Author: Badarunnisa Mohammed

“പ്രിയതമേ നീ എന്നെ സ്നേഹിച്ചില്ലായിരുന്നുവെങ്കിൽ ഞാൻ ഒരു നിസ്സാരനായിരുന്നേനെ ” പ്രിയതമ പ്രിയതമനെ ഒരുപാട് സ്നേഹിച്ചു.. കാറ്റു മഴയെ സ്നേഹിക്കുന്ന പോലെ വഞ്ചി കടവിനെ സ്നേഹിക്കുന്ന പോലെ… പ്രിയതമൻ ഓരോ നാളും നിസ്സാരനായികൊണ്ടിരുന്നു … സ്നേഹം കൊണ്ട് പൊതിയനായി അയാൾ വെമ്പൽ കൊണ്ടു ആരുടെയൊക്കെയോ സ്നേഹത്തിനു വേണ്ടി അയാൾ നിസ്സാരനായികൊണ്ടേയിരുന്നു….. ബദറുന്നിസ #kavithakal #malayalamkavitha

Read More

ആ മുക്കിൽ ഒരു മനുഷ്യനുണ്ടായിരുന്നില്ല. കുറെ ദിവസമായി വല്ലതും കഴിച്ചിട്ട്. കിട്ടിയതെന്തെങ്കിലും പൊക്കിയിട്ട് വേഗം സ്ഥലം വിടണം. കള്ളൻ കാടും മലേം കേറി ചിന്തിക്കാൻ തുടങ്ങി. പല കളവുകളും നടത്തിയിട്ടുണ്ടെങ്കിലും പട്ടാപ്പകൽ  ഇതാദ്യമാണ്. ആലസ്യമില്ലാതെ അയാൾ നടന്നു. നടന്നകത്തളത്തിലേക്ക് അയാൾ കാലെടുത്ത്‌ വച്ചു. ആ വീട്ടിൽ മറ്റനക്കങ്ങളൊന്നും  തന്നെ അയാളെ നിരുത്സാഹപ്പെടുത്താൻ  ഉണ്ടായിരുന്നില്ല. അടുക്കളയിൽ നിന്ന് മുളകിട്ട വെന്ത മത്തിയുടെ മണം വരുന്നുണ്ട്. മുറുക്കിയെടുത്ത മുണ്ട് അയയാണ്. വിശപ്പിനു നല്ല കാഠിന്യം. വായിൽ വെള്ളമൂറി കീറിയ അയാളുടെ ബനിയനിലോട്ട് ചാടി. ചുണ്ടിന്റെ രണ്ടറ്റം തള്ള വിരൽ കൊണ്ട് ഒതുക്കി അയാൾ നടോകം ലക്ഷ്യമാക്കി നടന്നു. വിലപിടിപ്പുള്ള എന്തെങ്കിലും വസ്തുക്കൾ തേടിയ അയാളുടെ  കണ്ണുകളിലേക്ക് ഒരുടൽ ഉടക്കി. ഒരു മെലിഞ്ഞുണങ്ങിയ മുറുക്കി ചുമന്ന പല്ലുകൾ ഉള്ള ഉടൽ. കള്ളന്റെ വിയർപ്പിന്റെ നാറ്റം വലിച്ചു ശ്വസിച്ചു ആ സ്ത്രീ അയാളുടെ അരികിൽ എത്തി.. “ആരാ?” കനം വെച്ച ആ സ്ത്രീയുടെ ശബ്ദം വാർധ്യകത്തിന്റെ പരുക്കത്തിലായിരുന്നു. കള്ളൻ…

Read More

തന്നെക്കാൾ കേമനായി തന്റെ മക്കൾ വളർന്നു വരുമെന്ന ഉൾവിളിയാൽ ഗ്രീക്ക് സുന്ദരൻ ക്രോണസ് തന്റെ മക്കളെ ഓരോന്നായി കൊന്നൊടുക്കാൻ തുടങ്ങി. തിന്നൊടുക്കാൻ തുടങ്ങി എന്ന് വേണം പറയാൻ. കുഞ്ഞുങ്ങളെ പ്രസവിച്ചയുടനെ തിന്നുന്നതായിരുന്നു ക്രോണസിന്റെ പതിവ്. ഇനിയും ഒരു പൊടി കുഞ്ഞിനെ കൊല്ലരുതേ എന്ന് പത്നി അയാളോട് കേണപേക്ഷിച്ചു. ക്രോണസ് സൗന്ദര്യ ഭാവം കൈവെടിഞ്ഞു. പത്നി കുഞ്ഞിനെ മാറ്റി ഒരു കരിങ്കൽ കഷ്ണം പൊതിഞ്ഞ് ക്രോണസിന് ഏൽപ്പിച്ചു. ഇതിൽ സംശയം തോന്നിയ ക്രോണസ് കുഞ്ഞിനെ മുലയൂട്ടാൻ പത്നിയോട് കൽപ്പിക്കുന്നു. മാറ് പിളരുന്ന വേദനയോടെ പത്നി ആ കല്ലിനു മുലയൂട്ടി. മുലപ്പാലിന്റെ ശക്തിയായിട്ടുള്ള ചീറ്റൽ കലിങ്കല്ലിൽ തട്ടി പാറി തുളുമ്പി. അത് ആകാശ ഗംഗയിലോട്ട് ഒഴുകി. മന്ദാകിനി പിറവി കോണ്ടു. നിറവർണ്ണങ്ങളിൽ അഴൽ കൊണ്ട മന്ദാകിനി ശാന്തമായി ജ്വലിച്ചു.  ബദറുന്നിസ  

Read More

മേഘം കരഞ്ഞാൽ മഴയാണ് ഭൂമി ചിരിച്ചാൽ ഭൂകമ്പമാണ് ഭൂകമ്പം ഒരു ദുരന്തമാണ് മഴ ആനന്ദവും ചിലർ ആനന്ദിക്കുന്നത് ആരുടെയൊക്കെയോ കണ്ണുനീരിലാണ്!! ബദറുന്നിസ

Read More

മറയ്ക്കാനുള്ളത് മറയ്ക്കണം എന്ന് അവളുടെ ശരീരം ! മറക്കാനുള്ളത് മറക്കണം എന്ന് അവളുടെ ഹൃദയം !!! ഹൃദയം വിങ്ങി പൊട്ടി അലമുറയിടുന്നത് മറവിയുടെ മറയിൽ ആരും കേട്ടില്ല ….. മറവിയും മറയും സദാ മത്സരിച്ചുകൊണ്ടിരുന്നു… ബദറുന്നിസ

Read More