ദൂരച്ചുവപ്പിലോ അല്ല, നിന്റെ ഇഷ്ടങ്ങൾക്കും സ്വപ്നങ്ങൾക്കുമീ ലോഹത്തുണ്ടും രക്‌തചുവപ്പുമൊരിക്കലും തടസ്സമാകില്ലയെന്ന നിന്റെ കരുത്തുള്ള വാക്കുകളിലാണ് നമ്മുടെ ബന്ധത്തിന്റെ പവിത്രത നിലനിൽക്കുന്നത്… അശ്വതി ജോയ് അറയ്ക്കൽ…

Read More

കോളിങ് ബെല്ലിൽ വിരലമർത്തി അക്ഷമയോടെ ഞാൻ വാതിലിനു മുന്നിൽ നിന്നു. നിറഞ്ഞു വരുന്ന കണ്ണുകൾ കരച്ചിലിലേക്കു വഴി മാറാതിരിക്കാനും പരമാവധി ശ്രമിച്ചു കൊണ്ടിരുന്നു. അഞ്ചു മിനിറ്റിനു ശേഷമാണ് അമ്മ വാതിൽ തുറന്നത്. ചിന്നുമോളെ ചേർത്തു പിടിച്ചൊരു ഉമ്മ കൊടുത്ത ശേഷം സംശയഭാവത്തിൽ എന്നെനോക്കി.. “ഗോപേട്ടൻ എവിടെ” എന്നാണ് ആ നോട്ടത്തിന്റെ അർത്ഥമെന്നു അമ്മ പറയാതെ തന്നെ എനിക്കറിയാമായിരുന്നു.. “ഞങ്ങള് തനിച്ചേയുള്ളു… ഗോപേട്ടനെന്തോ തിരക്ക്… ” ഞാൻ പറഞ്ഞൊപ്പിച്ചു. വിശ്വാസം വരാത്തത് പോലെ വീണ്ടും അമ്മയെന്നെ നോക്കി. “നല്ല തലവേദന ഒന്ന് കിടക്കട്ടെയെന്നും” പറഞ്ഞു ഞാൻ റൂമിലേക്ക്‌ നടന്നു.. സോഫയിൽ പത്രം നോക്കിക്കൊണ്ടിരുന്ന അച്ഛൻ ഗൗരവം വിടാതെ മുഖമുയർത്തി കൊണ്ടെന്നെയൊന്നു തറപ്പിച്ചു നോക്കി… അതു കാര്യമാക്കാതെ ഞാൻ സ്റ്റെപ്പുകൾ കയറി… ചിന്നുവപ്പോഴേക്കും മുത്തശ്ശന്റെയും, മുത്തശ്ശിയുടെയും കൂടെ കളി തുടങ്ങിയിരുന്നു. അല്ലെങ്കിലും ഇവിടെയെത്തിയാൽ പിന്നെ അവൾക്കെന്നെ ആവശ്യമില്ലല്ലോ.. റൂമിലെത്തി ബെഡിലേക്ക് വീണതും അതുവരെ അടക്കിപിടിച്ചിരുന്ന കണ്ണുനീർ ധാരധാരയായി എന്നിൽ നിന്നും ഒഴുകാൻ തുടങ്ങി.. മനസ്സ്…

Read More

“ഓഹ്.  ഇനിയിപ്പോൾ എന്തു ശരീരം നോക്കാനാ. കല്യാണവും കഴിഞ്ഞ്  രണ്ടുപിള്ളേരുടെ തള്ളയും ആയി. ഒരുങ്ങിച്ചമഞ്ഞു നടന്നിട്ടിനി ആരെ കാണിക്കാനാ… ” വിവാഹം കഴിഞ്ഞ്  കുഞ്ഞുങ്ങളുമായാൽ നല്ലൊരു ശതമാനം  സ്ത്രീകളുടേയും ആറ്റിട്യൂട് ഇതാണ്. ചിലരുടെ സംസാരം കേട്ടാൽ തോന്നും വിവാഹം കഴിക്കാനും അമ്മയാകാനും വേണ്ടി മാത്രമാണ് പെണ്ണുങ്ങൾ ജീവിക്കുന്നതെന്ന്. മാതൃത്വവും,  കുടുംബഭരണവും, ജോലിയുള്ളവർ ആണെങ്കിൽ ജോലിയും എല്ലാം വലിയ ഉത്തരവാദിത്തങ്ങൾ തന്നെയാണ്. പക്ഷെ മറ്റുള്ളവർക്ക് വേണ്ടി ഓടിനടക്കുന്നതിനിടയിൽ  നമ്മൾ നമ്മളെ തന്നെ മറന്നു പോകരുത്. സ്നേഹിക്കാതിരിക്കരുത്. കാരണം സമയം ഒരുപാട് വിലപ്പെട്ടതാണ്. അതു വേണ്ടവിധത്തിൽ  ഉപയോഗിക്കാതെ പാഴാക്കിയിട്ട് നാളെ നഷ്ടബോധം തോന്നിയിട്ട് കാര്യമില്ല. ഒരുദാഹരണം പറയാം, എന്റെ അങ്കിളിന്റെ വൈഫിന്റെ (ആന്റിയുടെ ) മമ്മിയുണ്ട്,  ആന്റിയമ്മച്ചി എന്നാണ് ഞങ്ങൾ വിളിക്കുന്നത്. പുള്ളിക്കാരി പണ്ടത്തെ ബോട്ടണി പോസ്റ്റ് ഗ്രാഡുവേറ്റ് ആണ്. കോളേജ് അധ്യാപികയും ആയിരുന്നു. വിവാഹശേഷവും ജോലി തുടർന്നുകൊണ്ട് പോയിരുന്നു. പക്ഷെ വലിയ ഗ്യാപ്പില്ലാതെ രണ്ടു പെൺകുഞ്ഞുങ്ങൾ പിറന്നതോടെ ജോലി ഉപേക്ഷിച്ചു. പിന്നീട് മക്കൾക്ക്…

Read More

“വിവാഹം കഴിഞ്ഞു ശരിക്കുമുള്ള സ്നേഹം എന്താണെന്ന് അറിയണമെങ്കിൽ ദിവസങ്ങളും മാസങ്ങളും ഒന്നും പോരാ ഇരുപത്തിയഞ്ചു വർഷങ്ങൾ കഴിയണം. അതിനു മുൻപുള്ള വർഷങ്ങളിൽ ദേഷ്യവും വെറുപ്പും തല്ലും ഒക്കെയുണ്ടാകും. നമുക്ക് ആ ബന്ധത്തിൽ നിന്നും ഓടി രക്ഷപ്പെടാൻ തോന്നും, ജീവിതം അവസാനിപ്പിക്കാൻ തോന്നും, ഡിവോഴ്സ് വേണമെന്ന് തോന്നും. പക്ഷെ അതൊക്കെ സ്നേഹം ആണെന്നും, എന്തൊരു നല്ല പങ്കാളിയെയാണ് നമുക്ക് കിട്ടയതെന്നുമൊക്കെ തിരിച്ചറിയാൻ ഇരുപത്തിയഞ്ചു വർഷങ്ങൾ കഴിയണം…” രാവിലെ ഫേസ്ബുക്കിൽ കണ്ട മോട്ടിവേഷൻ വീഡിയോയുടെ കോണ്ടെന്റ് ആണിത്. കുറച്ചു പ്രായമുള്ളൊരു വ്യക്തിയാണ് ഈ വിവരക്കേട് തള്ളി വിടുന്നത്. ഉള്ള നല്ല പ്രായം മുഴുവൻ തല്ലും വെറുപ്പും പേടിയുമൊക്കെ ആയി നരകിച്ചിട്ട് ഇരുപത്തിയഞ്ചു വർഷം കഴിഞ്ഞ്, ഇത്രയും വർഷങ്ങൾ മുഴുവൻ ദുരിതങ്ങൾ മാത്രം തന്ന പങ്കാളി നല്ല വ്യക്തി ആണെന്ന് തിരിച്ചറിയും പോലും. കുറെ വർഷങ്ങൾ കഴിയുമ്പോൾ “കഷ്ടപ്പാടൊക്കെ ശീലമായിക്കൊള്ളും” എന്ന് പറയുന്നത് പോലുള്ള മോട്ടിവേഷൻ. ദുരിതങ്ങൾ മുഴുവൻ സഹിച്ചും ഒരു ബന്ധത്തിൽ ഒരു വ്യക്തി…

Read More

എന്നെ ഗർഭത്തിലായിരുന്നപ്പോഴേ അമ്മച്ചി നല്ല കപ്പയും മീൻകറിയും കുഴച്ചു തട്ടി അവിടെ വച്ചു തന്നെ എന്നെ വീർപ്പിച്ചൊരു ഫുട്ബോൾ പരുവാക്കി… അതുകൊണ്ടെന്നാ പറ്റി?  അമ്മച്ചിക്ക് തന്നെ പണി കിട്ടി. അമ്മച്ചി ആഞ്ഞു ശ്രമിച്ചിട്ടും പ്രസവിക്കാൻ സാധിക്കാതെ ഒരു സിസ്സേറിയൻ ബേബി ആയിട്ടായിരുന്നു എന്റെ ജനനം. എന്റെ എന്നു പറയുമ്പോൾ, ഞാൻ സാറ സൂസൻ കുര്യൻ. കാഞ്ഞിരപ്പിള്ളി പ്ലാന്റർ കുര്യച്ചന്റെയും ഭാര്യ സിസിലി കുട്ടിയുടെയും ഒരേയൊരു പെൺതരി. മൂത്ത രണ്ടാണ്മക്കൾക്കു ശേഷം അപ്പനും അമ്മച്ചിയും നേർച്ചയും കാഴ്ചയും നടത്തി കിട്ടിയ പൊന്നോമന പുത്രി. സ്വതസിദ്ധമായ വണ്ണത്തിനൊപ്പം അപ്പന്റെയും ആങ്ങളമാരുടെയും സ്നേഹപ്രകടനങ്ങൾ കൂടി ആയപ്പോൾ സ്വതവേ ഉരുണ്ട ഞാൻ ഒന്നുടെ നന്നായൊന്നു ഉരുണ്ടു.. അന്നേ അമ്മച്ചി പറഞ്ഞു, “അച്ചായാ പെങ്കൊച്ചാണ്… ഇങ്ങനെ വണ്ണം വെച്ചാൽ നാളെ കെട്ടാൻ ചെക്കന്മാരെ തേടി നിങ്ങള് കൊറേ ഓടേണ്ടിവരും…” അപ്പച്ചനുണ്ടോ വല്ല കുലുക്കവും. നല്ല നാടൻ പോത്തും ഉഷാറ് പന്നിയും ഇടക്കിടെ കിട്ടുന്ന കാട്ടിറച്ചിയും എന്തിനധികം പറയുന്നു തിരിച്ചു…

Read More

“എടോ, നമ്മളെത്ര സ്വപ്നം കണ്ട്, ആരോടൊക്കെ വാശിപിടിച്ചു നടത്തിയ വിവാഹവാ… എന്നിട്ട് തനിക്കെന്താടോ ഒരു സന്തോഷം ഇല്ലാത്തത്.. എന്തുപറ്റി? വീട്ടിൽ ആരെങ്കിലും എന്തെങ്കിലും തന്നെ പറഞ്ഞോ? ആകെ പതിനേഴു ദിവസത്തെ ലീവല്ലേ എനിക്കുള്ളൂ… താനിങ്ങനെ മുഖം വീർപ്പിച്ചിരുന്നാൽ ഞാനെങ്ങനെ സമാധാനവായിട്ടു തിരിച്ചു പോകും.. ” വിവാഹം കഴിഞ്ഞ് അഞ്ചാം ദിവസം വൈകുന്നേരം ആര്യാസിൽ കോഫി കുടിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ എബി എന്നോട് ചോദിച്ച ചോദ്യമാണിത്.. ഒരു കരച്ചിലായിരുന്നു എന്റെ ആദ്യപ്രതികരണം.. “എനിക്കൊന്നും അഡ്ജസ്റ്റ് ചെയ്യാൻ പറ്റുന്നില്ലിച്ചായാ.. പുതിയ നാടും വീടും രീതികളും സൽക്കാരങ്ങളും.. എന്തിന് ഇച്ചായനെപ്പോലും ഉൾകൊള്ളാൻ സാധിക്കാത്തതു പോലെ.. ആരും ഒന്നും ചെയ്തിട്ടോ, പറഞ്ഞിട്ടോ അല്ല.. എനിക്കെന്തോ.. ” ഞാൻ പറഞ്ഞ് നിർത്തി.. ആ ചർച്ച അധികം നീണ്ടില്ല.. പിറ്റേന്നു ഞായറാഴ്ച പള്ളിയിലും പോയി ഒരു ബന്ധുവീട്ടിൽ കല്യാണവും കഴിഞ്ഞു വന്നപ്പോൾ സമയം അഞ്ചുമണി ആയി.. “താൻ ഒരാഴ്ചത്തേക്കുള്ള ഡ്രസ്സ്‌ പാക്ക് ചെയ്തോ.. നാളെ ഏർളി മോർണിംഗ് നമ്മൾ മൂന്നാറിന് വിടുന്നു..…

Read More

“എനിക്കാകെ മടുത്തു ഹേമ. ഞാനും സിദ്ധുവും തമ്മിലിപ്പോൾ പഴയത് പോലുള്ള സ്നേഹമോ കരുതലോ ഒന്നുമില്ല. മിക്കപ്പോഴും വഴക്കും ബഹളവുമാണ്. വിവാഹത്തോടെ ഞങ്ങൾക്കിടയിലെ പ്രണയവും സ്നേഹവുമൊക്കെ അവസാനിച്ചു. വീട്ടിലേക്ക് പോകാനേയിപ്പോൾ തോന്നുന്നില്ല. ഒരുപക്ഷെ വിവാഹമായിരിക്കുമല്ലേ പ്രണയത്തിന്റെ അവസാനം…”, ഓഫീസ് ക്യാന്റീനിലിരുന്നു പ്രിയകൂട്ടുകാരിയോട് മനസ്സുതുറക്കുമ്പോഴേക്കും വൈഗ വിങ്ങിപ്പൊട്ടിപ്പോയിരുന്നു. “വിവാഹത്തോടെ സ്നേഹം അവസാനിക്കുന്നതല്ല വൈഗ. ഒരുപാട് ഉത്തരവാദിത്തങ്ങൾ തലയിൽ വന്നുകയറുമ്പോൾ സ്നേഹം പ്രകടിപ്പിക്കാൻ മറന്നുപ്പോവുകയാണ് പലരും. ഓഫീസും വീടും ചുമതലകളുമായി ഓടിനടക്കുമ്പോൾ സ്നേഹിക്കാൻ മറക്കുന്നു. ഈഗോയില്ലാതെ പരസ്പരം മനസ്സ്തുറന്നു സംസാരിച്ചാൽ തീരാവുന്ന പ്രശ്നമേയുള്ളു നിങ്ങൾക്കിടയിലിപ്പോൾ. ഒരുപക്ഷെ സിദ്ധുവുമിതേ മാനസികാവസ്ഥയിൽ തന്നെയായിരിക്കും…ഇതേ വീർപ്പുമുട്ടലിൽ..” “സ്നേഹമൊരിക്കലും അവസാനിക്കുന്നില്ല അല്ലേ സിദ്ധു” സിദ്ധുവിന്റെ തോളിൽ ചാരിയിരുന്നു കൊണ്ടയാളോടായി വൈഗ ചോദിച്ചു. “ഇല്ലടോ..സ്നേഹിക്കാൻ മറന്നുപോവുകയാണ് മിക്കവരും. ഒരുപക്ഷെ ഹേമയെപ്പോലൊരാൾ ഇല്ലായിരുന്നുവെങ്കിൽ മറ്റുപലരേയും പോലെ നമ്മളും നമുക്കിടയിലെ സ്നേഹം ഇല്ലാതായിപ്പോയെന്നു തെറ്റിദ്ധരിച്ചുകൊണ്ടീ ജീവിതം ജീവിച്ചു തീർത്തേനെ…” വൈഗയുടെ മുടിയിഴകളിൽ തഴുകിക്കൊണ്ടായാൾ പറഞ്ഞു നിർത്തുമ്പോൾ അവസാനിച്ചെന്ന് കരുതിയ പ്രണയദിനങ്ങൾ കൂടിയവർക്ക് തിരികെ ലഭിക്കുകയായിരുന്നു. അശ്വതി…

Read More

ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും പെറ്റമ്മയുമായി താരതമ്യം ചെയ്യപ്പെട്ട് ഒരു പുഴുവിനെപ്പോലെ ചുരുണ്ടുകൂടിപ്പോയിരുന്ന ഒരുവളുടെ മനസ്സിന്റെ നോവ് നിങ്ങൾക്കറിയാമോ? പാലിന്റെ നിറവും പനംകുല പോലുള്ള മുടിയും വരകളിലെ പോലുള്ള ആകാരഭംഗിയും, “എന്ത് അച്ചടക്കമുള്ള സ്ത്രീ ” എന്നു പറയത്തക്ക വിധമുള്ള പതിഞ്ഞ പ്രകൃതവും, ആരെയും മുഷിപ്പിക്കാതെ എല്ലാവരോടും നന്നായി പെരുമാറാനും സംസാരിക്കാനുമൊക്കെ കഴിവുമുള്ള അമ്മക്ക് മുന്നിൽ പിടിച്ചു നിൽക്കാൻ ഇരുനിറമുള്ള, ഷോൾഡറിനു താഴെ മുടിവെട്ടിയിടാൻ ആഗ്രഹിച്ചിരുന്ന, പെണ്ണിന് ആവശ്യമുണ്ടെന്ന് സമൂഹം നിശ്ചയിച്ച അഴകളവുകളിൽ ഒന്നും പെടാത്ത, ഇഷ്ടമില്ലാത്തത്തിനെയും, തെറ്റെന്നു തോന്നുന്നതിനെയും ചോദ്യം ചെയ്തു ‘ഇതെന്ത് പെണ്ണെന്ന്’ ചുറ്റുമുള്ളവരെക്കൊണ്ട് പറയിച്ച, ആരെയും പ്രീതിപ്പെടുത്തി സംസാരിക്കാനോ പെരുമാറാനോ അറിയാത്ത അവൾക്കൊരിക്കലും ആയിരുന്നില്ല… നാലാള് കൂടുന്നിടത്ത് എന്നും അവളൊരു അധികപ്പറ്റായിരുന്നു… ”കൊച്ചേ നീ ഇന്ന പെണ്ണിന്റെ മകളല്ലേ?. എന്തു ഭംഗിയുള്ള പെണ്ണാ നിന്റെ അമ്മ… അവളുടെ വാലിൽ കെട്ടാൻ കൊള്ളില്ലല്ലോ നിന്നെ,” എന്നു പറഞ്ഞു ഓരോരുത്തരും അപമാനിക്കുമ്പോൾ സ്വയം വെറുത്തു തുടങ്ങിയതിനൊപ്പം അവൾ അവളുടെ അമ്മയെയും…

Read More

“മമ്മിയും പപ്പയും ക്ഷമിക്കണം. എനിക്ക് ജെ.ഇ.ഇ പാസാകാൻ കഴിയില്ല. അതിനാൽ ഞാൻ ആത്മഹത്യ ചെയ്യുകയാണ്. ഞാനൊരു പരാജയപ്പെട്ട വ്യക്തിയാണ്. ഏറ്റവും മോശം മകളും. എന്റെ മുന്നിൽ മറ്റ് വഴികളില്ല.​” എൻട്രൻസ് പരിശീലന കേന്ദ്രമായ രാജസ്ഥാനിലെ  കോട്ടയിൽ ആത്മഹത്യ ചെയ്ത നിഹാരിക സിങ്ങ് എന്ന പതിനെട്ടു വയസുകാരിയുടെ സൂയിസൈഡ് നോട്ടിലെ വരികളാണിത്. ജോയിന്റ് എൻട്രൻസ് എക്സാമിന് പ്രീപെയർ ചെയ്തു കൊണ്ടിരിക്കെ എക്സാമിൽ വിജയിക്കാൻ സാധിക്കുമോ എന്ന പേടികൊണ്ടാണ് കുട്ടി ആത്മഹത്യ ചെയ്തത് എന്നാണ് പറയുന്നത്. ഇത്രയും ഹൃദയഭേദകമായ ഒരു കുറിപ്പെഴുതി വച്ചിട്ട് ആത്മഹത്യ ചെയ്യണമെങ്കിൽ എത്രത്തോളം മാനസിക സമ്മർദ്ദം ആ കുട്ടി അനുഭവിച്ചിരിക്കണം. കോട്ടയിൽ ഇത് പുതിയ സംഭവമല്ല… ഈ ജനുവരിയിലെ രണ്ടാമത്തെ ആത്മഹത്യ ആണിത്. കഴിഞ്ഞ വർഷം 23 കുട്ടികളാണ് ഇതേ കാരണത്താൽ അവിടെ ആത്മഹത്യ ചെയ്തത്. ഓർമ വരുന്നതൊരു സഹപാഠിയെയാണ്. പരീക്ഷകൾ… എന്തിന് ഒരു ക്ലാസ്സ്‌ ടെസ്റ്റ്‌ വരുമ്പോൾ പോലും പേടിയായിരുന്നു അവന്. പരീക്ഷകൾ വരുമ്പോൾ പേടിച്ചിരുന്ന, ഓരോ പരീക്ഷക്ക്…

Read More

നമ്മുടെ സ്നേഹം പൂത്തുലഞ്ഞ ജീവിതത്തിലെ സുന്ദര നിമിഷങ്ങളിലല്ല… ജീവനും ജീവിതവും കൈവിട്ടുപ്പോവുകയാണെന്ന തോന്നലിൽ പതറിപ്പോയ നിമിഷങ്ങളിൽ ‘ഞാനുണ്ട് കൂടെയെന്ന്’ മൗനമായി പറഞ്ഞു നീയെന്നെ നെഞ്ചോട് ചേർത്തപ്പോഴാണ് പ്രണയമെന്താണെന്ന് ഞാനറിഞ്ഞത്.. അശ്വതി ജോയ് അറയ്ക്കൽ

Read More